പേജുകള്‍‌

2010, നവംബർ 29, തിങ്കളാഴ്‌ച

സല്യൂട്ട് യു.എ.ഇ. ഡിസംബര്‍ രണ്ടിന്: ഗുരുവായൂര്‍ എം.എല്‍.എ. അബ്ദുല്‍ ഖാദറിനെ ആദരിക്കും

ദുബയ്: യു.എ.ഇ.യിലെ ദുബയ് നിവാസികളുടെ കൂട്ടായ്മയായ ഗുരുവായൂര്‍ എന്‍.ആര്‍.ഐ. ഫോറം യു.എ.ഇ.യിലെ ദേശീയ ദിനം സല്യൂട്ട് യു.എ.ഇ. എന്ന പേരില്‍ ആഘോഷിക്കുന്നു. ഡിസംബര്‍ രണ്ടിന് ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ഉല്‍ഘാടനം ചെയ്യും,  പ്രവാസികളുടെ ക്ഷേമ കാര്യങ്ങളില്‍ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് പ്രവാസി അവാര്‍ഡിന് അര്‍ഹനായ ഗുരുവായൂര്‍ എം.എല്‍.എ. അബ്ദുല്‍ ഖാദറിന് കേഷ്്് അവാര്‍ഡ്് നല്‍കും. അഫ്സല്‍, ജ്യോല്‍സന, ബിജു നാരായണന്‍ തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന്്് ഭാരവാഹികളായ സക്കറിയ. വി.ടി. സലീം അറിയിച്ചു.

യു എ ഇ യില്‍ ഹിജ്റ വര്‍ഷാരംഭ അവധികള്‍ പ്രഖ്യാപിച്ചു

ദുബയ്: രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് ദേശീയദിന, ഹിജ്റ വര്‍ഷാരംഭ അവധികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിനു തുടങ്ങി അഞ്ചു ഉള്‍പ്പെടെയുള്ള ദിവസങ്ങളിലാണ് സര്‍ക്കാര്‍ മേഖലയില്‍ അവധി. എന്നാല്‍, രണ്ടിനും നാലിനുമാണ് സ്വകാര്യമേഖലക്ക് അവധി. ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ചയായതിനാല്‍ തുടര്‍ച്ചയായ അവധി ലഭിക്കും. ശനിയാഴ്ച അവധിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഫലത്തില്‍ അവധി ഡിസംബര്‍ രണ്ടിനു മാത്രമായി ചുരുങ്ങുകയും ചെയ്യും.
39ാമത് ദേശീയദിനമാണ് ഡിസംബര്‍ രണ്ടിന് രാജ്യം ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷാരംഭമായ മുഹര്‍റം ഒന്ന് ഡിസംബര്‍ ഏഴിനാണ് വരുന്നതെങ്കിലും ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ അവധി ലഭിക്കുന്നതു പരിഗണിച്ചാണ് അവധികള്‍ ഒരുമിച്ചു നല്‍കാന്‍ തീരുമാനിച്ചത്. പൊതുഅവധി ദിനങ്ങള്‍ വാരാന്ത്യ അവധിയുടെ രണ്ടുദിവസം അടുത്തുവരികയാണെങ്കില്‍ ഒന്നിച്ചു നല്‍കാമെന്ന് ദേശീയനിയമത്തിന്റെകൂടി അടിസ്ഥാനത്തിലാണിത്. വിദ്യാഭ്യാസ മന്ത്രിയും ദേശീയ ഗവണ്‍മെന്റ് മനുഷ്യവിഭവ അതോറിറ്റി ചെയര്‍മാനുമായ ഹുമൈദ് അല്‍ ഖത്താമിയാണ് ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ അവധി അറിയിച്ചുകാുെള്ള സര്‍കുലര്‍ പുറത്തിറക്കിയത്.
സ്വകാര്യമേഖലക്ക് അവധി പ്രഖ്യാപിച്ചുകാുെള്ള അറിയിപ്പ് തൊഴില്‍ മന്ത്രി സഖര്‍ഗോബാഷാണ് പുറപ്പെടുവിച്ചത്. സ്വകാര്യസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച ഉള്‍പെടെ മൂന്നു ദിവസത്തെ അവധിക്കുശേഷം നാലിന് ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കും.

