പേജുകള്‍‌

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

ആം ആദ്മി പാര്‍ട്ടി കൂടുതല്‍ ജനകീയമാകുന്നു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച ആം ആദ്മി പാര്‍ട്ടി കൂടുതല്‍ ജനകീയമാകുന്നു. ദല്‍ഹിയില്‍ അരവിന്ദ് കെജ്‍രിവാളിന്റെ നേതൃത്വത്തില്‍ വെന്നിക്കൊടി പാറിച്ച ആം ആദ്മി 2014 ലോക്സഭ തെരഞ്ഞെടുപ്പിനു കച്ചമുറുക്കുകയാണ്.

ഇതുകൂടാതെ യഥാര്‍ഥ ജനാധിപത്യം എന്ന ആശയത്തിലേക്ക് കൂടുതല്‍ അടുക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ഇതിനായി ലോക്സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ പാനലില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നു നേരിട്ട് മത്സരാര്‍ഥികളെ കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ആം ആദ്മിക്ക് വേണ്ടി മത്സരിക്കാന്‍ താത്പര്യമുള്ളവരെ കണ്ടെത്താന്‍ പാര്‍ട്ടി ഒരു അപേക്ഷ ഫോം പുറത്തിറക്കി. 12 പേജുള്ള ഫോമിലൂടെ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നവരുടെ ഏറെക്കുറെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാകും. വരുമാനം, ക്രിമിനല്‍ പശ്ചാത്തലം, വിദ്യാഭ്യാസം, മറ്റു രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം, ഇതുകൂടാതെ സ്വരാജ് എന്ന ബുക്ക് വായിച്ചിട്ടുണ്ടോയെന്നും ഇതേക്കുറിച്ചുള്ള അഭിപ്രായവും ഫോമില്‍ ആരായുന്നു. 

നിങ്ങളുടെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആകുന്നതിനെ അനുകൂലിക്കുന്ന നൂറു പേരുടെ ശുപാര്‍ശയും അടങ്ങുന്ന ഫോം ആവശ്യപ്പെടുന്നു. ഇതിനു പുറമെ നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് കാര്‍, അനാവശ്യ സുരക്ഷാ ക്രമീകരണങ്ങള്‍, സമാജികര്‍ക്ക് വേണ്ടിയുള്ള ബംഗ്ലാവ് തുടങ്ങിയ സൌകര്യങ്ങള്‍ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം പത്തു രൂപ സ്റ്റാമ്പ് പേപ്പറില്‍ രേഖപ്പെടുത്തണം. ഇതുള്‍പ്പെടെയുള്ള ഫോമാണ് ആം ആദ്മിക്ക് സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആം ആദ്മിയുടെ പാനലില്‍ ലോക്സഭയിലേക്ക് രാഷ്ട്രീയ അങ്കത്തിനിറങ്ങാനാവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.