പേജുകള്‍‌

2013, ഡിസംബർ 26, വ്യാഴാഴ്‌ച

നരേന്ദ്ര മോഡിക്കു വേണ്ടി ചില പത്ര-ദൃശ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്

ചാവക്കാട് . നരേന്ദ്ര മോഡിക്കു വേണ്ടി ചില പത്ര-ദൃശ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പല്‍സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ സുല്‍ത്താനായി ഭരിക്കാമെന്ന മോഡിയുടെ ആഗ്രഹം മതേതരകക്ഷികള്‍ പരാജയപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സജീര്‍ പുന്ന അധ്യക്ഷത വഹിച്ചു. 

സി.എച്ച്. റഷീദ്, ഇ.പി. കമറുദ്ദീന്‍, ആര്‍.വി. അബ്ദുറഹീം, എ.കെ. അബ്ദുല്‍ കരീം, പി.എസ്. അബൂബക്കര്‍, ടി.കെ. ഉസ്മാന്‍, ഹനീഫ് ചാവക്കാട്, എം.എം. സിദ്ദീഖ്, ലത്തീഫ് പാലയൂര്‍, ആര്‍.വി. ഹിമാമുദ്ദീന്‍, കെ.വി. അലിക്കുട്ടി, എ.എച്ച്. സൈനുല്‍ ആബിദിന്‍, നാസര്‍ ഫൈസി, ജലീല്‍ വലിയകത്ത്, എം.കെ. ഷാഫി, കെ.എ. ഇല്യാസ്, ഷരീഫ് പാലയൂര്‍, യൂനസ് മണത്തല, റഹീം ചാവക്കാട്, ഷജീര്‍, കെ.എം. റിയാസ് എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ മണത്തലയില്‍നിന്നു പ്രകടനവും ഉണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.