ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഒരുമനയൂര്‍ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഭക്തിനിര്‍ഭരമായി സമാപിച്ചു. മാര്‍ച്ച് 21 ന് ആരംഭിച്ച തിരുവുത്സവം ഇന്ന് തിങ്ക്ലായ്ച്ച രാവിലെ നടന്ന ആറാട്ടോടുകൂടിയാണ് സമാപിച്ചത്.
ഇന്ന് രാവിലെ സ്വാമിയുടെ ആറാട്ട്, കൊടിക്കല്പറ, കൊടിയിറക്കല്‍, കലശം എന്നിവയും വിശേഷാല്‍ പൂജകളും നടന്നു. പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രമ്മശ്രീ വടക്കേടത്ത് താമരപ്പിള്ളി ദാമോദരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ബടഗുമന രനുജു എംബ്രാന്തിരി സഹകാര്‍മികത്വം വഹിച്ചു. ചടങ്ങുകള്‍ക്ക് അഡ്വ: മാങ്ങോട്ട് രാമക്രിഷ്ണമേനോന്‍, റിട്ടയേര്‍ഡ് ജില്ല ജഡ്ജി കെ രാമചന്ദ്രന്‍, ക്യാപ്‌റ്റന്‍ കെ ആര്‍ സി നായര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍ കൊരഞ്ഞാട്ടില്‍, കൃഷ്ണകുമാര്‍, മണിമോന്‍, പി രാമചന്ദ്രന്‍, ശ്യാമസുന്ദരന്‍ കല്ലാട്ട്, മുകുന്ദന്‍ നായര്‍ എന്നിവര്‍ നേത്രത്വം കൊടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.