പേജുകള്‍‌

2013, ഡിസംബർ 23, തിങ്കളാഴ്‌ച

ബ്ളാങ്ങാട്-മാട്-കറുകമാട് റോഡ് ഉദ്ഘാടനം യു.ഡി.എഫ് ജനപ്രതിനിധികള്‍ ബഹിഷ്കരിച്ചു

എം.എല്‍.എ യുടെ നടപടി പബ്ളിസിറ്റി സ്റ്റണ്ടാണെന്ന് യു.ഡി.എഫ്! രാഷ്ട്രീയ തിമിരം ബാധിച്ചെന്ന് എം.എല്‍.എ!!
കെ എം അക് ബര്‍ 
ചാവക്കാട്: കേരള സര്‍ക്കാറിന്റെ 2012-13 നിയോജകമണ്ഡലം ആസ്തി വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ബ്ളാങ്ങാട്-മാട്-കറുകമാട് റോഡിന്റെ ഉദ്ഘാടനം യു.ഡി.എഫ് ജപ്രതിനിധികള്‍ ബഷിഷ്കരിച്ചു. ബ്ളാങ്ങാട്-മാട്-കറുകമാട് റോഡ് വീണ്ടും ഉദ്ഘാടനം ചെയ്യാനുളള എം.എല്‍.എ യുടെ നടപടി പബ്ളിസിറ്റി സ്റ്റണ്ടാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് ജനപ്രതിനിധികള്‍ ഉദ്ഘാടന യോഗം ബഷിഷ്കരിച്ചത്. യു.ഡി.എഫ് ജനപ്രതിനിധികള്‍ ചടങ്ങ് ബഹിഷ്കരിച്ചു.
2004-05 കാലഘട്ടത്തില്‍ ജില്ലാ പഞ്ചായത്ത് 22 ലക്ഷം രൂപ ചെലവഴിച്ച് ടാറിങ്ങ് നടത്തിയിട്ടുളളതും യുഡിഎഫ് ഭരണകാലത്ത് പി കെ കെ.ബാവ എം.എല്‍.എ ആകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചതുമാണ്. ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി റീടാറിങ്ങ് ചെയ്തതിന്‌ ഉദ്ഘാടനം നടത്താനുളള എം.എല്‍.എ യുടെ തീരുമാനം ബഹിഷ്കരിക്കുന്നതായി ത്രിതല പഞ്ചായത്ത് ജപ്രതിനിധികളായ പഞ്ചായത്ത് പ്രസിഡന്റ് റംല അഷറഫ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എ ഐഷ, ജില്ലാ പഞ്ചായത്ത് മെംബര്‍ വി കെ ഷാഹു ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ഇബ്രാഹിം, മെംബര്‍മാരായ ആര്‍ എസ് മുഹമ്മദ് മോന്‍, കെ കെ കുമാരി എന്നിവര്‍ പ്രസ്താവയില്‍ അറിയിച്ചു.

എന്നാല്‍ ഒരു കോടി രൂപ ചെലവഴിച്ച് റോഡ് നവീകരിച്ചാല്‍ ഉദ്ഘാടം പാടില്ലെന്ന് പറയുന്നത് രാഷ്ട്രീയ തിമിരം ബാധിച്ചതിനാലാണെന്ന് കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു. ആസ്തിവികസന പദ്ധതിയില്‍ മണ്ഡലത്തിലെ ഏത് പ്രൊജക്ട് ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാനുളള അവകാശം എം.എല്‍.എക്ക് ഉണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന കറുകമാട്-മാട്-ബ്ളാങ്ങാട് റോഡ് ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് എം.എല്‍.എ യുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഉദ്ഘാടനം ബഹിഷ്കരിച്ചതുവഴി നാടിന്റെ വികസനത്തേക്കാള്‍ ഉപരി വിലകുറഞ്ഞ രാഷ്ട്രീയമാണ് തങ്ങളുടെതെന്ന് അവര്‍ തെളിയിച്ചിരിക്കയാണെന്നും കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു. നേരത്തെ ബ്ളാങ്ങാട്-മാട്-കറുകമാട് റോഡിന്റെ ഉദ്ഘാടനം കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗരസഭാധ്യക്ഷ എ കെ സതീരത്നം അധ്യക്ഷത വഹിച്ചു. മാലിക്കുളം അബാസ്, പി വി സുരേഷ് കുമാര്‍, ഷൈനി ഷാജി, എം എസ് പ്രകാശന്‍, പി വി ഷീല, പി വി ബിജി എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.