പേജുകള്‍‌

2011, ജൂലൈ 31, ഞായറാഴ്‌ച

ഗുരുവായൂര്‍ ക്ഷേത്രം: കരിങ്കല്‍ തൂണുകള്‍ വെള്ളികൊണ്ട് പൊതിയുന്നു

ഗുരുവായൂര്‍: ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിലുള്ള ആറ് കരിങ്കല്‍ തൂണുകള്‍ വെള്ളിപൊതിഞ്ഞ് വഴിപാടായി സമര്‍പ്പിക്കും. കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാസംഘമാണ് നൂറുകിലോ വെള്ളി ഉപയോഗിച്ച് ഗോപുര കാലുകള്‍ വെള്ളി പൊതിഞ്ഞ് സമര്‍പ്പിക്കുന്നത്.

സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്​പത്രി നിലവാരത്തിലേക്ക് ചാവക്കാട് താലൂക്ക് ആസ്​പത്രിയും


ചാവക്കാട്: സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്​പത്രികളോട് കിടപിടിക്കുന്ന (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്​പിറ്റല്‍സ്) നിലവാരത്തിലേക്ക് ചാവക്കാട് താലൂക്ക് ആസ്​പത്രിയെ ഉയര്‍ത്താനുള്ള ശ്രമം തുടങ്ങി. സംസ്ഥാനത്ത് 14 ആസ്​പത്രികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍നിന്ന് തിരഞ്ഞെടുത്ത ഏക ആസ്​പത്രിയാണ് ചാവക്കാട്ടേത്.

പഞ്ചവടി ശങ്കരനാരായണക്ഷേത്ര കടപ്പുറത്ത് ബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണക്ഷേത്ര കടപ്പുറത്ത് ബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി. ബലി രാവിലെ 10 വരെ തുടര്‍ന്നു. കടപ്പുറത്ത് പ്രത്യേകം യജ്ഞശാലയിലാണിത്. ഒരേസമയം ആയിരംപേര്‍ക്കിരുന്ന് തര്‍പ്പണം ചെയ്യാവുന്ന യജ്ഞശാലയാണ്.

2011, ജൂലൈ 30, ശനിയാഴ്‌ച

തിരുവത്ര ബാങ്കില്‍ ആശ്വാസ് 2011

ചാവക്കാട്: തിരുവത്ര സര്‍വീസ് സഹകരണബാങ്കില്‍ നിന്ന് എടുത്തിട്ടുള്ള വായ്പകള്‍ പൂര്‍ണമായും കുടിശ്ശിക വരുത്തിയവര്‍ ആഗസ്ത് 15ന് മുമ്പ് മുഴുവനായും അടച്ചുതീര്‍ത്താല്‍ സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഇളവ് നല്‍കും.

എന്‍.ആര്‍.ഐ. പ്രവാസി മീറ്റും എം.എല്‍.എ.മാര്‍ക്ക് സ്വീകരണവുംഗുരുവായൂര്‍: ഗുരുവായൂര്‍ പ്രവാസി കൂട്ടായ്മയായ എന്‍.ആര്‍.ഐ. ഫോറത്തിന്റെ എന്‍.ആര്‍.ഐ. മീറ്റ് ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നടന്‍ ജയറാം, എംഎല്‍എമാരായ കെ.വി. അബ്ദുള്‍ഖാദര്‍, ഗീതാ ഗോപി, വി.ടി. ബല്‍റാം, പി.എ. മാധവന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുശതമാനം വിജയിച്ച ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും ബ്രഹ്മകുളം സെന്റ് തെരേസാസ് സ്‌കൂളിനെയും ചടങ്ങില്‍ അനുമോദിക്കും.

ട്രോളിങ് നിരോധനം അവസാനിക്കുന്നു: പ്രതീക്ഷയോടെ മല്‍സ്യത്തൊഴിലാളികള്‍


ചാവക്കാട്: ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രിയോടെ അവസാനിക്കും. ഇതോടെ കടപ്പുറം മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററിലെ മല്‍സ്യബന്ധന ബോട്ടുകള്‍ കൊല്ലത്തേക്ക് പോകാനൊരുങ്ങി. 25ഓളം ബോട്ടുകളാണ് ആഗസ്ത് ഒന്നു മുതല്‍ കൊല്ലം കടലില്‍ മല്‍സ്യബന്ധനം നടത്തുക. പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ബോട്ടുകള്‍ പെയിന്റടിച്ചും മറ്റു അറ്റകുറ്റപണികള്‍ നടത്തിയും ഒരുക്കി കഴിഞ്ഞു. 

പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഇസ്ലാം മത വിശ്വാസികള്‍ ഒരുങ്ങി


ചാവക്കാട്: പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍  ഇസ്ലാം മത വിശ്വാസികള്‍ ഒരുങ്ങി. ഇനി ഒരു മാസം നീളുന്ന പ്രാര്‍ഥനയുടെ ദിനങ്ങള്‍. റമദാനിനു മുന്നോടിയായി പള്ളികള്‍ കഴുകി വെള്ളപൂശുന്നതിന്റെയും വീടുകള്‍ കഴുകി വൃത്തിയാക്കുന്നതിന്റെയും തിരക്കിലാണ് വിശ്വാസികള്‍. പ്രപഞ്ചനഥന്റെ കല്‍പന പ്രകാരം പകല്‍ നേരങ്ങളിലെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും മറ്റു പ്രാര്‍ഥനകള്‍ നടത്തിയും വിശ്വാസികള്‍ റമദാന്‍ മാസം ധന്യമാക്കും. 

ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു

പാവറട്ടി: പുതുമനശേരി ജുമാ മസ്ജിദില്‍ മഹല്ലിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. പുതുമനശേരി മഹല്ലിലുള്ളതും ഇതര മഹലിലുമുള്ള 600 ഓളം അര്‍ഹരായ വീടുകള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

കുണ്ടുവക്കടവ് പാലത്തിനടിയിലെ മണല്‍ത്തിട്ട നീക്കം ചെയ്യാന്‍ തുടങ്ങി

പാവറട്ടി: നീണ്ടകാലത്തെ പരാതികള്‍ക്കൊടുവില്‍ കുണ്ടുവക്കടവ് പാലത്തിനടയിലെ മണല്‍തിട്ട നീക്കം ചെയ്യാന്‍ യന്ത്രസാമഗ്രികള്‍ സ്ഥലത്തെത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് മണല്‍ത്തിട്ട നീക്കം ചെയ്യുന്നത്. മണല്‍ത്തിട്ട നീക്കം ചെയ്യുന്നത് നേരിട്ടുകാണാന്‍ പി എ മാധവന്‍ എം.എല്‍.എ സ്ഥലത്തെത്തി.

