പേജുകള്‍‌

2011, മാർച്ച് 29, ചൊവ്വാഴ്ച

ഗുരുവായൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വം അനശ്ചിതത്വത്തിലായി

ചാവക്കാട്: ഗുരുവായൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വം അനശ്ചിതത്വത്തിലായി. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ വൈകിയതായി ചൂണ്ടിക്കാണിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഗുരുവായൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുള്‍ഖാദറിന്റെ പത്രികയിലുള്ള അന്തിമതീരുമാനം ഇന്നത്തേക്കു മാറ്റിയത്.
 വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചുകൊണ്ട് അബ്ദുള്‍ഖാദര്‍ ഈ മാസം 21നു ബോര്‍ഡിനു കത്തു നല്കിയിരുന്നു. എന്നാല്‍, രാജിക്കത്ത് സര്‍ക്കാരിന് അയച്ചത് ഇന്നലെ മാത്രമാണ്. ഈ സാഹചര്യത്തില്‍ രാജി ഇതുവരെ നടപ്പായിട്ടില്ല.

തന്റെ പത്രിക തള്ളപ്പെടില്ലെന്നാണു വിശ്വാസമെന്ന് ഗുരുവായൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്‍ഖാദര്‍ പ്രതികരിച്ചു. കഴിഞ്ഞ 21നു തന്നെ വഖഫ്ബോര്‍ഡിനു രാജി സമര്‍പ്പിച്ചിരുന്നതാണെന്നും വഖഫ് ബോര്‍ഡാണ് സര്‍ക്കാരിനു കൈമാറേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഓണറേറിയം പദവി ഓഫീസ് ഓഫ് പ്രോഫിറ്റിനു കീഴില്‍ വരുമെന്നു സുപ്രീം കോടതിവിധിയുള്ള പശ്ചാത്തലത്തില്‍, വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ നോമിനേഷന്‍ നല്കിയതു നിലവിലുള്ള ജനപ്രാതിനിധ്യ നിയമപ്രകാരം മത്സരിക്കാന്‍ അയോഗ്യതയാണെന്നു ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച്. റഷീദ് പറഞ്ഞു.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനത്തുനിന്നു രാജി നല്കേണ്ടതു വകുപ്പുമന്ത്രിക്കോ ചീഫ് സെക്രട്ടറിക്കോ വകുപ്പു സെക്രട്ടറിക്കോ ആണ്. നിലവില്‍ രാജി നല്കിയിട്ടുള്ളതു വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കാണ്.

ഒരുപൈസ പോലും ഓണറേറിയം പറ്റിയിട്ടില്ലെന്നു പറയുന്നുണ്െടങ്കിലും ബോര്‍ഡിന്റെ വാഹ നവും താമസസൌകര്യവും കൈപ്പറ്റിയത് ഓണറേറിയത്തിനു കീഴില്‍ വരും. രാജി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ രാജി സ്വീകരിക്കുന്നതുവരെ ഈ പദവി നിലനില്‍ക്കുമെന്നും റഷീദ് ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.