പേജുകള്‍‌

2013, ജനുവരി 14, തിങ്കളാഴ്‌ച

കൃപ കാര്‍ണിവെല്‍ 2013 ജനുവരി 18ന് ചാവക്കാട്

കെ എം അക് ബര്‍
ചാവക്കാട്: കൃപ ജീവകാരുണ്യ കൂട്ടായ്മയും ഇരട്ടപ്പുഴ ഫൈറ്റേഴ്സ് ക്ളബ്ബും സംയുക്തമായി നടത്തുന്ന കൃപ കാര്‍ണിവെല്‍ 2013 ജനുവരി 18ന് തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട് സ്റ്റേഡിയം ഗ്രൌണ്ടില്‍ ആരംഭിക്കുന്ന കാര്‍ണിവെല്‍ വൈകീട്ട് അഞ്ചിന് കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ഏഴംഗ സംഘം മുംബൈ മാരത്തോണില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച മുംബൈയിലേക്ക്

കെ എം അക് ബര്‍
ചാവക്കാട്: ഓടിക്കൊണ്ടുള്ള പരിശീലനം മൂന്നു മാസം പിന്നിട്ടതോടെ ഈ ഏഴംഗ സംഘം മുംബൈ മാരത്തോണില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച മുംബൈയിലേക്ക് തിരിക്കും. മാരത്തണ്‍ ക്ളബ്ബ് ജില്ലാ ഖജാന്‍ഞ്ചി ഇ സി പയസ്, ഫോട്ടോ ഗ്രാഫര്‍ എന്‍ ഉബൈദ്, പി എസ് നിയാസ്, രാജശേഖരന്‍, ജിജീഷ്, നാരായണന്‍, ഷൌക്കത്ത് എന്നിവരാണ് 42 കിലോമീറ്റര്‍ ദൂരമുള്ള മുംബൈ മാരത്തോണില്‍ പങ്കെടുക്കുന്നത്.

ചാവക്കാട് ദേശീയപാത 17 ല്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

 കെ എം അക് ബര്‍
ചാവക്കാട്: ദേശീയപാത 17 മണത്തല ഐനപ്പുള്ളിയില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ വയനാട് സുല്‍ ത്താന്‍ ബത്തേരി സ്വദേശി അരുണ്‍ (28), ക്ളീനര്‍ ഷാജി (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ നാലോടെയാണ് അപകടം. വയനാട്ടില്‍ നിന്നും സോപ്പ് കയറ്റി എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി. എതിരെ വന്ന കാറില്‍ ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. ചാവക്കാട് പോലിസ് സ്ഥലത്തെത്തി.

ചാവക്കാട് തിരുവത്ര ക്ഷേത്രത്തില്‍ ഉല്‍സവം ആഘോഷിച്ചു


കെ എം അക് ബര്‍
ചാവക്കാട്: തിരുവത്ര കണ്ടരാശേരി സുബ്രഹ്മണ്യ ധര്‍മ്മ ശസ്താ വിഷഷ്ണു മായ ക്ഷേത്രത്തില്‍ ഉല്‍സവം ആഘോഷിച്ചു. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. പുനര്‍ജനി പൂരാഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂക്കാട്ടില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നും നാഗസ്വരം, ചെണ്ടമേളം, പൂക്കാവടി, ശൂലംഓട്ടല്‍ എന്നിവയോടെയുള്ള ആഘോഷങ്ങള്‍ ക്ഷേത്രാങ്കണത്തിലെത്തി.

പ്രസിദ്ധമായ ചാവക്കാട് മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ വരവറിയിച്ച് മുട്ടുംവിളി സംഘമെത്തി

കെ എം അക് ബര്‍
ചാവക്കാട്: പ്രസിദ്ധമായ ചാവക്കാട് മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ വരവറിയിച്ച് മുട്ടുംവിളി സംഘമെത്തി. പാലക്കാട് കണ്ണമ്പ്ര കെ എസ് മുഹമ്മദ് ഹുസൈന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മുട്ടുംവിളിയുമായി ഇനി നാടു ചുറ്റുക. ജനുവരി 27, 28 തിയ്യതികളില്‍ നടക്കുന്ന നേര്‍ച്ച ദിവസം വരെ സംഘം മേഖലയിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മുട്ടുംവിളയുമായി കയറിയിറങ്ങും.

