പേജുകള്‍‌

2013, ഡിസംബർ 17, ചൊവ്വാഴ്ച

നഗരസഭ ജീവനക്കാരിയെ അപമാനിച്ച സംഭവം: കൌണ്‍സിലര്‍ അറസ്റില്‍

കുന്ദംകുളം: നഗരസഭ ജീവനക്കാരിയെ അപമാനിച്ച സംഭവത്തില്‍ കൌണ്‍സിലറും കോണ്‍ഗ്രസ്  മണ്ഡലം പ്രസിഡന്റുമായ കെ വി ഗീവറിനെ കുന്ദംകുളം പോലിസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിനാണ് എസ്.ഐ കെ മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഗീവറിനെ അറസ്റ് ചെയ്തത്.


നഗരസഭയിലെ ക്ളര്‍ക്കായ ജീവക്കാരിയെ കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഗീവര്‍ അപമാനിച്ചത്. യുവതിയുടെ കൈയിലെ മസില്‍ പിടിച്ച് പരിശോധിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തപ്പോള്‍ പിനീട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവന്നാണ് പരാതി. സംഭവം കഴിഞ്ഞ് ആഗസറ്റ് മാസത്തില്‍ ജീവക്കാരി നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി, നഗരസഭ തല ജാഗ്രത കമ്മിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വവും നഗരസഭ അധികൃതരും പരാതിയില്‍ നടപടിയെടുക്കാതായാതോടെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. 

ഈ പരാതി കളക്ടര്‍ പോലിസ് അധികൃതര്‍ക്ക് കൈമാറുകയും അതിന്റെ അടിസ്ഥാത്തില്‍ കേസെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ ഗീവറിനെ സ്റ്റേഷില്‍ നിന്നും ജാമ്യം ല്‍നകി വിട്ടയച്ചു. 
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.