പേജുകള്‍‌

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ഒരു മാസത്തിനിടിടെ ഇരട്ടിയിലധികം കൂട്ടി

സംസ്ഥാനത്ത് നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ഒരു മാസത്തിനിടിടെ ഇരട്ടിയിലധികം കൂട്ടി. ഇത്തവണ സൗദിയിലേക്കുള്ള ഉംറ തീര്‍ത്ഥാടനം നേരത്തെ ആരംഭിച്ചതും തീര്‍ത്ഥാടകരുടെ എണ്ണം കൂടിയതുമാണ് സമീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത വിധം ടിക്കറ്റ് നിരക്ക് കൂട്ടാന്‍ വിമാന കമ്പനികളെ പ്രേരിപ്പിച്ചത്.

ഒരു മാസം മുമ്പ് സൗദിയിലേക്ക്  വിമാനകമ്പനികള്‍ ഈടാക്കിയിരുന്നത്  9800. ഇപ്പോഴത് 29000 മുതല്‍ 32000 വരെ, ദോഹയിലേക്ക് 9000 രൂപ ഉണ്ടായിരുന്നത് 23000 ആയി ദുബൈ അടക്കമുള്ള യു എ ഇ കേന്ദ്രങ്ങളിലേ്ക് 8000 രൂപയായിരുന്നു നിരക്കെങ്കില്‍ ഇപ്പോള്‍ 17000 ആണ് വിമാനടിക്കറ്റ് നിരക്ക്. എയര്‍ ഇന്ത്യ മാത്രമല്ല എല്ലാ വിദേശ വിമാന കമ്പനികളും നിരക്ക് 100 മുതല്‍ 150 ശതമാനം വരെ വര്‍ധിപ്പിച്ചു. സാധാരണ അറബ് മാസം സഫര‍്‍ലാണ് ഉംറ തിര്‍ത്ഥാടനം തുടങ്ങാറ്. ഇത്തവണ രണ്ട് മാസം മുമ്പേ തന്നെ ഉംറ തീര്‍ത്ഥാടനം തുടങ്ങിയതാണ് ചാര്‍ജ്ജ് ഇരട്ടിയാകാനുള്ള പ്രധാന കാരണം.

ഉംറ തീര്‍ത്ഥാകടകരും സാധാരണ യാത്രക്കാരും ഇതോടെ വലിയ സാമ്പത്തികഭാരമണ് അനുഭവിക്കുന്നത്. ക്രിസ്മസ് വെക്കേഷന്‍ കഴിഞ്ഞ് ഗല്‍ഫിലേക്ക് തിരച്ചുപോകുന്ന ഓരോ കുടുബത്തനും ചുരുങ്ങിയത് അര ലക്ഷം രൂപയുടെ അധിക ബാധ്യതാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ഉയര്‍ന്ന തുക നല്‍കിയാലും ടിക്കറ്റ് കിട്ടാനില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.