എലിസബത്ത് രാജ്ഞി ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യാത്ര തിരിച്ചു

മസ്ക്കത്ത്: ബ്രിട്ടന്റെ പരമോന്നത വനിത എലിസബത്ത് രാജ്ഞി നാലു ദിവസത്തെ ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മസ്ക്കത്തില്‍ നിന്നു യാത്ര തിരിച്ചു.
 ഒമാന്റെ നാല്‍പ്പതാം ദേശീയ ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായെത്തിയ രാജ്ഞിക്ക് രാജകീയ വരവേല്‍പ്പാണ് ഒമാന്‍ നല്‍കിയത്.  ഒമാനും ബ്രിട്ടനും തമ്മിലെ സൌഹ്യദ ബന്ധം ഊട്ടിയുറപ്പിക്കാനും നിരവധി പൊതു വിഷയങ്ങളിലിടപ്പെടാനും രാജ്ഞിയുടെ ഒമാന്‍ സന്ദര്‍ശനം മൂലം സാധിച്ചുവെന്ന് അധിക്യതര്‍ വിലയിരുത്തി.
 31 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള രാജ്ഞിയുടെ ഒമാന്‍ സന്ദര്‍ശനം ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.ഒമാനിലെത്തിയ രാജ്ഞിയെ വിമാനത്താവളത്തില്‍ ചെന്ന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദ് നേരിട്ട് സ്വീകരിച്ചാനയിക്കുകയാണുണ്ടായത്.31 വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്ഞി കപ്പല്‍ മാര്‍ഗം ഒമാനിലെത്തിയപ്പോഴും സുല്‍ത്താന്‍ നേരില്‍ സ്വീകരിച്ചിരുന്നു.
 അല്‍ അഹലാം പാലസിലെത്തിയ രാജ്ഞിയെ 21 ആചാരവെടികളുടെ അകമ്പടിയോടെ ഒമാന്റെയും ബ്രിട്ടന്റെയും ദേശീയ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ കൊട്ടാരത്തിലേക്ക് നയിച്ചു.
 ഒമാന്റെ സ്മരണ നില്‍നിറുത്താനുതകുന്ന പ്രത്യേക സമ്മാനം രാജ്ഞിക്ക് സുല്‍ത്താന്‍ നല്‍കിയപ്പോള്‍ രാജ്ഞി സുല്‍ത്താനു പ്രത്യേക മാലയും സമ്മാനിച്ചു.
 ബ്രിട്ടീഷു കലാകാരന്മാരുടെ പെയിന്റിങ്ങും ഒമാന്റെ കുതിര പന്തയവും വീക്ഷിക്കാന്‍ രാജ്ഞിയും സുല്‍ത്താനും ഒരുമിച്ചെത്തി.ബ്രിട്ടീഷ് സമൂഹം നല്‍കിയ സ്വീകരണത്തിലും അല്‍ അഹലാം പാലസില്‍ ഒരുക്കിയ വിരുന്നിലും രാജ്ഞി പങ്കുകൊണ്ടു.ഒമാന്‍ ഭരണാധികാരിയുടെ ഉപദേഷ്ടാക്കളുമായി രാജ്ഞി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
 രാജ്ഞിയുടെ സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷാസന്നാഹങ്ങളാണ്‍ ഒമാന്‍ സര്‍ക്കാര്‍ ഒരുക്കിയത്.പലയിടത്തും മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായി.

10 ദിവസത്തോളം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി

കുന്നംകുളം: മെയിന്റോഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സന്ധ്യാപ്രാര്‍ഥനയ്ക്കിടെ 10 ദിവസത്തോളം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.
പള്ളിയുടെ പ്രവേശനകവാടത്തിന് തൊട്ടുമുകളിലുള്ള മുറിയില്‍ തുണിയില്‍ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു കുഞ്ഞ്. കരച്ചില്‍കേട്ട് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം.
വിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ തൃശ്ശൂരിലെ അമ്മത്തൊട്ടിലിലേക്ക് മാറ്റാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു.

പ്രവാസികളുടെ പ്രശ്നങ്ങളെ ഗൌനിക്കാത്ത സര്‍ക്കാരുകള്‍ക്ക് കനത്ത തിരിച്ചടി

ചാവക്കാട്: പ്രവാസികളുടെ പ്രശ്നങ്ങളെ ഗൌനിക്കാത്ത സര്‍ക്കാരുകള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് കെ.വി. അബ്ദുല്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു. ഗള്‍ഫിലെ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നിയമവഴിയില്‍ പ്രവാസികള്‍ക്കു സേവനം നല്‍കുന്ന അഡ്വ. ഷംസുദീന്‍ കരുനാഗപ്പള്ളിക്ക് നല്‍കിയ ആദരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ എംബസികള്‍ അവരുടെ പൌരന്‍മാര്‍ക്കു നല്‍കുന്ന സേവനം നോക്കുമ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭാധ്യക്ഷ എ.കെ. സതീരത്നം, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി കെ.എച്ച്. സമദ്, നസീം പുന്നയൂര്‍, കെ. ചന്ദ്രസേനന്‍, ശേഖര്‍ജി, ആറ്റോക്കോയ പള്ളിക്കണ്ടി, അബ്ദുറബ്, കെ.വി. ഷാനവാസ്, ഹനീഫ കൊച്ചന്നൂര്‍, റഹ്മാന്‍ പി. തിരുനെല്ലൂര്‍, ഷംസുദീന്‍ കോടത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗുരുവായൂര്‍ ക്ഷേത്രം അഗ്‌നിക്കിരയായിട്ട് 40 വര്‍ഷം