2013, ജനുവരി 12, ശനിയാഴ്‌ച

മധുരയില്‍ വെച്ച് നാലര കിലോ സ്വര്‍ണം കവര്‍ന്ന സംഭവം: ചാവക്കാട് സ്വദേസികളടക്കം ആറ് പേര്‍ അറസ്റ്റില്‍

കെ എം അക് ബര്‍
ചാവക്കാട്: സ്വര്‍ണവുമായി പോയിരുന്ന തൃശൂര്‍ സ്വദേശികളെ മധുരയില്‍ വെച്ച് ആക്രമിച്ച് നാലര കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരടക്കം ആറ് പേര്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ചാവക്കാട് ഇരട്ടപ്പുഴ പറയച്ചന്‍ വ്ീട്ടില്‍ ബബീഷ് എന്ന തക്കുടു(18), ചാവക്കാട് മണത്തല നെരിയമ്പിള്ളി വീട്ടില്‍ റിബിന്‍(23), ചാവക്കാട് ഇരട്ടപ്പുഴ ചക്കര വീട്ടില്‍ വിജീഷ്(27), തൈക്കാട് പാലുവായ് അപ്പനത്ത് വീട്ടില്‍ ശരത്(21) തൃശൂര്‍ ഒളരിക്കര ആമ്പക്കാടന്‍ വീട്ടില്‍ ജോണ്‍സന്‍(42), തൃശൂര്‍ നെല്ലായി കടമ്പക്കാട്ടില്‍ പ്രിസ്റോ(22), എന്നിവരെയാണ് ക്രൈംബ്രാഞ്ച് സൂപ്രണ്ട് പി എന്‍ ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

2013, ജനുവരി 11, വെള്ളിയാഴ്‌ച

കെ എം അക് ബര്‍
ചാവക്കാട്: എടക്കഴിയൂര്‍ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ബീക്കുഞ്ഞി ബീവിയുടെയും ജാറത്തിലെ 155-ാമത് ചന്ദനക്കുടം നേര്‍ച്ച സമാപിച്ചു. നേര്‍ച്ചയിലെ പ്രധാന കാഴ്ചകളിലൊന്നായ താബൂത്ത് കാഴ്ച ഇന്നലെ രാവിലെ 8.30ന് ആരംഭിച്ച് 12.30ന്് ജാറം അങ്കണത്തിലെത്തി. 

ജാമിഅ: അസീസിയ്യ പ്രചരണ സമ്മേളനം

കെ എം അക് ബര്‍
ചാവക്കാട്: ജാമിഅ: അസീസിയ്യ 28-ാം വാര്‍ഷിക 6-ാം ബിരുദ ദാന സമ്മേളനത്തിന്റെ പ്രചരണ സമ്മേളനം കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഉമര്‍ മുസ്ലിയാര്‍ കടങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. മാടവന ഇബ്രാഹിം കുട്ടി മുസ്ലിയാര്‍, എം ആര്‍ രാധാകൃഷ്ണന്‍, പി കെ ജഅ്ഫര്‍, ആര്‍ വി ബഷീര്‍ മൌലവി, എം എം ഇബ്രാഹീം, കെ കെ മുഹമ്മദ് മുസ്ലിയാര്‍, റഊഫ് മിസ്ബാഹി, റഊഫ് പണ്ടാറക്കാട്, ഷഹീദ് വെന്മേനാട്, ഐ മുഹമ്മദ്കുട്ടി സുഹ്രി, ഷമീര്‍ സുഹ്രി എന്നിവര്‍ സംസാരിച്ചു. 

