പേജുകള്‍‌

2013, ഡിസംബർ 21, ശനിയാഴ്‌ച

സഹപാഠിക്ക് ചികില്‍സാ ധസഹായം നല്‍കി

ചാവക്കാട്: ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ച പ്രാര്‍ഥനയോടെയാണ് ചാവക്കാട് എം.ആര്‍.ആര്‍.എം ഹൈസ്കൂളിലെ കുട്ടികള്‍ ആ പണം നല്‍കിയത്. ഹൃദയവാല്‍വിന്‌ തകരാറുളള എം.ആര്‍.ആര്‍.എം ഹൈസ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയായ വഞ്ചിക്കടവ് കുന്നത്ത് നൌഷാദിന്റെ മകള്‍ ഹസ്ന(10)ക്കാണ് 25,000 രൂപ കൈമാറിയത്.
അടുത്ത ദിവസം തിരുവനന്തപുരം ശ്രീചിത്രയില്‍ ഹസ്ന ഹൃദയശസ്ത്രക്രിയക്ക് വിധേയമാകും. ഹസ്ന ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാന്‍ ഈ കുട്ടികളുടെ പ്രാര്‍ഥന ഒപ്പമുണ്ടാകും. ഹസ്നയുടെ വീട്ടിലെത്തിയാണ് വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ കമ്മിറ്റിയും തുക നല്‍കിയത്. പി.ടി.എ പ്രസിഡന്റ് ഫിറോസ് പി തൈപറമ്പില്‍ തുക ഹസ്നയെ ഏല്‍പ്പിച്ചു. പ്രധാനധ്യാപിക എന്‍ ആര്‍ ശോഭ, പി.ടി.എ കമ്മിറ്റി അംഗങ്ങളായ ആര്‍ വി എം ബഷീര്‍ മൌലവി, എം ബി പ്രസന്നന്‍, കെ എ ജയതിലകന്‍, അധ്യാപകരായ പേഴ്സി, ആനന്ദന്‍, ഹരിദാസന്‍, ഉദയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.