ഗുരുവായൂര്‍: ഭക്തജനങ്ങളുടെയും ഗുരുവായൂര്‍ നിവാസികളുടെയും മനസ്സില്‍ നടുക്കമുണര്‍ത്തുന്ന അഗ്‌നിതാണ്ഡവത്തിന് തിങ്കളാഴ്ച 40 വയസ്സ്.

ഗുരുവായൂര്‍ ക്ഷേത്രം അഗ്‌നിക്കിരയായത് 1970 നവംബര്‍ 29 ന് അര്‍ദ്ധരാത്രിക്കുശേഷമായിരുന്നു. പുലര്‍ച്ചെ 1.15 നാണ് ക്ഷേത്രം കത്തുന്നത് ജനം അറിഞ്ഞത്. അന്ന് ഏകാദശിക്കാലമായിരുന്നു. പോലീസിന്റെ വക ചുറ്റുവിളക്ക് കഴിഞ്ഞ് അന്ന് അര്‍ദ്ധരാത്രിയോടെ നടയടച്ച് എല്ലാവരും പിരിഞ്ഞു. ഗോപുരവാതിലുകള്‍ അടച്ച് അല്പസമയം കഴിഞ്ഞപ്പോഴാണ് പടിഞ്ഞാറ് ഭാഗത്തെ വിളക്കുമാടത്തില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്‌നിയുടെ താണ്ഡവം തുടങ്ങി. മതില്‍ ചാടിക്കടന്ന് ക്ഷേത്രത്തിനകത്ത് എത്തിയവര്‍ എന്തുചെയ്യണമെന്നറിയാതെ കൂട്ടനിലവിളിയായി. ക്ഷേത്രത്തിലെ വലിയ മണിയും ചാവക്കാട് പഞ്ചായത്തിലെ സൈറണും പാലയൂര്‍ പള്ളിയില്‍നിന്ന് കൂട്ടമണിയുമുയര്‍ന്നു. മണത്തല പള്ളിയില്‍നിന്ന് അപകട വിവരം അറിയിച്ചുകൊണ്ടിരുന്നു.

ഈ സമയം തീ വടക്കോട്ടും കിഴക്കോട്ടും പടര്‍ന്നു. വിളക്കുമാടം മൂന്ന് ഭാഗവും കത്തി. അഗ്‌നി ശ്രീകോവിലിലേയ്ക്ക് പടരുമെന്ന ഘട്ടമെത്തി. അന്നത്തെ പ്രധാന തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട് മനസ്സില്ലാ മനസ്സോടെ വിഗ്രഹം പുറത്തേയ്‌ക്കെടുക്കാന്‍ അനുവാദം നല്‍കി. തീയും പുകയും മറികടന്ന് സാഹസ്സികരായ യുവാക്കളാണ് ശ്രീകോവിലില്‍ കടന്നത്. ശ്രീകോവിലിന്റെ പൂട്ടുകള്‍ തുറന്നതും അഷ്ടബന്ധത്തിലുറപ്പിച്ച ഗുരുവായൂരപ്പന്റെ നീലാഞ്ജന വിഗ്രഹം ഇളക്കിയെടുത്തതും ഞെട്ടലോടെ വീട്ടിക്കിഴി കേശവന്‍ നായര്‍ ഇന്നും ഓര്‍ക്കുന്നു.

തൃശ്ശൂര്‍, കുന്നംകുളം, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമനസേനയാണ് 30 ന് പുലര്‍ച്ചെ അഞ്ചരയോടെ തീ കെടുത്തിയത്. ഇതിനകം കിഴക്കുവശം ഒഴികെയുള്ള ചുറ്റമ്പലം കത്തിക്കഴിഞ്ഞിരുന്നു.

ഗണപതി കോവില്‍, രഹസ്യ അറ, തിടപ്പള്ളി, സരസ്വയറ എന്നിവയുടെ മേല്‍ക്കൂരകള്‍ ഇതില്‍പ്പെടും. ശ്രീകോവിലിന് ഒന്നും സംഭവിച്ചിരുന്നില്ല.

