പേജുകള്‍‌

2011, മാർച്ച് 25, വെള്ളിയാഴ്‌ച

യൂത്ത് വര്‍ക്ക് ക്യാമ്പിനു ഉജ്ജ്വല തുടക്കം

സിദ്ധീക് കൈതമുക്ക്
പാവറട്ടി: വെന്മേനാട് ഷൈനി സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെയും തൃശൂര്‍ നെഹ്‌റു യുവകെന്ദ്രയുടെയും സംയുക്ത ആഭിമുക്യത്തില്‍ യൂത്ത് വര്‍ക്ക് ക്യാമ്പിനു തുടക്കമായി. മാര്‍ച്ച്‌ ഇരുപതന്ച് മുതല്‍ ഇരുപതൊന്പതു വരെ നീണ്ട്‌ നില്‍കുന്ന ക്യാമ്പില്‍ അനേകം യുവാക്കള്‍ പങ്കെടുക്കുന്നുണ്ട്.
യുവാക്കളെ ബോധവല്‍ക്കരിക്കുന്നതിനും സാമൂഹ്യ പ്രതിബദ്ധധയുള്ള  ഒരു യുവ സമൂഹത്തെ കെട്ടിപടുക്കുന്നതിനും ക്യാമ്പില്‍ ധാരാളം കര്‍മ പരിപാടികള്‍ ആവിഷ്കരിക്കുന്നുണ്ട്. ഷൈനി സ്റ്റാര്‍ ക്ലബ്ബിനു വേണ്ടി മുന്‍കാല പ്രവര്‍ത്തകര്‍ സ്വന്തമായി വാങ്ങിച്ച സ്ഥലത്ത് ക്ലബ് ആസ്ഥാന മന്ദിരത്തിന്റെ ശിലാ സ്ഥാപന കര്‍മം നടത്തി. പാവറട്ടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിടന്റ്റ്‌ വി കെ അബ്ദുല്ഫതാഹ് ഉല്ഗാടന കര്‍മം നിര്‍വഹിച്ച ക്യാമ്പില്‍ നെഹ്‌റു യുവകേന്ദ്ര പ്രോജക്റ്റ് കോര്ടിനെടര്‍ ലിജോ ജോസ് അധ്യക്ഷധ വഹിച്ചു. ബ്ലോക്ക് മെമ്പര്‍ എ കെ സജിത, ക്ലബ്ബിന്റെ സ്ഥാപക പ്രസിടന്റ്റ്‌ സിദ്ധീക് കൈതമുക്ക്, കല സാംസ്കാരിക പ്രവര്‍ത്തകന്‍ കൈതമുക്ക് അബ്ദുട്ടി, പി വി കുട്ടപ്പന്‍, ക്ലബ്ബ് പ്രിസ്ടണ്ട്മുനീഷ് ടി ഡി, സെക്രടറി യൂസുഫ് മഞ്ഞിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.