പേജുകള്‍‌

2013, ഡിസംബർ 9, തിങ്കളാഴ്‌ച

എന്‍.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: കടപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാഷല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷമാണ് സ്കൂളിന്‌ എന്‍.എസ്.എസ് യൂണിറ്റ് അനുവദിച്ചത്. ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റംല അഷറഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന തലത്തില്‍ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട വേലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പി ഡി പ്രകാശ്ബാബുവിനെ ആദരിച്ചു. വാര്‍ഡ് മെംബര്‍ സീത്ത് ഇക്ബാല്‍, പ്രിന്‍സിപ്പല്‍ കെ വി സിന്‍ഡാല, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റഷീദ്, ബാദുഷ, മുസ്താഖ്, പ്രസാദ് കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കുളള ഓറിയന്റേഷന്‍ ക്ളാസും നടന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.