മലിന ജലം ഉപയോഗിച്ച് ഇറച്ചി കഴുകുന്നു; കൌണ്‍സിലര്‍മാര്‍ അറവുശാല സന്ദര്‍ശിച്ചു

കെ എം അക് ബര്‍
ചാവക്കാട്: ശോച്യാവസ്ഥയിള്‍ കഴിയുന്ന നഗരസഭ അറവുശാലയോട് ചേര്‍ന്ന് കിണറിലെ മലിന ജലം ഉപയോഗിച്ച് ഇറച്ചി കഴുകുന്നുവെന്ന് പരാതി. ചേറ്റുവ റോഡിലെ അറവുശാലയുടെ ശോച്യാവസ്ഥ നേരിട്ടു കാണാന്‍ യു.ഡി.എഫ് കൌണ്‍സിലര്‍മാര്‍ സ്ഥലത്തെത്തി.

ജീവനക്കാര്‍ മുഴുവന്‍പണി മുടക്കിയിട്ടും ചാവക്കാട് സബ് രജിസ്ട്രാര്‍ ഓഫീസിലെ ജോലികള്‍ക്ക് മുടക്കമില്ല


കെ എം അക് ബര്‍
ചാവക്കാട്: സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ മുഴുവന്‍പണി മുടക്കിയിട്ടും ഓഫീസിലെ ജോലികള്‍ക്ക് മുടക്കമില്ല. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ കാര്യം സാധിച്ച് സന്തോഷത്തോടെ തിരികെ പോവുന്ന കാഴ്ചയാണ് ഇവിടെ കാണുക. സബ് രജിസ്ട്രാര്‍ ഓഫീസിലെ ആറു ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തതോടെ

2013, ജനുവരി 9, ബുധനാഴ്‌ച

എടക്കഴിയൂര്‍ ചന്ദനക്കുടം നേര്‍ച്ചക്ക് തുടക്കമായി

കെ എം അക് ബര്‍
ചാവക്കാട്: എടക്കഴിയൂര്‍ ചന്ദനക്കുടം നേര്‍ച്ചക്ക് തുടക്കമായി. ബുധനാഴ്ച രാവിലെ എട്ടിന് കൊഴപ്പാട്ട് അയ്യപ്പന്റെ വീട്ടില്‍ നിന്നും ആദ്യ കാഴ്ച പുറപ്പെട്ടു. തുടര്‍ന്ന് വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ കാഴ്ചകള്‍ ജാറം അങ്കണത്തിലെത്തി. ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റ്വാദ്യം, പഞ്ചവാദ്യം തുടങ്ങിയവ കാഴ്ചകള്‍ക്ക് പൊലിമയേകി.

കനോലി കനാല്‍ തീരത്തെ മണ്ണൊലിപ്പ് തടയാന്‍ കണ്ടല്‍ ചെടികള്‍ നട്ടു

കെ എം അക് ബര്‍
ചാവക്കാട്: കനോലി കനാല്‍ തീരത്തെ മണ്ണൊലിപ്പ് തടയാന്‍ കണ്ടല്‍ ചെടികള്‍ നട്ടു. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണു സംരക്ഷണത്തിന്റെ ഭാഗമായാണ് കനോലി കനാലിന്റെ തീരത്ത് മണ്ണൊലിപ്പ് തടയാന്‍ 3000 കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിച്ചത്.

2013, ജനുവരി 8, ചൊവ്വാഴ്ച

മാനസിക വൈകല്യമുള്ള യുവാവിനെ കാണാനില്ലെന്ന് പരാതി

കെ എം അക് ബര്‍
ചാവക്കാട്: മാനസിക വൈകല്യമുള്ള യുവാവിനെ കാണാനിലന്ന് പരാതി. കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിക്കടുത്ത് വാര്‍ണാട്ട് മുഹമ്മദുണ്ണിയുടെ മകന്‍ ഷിഹിറി (20) നെയാണ് തിങ്കളാഴ്ച രാവിലെ 11 മുതല്‍ കാണാതായത്. കള്ളി മുണ്ടും വയലറ്റ് നിറത്തിലുള്ള ഷര്‍ട്ടുമാണ് വേഷം. സംസാരിക്കുമ്പോള്‍ വിക്ക് അനുഭവപ്പെടാറുണ്ട്. വീട്ടുകാര്‍ ചാവക്കാട് പോലിസില്‍ പരാതി നല്‍കി. 

