പേജുകള്‍‌

2013, ഡിസംബർ 24, ചൊവ്വാഴ്ച

തൃശൂര്‍ മേയര്‍സ്ഥാനത്തുനിന്നും ഐ.പി. പോള്‍ രാജിവച്ചു

തൃശൂര്‍: തൃശൂര്‍ മേയര്‍സ്ഥാനത്തുനിന്നും ഐ.പി. പോള്‍ രാജിവച്ചു. പുതിയ മേയറായി എ ഗ്രൂപ്പിലെ രാജന്‍ പള്ളം ചുമതലയേല്‍ക്കും. മേയര്‍സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിട്ടെടുക്കാമെന്നായിരുന്നു എ-ഐ ഗ്രൂപ്പുകള്‍ക്കിടയിലെ മുന്‍ധാരണ എന്നാല്‍ മൂന്ന് വര്‍ഷമായിട്ടും മേയര്‍ സ്ഥാനം വിട്ടു ല്‍കാന്‍ ഐ ഗ്രൂപ്പ് തയാറായിരുന്നില്ല. 


മേയര്‍ സ്ഥാനമൊഴിയല്‍ നീണ്ടുപോയത് ആരേയും വേദനിപ്പിക്കാനോ, സ്ഥാനം തട്ടിയെടുക്കാനോവേണ്ടിയായിരുന്നില്ലെന്ന് ഐ.പി. പോള്‍ പറഞ്ഞു. കൌണ്‍സിലില്‍ രാജി പ്രഖ്യാപിച്ചശേഷം അംഗങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രൂപ്പ് ധാരണപ്രകാരം കഴിഞ്ഞ നവംബര്‍ 13ന്‌ കാലാവധി തീര്‍ന്നെങ്കിലും കെപിസിസി പ്രസിഡന്റ് നിര്ദേശിച്ചതുസരിച്ചാണ് രാജി വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ചേര്‍ന്ന അടിയന്തര കൌണ്‍സിലിനുശേഷം നഗരത്തിന്റെ കരടു മാസ്റര്‍പ്ള്നിന്‌ അംഗീകാരം നേടിയാണ് ഐ.പി. പോളിന്റെ പടിയിറക്കം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.