ചാവക്കാട്: മാരകായുധങ്ങളുമായി കാറിലെത്തി മറ്റൊരു സംഘവുമായി ഏറ്റുമുട്ടുന്നതിനിടെ പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നു പേരെ പോലിസ് പിടികൂടി.
ഇതിനിടെ എതിര്‍വിഭാഗം ഓടി രക്ഷപ്പെട്ടു. ഗുരുവായൂര്‍ അരിയന്നൂര്‍ പള്ളിക്കുളം വീട്ടില്‍ രഞ്ജിത്ത് (30), അരിയന്നൂര്‍ ചാണയില്‍ വീട്ടില്‍ രതീഷ് (26), ഒരുമനയൂര്‍ അമ്പലത്ത് വീട്ടില്‍ നൌഷാദ് (36) എന്നിവരെയാണ് എസ്.ഐ ഹംസ, എ.എസ്.ഐ വര്‍ഗീസ്, സിവില്‍ ഓഫീസര്‍മാരായ ബെന്നി, ലാലു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ ഒരുമനയൂര്‍ മുത്തമ്മാവ് സെന്ററില്‍ മറ്റൊരു സംഘവുമായി ഏറ്റുമുട്ടുന്നതിനിടെ പോലിസെത്തുകയും ഇതു കണ്ട സംഘം ചിതറിയോടുകയുമായിരുന്നു. തുടര്‍ന്ന് പോലിസ് മൂന്നു പേരെ പിന്തുടര്‍ന്ന് പിടികൂടി. ഇവരില്‍ നിന്നും ഇരുമ്പ് പൈപ്പുകള്‍, വാള്‍ എന്നിവയും സംഘം സഞ്ചരിച്ചിരുന്ന കാറും പോലിസ് പിടിച്ചെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.