പേജുകള്‍‌

2011, മാർച്ച് 3, വ്യാഴാഴ്‌ച

നിശബ്ദ ജനസേവകന്:‍ നാടിന്‍റെ സ്വന്തം അബ്ബാസ്‌


സിദ്ദിഖ്‌ കൈതമുക്ക്
ഈ മുഖം പരിചിതമല്ലാത്ത, ഈ ആങ്ക്യഭാഷ തൊട്ടറിയാത്ത ആരെങ്കിലുമുണ്ടാകുമോ നമ്മുടെ നാട്ടില്‍! കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്നവര്‍ വരെയുള്ള ആബാലവ്ര്ധം ജനങ്ങള്കുമറിയാം പാവറട്ടി വെന്മേനാട് വാറണ്ടകായില്‍ പരേതനായ ഹസ്സനാര്‍ - പാതുമ്മു ദംബധികളുടെ മകനും ജുബൈരിയയുടെ ഭര്‍ത്താവുമായ 37 കാരനായ, നമ്മളെല്ലാം പൊട്ടനബ്ബാസ് എന്ന് വിളിക്കുന്ന സാക്ഷാല്‍ "അബ്ബാസ്‌" ആണിതെന്നു. വര്‍ത്തമാനകാലത്തില്‍ അബ്ബാസിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക് നമ്മുടെ നാട്ടില്‍ ഏറെ പ്രസക്തിയുണ്ട്. മത സൌഹാര്ധവും, പരസ്പര കൂട്ടായ്മയും അയല്പക്ക സ്നേഹവും ദിനംപ്രധി കൈമോശം വന്നുകൊണ്ടിരിക്കുന്ന പുത്തന്‍ തലമുറയ്ക്ക് തീര്‍ച്ചയായും ഒരു മുതല്‍കൂട്ട് തന്നെയാണ് ഇദ്ദേഹത്തിന്റെ  മാതൃകാപരമായ ഈ പുണ്യ പ്രവര്‍ത്തി.


നമ്മുടെ നാട്ടില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ വീടുകളില്‍ നിശ്ചയം, വിവാഹം, മരണം, അടിയന്തിരം തുടങ്ങീ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങള്‍കും ക്ഷണിച്ചും, ക്ഷണിക്കപ്പെടതെയും ആദ്യമായി എത്തുന്ന ഒരു കൈകാര്യക്കരനാണ് ഇദ്ദേഹം. ആദ്യാവസാനം വരെയുള്ള എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ ചടങ്ങുകളും, കര്‍മങ്ങളും മോടി കൂട്ടാന്‍ ഗ്രിഹനതാനെക്കാള്‍ ഒരു പണത്തൂക്കം മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു.

കല്യാണ വീടുകളിലും, മരണ വീടുകളിലും തക്കം പാര്‍തെത്തുന്ന മോഷ്ടാകള്ക് ഒരു ഭീഷണിയും, അവരുടെ പേടി സ്വപ്നവുമാണ് ഈ മാന്യ സുഹ്രുത്ത്. പിഞ്ചു കുട്ടികളുടെയും, സ്ത്രീകളുടെയും ആഭരണങ്ങള്‍ മോഷ്ടിക്കുന്നവരെയും, വില കൂടിയ സാധനങ്ങള്‍ അടിച്ചു മാറ്റുന്ന ബന്ധുക്കളുള്‍പെടെയുള്ള കള്ളന്മാരെ കയ്യോടെ പിടി കൂടുവാന്‍ അബ്ബാസിന്റെ ബുദ്ധിപൂര്‍വമുള്ള അവസരോചിതമായ ഇടപെടല്‍ മൂലം സാധിചിട്ടുന്ടെന്നുല്ലത് അദ്ദേഹത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയെന്നു കൂട്ടിക്കോളൂ. സംസാരശേഷി ഒട്ടുമില്ലാത്ത ഇദ്ദേഹത്തിനു ജഗദീശ്വരന്‍ കനിഞ്ഞു നല്‍കിയ ഒരനുഗ്രഹമാണ്, ആവശ്യങ്ങള്‍ നടക്കുന്ന വീടുകള്‍ അതെത്ര അകലെയെയാലും യാതൊരു അറിയിപ്പും ലഭിക്കാതെ പോലും പ്രത്യേകിച്ച് മരണ വീടുകള്‍ സ്വയം തിരിച്ചറിഞ്ഞു യാന്ത്രികമായി അവിടെകെത്തുക എന്നുള്ളത്. ഈ സിദ്ധി വൈഭവം ഒന്ന് തന്നെയാണ് അബ്ബാസിനെ തീര്‍ത്തും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

നമ്മുടെ ഒക്കെ കുട്ടിക്കാലത്ത് ഇത്തരം ആഘോഷങ്ങളും, ആവശ്യങ്ങളും ഭംഗിയായി നടത്തുവാന്‍ അയല്കാരും നാട്ടുകാരും മത്സര ബുദ്ധിയോടെയാണ് പരസ്പരം വര്തിച്ചിരുന്നത്. എന്നാലിന്നോ.....? പാശ്ചാത്യ സംസ്കാരത്തിന്റെ പിറകെ പാഞ്ഞു കടം മേടിചിട്ടായാലും, കൊള്ളപലിഷക്കെടുതിട്ടയാലും സമൂഹത്തില്‍ ആര്‍ഭാടത്തില്‍ ഒന്നാം സ്ഥാനെതെത്താനുള്ള മനുഷ്യന്റെ ദുരഭിമാനം എല്ലാം ഇവെന്റ്റ് മാനെജ്മെന്റ്നെ ഏല്പിക്കുന്ന ഘട്ടം വരെ എത്തിയിരിക്കുന്നു.‌സ്നേഹവും, സാഹോദര്യവും, മതസൌഹാര്ധവും ഊട്ടിയുറപ്പിക്കുന്ന കര്‍മ മണ്ഡലങ്ങളില്‍ അബ്ബാസിനെ പോലെയുള്ളവരുടെ ഇത്തരം സല്‍കര്‍മങ്ങള്‍ നമ്മുടെ നാടിന്‍റെ ചരിത്ര താളുകളില്‍ തങ്ക ലിപികളാല്‍ കുറിക്കപ്പെടെണ്ടതാണ്. "അബ്ബാസ്‌" എന്നാ വേറിട്ട കാഴ്ചയെ മാതൃകയാക്കാനും, ഈ നിശബ്ദ ജനസേവകന്റെ നിസ്വാര്‍തവും, നിസ്തുല്യവുമായ പുണ്യ കര്‍മത്തിന് അര്‍ഹമായ അംഗീകാരം നല്‍കുവാനും ഇനിയും ഒരു തിരിച്ചറിവിന്റെയോ, കാതിരിപ്പിന്റെയോ ആവശ്യമുണ്ടോ.....................?

1 അഭിപ്രായം:

  1. ഈ ഒഴിവുകാലത്ത് എന്റെ വെന്മേനാടുള്ള ഒരു ബന്ധുവിന്റെ മയ്യത്ത് ഖബറടക്കുന്നിടത്ത് വെച്ച് ഞാൻ ഇയാളെ കണ്ടിരുന്നു.കൂടുതലറിവുകൾ പകർന്നു തന്ന സിദ്ദിഖിനു നന്ദി

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.