പേജുകള്‍‌

2013, ഡിസംബർ 10, ചൊവ്വാഴ്ച

മുസ്‌ലിം യൂത്ത്‌ലീഗ് പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു

ചാവക്കാട്‌: മുസ്‌ലിം യൂത്ത്‌ലീഗ് കടപ്പുറം ആശുപത്രി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു. അഞ്ചങ്ങാടി സിഎച്ച് സൌധം ഹാളില്‍ നടന്ന പഠന ക്ലാസ്സ്‌ മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് സി എച്ച് റഷീദ്‌ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ പി വയനാട്‌ ക്ലാസിന് നേതൃത്വം നല്‍കി. ആശുപത്രി മേഖലാ യൂത്ത്‌ലീഗ് പ്രസിഡന്‍റ് എ കെ നിഷാദ്‌ അധ്യക്ഷത വഹിച്ചു.  മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈ.പ്രസിഡന്‍റ് ആര്‍ കെ ഇസ്മായില്‍, ബ്ലോക്ക്‌ മെമ്പര്‍ പി എം മുജീബ്‌, യൂത്ത്‌ലീഗ് മണ്ഡലം ജന .സെക്രട്ടറി എ എച്ച് സൈനുല്‍ ആബിദീന്‍, യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് വി എം മനാഫ്‌, സെക്രടറി വി പി മന്‍സൂറലി, ടി ആര്‍ ഇബ്രാഹിം ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ആര്‍ ഐ റിഷാം സ്വാഗതവും പി എച്ച് ആഷിഫ്‌ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.