കുവൈറ്റ്: കേരള ഇസ്ലാഹി സെന്റെര്‍ സാല്മിരയ മൈദാന്‍ ഹവല്ലി യുനിറ്റുകള്‍ സംയുക്തമായി കുവൈറ്റ് വിമോചന ദിനത്തില്‍ സംഘടിപ്പിച്ച "കളിയൂഞ്ഞാല്‍" കുട്ടിക്കൂട്ടായ്മ ഫ്ലറ്റുകളിലെ നാല് ചുമരുകള്ക്കുള്ളില്‍ വീര്പ്പുമുട്ടുന്ന പ്രവാസി ബാല്യത്തിനു സാന്ത്വനത്തിന്റെ കുളിര്മഴയായി. ഊഞ്ഞാല്‍ പാട്ടുകളും പുഴയും, പാടവരന്പുമെല്ലാം കേട്ടറിവുകള്‍ മാത്രമായ ഇവര്ക്ക് മണ്ണിന്റെട മണമുള്ള കഥ ചൊല്ലിക്കൊടുത്തു നിച്ച് ഓഫ് ട്രൂത്ത് കോ ഓടിനേട്ടര്‍ സുബൈര്‍ പീടിയേക്കല്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കളിക്കൂടം ലീഡര്‍മാരായി നെസ്മിയ ശംസുദ്ധീന്‍, നദീം സാലിഹ് എന്നിവരെ തെരഞ്ഞെടുത്തു.
ഇന്സ്റ്റന്റ് സ്പീച് , കഥാകഥനം, ഗാനാലാപനം, തുടങ്ങി കൊച്ചു കൂടുകാരുടെ വിവിധ കലാമത്സരങ്ങളും അരങ്ങേറി. മുഹമ്മദ് ഷാജന്‍, ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്, ഹാഫിദ് അബ്ദുല്‍ അസീസ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. കെ കെ ഐ സി കേന്ദ്ര വൈസ് പ്രസിഡന്റ് ഹൈദ്രോസ് ഇസ്മായീല്‍ വിജയികള്ക്കു ള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.