തന്ത്രിമഠത്തിലേയ്ക്ക് മാറ്റിയ ഗുരുവായൂരപ്പവിഗ്രഹം താത്കാലിക പ്രതിഷ്ഠ നടത്തി പൂജകള്‍ തുടങ്ങി. ക്ഷേത്രം പുനര്‍ നിര്‍മിക്കുന്നതിന് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപവത്കരിച്ചു. കെ. കേളപ്പനായിരുന്നു ചെയര്‍മാന്‍. '71 മാര്‍ച്ചില്‍ ക്ഷേത്രഭരണം സാമൂതിരി രാജാവില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു. 1973 ഏപ്രില്‍ 14- വിഷുദിനത്തിലാണ് പുനര്‍നിര്‍മാണം പൂര്‍ത്തിയായത്.

2010, നവംബർ 28, ഞായറാഴ്‌ച

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം സമാധാനം: ഡോ. സൈഫ് അല്‍ ഹജരി

ദോഹ: ഇസ്്ലാമിന്റെ അടിസ്ഥാന പ്രമാണം സമാധാനമാണെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഖത്തര്‍ ഫൌണ്േടഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. സൈഫ് അല്‍ ഹജരി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്്ലാഹി സെന്റര്‍  ഇസ്്ലാം സമാധാനത്തിന് എന്ന പേരില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്്ലാമിനെ അതിന്റെ മൂലപ്രമാണങ്ങളില്‍ നിന്നാണ് മനസ്സിലാക്കേണ്ടതെന്ന് പ്രശസ്ത ചന്തകനും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഡാനിയേല്‍(യു.കെ) പറഞ്ഞു. ഏതു പരിതസ്ഥിതിയിലും ഉന്നതമായ നീതി ബോധമാണ് ഇസ്്ലാം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ നിന്ദിച്ചവര്‍ക്കും ശാരീരികമായി ഉപദ്രവിച്ചവര്‍ക്കും മാപ്പ് കൊടുത്ത പാരമ്പര്യമാണ് പ്രവാചകനുണ്ടായിരുന്നതെന്ന് അബ്ദുല്‍ ഹസീബ് മദനി പറഞ്ഞു. കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ചന്ദ്രമോഹന്‍ ദാസ് പരിപാടിയില്‍ അതിഥിയായിരുന്നു. ഡോ. വണ്ടൂര്‍ അബൂബക്കര്‍, ഡോ. മുസ്തഫ ഫാറൂഖി, സുലൈമാന്‍ മദനി, അബ്ദുല്‍ ബാസിത് ഉമരി, അബ്ദുല്‍ ലത്തീഫ് നല്ലളം, നസീര്‍ പാനൂര്‍ സംസാരിച്ചു.


2010, നവംബർ 27, ശനിയാഴ്‌ച

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നത് സ്വാതന്ത്യം നിഷേധിക്കുന്ന ബില്ല്

കെ എം അക്ബര്‍ 
ചാവക്കാട്: ഇന്ത്യന്‍ അഭിഭാഷക സമൂഹത്തിന് തൊഴില്‍പരമായി അനുവദിക്കപ്പെട്ട എല്ലാ സ്വാതന്ത്യ്രവും നിഷേധിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനുദേശിക്കുന്ന ബില്ലെന്ന് കേരള ബാര്‍ കൌണ്‍സില്‍ അംഗം അഡ്വ. ടി എസ് അജിത്ത് പറഞ്ഞു. നിര്‍ദ്ദിഷ്ഠ ബില്ലിന്റെ കോപ്പി ചാവക്കാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിക്കു മുന്നില്‍ കത്തിച്ച് അഭിഭാഷകര്‍ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബില്ലിനെതിരെ അഭിഭാഷകര്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധ സംഗമം. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വി വി ജോസഫ് ബാബു അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ എം എച്ച് മുനീര്‍, കെ എച്ച് അബ്ദുള്‍ സമദ്, കെ പി ബക്കര്‍, കെ ബി ഹരിദാസ്, സി സുഭാഷ്കുമാര്‍, ടി രാമചന്ദ്രന്‍, സി രാജഗോപാല്‍, വി ബി പ്രിയദര്‍ശിനി, ജയശ്രീ, സി ഐ എഡിസണ്‍, മൂള്ളത്ത് വേണുഗോപാല്‍, സി എസ് സുബ്രഹ്മണ്യന്‍ സംസാരിച്ചു.


