ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ വി അബ്ദുല്‍ കാദര്‍ എലെക്ഷന് വരണാധികാരി അസിസ്ടന്റ്റ് റിട്ടേണിങ് ഓഫീസര്‍ കെ എസ് ദിനേശന് മുമ്പാകെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിചു. ബുധനായ്ച്ച ഉച്ചക്ക് 12നാണ് സമര്‍പ്പിച്ചത്.
ചാവക്കാട് സി പി എം ഏരിയ കമ്മറ്റി ഓഫീസായ ഹോച്ച്മിനില്‍ നിന്ന് പ്രവര്‍ത്തകരോടൊപ്പം ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയാണ് സമര്‍പ്പിച്ചത്. സി പി എം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, സി പി ഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി കെ കെ സുധീരന്‍, എല്‍ ടി എഫ് കണ് വീനര്‍ പി കെ സൈതാലികുട്ടി, പ്രവാസി സംഗം സംസ്ഥാന സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ്, സാഹിത്യകാരനും സിനിമ നടനുമായ വി കെ ശ്രീരാമന്‍ , നഗരസഭാ ചെയര്മാന്മാരായ എ കെ സതീരത്നം, ടി ടി ശിവദാസ്, പഞ്ചായത്ത് പ്രസിടന്റ്റ് ഫാത്തിമ ലീനസ് തുടങ്ങീ ത്രിതല പഞ്ഞായത് അംഗങ്ങളും പാര്ടി ഭാരവാഹികളും ഉണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.