2011, ജൂലൈ 29, വെള്ളിയാഴ്‌ച

അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ്


തൃശൂര്‍: സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി അപേക്ഷിക്കുന്നവര്‍ക്ക് ഉടന്‍ റേഷന്‍ കാര്‍ഡ് പദ്ധതിയിന്‍കീഴില്‍ മുഴുവന്‍ അപേക്ഷകര്‍ക്കും റേഷന്‍കാര്‍ഡ് നല്‍കിയ സംസ്ഥാനത്തെ ആദ്യത്തെ താലൂക്കായി കൊടുങ്ങല്ലൂരിനെ പ്രഖ്യാപിക്കുന്നു.

ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷനില്‍ രണ്ടാംപ്ലാറ്റ്‌ഫോമിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും: ദീപക് കൃഷന്‍


ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷനില്‍ രണ്ടാംപ്ലാറ്റ്‌ഫോമിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ദീപക് കൃഷന്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂരിലെ സുരക്ഷ നിര്‍ദേശങ്ങള്‍ ഐജി ബി. സന്ധ്യ മുന്നോട്ടുവെച്ചു


ഗുരുവായൂര്‍: ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂരിലെ സുരക്ഷ നിര്‍ദേശങ്ങള്‍ ഐജി ബി. സന്ധ്യ മുന്നോട്ടുവെച്ചു. ക്ഷേത്രത്തില്‍ സ്വര്‍ണക്കോലം അടക്കമുള്ള സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിക്കുന്ന ലോക്കര്‍മുറിയില്‍ സുരക്ഷാസംവിധാനം കര്‍ശനമാക്കണമെന്നതാണ് പ്രധാന നിര്‍ദേശം.

കോണ്‍ഗ്രസ് അംഗം കാലുമാറി; ചൊവ്വന്നൂര്‍ പഞ്ചായത്ത് സിപിഎം ഭരിക്കും


കുന്നംകുളം: ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊടുത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കിയ കോണ്‍ഗ്രസിലെത്തന്നെ ഒരംഗം കാലുമാറി സിപിഎമ്മിനെ തുണച്ചതോടെ പഞ്ചായ ത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വീണ്ടും ഭരണം നിലവില്‍വന്നു. ഇന്നലെ രാവിലെ നടന്ന പ്രസിഡന്റു തെരഞ്ഞെടുപ്പിലാണ്

സൂപ്പര്‍ താരങ്ങളുടെ വീട്ടിലെ റെയ്ഡ്; ഒരാഴ്ച കഴിഞ്ഞിട്ടും വിവരങ്ങള്‍ പുറത്തു വിടുന്നില്ല


കൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴും പൂര്‍ത്തിയായ പരിശോധനയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയാറാകുന്നില്ല. 

Join MOHAMED YASEEN (MALAYALAMVARTHAKAL) on Qik

Qik

Hey Hey there:

Your friend, MOHAMED YASEEN (MALAYALAMVARTHAKAL) , would like to share videos with you from their mobile phone.

Click the link below to join and become friends with MOHAMED YASEEN (MALAYALAMVARTHAKAL) on Qik. http://qik.com/invitations/47209122-de9f05862fe318c62a7ec01c13a2780e/users/new

Qik-in-Touch is an offering from Qik, the leading mobile live video sharing service enabling anyone with a smartphone to share their experiences with their friends and family — live!
To learn more visit qik.com

© 2011 Skype Technologies Holdings Limited. All Rights Reserved.

2011, ജൂലൈ 28, വ്യാഴാഴ്‌ച

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ബോംബ് ഭീഷണി; കത്ത് വന്നത് തമിഴ്നാട്ടിലെ പോലീസ് കോളനിയില്‍ നിന്ന്


ചെന്നൈ: ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും ബോംബുവെച്ച് തകര്‍ക്കുമെന്ന് തീവ്രവാദസംഘടനയുടെ പേരില്‍ ഭീഷണിക്കത്തെത്തിയത് തമിഴ്നാട്ടിലെ പോലീസ് കോളനിയില്‍ നിന്നാണെന്ന് കണ്ടെത്തി. കോടമ്പാക്കത്തെ പോലീസ് കോളനിയില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തമിഴ്നാട് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. 

വി എസ് സെബി മാഷ് ഗുഡ് സര്‍വീസിനു അര്‍ഹനായി

പാവറട്ടി: സെന്റ്‌ ജോസഫ്‌ ഹൈ സ്കൂളിലെ ഇംഗ്ലീഷ് / ബയോളജി അധ്യാപകനായ വി എസ് സെബിമാഷിനു ഗുഡ് സര്‍വീസ് അവാര്‍ഡ് ദേവമാതാ കോര്‍പ്പറേറ്റ് എടുക്കെഷനല്‍ എജെന്സി മാനേജര്‍ ഫാ പോല്‍സന്‍ പാലിയേക്കര സമ്മാനിച്ചു. 2003 - 2011 വരെ പത്താംക്ലാസ് വിധ്യാര്തികളുടെ മുഴുവന്‍ ചുമതല ഏറ്റെടുക്കയും, വളരെ ആസൂത്രിതവും, ക്രിയാത്മകവുമായ പ്രവര്‍ത്തനത്തിലൂടെ വിജയശതമാനം ഉയര്‍ത്തുകയും അതിലൂടെ സ്കൂളിന്റെ പ്രശസ്തി ഉയര്‍ത്തുകയും ചെയ്തതിനാണ് ഈ അവാര്‍ഡ്.

സ്വകാര്യവ്യക്തിയുടെ നിസ്സഹകരണം: ഒരുമനയൂര്‍ പാലംകടവ് പാലത്തിന്റെ നിര്‍മാണം സ്തംഭനത്തയില്‍

ചാവക്കാട്: സ്വകാര്യവ്യക്തിയുടെ നിസ്സഹകരണത്തെത്തുടര്‍ന്ന് കനോലി കനാലില്‍ ഒരുമനയൂര്‍ പാലംകടവില്‍ നടക്കുന്ന പാലത്തിന്റെ നിര്‍മാണം സ്തംഭനത്തിലായി. നിര്‍മാണസാമഗ്രികള്‍ വെയ്ക്കുന്നതിനും പാലത്തിന്റെ നിര്‍മാണത്തിനാവശ്യമായ താത്കാലിക തൂണുകള്‍ സ്ഥാപിക്കുന്നതിനും സ്വകാര്യ വ്യക്തി സ്ഥലം നിഷേധിച്ചതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്.

പാവറട്ടി പഞ്ചായത്തില്‍ പ്ളാസ്റിക് നിര്‍മാര്‍ജനയജ്ഞം

പാവറട്ടി: പഞ്ചായത്തിനെ പ്ളാസ്റിക് മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഡവലപ്മെന്റ് ആന്റ് ഇക്കോളജിക്കല്‍ സൊസൈറ്റി ഓഫ് പാവറട്ടി പ്ളാസ്റിക് നിര്‍മാര്‍ജനയജ്ഞം നടത്തുന്നു. കഴിഞ്ഞ ദിവസം പാവറട്ടി സെന്ററിലെ കാനകളില്‍ നിന്ന് വന്‍തോതിലുള്ള പ്ളാസ്റിക് മാലിന്യങ്ങളാണ് പുറത്തെടുത്തിരുന്നത്. ഇത്തരം മാലിന്യങ്ങളില്‍ മലിനജലത്തിന്റെ ഒഴുക്ക് തടയുകയും ദുര്‍ഗന്ധത്തിനും കൊതുകുകളുടെ വര്‍ധനവിനും കാരണമാവുകയാണ്.

