പേജുകള്‍‌

2013, ഡിസംബർ 25, ബുധനാഴ്‌ച

ചേറ്റുവ പാലത്തില്‍ നിന്നും ചാടി വീണ്ടും ആത്മഹത്യ ശ്രമം

ചാവക്കാട്‌: ചേറ്റുവ പാലത്തില്‍ നിന്ന്‌ പുഴയില്‍ചാടിയ യുവാവിനെ മത്‌സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി. ബുധനാഴ്‌ച വൈകീട്ട്‌ 2.30 നാണ്‌ യുവാവ്‌ ആത്‌മഹത്യാശ്രമം നടത്തിയത്‌. മുതുവട്ടൂര്‍ സ്വദേശിയായ യുവാവിന്‌ 28 വയസ്‌ പ്രായമുണ്ട്‌. പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ യുവാവ്‌ നീന്തി രക്ഷപ്പെടാന്‍ശ്രമം നടത്തിയെങ്കിലും തളര്‍ന്നു അവശനായി.
പാലത്തിനുതാഴെ ചെറുവഞ്ചിയില്‍ മീന്‍പിടിക്കുന്ന ഏതാനുപേര്‍ ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. തൊഴിലാളികള്‍ പുഴയില്‍ ഉണ്ടായിരുന്നതിനാല്‍ യുവാവ്‌ രക്ഷപ്പെട്ടു. കരക്കുകയറ്റിയ യുവാവിനെ ചാവക്കാട്‌ പോലീസില്‍ ഏല്‍പ്പിച്ചു പിന്നീട്‌ ബന്‌ധുക്കളെ വിളിച്ചു വരുത്തി പോലീസ്‌ താക്കീദ്‌ ചെയ്‌തു ബന്‌ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ഒരാഴ്‌ചമുമ്പ്‌ അന്തിക്കാട്‌ സ്വദേശി യുവാവും അതിനുമുന്‍മ്പ്‌ യുവതിയും, കമിദാക്കളു മടക്കം നാലുപേര്‍ പാലത്തില്‍ നിന്നും പുഴയില്‍ ചാടി ആത്‌മഹത്യ ചെയ്‌തിരുന്നു.

1 അഭിപ്രായം:

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.