പേജുകള്‍‌

2013, ഡിസംബർ 23, തിങ്കളാഴ്‌ച

കനാലില്‍ ചോര്‍ച്ച: കാഞ്ഞാണി പണിക്കര്‍ റോഡും വീടുകളും വെള്ളക്കെട്ടില്‍

കാഞ്ഞാണി: ഇറിഗേഷന്‍ കനാലിലെ ചോര്‍ച്ച മൂലം വെള്ളം പുറത്തേക്ക് ഒഴുകി കാഞ്ഞാണി പണിക്കര്‍ റോഡും ഒട്ടേറെ വീടുകളും വെള്ളക്കെട്ടിലായി. മണലൂര്‍ പഞ്ചായത്തിലെ തോട്ടുപുറയ്ക്കല്‍ രജിത സുബ്രഹ്മണ്യന്‍, കളരിക്കല്‍ ബാലന്‍ പണിക്കര്‍ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്തെ അമ്പതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പണിക്കര്‍ റോഡും വെള്ളത്തില്‍ മുങ്ങി. കരകൃഷിക്കുവേണ്ടി വെള്ളം കനാലിലൂടെ തുറന്ന് വിട്ടിരുന്നു. കനാലിന്റെ കേടുവന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാതെ വെള്ളം തുറന്നുവിട്ടതാണ് പ്രശ്നമായത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.