ചാവക്കാട് നഗരസഭക്ക് ലോകബാങ്കിന്റെ ഗ്രാന്റായി ഒന്നര കോടി രൂപ


ചാവക്കാട്: ലോകബാങ്കിന്റെ ഗ്രാന്റായി നഗരസഭയ്ക്ക് ഒന്നര കോടി രൂപ ലഭിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കൌണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. നഗരസഭയിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനും  സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നു ലോണെടുത്താണ് ഗ്രാന്‍ഡ് അനുവദിച്ചിട്ടുള്ളത്. 

കടകള്‍ക്ക് മുന്നിലെ വാഹനങ്ങലിലെ കച്ചവടം ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നു

പാവറട്ടി: വെങ്കിടങ്ങ് സെന്ററിലെ കടകള്‍ക്ക് മുന്നിലെ വാഹനങ്ങലിലെ കച്ചവടം ഗതാഗതകുരുക്ക് സൃഷ്ടിച്ചു. കടകള്‍ക്ക് മുന്നിലെ വാഹനപാര്‍ക്കിങ്ങും, മറുഭാഗത്തെ വാഹനങ്ങളിലെ കച്ചവടവുമായപ്പോള്‍ റോഡില്‍കൂടി പോവുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടു. 

2011, ജൂലൈ 27, ബുധനാഴ്‌ച

ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് ബോംബ് വയ്ക്കുമെന്ന് ഭീഷണി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. തമിഴ്നാട് സര്‍ക്കാരിനെ താഴെയിറക്കണമെന്ന ആവശ്യവുമായാണ് ഭീഷണിയെന്ന് കത്തിലുള്ളതായി പോലീസ് പറഞ്ഞു. ഇംഗ്ളീഷിലുള്ള കത്ത് തമിഴ്നാട് സര്‍ക്കാരിനെതിരായാണ് എഴുതിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. 

നഗരസഭയ്ക്കു ദേവസ്വം നല്‍കാനുള്ള 85 ലക്ഷം രൂപ ഉടന്‍ നല്‍കണം


ഗുരുവായൂര്‍: നഗരസഭയ്ക്കു ദേവസ്വം നല്‍കാനുള്ള 85 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നു നഗരസഭ കൌണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേവസ്വം ഭരണസമിതി പണം നല്‍കാന്‍ തീരുമാനമെടുത്തെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇത് ഉടന്‍ ലഭ്യമാക്കണമെന്നാണു കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടത്. നഗരസഭയ്ക്കു ശുചീകരണത്തിന്റെ ഫീസിനത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു നല്‍കാനുള്ളതാണ് ഈ തുക.നഗരസഭയുടെ ചൂല്‍പ്പുറത്തെ ട്രഞ്ചിങ് ഗ്രൌണ്ടില്‍ ഖരമാലിന്യ പ്ളാന്റ് നിര്‍മാണം പണമില്ലാത്തതുമൂലം മുടങ്ങുന്ന അവസ്ഥയിലായതും ചര്‍ച്ചയ്ക്കിടയാക്കി. ചെയര്‍മാന്‍ ടി.ടി. ശിവദാസനാണു പ്രശ്നം വിശദീകരിച്ചത്. 

ജലജീവികള്‍ ചത്തുപൊന്തി


ചാവക്കാട്: തോട്ടില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ജലജീവികള്‍ ചത്തുപൊന്തി. മണത്തല പരപ്പില്‍ത്താഴത്തിനു സമീപത്തെ തോട്ടിലാണ് കമ്പി വീണത്. വൈദ്യുതി ആഘാതമേറ്റ് തോട്ടിലെ മീനുകളും പാമ്പ് തുടങ്ങിയവയുമാണ് ചത്തുപൊന്തിയത്. നാട്ടുകാര്‍ ഉപയോഗിക്കുന്ന തോടാണ്. 

2011, ജൂലൈ 26, ചൊവ്വാഴ്ച

ഡോക്ടര്‍മാരുടെ സമരം: ചാവക്കാട് താലൂക്കാശുപത്രിയിലും സ്പെഷ്യലിസ്റ്റ് ഒപികള്‍ പ്രവര്‍ത്തിച്ചില്ല


ചാവക്കാട്: ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്‍റെ ഭാഗമായി ഇന്നലെ ചാവക്കാട് താലൂക്കാശുപത്രിയിലും സ്പെഷ്യലിസ്റ്റ് ഒപികള്‍ പ്രവര്‍ത്തിച്ചില്ല.

2011, ജൂലൈ 25, തിങ്കളാഴ്‌ച

റോഡിനു നടുവില്‍ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു


ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത-17 റോഡിനു നടുവില്‍ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒരുമനയൂര്‍ മുത്തമ്മാവ് സെന്ററിലാണ് റോഡിന് മധ്യത്തിലായി അടിയിലൂടെ കടന്നു പോവുന്ന ശുദ്ധ ജല വിതരണ പൈപ്പ് പൊട്ടിയിട്ടുള്ളത്. 

2011, ജൂലൈ 24, ഞായറാഴ്‌ച

ചാക്യാര്‍കൂത്തും കഥകളിയും ക്ലാസ് മുറിയില്‍ അരങ്ങേറി


ചാവക്കാട്: ക്ഷേത്രകലാരൂപങ്ങളായ ചാക്യാര്‍കൂത്തും കഥകളിയും ക്ലാസ് മുറിയിലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. 10-ാം ക്ലാസിലെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ചാക്യാര്‍കൂത്തും കഥകളിയും അവതരിപ്പിച്ചത്. മുരിങ്ങ ഉപ്പേരിയും ചോറും എന്ന പാഠത്തെ ആസ്​പദമാക്കിയാണ് ചാക്യാര്‍കൂത്ത് അവതരിപ്പിച്ചത്.

ഉദ്യോഗസ്ഥരുടെ അനാസ്ഥ: ഗുരുവായൂര്‍ നഗരസഭയുടെ വാതക ശ്മശാനം പ്രവര്‍പ്പിക്കുന്നില്ല


ഗുരുവായൂര്‍: നഗരസഭയുടെ വാതക ശ്മശാനം പ്രവര്‍പ്പിക്കാത്തതില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ എന്‍ജിനീയര്‍ കെ.എസ്. ബാലനെയും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി. അച്യുതനെയും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.

