സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: പാവറട്ടി വിശുദ്ധ ഓസെപ് പിതാവിന്റെ തീര്‍ത്തകേന്ദ്രത്തില്‍ നോമ്പുകാല ബുധനാഴ്ച ആചരണവും , മരണ തിരുന്നാള്‍ ആഘോഷവും ഫാ: വടക്കേതലയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയും വചനസന്ദേശവും നടക്കും. തിരുകര്‍മ്മത്തിനു ശേഷം ദേവാലയത്തില്‍ ശിശുക്കള്‍ക്ക് ആദ്യ ചോറൂണും, പരിഷ് ഹാളില്‍ ഭക്തജനങ്ങള്‍ക്ക് ഭക്ഷണവിതരണവും ഉണ്ടായിരിക്കും.
തീര്‍ത്ത കേന്ദ്ര വികാരി ഫാ: ജോബി അമ്പൂക്കന്‍ നേര്ച്ചബക്ഷണം ആശീര്‍വദിക്കും, പതിനായിരങ്ങള്‍ പങ്കെടുക്കുന്നപരിപാടിക്ക് ഏഴ് കൌണ്ടറുകളിലാണ് ഭക്ഷണവിതരണം. 19 നു നടക്കുന്ന മരണ തിരുനാളിനോടനുബന്ധിച്ച് അനേകായിരങ്ങള്‍പങ്കെടുക്കുന്ന ജൂബിലി ആഘോഷവും , കുരിശിന്റെ വഴിയും ഉണ്ടയിരിക്കും . പാലയൂര്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് പോവുന്ന 15000 തീര്‍ഥാടകര്‍ക്ക് ഉച്ചഭക്ഷണം പ്രസ്തുത പരിപാടിയുടെ ഭാഗമായി പാവറട്ടിയില്‍ നല്‍കും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.