അബുദാബി ഷെയ്ഖ് സായിദ് പാലത്തിലൂടെ വാഹനങ്ങള്‍ ഒാടിത്തുടങ്ങി

അബുദാബി: തലസ്ഥാനനഗരിയില്‍ നിന്നുള്ളവര്‍ക്കു ദുബായ്, അല്‍ഐന്‍ ഭാഗത്തേക്കു 15 മിനിറ്റ് യാത്രാസമയം ലാഭിക്കാന്‍ കഴിയുന്ന ഷെയ്ഖ് സായിദ് പാലത്തിലൂടെ വാഹനങ്ങള്‍ ഒാടിത്തുടങ്ങി. അബുദാബി ഐലന്‍ഡിലേക്കുള്ള നാലാമത്തെ പാലം ഒൌദ്യോഗികമായി യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പൊതുജനങ്ങള്‍ക്കു സമര്‍പ്പിച്ചത്.
പ്രസിഡന്റിന്റെ പ്രതിനിധി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാജകുടുംബാംഗങ്ങള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. തലസ്ഥാന നഗരിയിലെ അല്‍ സലാം സ്ട്രീറ്റില്‍ നിന്നു ഷഹാമ, ദുബായ് റോഡിലേക്കുള്ള ഈ പാലം മക്ത, മുസഫ, ഷെയ്ഖ് ഖലീഫാ പാലങ്ങള്‍ക്കു പുറമെ അബുദാബി ഐലന്‍ഡിലേക്കുള്ള മനോഹരമായപ്രവേശനമാര്‍ഗമാണ്. തലസ്ഥാനനഗരിയുടെ പ്രതാപം വിളിച്ചറിയിച്ച്, ശില്‍പാലങ്കാരങ്ങളോടെ നിലകൊള്ളുന്ന ഈ പാലം യുഎഇ ദേശീയദിനത്തോടനുബന്ധിച്ചാണു രാജ്യത്തിനു സമര്‍പ്പിച്ചത്.
എക്സ്പ്രസ് ഹൈവേയായി വികസിപ്പിക്കുന്ന സലാം സ്ട്രീറ്റ് ഈ പാലത്തിലേക്കാണു ബന്ധിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കുള്ളപ്പോഴും ഈ പാലത്തിലൂടെയുള്ള യാത്രക്കാര്‍ക്കു ഗതാഗതക്കുരുക്കുകളില്‍ അകപ്പെടാതെ സലാം സ്ട്രീറ്റ് വഴി 15 മിനിറ്റ് യാത്രാസമയം ലാഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പ്രീ-സ്ട്രസ്ഡ് കോണ്‍ക്രീറ്റ് ഡെക്കിലും സ്റ്റീല്‍ ആര്‍ച്ചുകളാലും ഒരു ബില്യന്‍ ദിര്‍ഹത്തോളം മുതല്‍മുടക്കിലാണ് ഈ പാലം നിര്‍മിച്ചത്. 2003 അവസാനം ഗ്രീക്ക് കമ്പനിയായ ആര്‍ചിറോഡന്‍ കണ്‍സ്ട്രക്ഷന്‍ ഒാവര്‍സീസാണു പാലംപണി ഏറ്റെടുത്തത്. 2006ല്‍ പൂര്‍ത്തീകരിക്കാനായിരുന്നു കരാറെങ്കിലും പിന്നീടത് 2009 വരെയായി ദീര്‍ഘിപ്പിച്ചു. എന്നാല്‍ ഒരു സ്പാന്‍ പൂര്‍ത്തീകരിക്കാനുണ്ടായ കടമ്പകളില്‍ തട്ടി നിര്‍മാണം തുടരാനാവാതെ വന്നപ്പോള്‍ പാലംപണി മറ്റൊരു കമ്പനിയെ ഏല്‍പിച്ചു.
ബെല്‍ജിയം ബേസിക്സ് ഗ്രൂപ്പ് കമ്പനിയായ സിക്സ് കണ്‍സല്‍0റ്റന്റാണ് ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ നിയുക്തരായത്. 2390 ലക്ഷം ദിര്‍ഹത്തിനായിരുന്നു അവശേഷിച്ച ജോലികളുടെ കരാര്‍. 1999ല്‍ ലണ്ടനിലെ ഗ്രീന്‍വിച് ഏരിയയില്‍ മില്യനിയം ഡോം, 2001ല്‍ ഒാസ്ട്രേലിയയിലെ ഇന്‍സ്ബ്രക്കിലെ സ്കൈജംപ് എന്നിവ രൂപകല്‍പന ചെയ്ത പ്രശസ്ത ഇറാഖി വനിതാ ആര്‍ക്കിടെക്ട് സഹ ഹദീദാണ് വളഞ്ഞുപുളഞ്ഞ ശില്‍പരൂപമാക്കി ഷെയ്ഖ് സായിദ് പാലത്തിന്റെ ഡിസൈന്‍ നിര്‍വഹിച്ചത്. സ്റ്റീല്‍ ആര്‍ച്ചുകളിലും സോളിഡ് കോണ്‍ക്രീറ്റ് തൂണുകളിലും തീര്‍ത്ത പാലത്തിനു രൂപഭംഗിയൊരുക്കിയത് ഇന്റഗ്രേറ്റഡ് ബ്രിഡ്ജ് ഡിസൈന്‍ ആന്‍ഡ് അനാലിസിസ് സിസ്റ്റം ഉപയോഗിച്ചാണ്. ഭുമികുലുക്കം, കപ്പലുകള്‍ കൂട്ടിയിടിച്ചുള്ള ആഘാതം, വന്‍തോതിലുള്ള ട്രാഫിക് ക്രോസിങ് എന്നിവയെ നിഷ്പ്രയാസം അതിജീവിക്കാന്‍ കഴിയുംവിധത്തില്‍ 120 വര്‍ഷത്തെ കാലാവധി കണക്കാക്കിയാണു പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്.
രണ്ടു ഭാഗത്തേക്കും നാലുവരിപ്പാതകള്‍, എമര്‍ജന്‍സി ലൈന്‍, പെഡസ്ട്രിയന്‍ വാക്ക്വേ എന്നിവയുള്ള പാലത്തിന്റെ മൊത്തം നീളം 842 മീറ്ററും വീതി 68 മീറ്ററുമാണ്. മധ്യഭാഗത്തെ ആര്‍ച്ചിന്റെ സ്പാന്‍ 234 മീറ്ററാണ്. ഈ ആര്‍ച്ചിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗം 63 മീറ്ററാണ്. പാലത്തിനു കീഴിലുള്ള കുത്തനെയുള്ള ക്ളിയറന്‍സ് തന്നെ 17 മീറ്ററുണ്ട്. ജലഗതാഗതത്തിനു യാതൊരു തടസ്സവും ഉണ്ടാക്കില്ലെന്നതാണു രൂപകല്‍പനയിലെ പ്രധാന നേട്ടം.
രണ്ടു ലക്ഷം ക്യുബിക് മീറ്റര്‍ ക്രോണ്‍ക്രീറ്റ്, 52,000 ടണ്‍ സ്റ്റീല്‍ എന്നിവ ഉപയോഗിച്ചു സ്ട്രക്ചര്‍ പൂര്‍ത്തീകരിച്ച പാലത്തിലൂടെ 1600 കാറുകള്‍ക്ക് ഒരേസമയം സഞ്ചരിക്കാന്‍ കഴിയും.

ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ ഇരുപത് റിയാലിന്റെ നോട്ട് പുറത്തിറക്കി

മസ്ക്കത്ത് : നാല്പതാം ദേശീയ ദിനത്തില്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ ഇരുപത് റിയാലിന്റെ നോട്ട് പുറത്തിറക്കി. പുതിയ നോട്ടിന്റെ മുന്‍ഭാഗത്തും മധ്യത്തിലും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദിന്റെ ഫോട്ടോയും കയ്യൊപ്പുമുണ്ട്.
 നോട്ടില്‍ ഗ്രാന്റ് മോസ്കിന്റെ പടവും സെന്‍ട്രല്‍ ബാങ്കിന്റെ കവാടവും അറബിയില്‍ 20 എന്നും അച്ചടിച്ചിട്ടുണ്ട്.നാല്പതാം ദേശീയ ദിനത്തിന്റെ ലോഗോയും ഇംഗ്ളീഷില്‍ നോട്ട് പുറത്തിറക്കുന്ന വര്‍ഷവും റൊയല്‍ ഒപേര ഹൌസ് ചിത്രവും ദേശീയ ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ മീഡിയാ ഫോറം ഒമാന്‍: ജെയിംസ് പ്രസിഡന്റ്, കബീര്‍ യൂസഫ് ജന.സെക്രട്ടറി

മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം ഒമാന്‍ ചാപ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടൈംസ് ഓഫ് ഒമാന്‍ ബിസിനസ് എഡിറ്റര്‍ എ ഇ ജെയിംസിനെ പ്രസിഡന്റായും ഒമാന്‍ ഡെയ്ലി ഒബ്സര്‍വര്‍ സബ്എഡിറ്റര്‍ കബീര്‍ യൂസഫിനെ ജന.സെക്രട്ടറിയായും ഐകകണ്ഠ്യേന തിഞ്ഞെടുത്തു. ഖജാഞ്ചിയായി എ കെ ഷഫീര്‍ (മസ്കത്ത് ഡെയ്ലി), ജോ.സെക്രട്ടറിയായി ഷിനോജ് കെ ഷംസുദ്ദീന്‍ (ഗള്‍ഫ് മാധ്യമം) എന്നിവരെയും നിശ്ചയിച്ചു. പി എം ജാബിര്‍ (കൈരളി ടി.വി.) സലിം ജോസഫ് (ഹായ്), ഒ.കെ. മുഹമ്മദലി (ടൈംസ് ഓഫ് ഒമാന്‍), പി പി ബിനോ (മനോരമ ന്യൂസ്), ശംസു മാടപ്പുര (തേജസ്) എന്നിവര്‍ പ്രവര്‍ത്തകസമിതി അംഗങ്ങളാണ്.
യോഗത്തില്‍ ബെന്നി ജോസഫ് (മസ്കത്ത് ഡെയ്ലി), എ.വി. ആദര്‍ശ്, മുഹമ്മദ് ഷഫീഖ് (ഹായ്), ഇക്ബാല്‍ (ഫോട്ടോ ജേണലിസ്റ്), ഷമീര്‍ (ടൈംസ് ഓഫ് ഒമാന്‍), ഗ്ളോറി റഫീഖ് (ഗള്‍ഫ് മാധ്യമം), പ്രേംജിത്ത് (ജീവന്‍ ടിവി) സംസാരിച്ചു.

ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്‌ ഒമാനില്‍


മസ്ക്കത്ത് : ഒമാനിലെത്തിയ ബ്രിട്ടീഷ് രാജ്ഞിക്ക് മസ്ക്കത്ത് റോയല്‍ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്പ്പ്. ഒമാനില്‍ നാലു ദിവസത്തെ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദ് വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ചു.
  എഡിന്‍ ബറോ പ്രഭു ഫിലിപ്പ് രണ്ടാമന്റെ നേതൃത്വത്തിലെത്തി ചേര്‍ന്ന സംഘത്തെ വരവേല്‍്ക്കാന്‍ സുല്‍ത്താനെ കൂടാതെ ഒമാന്‍ ഉപ പ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹമൂദ് അല്‍ സയീദ്,സാംസ്കാരിക മന്ത്രി സയ്യിദ് ഹൈതം ബിന്‍ താരീഖ് അല്‍ സയീദ്,ബ്രിട്ടനിലെ ഒമാന്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് അബ്ദുള്ള അല്‍ ഹിനായി തുടങ്ങിയ പ്രമുഖര്‍ അണിനിരന്നു.ഒമാന്റെ നാല്പതാം ദേശീയ ദിനത്തില്‍ മുഖ്യാതിഥിയായെത്തിയ രാജ്ഞിയും പ്രതിനിധി സംഘവും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കുതിര പന്തയമടക്കമുള്ള നിരവധി ചടങ്ങുകളില്‍ പങ്കെടുക്കും.ഇന്ന് വൈകീട്ട് മസ്ക്കത്ത് അഹലാം പഴയ കൊട്ടാരത്തില്‍ നടക്കുന്ന കോഫി സല്ക്കാരത്തില്‍ സുല്‍ത്താനോടൊപ്പം പങ്കെടുക്കും.

മസ്ക്കത്ത്: ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഒമാന്‍ സന്ദര്‍ശനം പ്രമാണിച്ച് മസ്ക്കത്ത് അല്‍ അഹലാം കൊട്ടാരത്തില്‍ നടക്കുന്ന ബ്രിട്ടീഷ് കര കൌശല വസ്തുക്കളുടെ പ്രദര്‍ശനം വീക്ഷിക്കാന്‍ രാജ്ഞി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദിനോടൊപ്പമെത്തി.
 പതിനെട്ടാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനുമിടയില്‍ ജീവിച്ച ബ്രിട്ടീഷ് കലാകാരന്മാരുടെ പെയിന്റിങ്ങ് പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷമായി. തുടര്‍ന്ന് അല്‍ അഹലാം ഗസ്റ് ഹൌസില്‍ ഒരുക്കിയ വിരുന്നു സല്‍ക്കാരത്തില്‍ രാജ്ഞിയും ബ്രിട്ടീഷ് പ്രതിനിധി സംഘവും സുല്‍ത്താനൊടൊപ്പം പങ്കെടുത്തു. മജ്ലിസ് ശൂറ, സ്റ്റേറ്റ് കൌണ്‍സില്‍ ചെയര്‍മാന്മാര്‍, മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍, സുല്‍ത്താന്‍ സായുധ  സേന, റോയല്‍ ഒമാന്‍ പോലിസ് തലവന്മാര്‍, ശൈഖുമാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു.