2011, ജൂലൈ 22, വെള്ളിയാഴ്‌ച

കുടിവെള്ളം വിതരണം: പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായിക്കെതിരെ ഭരണ പക്ഷത്ത് പടയൊരുക്കം


 പാവറട്ടി: പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായിക്കെതിരെ ഭരണ പക്ഷത്ത് പടയൊരുക്കം. പ്രസിഡന്റിനെ ഏതുവിധേനയും പുകച്ചുചാടിക്കുക എന്ന ലക്ഷ്യത്തോടെ ഭരണസമിതിയിലെ ഒരുവിഭാഗം രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസുകാരിയായ പ്രസിഡന്റ് ഏതാണ്ട് ഒറ്റപ്പെട്ട മട്ടാണ്. കഴിഞ്ഞദിവസം പ്രസിഡന്റ് നടത്തിയ പരാമര്‍ശം വിവാദമാക്കിയാണ് എതിര്‍ചേരിയുടെ നീക്കം.ഭരണസമിതിയിലെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം.യൂത്ത് ഫ്രണ്ട് എമ്മും യൂത്ത് കോണ്‍ഗ്രസും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു​ പ്രസിഡന്റ് പ്രതികരിച്ചത്.

പുന്നത്തൂര്‍ ആനത്താവളത്തില്‍ ആനയിടഞ്ഞു

ഗുരുവായൂര്‍: ദേവസ്വത്തിന്റെ പുന്നത്തൂര്‍ ആനത്താവളത്തില്‍ ആനയിടഞ്ഞു. പാപ്പാനെ കുത്താന്‍ ശ്രമിച്ച കൊമ്പന്‍ ടൂറിസ്റ്റ്് ബസ് മറിച്ചിടാന്‍ ശ്രമിക്കുകയും നിരവധി ബൈക്കുകള്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്തു.  ഇന്നലെ വൈകീട്ട് നാലോടെയാണ് കൊമ്പന്‍ അപ്പു ഇടഞ്ഞത്. ചോറ് കൊടുത്ത ശേഷം തിരിച്ച്  കൊണ്ടുവന്ന് തളയ്ക്കാനുള്ള ശ്രമത്തിനിടെ ആന

ഗുരുവായൂര്‍: നഗരസഭ ബസ്റ്റാന്റ: വിദഗ്ധ സംഘം ഉടന്‍ കെട്ടിടം സന്ദര്‍ശിക്കാനെത്തും

ഗുരുവായൂര്‍: നഗരസഭ ബസ്റ്റാന്റിന്റെ അപകടാവസ്ഥയെ സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പി.ഡബ്ളിയു.ഡി കെട്ടിട വിഭാഗം എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഉടന്‍ കെട്ടിടം സന്ദര്‍ശിക്കാനെത്തും. ബസ്റ്റാന്റ് കെട്ടിട സുരക്ഷയെ സംബന്ധിച്ച് പരിശോധിച്ച് അനുയോജ്യമായ നിര്‍ദേശം നല്‍കണമെന്ന് നഗരസഭ കൌണ്‍സില്‍ യോഗം പി.ഡബ്ളിയു.ഡി വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു.

പാവറട്ടി സെന്ററില്‍ ഗതാഗത കുരുക്ക് പതിവാകുന്നു

പാവറട്ടി: പാവറട്ടി സെന്ററില്‍ ഗതാഗത കുരുക്ക് പതിവാകുന്നു. ഇത്‌വഴി വാഹനങ്ങളുമായി കടന്നുപോകാന്‍ മണിക്കൂറുകളോളം കാത്ത് കിടക്കേണ്ട അവസ്ഥയാണ്. ട്രാഫിക്ക് നിയന്ത്രണത്തിന് പോലീസില്ലാത്തതാണ് കുരുക്കിനുള്ള പ്രധാന കാരണം. കുണ്ടുവകടവ് റോഡില്‍ നിന്നും ചിറ്റാട്ടുകര റോഡില്‍ നിന്നും വാഹനങ്ങള്‍

ഗുരുവായൂര്‍ ദേവസ്വം ലാന്റ് അക്വിസിഷന്‍- പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു


ഗുരുവായൂര്‍: ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമിയെടുപ്പിന്റെ ഭാഗമായി ക്ഷേത്രക്കുളത്തിനു വടക്കുഭാഗത്തുള്ള സ്ഥലം അളക്കാന്‍ എത്തിയ ദേവസ്വം ലാന്റ് അക്വിസിഷന്‍- പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ നഗരവികസനസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.

2011, ജൂലൈ 21, വ്യാഴാഴ്‌ച

ദേവസ്വത്തിലെ ക്രമക്കേടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം


ഗുരുവായൂര്‍: ദേവസ്വത്തില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടിയെടുക്കണമെന്ന് ദേവസ്വം എംപ്ളോയീസ് ഫെഡറേഷന്‍ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. 

വിവേക് എക്സ്പ്രസ് തൃശൂരിലെത്തി


തൃശൂര്‍: സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശിക്ഷണങ്ങളും പ്രദര്‍ശിപ്പിക്കുന്ന വിവേക് എക്സ്പ്രസ് ഇന്ന് രാവിലെ തൃശൂരിലെത്തി. ജനുവരി 12ന് കൊല്‍ക്കത്തയില്‍ നിന്നുമാണ് പ്രദര്‍ശനവണ്ടി പുറപ്പെട്ടത്. എട്ട്, ഒമ്പത്, പത്ത് തീയതികളില് എറണാകുളം റെയില്‍വേ സ്റേഷനില്‍ വിവേക് എക്സ്പ്രസ് എത്തിയിരുന്നു. ഓറഞ്ച് നിറത്തിലുള്ള അഞ്ച് ബോഗികള്‍ അടങ്ങിയതാണ് വിവേക് എക്സ്പ്രസ്. 

ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫിസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്െടത്തി


ഗുരുവായൂര്‍: ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫിസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്െടത്തി. ഇന്നലെ രാവിലെ 11ടെ വിജിലന്‍സ് സി.ഐ വി എ ഉല്ലാസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പുതിയ കണക്ഷനുള്ള അപേക്ഷകളില്‍ സീനിയോരിറ്റി മറകടന്ന് 12കണക്ഷനുകള്‍ നല്‍കിയതായി പരിശോധനയില്‍ കണ്െടത്തി. 

ദയ ആശുപത്രിയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

തൃശൂര്‍: ദയ ആശുപത്രിയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ആശുപത്രിക്കെതിരേ ഗൂഢാലോചന നടക്കുന്നതായും, ആരോപണമുന്നയിച്ച രോഗിക്ക് ഓപ്പറേഷന്‍ തിയേറ്ററിലോ ഐ. സി. യുവിലോ വച്ച് ഒന്നും സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണെന്നും അനസ്തേഷ്യാ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. കെ എ വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യു.എ.ഇ. കോണ്‍സുലേറ്റ് തൃശ്ശൂര്‍ ജില്ലയില്‍ സ്ഥാപിക്കണം

പാവറട്ടി: സര്‍ക്കാര്‍ കേരളത്തില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള യു.എ.ഇ. കോണ്‍സുലേറ്റ് തൃശ്ശൂര്‍ ജില്ലയില്‍ സ്ഥാപിക്കണമെന്ന് കേരള പ്രദേശ് പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യു.എ.ഇ. യില്‍ കൂടുതല്‍ തൃശ്ശൂര്‍ ജില്ലക്കാരാണ്.ആയതുകൊണ്ടുതന്നെ തൃശ്ശൂരിലാണ്‌ കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ ഉചിതം.

