പേജുകള്‍‌

2013, ഡിസംബർ 21, ശനിയാഴ്‌ച

കടപ്പുറം പഞ്ചായത്തില്‍ കര്‍മ്മസമിതികള്‍

ചാവക്കാട്: കടപ്പുറം ഗ്രാമപ്പഞ്ചായത്ത് 2014-15 സാമ്പത്തിക വര്‍ഷത്തെ കര്‍മ്മസമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് റംല അഷ്റഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എം ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വികസന സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജമീല ബഷീര്‍, ക്ഷേമകാര്യ സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ അബ്ദുല്‍കരീം,
ആരോഗ്യ വിദ്യാഭ്യാസ സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കുമാരി അനിരുദ്ധന്‍, പഞ്ചായത്തംഗങ്ങളായ സതീഭായ്, എം എസ് പ്രകാശന്‍, മണി കോടേത്ത്, ആര്‍ എസ് മുഹമ്മദ്മോന്‍, ഹാജറ, താജുദ്ദീന്‍, പൂക്കോയ തങ്ങള്‍, സീനത്ത് ഇഖ്ബാല്‍, സുഹറാബി പുളിക്കല്‍, ആര്‍ കെ ഇസ്മായില്‍, സി മുസ്താഖലി, ആന്റണി എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.