അര നൂറ്റാണ്ടിലധികമായി ഉപയോഗിച്ചിരുന്ന നടവഴി സ്വകാര്യ വ്യക്തി മതില്‍ കെട്ടി അടച്ചതായി പരാതി

കെ എം അക് ബര്‍
ചാവക്കാട്: അര നൂറ്റാണ്ടിലധികമായി ഉപയോഗിച്ചിരുന്ന നടവഴി സ്വകാര്യ വ്യക്തി മതില്‍ കെട്ടി അടച്ചതായി പരാതി. കോടതി ഉത്തരവിനെ തുടര്‍ന്ന് കമ്മീഷന്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കടപ്പുറം വട്ടേകാട് പള്ളിക്ക് തെക്ക് അറക്കല്‍ റഫീക്കിന്റെ പറമ്പിലേക്കുള്ള വഴിയാണ് സ്വകാര്യ വ്യക്തി അടച്ചു കെട്ടിയത്.

2013, ജനുവരി 7, തിങ്കളാഴ്‌ച

വിവാഹമോചനത്തിന് ശേഷം നഷ്ടപരിഹാരവും സ്വര്‍ണാഭരണങ്ങളും നല്‍കിയില്ല; യുവാവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ

കെ എം അക് ബര്‍
ചാവക്കാട്: വിവാഹമോചനത്തിന് ശേഷം യുവതിക്ക് നഷ്ടപരിഹാരവും യുവതിയുടെ സ്വര്‍ണാഭരണങ്ങളും നല്‍കാതിരുന്നയാള്‍ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷ. ഒരുമനയൂര്‍ മുത്തമ്മാവ് നാലകത്ത് ഹംസക്കുട്ടിയെയാണ് ചാവക്കാട് ഫസ്റ്റ് ക്ളാസ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു കൊണ്ട് ഉത്തരവായത്.

തെരുവില്‍ കഴിയുന്നവരുടെ കണക്കെടുപ്പ് നടത്തി

കെ എം അക് ബര്‍
ചാവക്കാട്: നഗരസഭയില്‍ സോഷ്യോല്‍ എക്കണോമിക് ആന്റ് ലാസ്റ്റ് സര്‍വ്വെ ഹൌസ്ലെസ് പോപുലേഷന്‍ സെന്‍സസ് നടത്തി. തെരുവില്‍ കഴിയുന്നവരുടെ അരുകിലെത്തി അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു. വൈകീട്ട് ആറു മുതല്‍ ആരംഭിച്ച കണക്കെടുപ്പ് അര്‍ദ്ധ രാത്രി വരെ തുടര്‍ന്നു. ജൂനിയര്‍ ഹെല്‍ ത്ത് ഇന്‍സ്പെക്ടര്‍ പി എ സതീഷ്, ഇറിഗേഷന്‍ ഒവര്‍സിയര്‍ ഗോപി, അധ്യാപകന്‍ ബൈജു, നഗരസഭ ജീവനക്കാരായ കൊച്ചുണ്ണി, പ്രസാദ്, നവാസ് എന്നിവര്‍ നേതൃത്വം നല്‍ കി. 

സഹോദരി വൃക്ക നല്‍കും; ചികില്‍സക്ക് പണമില്ലാതെ യുവതി

കെ എം അക് ബര്‍
ചാവക്കാട്: സഹോദരി വൃക്ക നല്‍കാന്‍ തയ്യാറായിട്ടും പണമില്ലാതെ യുവതിയുടെ ചികില്‍സ വഴിമുട്ടുന്നു. പുന്ന മീനാനിക്കോട്ടില്‍ ഷാജഹാന്റെ ഭാര്യ സഫിയ(32)യാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണമില്ലാതെ കാരുണ്യം തേടുന്നത്. മൂന്നര വര്‍ഷം മുന്‍പാണ് സഫിയക്ക് വൃക്കരോഗം കണ്ടെത്തിയത്. ഇരു വൃക്കകളും തകരാറിലായ സഫിയക്ക് വൃക്കമാറ്റി വെക്കാനും ചികില്‍സക്കുമായി 13 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.