പേജുകള്‍‌

2013, ഡിസംബർ 30, തിങ്കളാഴ്‌ച

കേരളത്തില്‍ നടക്കുന്നത് കുത്തക മുതലാളിമാരുടെ ഭരണം: എസ്.ഡി.പി.ഐ

കെ എം അക് ബര്‍ 
പുന്നയൂര്‍ക്കുളം: കുത്തക മുതലാളിമാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് എസ്.ഡി.പി.ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗം നൌഷാദ് കാസിം പറഞ്ഞു. എസ്.ഡി.പി.ഐ മന്നലംക്കുന്ന് കിണര്‍ ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച ഓഫീസ് ഉദ്ഘാടനത്തോടുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ വോട്ട് വാങ്ങി അധികാരത്തില്‍ കയറിയവര്‍ ദേശിയപത വിഷയത്തില്‍ ഭൂമി നഷ്ടപ്പെടുന്ന സ്വന്തം പാര്‍ട്ടിക്കാരായ ഇരകളോട് പോലും അക്രോശിക്കുന്നത് കുത്തക മുതലാളിമാരുടെ താല്പര്യം സംരക്ഷിക്കുതിനു വേണ്ടി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുയോഗം എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് ഷമീര്‍ ബ്രോഡ്വെ ഉദ്ഘാടം ചെയ്തു. എസ്.ഡി.പി.ഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുഹൈല്‍ അബ്ദുള്ള അധ്യക്ഷത വഹിച്ചു. എ എം സുബൈര്‍. യഹിയ മന്നലംക്കുന്ന്, ഫാസ് കോഞ്ചാടത്ത്, ടി ഷഫീഖ്, ഫാറൂഖ്, പി എ ഹനീഫ എന്നിവര്‍ സംസാരിച്ചു. പൊതുയോഗത്തിനു മുന്നോടിയായി പ്രദേശത്ത് നിന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന നാല്‍പതോളം പേര്‍ക്ക് അണ്ടത്തോട് സെന്ററില്‍ നിന്ന് റാലിയോടെ സ്വീകരണം ല്‍നകി. രാവിലെ നടന്ന ഓഫീസ് ഉദ്ഘാടനം എസ്.ഡി.പി.ഐ ഗുരുവായൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അഷറഫ് വടക്കുട്ട് നിര്‍വ്വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.