കുടിവെള്ളം സംബന്ധിച്ച് ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി


പാവറട്ടി: കുടിവെള്ളം സംബന്ധിച്ച് ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി പറഞ്ഞു. ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്ത സംഭവത്തില്‍ അഴിമതി ആരോപണമുണ്ടായ സാഹചര്യത്തില്‍ പ്രസിഡന്റിന്റെ ചേംബറില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. കഴിഞ്ഞ മാസങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്ത വകയില്‍ 3,43,800 രൂപയുടെ

2011, ജൂലൈ 20, ബുധനാഴ്‌ച

ഗുരുവായൂര്‍-ചാവക്കാട് നഗരസഭകളിലെ കുടിവെള്ള പ്രശ്‌നം: നിര്‍മാണത്തിന് സര്‍ക്കാര്‍അനുമതി നല്കി

ഗുരുവായൂര്‍:ഗുരുവായൂര്‍-ചാവക്കാട് നഗരസഭകളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരമായി നടപ്പാക്കുന്ന 50 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈന്‍ നിര്‍മാണത്തിന് സര്‍ക്കാര്‍അനുമതി നല്കി. ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറുടെ കത്ത് ബന്ധപ്പെട്ട അതോറിറ്റി വിഭാഗത്തിന് ലഭിച്ചു.

ജോണിനെ കൊണ്ടുപോകാന്‍ മക്കള്‍ ചാവക്കാട്ടെത്തി

ചാവക്കാട്: മാതാപിതാക്കളെ പുറന്തള്ളുന്ന മക്കള്‍ക്കൊരു അപവാദമാണ് കൊച്ചി തോപ്പുംപടി കുന്നത്ത് വീട്ടില്‍ ജോണിന്റെ മക്കള്‍. മൂന്ന് മാസം മുമ്പ് ഈസ്റ്റര്‍ ദിനത്തില്‍ വീട്ടില്‍ നിന്നും കാണാതായി അവശനിലയില്‍ താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ജോണിനെ കൊണ്ടുപോകാന്‍ മക്കള്‍ ചാവക്കാട്ടെത്തി.

ഗുരുവായൂരില്‍ കാര്‍ സ്റീരിയോ മോഷണം വ്യാപകമാകുന്നു

ഗുരുവായൂര്‍: ഗുരുവായൂരിലും പരിസരത്തും വീടുകളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള കാറുകളില്‍നിന്ന് സ്റീറിയോകള്‍ മോഷണം പതിവാകുന്നു. ഇന്നലെ ഗുരുവായൂരില്‍ കര്‍ണംകോട്ട് ബസാറിനടുത്ത് അടുത്തടുത്ത വീടുകളിലെ കാറുകളില്‍നിന്ന് സ്റീരിയോകള്‍ മോഷണം പോയി. 

രാമുകാര്യാട്ടിനെക്കുറിച്ച് 'കടലിരമ്പം' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി

ചേറ്റുവ: പ്രശസ്ത സംവിധായകനായിരുന്ന രാമുകാര്യാട്ടിനെക്കുറിച്ച് 'കടലിരമ്പം' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. ശ്രീജിത്ത് പൊയില്‍ക്കാവാണ് സംവിധാനം ചെയ്യുന്നത്. ചേറ്റുവയിലെ രാമു കാര്യാട്ടിന്റെ വീട്, പഠിച്ച സ്കൂളുകള്‍, സുഹൃത്തുക്കള്‍, കൂടെ പ്രവര്‍ത്തിച്ചവര്‍ എന്നിവരെല്ലാം കടലിരമ്പത്തിലുണ്ടാകും. 

2011, ജൂലൈ 19, ചൊവ്വാഴ്ച

വിദ്യാര്‍ഥികള്‍ക്ക് മൊബൈലില്‍ അശ്ളീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കി; മൂന്നു യുവാക്കള്‍ അറസ്റില്‍

തൃശൂര്‍: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം നിരവധിപേര്‍ക്ക് മൊബൈലില്‍ അശ്ളീല വീഡി യോകള്‍ പകര്‍ത്തി നല്‍കിയിരുന്ന മൂന്നു യുവാക്കളെ ഈസ്റ് പോലീസ് അറസ്റ്റു ചെയ്തു. 

ശക്തമായ മഴയെ തുടര്‍ന്ന് ചാവക്കാട് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി

ചാവക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് ചാവക്കാട് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി. ഗ്രാമീണ റോഡുകള്‍ വെള്ളത്തിനടിയിലായി. മുതുവട്ടൂര്‍ മച്ചിങ്ങല്‍ രതി, മണത്തല ബേബിറോഡ് കളത്തില്‍ ദിവാകരന്‍ എന്നിവരടെ വീടുകളും കളത്തില്‍ ഉണ്ണി, ചന്ദ്രന്‍ എന്നിവരുടെ വാടകവീടുകളിലുമാണ് വെള്ളം കയറിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

വാടാനപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനെ വാടാനപ്പള്ളി പോലീസ് അറസ്റ്റുചെയ്തു. ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി ആനക്കാരന്‍വീട്ടില്‍ വിനീഷിനെ(കണ്ണന്‍-23)യാണ് പോലീസ് അറസ്റ്റുചെയ്തത്. 

ശക്തമായ കാറ്റിലും കനത്ത മഴയിലും രണ്ട് വീടുകള്‍ തകര്‍ന്നു

പാവറട്ടി: ശക്തമായ കാറ്റിലും കനത്ത മഴയിലും വെന്മേനാടും എളവള്ളിയിലും രണ്ട് വീടുകള്‍ തകര്‍ന്നു. എളവള്ളി പാറയ്ക്ക് സമീപം കോവത്ത് ഗോപാലകൃഷ്ണന്റെ ഓടിട്ട വീടാണ് സമീപത്തെ തെങ്ങ് കടപുഴകി വീണ് തകര്‍ന്നത്. വീടിനകത്തുണ്ടായിരുന്ന ഗോപാലകൃഷ്ണന്റെ മകള്‍ പൂജയ്ക്ക് മേല്‍ക്കൂരയിലെ ഓട് വീണ് തലയ്ക്ക് പരിക്കേറ്റു.

വെന്മേനാട് കൈതമുക്കില്‍ മൂക്കോല ചന്ദ്രബോസിന്റെ ഓടിട്ട വീടും തകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് മഴയില്‍ ചുമര്‍ കുതിര്‍ന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരും തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ചു.

പാവറട്ടി പഞ്ചായത്തില്‍ വേനല്‍ക്കാലത്തു ലോറിയില്‍ ശുദ്ധജലം വിതരണം ചെയ്തതില്‍ വന്‍ അഴിമതി

പാവറട്ടി: പഞ്ചായത്തില്‍ വേനല്‍ക്കാലത്തു ലോറിയില്‍ ശുദ്ധജലം വിതരണം ചെയ്തതില്‍ വന്‍ അഴിമതി നടന്നതായി പരാതി. സംഭവത്തെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്തണമെന്നു യൂത്ത് ഫ്രണ്ട് (എം) സര്‍ഗവേദി സംസ്ഥാന കണ്‍വീനര്‍ കെ.ജെ. ജയിംസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു പാവറട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. 

