പേജുകള്‍‌

2013, ഡിസംബർ 30, തിങ്കളാഴ്‌ച

കണ്ടാണശ്ശേരി പാടശേഖരത്തില്‍ നടന്ന മുണ്ടകന്‍ കൊയ്ത്തുല്‍സവം

കേച്ചേരി: കണ്ടാണശ്ശേരി പാടശേഖര സംഘത്തിന്റെ നേതൃത്വത്തില്‍ എഴുപത് ഏക്കര്‍ കൃഷിയിടത്തില്‍ ഇറക്കിയ നെല്‍കൃഷിയുടെടെ കൊയ്ത്തുല്‍സവം നടന്നു. പാടശേഖരത്ത് നടന്ന മുണ്ടകന്‍ കൊയ്ത്തുല്‍സവം പി എ മാധവന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാടശേഖര സംഘം പ്രസിഡന്റ് ടി എ ഉണ്ണി അധ്യക്ഷത വഹിച്ചു.
ചൊവ്വന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മം വേണുഗോപാല്‍, കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ലളിത വേണു, വൈസ് പ്രസിഡന്റ് ജെയ്സണ്‍ ചാക്കോ, ബ്ളോക്ക് പഞ്ചായത്ത് അംഗം കെ എ ബാലന്‍, പഞ്ചായത്ത് അംഗങ്ങളായ ഉഷ പ്രഭുകുമാര്‍, എ എം മൊയ്തീന്‍, സുള്‍ഫിക്കത്ത് ബക്കര്‍, പാടശേഖരസംഘം സെക്രട്ടറി പി എ സേവിയര്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.