പേജുകള്‍‌

2013, ഡിസംബർ 3, ചൊവ്വാഴ്ച

ജില്ലാ സ്കൂള്‍ കലോത്സവത്തിന് സ്വാഗത സംഘം രൂപീകരിച്ചു

കെ എം അക്ബര്‍ 
ഗുരുവായൂര്‍ : ജനുവരി ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ഗുരുവായൂരില്‍ നടക്കുന്ന ജില്ലാ സ്കൂള്‍ കലോത്സവത്തിന് സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍ അധ്യക്ഷത വഹിച്ചു.


ജില്ലാ പഞ്ചായത്ത് സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.പി.ബഷീര്‍, ഓട്ടോ കാസ്റ് ചെയര്‍മാന്‍ സി.എച്ച്.റഷീദ്, ഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി.എന്‍.വത്സല, ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.  സ്വാഗത സംഘം ചെയര്‍മാനായി ഗരസഭ ചെയര്‍മാന്‍ ടി.ടി.ശിവദാസനേയും ജനറല്‍ കണ്‍വീറായി  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി.എന്‍.വത്സലയേയും തെരഞ്ഞെടുത്തു. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എ.ബി.ജയപ്രകാശാണ് ട്രഷറര്‍. 

മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.എസ്, ഗുരുവായൂര്‍ ടൌണ്‍ ഹാള്‍, ഗുരുവായൂര്‍ ലൈബ്രറി ഹാള്‍, ഗുരുവായൂര്‍ ജി.യു.പി സ്കൂള്‍, ഗുരുവായൂര്‍ എ.യു.പി സ്കൂള്‍ എന്നിവിടങ്ങളിലും കലോത്സവ വേദികളുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.