കയ്യേറ്റങ്ങള്‍ മൂലവും മലിനീകരണം മൂലവും നാശോന്മുഖമായ ചെമ്പ്രംതോടിന്റെ സര്‍വേ ഉദ്ഘാടനം ചെയ്തു

പാവറട്ടി: കയ്യേറ്റങ്ങള്‍ മൂലവും മലിനീകരണം മൂലവും നാശോന്മുഖമായ ചെമ്പ്രംതോടിന്റെ സര്‍വേ ഉദ്ഘാടനം ആവേശമായി. കോരിച്ചൊരിയുന്ന മഴയിലും ഏറെ ആവേശത്തോടെയാണു ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നാട്ടുകാരും സര്‍വേ ഉദ്ഘാടന ചടങ്ങിനെത്തിയത്. ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.എ. റഷീദ് സര്‍വേ ഉദ്ഘാടനം ചെയ്തു.

2011, ജൂലൈ 18, തിങ്കളാഴ്‌ച

സ്വകാര്യ ആസ്പത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: മെയില്‍ നഴ്‌സ് പിടിയില്‍

തൃശ്ശൂര്‍: നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആസ്പത്രിയിലെ മെയില്‍ നഴ്‌സായ ഗോഡ്‌ലി പോള്‍ (27) പിടിയിലായി. ശസ്ത്രക്രിയയ്ക്കുശേഷം അര്‍ധ ബോധാവസ്ഥയില്‍ ആയിരുന്ന യുവതിയെ ഞായറാഴ്ച വൈകീട്ടാണ് നഴ്‌സ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സ്വകാര്യ ആസ്പത്രിയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

ഗുരുവായൂര്‍ നഗരസഭയിലെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ കരുത്ത്

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതി ആയിരങ്ങള്‍ അണിനിരന്ന ഘോഷയാത്ര. കുടുംബശ്രീയുടെ 13ാം വാര്‍ഷികത്തോടനുബന്ധിച്ച് നഗരത്തില്‍ നടന്ന ഘോഷയാത്രയാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. നഗരസഭയില്‍ പൂക്കോട്, തൈക്കാട് മേഖലകള്‍ കൂട്ടിച്ചേര്‍ത്ത ശേഷം നടന്ന ആദ്യവാര്‍ഷികാഘോഷത്തില്‍ 350 ഓളം യൂനിറ്റുകളില്‍ നിന്നായി 2500 ഓളം പേരാണ് പങ്കെടുത്തത്.  കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

വിശ്വാസം കാത്ത്‌ സൂക്ഷിക്കുന്നതില്‍ യാതോരു വിട്ടു വീഴ്ച്ചയുമില്ല: മേജര്‍ ആര്‍ച്ച് ബിഷപ്പ്‌ ‍ ജോര്‍ജ്‌ ആലഞ്ചേരി

ചാവക്കാട്‌: വിശ്വാസം കാത്ത്‌  സൂക്ഷിക്കുന്നതില്‍ യാതോരു വിട്ടു വീഴ്ച്ചയുമില്ലെന്ന്‍ സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്‌ ‍ ജോര്‍ജ്‌ ആലഞ്ചേരി. ക്രിസ്തീയ സഭകളുടെ ഐക്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും. ക്രിസ്തീയ സഭകളുടെ അടിസ്ഥാന കാര്യങ്ങളിലുള്ള ഐക്യം പത്ത്‌ വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരുമനയൂര്‍ ദേശീയപാത 17 ല്‍ അപകടം: ഒരാള്‍ക്ക് പരിക്കേറ്റു

ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17 ല്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റും വീട്ടു മതിലുകളും ഇടിച്ചു തകര്‍ത്തു. ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശി മുഹമ്മദിനാ (45) ണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 4.30 ഓടെ ഒരുമനയൂര്‍ തങ്ങള്‍പ്പടിയിലാണ് അപകടം.

കൊലപാതകശ്രമക്കേസില്‍ ഒന്നാംപ്രതിയായ പിടികിട്ടാപ്പുള്ളിയെ ഗുരുവായൂര്‍ പോലീസ് പിടികൂടി

ഗുരുവായൂര്‍: കൊലപാതകശ്രമക്കേസില്‍ ഒന്നാംപ്രതിയായ പിടികിട്ടാപ്പുള്ളിയെ ഗുരുവായൂര്‍ പോലീസ് പിടികൂടി. ചാവക്കാട് ബ്ളാങ്ങാട് കിഴക്കൂട്ടയില്‍ ജയന്‍ എന്ന ജയരാജിനെ (32)യാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുരിഞ്ഞിയൂര്‍ പതിയേരി മണികണ്ഠനെ 2002ല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.

സ്ത്രീയെ കഴുത്തറുത്ത് കൊന്ന് കടലില്‍ തള്ളിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു

വാടാനപ്പള്ളി: സ്ത്രീയെ കഴുത്തറുത്ത് കൊന്ന് കടലില്‍ തള്ളിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. കഴിഞ്ഞമാസം 23-ന് വാടാനപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചേറ്റുവ അഴിമുഖത്താണ് 45 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാത സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞത്. 

കനിവുള്ളവര്‍ ഈ രണ്ടു വയസ്സുകാരിയെ സഹായിക്കുക

പാവറട്ടി: രണ്ടുവയസ്സുകാരി മിന്‍ഹഫാത്തിമയുടെ  കിളിക്കൊഞ്ചല്‍ കേള്‍ക്കാന്‍ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് മാതാപിതാക്കള്‍. പാവറട്ടി കുളങ്ങര വീട്ടില്‍ ഷക്കീറിന്റെയും നൗഷിജയുടെയും ഇളയ മകളാണിവള്‍. ജന്‍മനാ  കുഞ്ഞിന് കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലായിരുന്നു. കേള്‍വി ലഭിക്കാന്‍ കുടുംബം നിരവധി ആശുപത്രികളില്‍  കൊണ്ടുപോയി.

