പേജുകള്‍‌

2013, ഡിസംബർ 19, വ്യാഴാഴ്‌ച

സാന്ത്വനമേകാനായി ചലച്ചിത്ര പ്രവര്‍ത്തകര്‍

അന്തിക്കാട്: പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ ജീവകാരുണ്യ ഫിലിം ക്ളബ്ബ് തുടങ്ങുന്നു. ഹോം തിയ്യറ്റര്‍ ഒരുക്കി ഹ്രസ്വചലച്ചിത്രമേളകള്‍ സംഘടിപ്പിച്ച് അതില്‍നിന്നു കിട്ടുന്ന വരുമാനമാണ് രോഗികള്‍ക്കായി നല്‍കുക. 21ന്‌ രാവിലെ 9.30ന്‌ കിഡ്നി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മണി ശശി അധ്യക്ഷയാകും. സംവിധായകന്‍ രമേഷ്ദാസ്, അവയവദാനം നടത്തിയ കാഞ്ഞാണിയിലെ പ്രിനീഷ് എന്നിവരെ അനുസ്മരിക്കുമെന്ന് വാര്‍ത്താസമ്മേളത്തില്‍ സിനിമാ ഗാന രചയിതാവ് സജീവ് നവകം, സംവിധായകന്‍ ബഷീര്‍ അന്തിക്കാട് എന്നിവര്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.