പേജുകള്‍‌

2013, ഡിസംബർ 10, ചൊവ്വാഴ്ച

അനാഥകുരുന്നുകള്‍ക്ക് സഹായവുമായി സ്കൂള്‍ അധികൃതരെത്തി

പാവറട്ടി: മാതാപിതാക്കള്‍ നഷ്ടപ്പെട്ട അതുലിനും ദേവിക്കും സഹായ ഹസ്തവുമായി പാവറട്ടി സി.കെ.സി എല്‍.പി സ്കൂള്‍ അധികൃതരെത്തി. കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച 25000 രൂപയുടെ രേഖകള്‍ സ്കൂള്‍ അധികൃതര്‍ കുരുന്നുകള്‍ക്ക് കൈമാറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. അല്‍ഫോണ്‍ സ, സി. അനുമരിയ,

പി.ടി.എ പ്രസിഡന്റ് ടി ജെ മാത്യൂസ്, മറ്റുഭാരവാഹികളായ സി പി രാജു, ടി കെ സുബ്രഹ്മണ്യന്‍, പി യു സിബി എന്നിവര്‍ പങ്കെടുത്തു. 

മരുതയൂര്‍ കവര വീട്ടില്‍ ഉണ്ണികൃഷ്ണന്റേയും ഷീബയുടേയും മക്കളാണ് അതുലും ദേവിയും. അതുല്‍ പാവറട്ടി സെന്റ്.ജോസഫ് എച്ച്.എസ്.എസ്സിലെ നാലാം ക്ളാസ് വിദ്യാര്‍ഥിയും ദേവി പാവറട്ടി സി.കെ.സി എല്‍.പി സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥിയുമാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാതാവ് ഷീബ മരിച്ചത്. പിന്നീട് പിതാവ് ഉണ്ണികൃഷ്ണന്റെ തണലിലായിരുന്നു ഇവര്‍. ഹൃദയ സംബന്ധമായ അസുഖം മൂലം ഉണ്ണികൃഷ്ണും മരിച്ചതോടെ ഈ കുരുന്നുകള്‍ അനാഥമായി. തകര്‍ന്ന കൂരയിലാണ് ഇവരുടെ താമസം. പഠിക്കാന്‍ ഏറെ മിടുക്കരായ ഇവരെ സംരക്ഷിക്കാന്‍ ബന്ധുക്കളും സന്നദ്ധരായിട്ടുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.