2011, ജൂലൈ 17, ഞായറാഴ്‌ച

കെ.എസ്.ആര്‍.ടി.സി ബസിനു നേരെ ഗുണ്ടകള്‍ കല്ലെറിഞ്ഞു

ഗുരുവായൂര്‍: കോഴിക്കോടു നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു നേരെ ഗുണ്ടകള്‍ കല്ലെറിഞ്ഞു. ഗുരുവായൂര്‍ ഡെപ്പോയിലുള്ള കെ.എല്‍ 15 8811 നമ്പര്‍ ബസ്സിനു നേരെയായിരുന്നു കല്ലേറ്. ഇതിനെ ചോദ്യം ചെയ്ത ബസ് യാത്രക്കാരേയും  ജീവനക്കാരെയും  ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി. ഇന്നലെ രാത്രി ഒന്‍പതോടെ

കഞ്ചാവ് വില്‍പ്പനയ്ക്കായി പാവറട്ടിയില്‍ എത്തിയ രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ് ചെയ്തു

പാവറട്ടി: കഞ്ചാവ് വില്‍പ്പനയ്ക്കായി പാവറട്ടിയില്‍ എത്തിയ രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ് ചെയ്തു. പെരുവല്ലൂര്‍ സേദേശികളായ വടക്കത്ത് ദിനേശന്‍(37), വെട്ടിയാറെ മണി (38) എന്നിവരാണ് അറസ്റിലായത്. ഇന്നലെ രാവിലെ ഒമ്പതിന് പാവറട്ടി പള്ളിനടയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.

ഒരുമനയൂര്‍ പഞ്ചായത്ത്: 2,56,74,671 രൂപയൂടെ പദ്ധതികള്‍

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്ത് തയ്യാറാക്കിയ 2,56,74,671 രൂപയൂടെ പദ്ധതികള്‍ക്ക് ജ്വല്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കി കൊണ്ട് പഞ്ചായത്ത് വിഹിതം 14,96000 രൂപയും ജില്ലാ പഞ്ചായത്ത് വിഹിതം 4,24,000 രൂപയും ചേര്‍ത്ത് 19,20,000 രൂപയുടെ പൈപ്പ് ലൈന്‍ പുനരുദ്ധാരണ പദ്ധതിക്ക് രൂപം നല്‍കി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാവക്കാട് പൊതുമരാമത്ത് കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി

ചാവക്കാട്: പൊതുമരാമത്ത് റോഡിന് സമീപം അനധികൃത ഷെഡ്ഡുകള്‍ അധികൃതരുടെ ഒത്താശയില്‍ സ്ഥാപിക്കുകയും പിന്നീട് അവ കോണ്‍ക്രീറ്റ് കെട്ടിടങ്ങളാക്കി മാറ്റുകയും ചെയ്തിട്ടും നടപടി എടുക്കാന്‍ തയ്യാറാകാത്ത പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാവക്കാട് പൊതുമരാമത്ത് കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി.

2011, ജൂലൈ 16, ശനിയാഴ്‌ച

പത്രലോകം ചേറ്റുവ അബ്ദുവിനോട് നന്ദികേട് കാണിച്ചു

ചാവക്കാട്: ഗ്രാമീണ പത്രപ്രവര്‍ത്തകന്‍ ചേറ്റുവ വി അബ്ദുവിനോട് (മലയാളം വാര്‍ത്തകള്‍, മനോരമ, തേജസ്, ചന്ദ്രിക ഒഴികെ) ചാവക്കാട്ടെ പത്രക്കാര്‍ കാണിച്ച നന്ദികേട് പത്രലോകം  എത്ര സോറി പറഞ്ഞാലും തീരില്ല. അബ്ദു എന്ന പത്രക്കാരനെ തൃശൂരിലെ പത്രക്കാരോട് ചോദിച്ചാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. പത്ര മുത്തശിമാര്‍ മുതല്‍ നവാഗതരായ പത്രക്കാര്‍ വരെ അബ്ദുക്കയെന്ന ചേറ്റുവ വി അബ്ദുവിനെ അറിയും.

പാവറട്ടി ബസ് സ്റാന്റിലെ ഹൈമാസ്റ് വിളക്കുകള്‍ പ്രവര്‍ത്തിക്കാതായിട്ട് കാലങ്ങളായി

പാവറട്ടി: ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച പാവറട്ടി ബസ് സ്റാന്റിലെ ഹൈമാസ്റ് വിളക്കുകള്‍ പ്രവര്‍ത്തിക്കാതായിട്ട് കാലങ്ങളായി. 2005 ല്‍ എം.തെ. പോള്‍സണ്‍ എം.എല്‍.എ ആയിരുന്നു ഇതിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. ഒറു വര്‍ഷം മാത്രമാണ് ലൈറ്റുകള്‍ പ്രകാശിച്ചത്.

പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥ കേന്ദ്രത്തിലെ തര്‍പ്പണ തിരുനാളിന് സമാപനമായി

ചാവക്കാട്: ആയിരങ്ങള്‍ പങ്കെടുത്ത അങ്ങാടി പ്രദക്ഷിണത്തോടെ പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥ കേന്ദ്രത്തിലെ തര്‍പ്പണ തിരുനാളിന് സമാപനമായി. രാവിലെ നടന്ന ആദ്യകുര്‍ബാനയ്ക്കും രണ്ടാമത്തെ കുര്‍ബാനയ്ക്കും ഫാ. തോമസ് പൂപ്പാടി, മോണ്‍. റാഫേല്‍ വടക്കന്‍ എന്നിവര്‍ കാര്‍മികരായിരുന്നു. 

പാലയൂര്‍ തീര്‍ഥ കേന്ദ്രത്തിലെ ആഘോഷത്തിന്റെ ആര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച രൂപ വൃക്കരോഗികള്‍ക്കായി നല്‍കി

ചാവക്കാട്:പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥ കേന്ദ്രത്തിലെ തര്‍പ്പണതിരുനാള്‍ ആഘോഷത്തിന്റെ ആര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച അരലക്ഷം രൂപ ജൂബിലി മിഷന്‍ ആശുപത്രിയിലെ വൃക്കരോഗികള്‍ക്കായി നല്‍കി. ഇന്നലെ പാലയൂര്‍ പള്ളിയില്‍

മഴചിത്രങ്ങളുടെ പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി

പാവറട്ടി: പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ചു മഴച്ചിത്രങ്ങളുടെ പ്രദര്‍ശനമായ 'ലാസ്റ് ഫ്രെയിം' വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി. വിക്ടര്‍ ജോര്‍ജ്്, കെ.ആര്‍. വിനയന്‍, മധുരാജ്, അരുണ്‍ പാവറട്ടി, രചന തോമസ് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം മഴയെ ആസ്പദമാക്കിയുള്ള വിദ്യാര്‍ഥികളുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. 

മുല്ലശേരി ബ്ലോക്ക് പരിധിയില്‍ ജല സുരക്ഷ പദ്ധതി തുടങ്ങി

പാവറട്ടി: മുല്ലശേരി ബ്ലോക്ക് പരിധിയില്‍ ജല സുരക്ഷ പദ്ധതി തുടങ്ങി. ഗ്രാമീണ മേഖലയില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ്വരുത്തുകയാണ് ലക്ഷ്യം. ജല വിഭവ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വെങ്കിടങ്ങ്, മുല്ലശേരി, പാവറട്ടി, എളവള്ളി പഞ്ചായത്തുകളില്‍ ആശ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് ജല ഗുണനിലവാര പരിശോധനയ്ക്കുള്ള  ഏകദിനപരിശീലനം നല്‍കി.

