പേജുകള്‍‌

2013, ഡിസംബർ 31, ചൊവ്വാഴ്ച

തൊഴിലാളികള്‍ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍: കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്

തൃശ്ശൂര്‍ :  ഇന്ന് നാല്‍പ്പത്തിനാല് തൊഴില്‍നിയമങ്ങളാണ് ഇന്ത്യയിലുള്ളത്. തൊഴിലാളികള്‍ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്ന് കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ദേശീയ ചുമട്ടുതൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാസമ്മേളന സമാപനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


തൊഴിലാളികള്‍ക്ക് ഒരു മാസം മിനിമം വേതനം പതിനായിരം രൂപയാക്കണമെന്നാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാട്. യു.പി.എ. സര്‍ക്കാര്‍ ഒരിക്കല്‍കൂടി അധികാരത്തിലെത്തിയാല്‍ തൊഴിലും പെന്‍ഷനും അവകാശമാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 

കോണ്‍ട്രാക്ട് മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇ.എസ്.ഐ. ആനുകൂല്യം ചുമട്ടുതൊഴിലാളികള്‍ക്കും ലഭ്യമാക്കണമെന്നും ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷനായിരുന്നു ചന്ദ്രശേഖരന്‍. പി.സി. ചാക്കോ എം.പി., ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി, മുന്‍ എംപി എ.സി. ജോസ്, എം.പി. വിന്‍സെന്റ് എം.എല്‍.എ., ഐ.പി. പോള്‍, എം.പി. ജാക്‌സണ്‍, ജോസഫ് ചാലിശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘടന ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി സ്വാഗതവും പി. രാമന്‍ മേനോന്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി നഗരംചുറ്റി പ്രകടനം നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.