പേജുകള്‍‌

2013, ഡിസംബർ 26, വ്യാഴാഴ്‌ച

'കയ്യുമ്മു കവിതയുടെ പ്രണയതല്പം' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു

ഗുരുവായൂര്‍: 'കയ്യുമ്മു കവിതയുടെ പ്രണയതല്പം' എന്ന പുസ്തകത്തിന്റെ പ്രകാശനം കവി എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ശാരദാ മോഹന്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. യുവകലാസാഹിതി ഗുരുവായൂര്‍ മേഖലാ കമ്മിറ്റി കവിയരങ്ങും കയ്യുമ്മു കോട്ടപ്പടിയുടെ കവിതകളെപ്പറ്റിയുള്ള ചര്‍ച്ചയും നടത്തി.

ലൈബ്രറി ഹാളില്‍ നടന്ന സാഹിത്യ സംവാദം വനിതാകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദാ മോഹന്‍ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മേഖലാ പ്രസിഡന്റ് ഹനീഫ കൊച്ചന്നൂര്‍ അധ്യക്ഷനായി. കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, സഞ്ജയന്‍ എളനാട്, കെ .കെ. സ്വപ്ന, കുട്ടി എടക്കഴീയൂര്‍, ശാലിനി പടിയത്ത്, കയ്യുമ്മു കോട്ടപ്പടി, അഭിലാഷ് വി. ചന്ദ്രന്‍, റഷീദ് ചക്കിത്തറ എന്നിവര്‍ പ്രസംഗിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.