വെള്ളവും പ്രകൃതിയും നശിപ്പിക്കുന്ന മനുഷ്യന്റെ മനസ്സിലെ മാലിന്യം നീക്കാനുള്ള ചെറു പ്രതികരണമാണ് 'ആതി'

ഗുരുവായൂര്‍: വെള്ളവും പ്രകൃതിയും നശിപ്പിക്കുന്ന മനുഷ്യന്റെ മനസ്സിലെ മാലിന്യം നീക്കാനുള്ള ചെറു പ്രതികരണമാണ് 'ആതി' എന്ന നോവലെന്ന് പ്രൊഫ. സാറാജോസഫ് അഭിപ്രായപ്പെട്ടു. ഗുരുവായൂരില്‍ 'ആതി' നോവലിന്റെ ആസ്വാദന ചര്‍ച്ചാ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

ഗുരുവായൂര്‍ ദേവസ്വം 57 കിലോ സ്വര്‍ണ്ണം ബാങ്കില്‍ നിക്ഷേപിച്ചു

ഗുരുവായൂര്‍: ദേവസ്വം 57 കിലോ സ്വര്‍ണ്ണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വെള്ളിയാഴ്ച നിക്ഷേപിച്ചു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍, ദേവസ്വം ചീഫ് ഫിനാന്‍സ് അക്കൗണ്ട്‌സ് ഓഫീസര്‍ മോഹന്‍ദാസ് എന്നിവരില്‍നിന്ന് എസ്.ബി.ഐ, റീജണല്‍ മാനേജര്‍ മണികണ്ഠന്‍ നായര്‍,

ഗുരുവായൂര്‍ ക്ഷേത്രസുരക്ഷയുടെ ഭാഗമായി ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി

ഗുരുവായൂര്‍: ക്ഷേത്രസുരക്ഷയുടെ ഭാഗമായി 96 ക്യാമറകള്‍ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍ നിര്‍വഹിച്ചു.

വൃക്ക തകരാറിലായ വിബീഷ് ചികിത്സ സഹായം തേടുന്നു

ഗുരുവായൂര്‍: വൃക്ക തകരാറിലായ നെന്മിനി കൊഴുപ്പാട്ടു വളപ്പില്‍ വിബീഷ് (40) ചികിത്സയ്ക്കായി കാരുണ്യം തേടുന്നു. വൃക്ക മാറ്റി വെക്കാന്‍ 5 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആസ്​പത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇത്രയും വലിയ തുക കണ്ടെത്താന്‍ വിബീഷിനും കുടുംബത്തിനും മാര്‍ഗമില്ല.

വിബീഷിനെ സഹായിക്കാന്‍ സി. ജോയ് ചെറിയാന്‍ പ്രസിഡന്റും ജെയിംസ് ആളൂര്‍ കണ്‍വീനറുമായി ചികിത്സാ സഹായനിധി രൂപവത്കരിച്ചു. സഹായം അയയേ്ക്കണ്ട വിലാസം : വിബീഷ് ചികിത്സാ സഹായനിധി, എ.സി.നമ്പര്‍ : 12560100133452, ഫെഡറല്‍ബാങ്ക്, ചൊവ്വല്ലൂര്‍പ്പടി ബ്രാഞ്ച്, തൈക്കാട്, ഗുരുവായൂര്‍ - 680104.

2011, ജൂലൈ 15, വെള്ളിയാഴ്‌ച

പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതു ഫോണില്‍ പകര്‍ത്തിയ അധ്യാപകനെ പിടികൂടി

തൃശൂര്‍: പഠനയാത്രയ്ക്കിടെ എംഎസ്സി വിദ്യാര്‍ഥിനികള്‍ കോളജ് ഹോസ്റലിലെ കുളിമുറിയില്‍ കുളിക്കുന്നതു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേരള കാര്‍ഷിക സര്‍വകലാശാലയിലെ അധ്യാപകനെ പിടികൂടി പോലീസില്‍ ഏല്പിച്ചു. വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പോലീസ് കസ്റഡിയില്‍ എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.

മുംബൈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ സുരക്ഷാസംവിധാനം ശക്തമാക്കി

ഗുരുവായൂര്‍: മുംബൈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ സുരക്ഷാസംവിധാനം ശക്തമാക്കി. ക്ഷേത്ര നടകളില്‍ മൂന്നുദിവസം 24 മണിക്കൂറും സായുധ പോലീസുണ്ടാകും. ഭക്തരെ കര്‍ശനമായ പരിശോധനയ്ക്കു ശേഷമായിരിക്കും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക.

ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടു പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ് ചെയ്തു

കുന്നംകുളം: ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടു പണവും സ്വര്‍ണവും തട്ടിയെടുത്ത ശേഷം പീഡിപ്പിച്ചതിനെ തുടര്‍ന്നു വീട്ടമ്മയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ് ചെയ്തു. കോതമംഗലം ചെറുവട്ടൂര്‍ പോണാംകുടിയില്‍ റഫീക്കിനെ (26)യാണ് അറസ്റ് ചെയ്തത്. 

ശല്യം ചെയ്താല്‍ പ്രതികരിക്കുന്ന സ്ത്രീകളാണ് സമൂഹത്തിനാവശ്യം

ചാവക്കാട്: ശല്യം ചെയ്താല്‍ പ്രതികരിക്കുന്ന സ്ത്രീകളാണ് സമൂഹത്തിനാവശ്യമെന്ന് ഐ.ജി ബി സന്ധ്യ പറഞ്ഞു. മണത്തല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

പകര്‍ച്ചപ്പനി: നൂറുകണക്കിനാളുകള്‍ ചികിത്സ തേടിയെത്തുന്നു

ഗുരുവായൂര്‍: പകര്‍ച്ചപ്പനി ബാധിച്ച് നൂറുകണക്കിനാളുകള്‍ ചികിത്സ തേടിയെത്തിയതോടെ ആശുപത്രികളില്‍ വന്‍ തിരക്ക്. ദിനംപ്രതി പനിബാധിച്ചെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മേഖലയിലെ പ്രധാന ആശുപത്രികളെല്ലാം പനിബാധിതരെക്കൊണ്ടു നിറഞ്ഞു.

2011, ജൂലൈ 14, വ്യാഴാഴ്‌ച

ചലച്ചിത്രനടന്‍ പ്രഭുദേവ ബുധനാഴ്ച ഗുരുവായൂരപ്പസന്നിധിയിലെത്തി

ഗുരുവായൂര്‍: പ്രശസ്ത ചലച്ചിത്രനടന്‍ പ്രഭുദേവ ബുധനാഴ്ച ഗുരുവായൂരപ്പസന്നിധിയിലെത്തി. തിരുമുല്‍ക്കാഴ്ചയായി പീതാംബരപട്ടില്‍ പൊന്‍താലി സമര്‍പ്പിച്ച് തൊഴുതു. കൂടെ വന്ന നടി നയന്‍താര ക്ഷേത്രത്തില്‍ പ്രവേശിക്കാതെ പുറത്ത് കാറില്‍ തന്നെ കാത്തിരുന്നു.