വിദ്യാര്‍ഥി തൂങ്ങിമരിച്ചനിലയില്‍

പാവറട്ടി: വിദ്യാര്‍ഥിയെ തൂങ്ങിമരിച്ചനിലയില്‍ സമീപത്തെ വീട്ടിനുള്ളില്‍ കെണ്ടത്തി. പെരുവല്ലൂര്‍ മദര്‍ കോളേജിലെ ബി.ബി.എ. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ പെരുവല്ലൂര്‍ ഞാറ്റുവെട്ടി അജയഘോഷിന്റെ മകന്‍ അഘോഷ് (20) ആണ് മരിച്ചത്.
ബുധനാഴ്ച ശബരിമലയ്ക്ക് പോയി വന്ന അഘോഷ് അമ്മയോട് ഇറച്ചിക്കറിവെച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് വീട്ടില്‍നിന്നു ഇറങ്ങിപ്പോയ അഘോഷിന്റെ ബൈക്ക് സമീപത്തെ പണി നടക്കുന്ന വീട്ടിന് സമീപം നിര്‍ത്തിവെച്ചത് കണ്ട് അയല്‍വാസികള്‍ തിരച്ചില്‍ നടത്തിയാപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിത്. അമ്മ: രതി, സഹോദരി: അശ്വതി.

വൈദ്യുത കാലുകള്‍ കാട് കയറി: അപകടം തൊട്ടരികില്‍


പാവറട്ടി: എളവള്ളി പഞ്ചായത്തിലെ പണ്ടറക്കാട് ജുമ മസ്ജിദിനു സമീപം വൈദ്യുത കാലുകള്‍ കാട് കയറി. കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടിനരികിലൂടെ കടന്നുപോകുന്ന റോഡിലെ വൈദ്യുത കാലുകളിലാണു കാട്ടുവള്ളികള്‍ പടര്‍ന്നു കയറിയത്. ചിലതു വൈദ്യുത കാലുകള്‍ കാണാത്തവിധം മൂടിയിട്ടുണ്ട്.
ലൈനില്‍ മുട്ടികിടക്കുന്നതു മൂലം വള്ളിപടര്‍പ്പില്‍ വൈദ്യുതിയുള്ളതായി നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ഥികളടക്കം ഒട്ടേറെ പേര്‍ യാത്ര ചെയ്യുന്ന വഴിയില്‍ അപകടം തൊട്ടരികിലാണ്. ആറിലധികം വൈദ്യുത കാലുകളിലാണു കാട് കയറിയത്. പറപ്പൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള ഇൌ പ്രദേശത്തു തെരുവുവിളക്കും കത്തുന്നില്ല. തോട്ടുവക്കത്തെ ചില വൈദ്യുത കാലുകള്‍ വീഴാറായ നിലയിലാണ്. ആവശ്യങ്ങളും പരാതികളും അധികൃതര്‍ ചെവികൊള്ളുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.

പവറട്ടി മല്‍സ്യ മാര്‍ക്കറ്റ്: വ്യവസ്ഥകള്‍ സുതാര്യമാക്കണം : തൊഴിലാളികള്‍

പാവറട്ടി: മല്‍സ്യ മാര്‍ക്കറ്റിലെ മുറികള്‍ അംഗീകൃത മല്‍സ്യ തൊഴിലാളികള്‍ക്കു ന്യായമായവിലയില്‍ ലഭ്യമാക്കണമെന്നു സ്വതന്ത്ര മല്‍സ്യ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു. ഇതിന്റെ നടപടി ക്രമങ്ങളും വ്യവസ്ഥകളും ലളിതവും സുതാര്യവുമാക്കണം. ഭീമമായ തുക വാടക ഇനത്തില്‍ നല്‍കേണ്ട ഗതികേടിലാണു മല്‍സ്യതൊഴിലാളികള്‍.
വെള്ളവും വൈദ്യുതിയുമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ മല്‍സ്യ മാര്‍ക്കറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. ഇത്തരം അവസ്ഥ സംജാതമായതിനു മുന്‍ ഭരണസമിതിയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കുറ്റക്കാരാണെന്നു യോഗം ആരോപിച്ചു. ഗോപിനാഥ് പണിക്കശേരി ഉദ്ഘാടനം ചെയ്തു. എന്‍.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി.വി. ഹനീഫ, കെ.വി. അഷറഫ്, പി.ഇ. നൌഷാദ്, പി.ആര്‍. മണി, ടി.വി. മൊയ്തുണ്ണി, എന്‍.കെ. ഷക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.

സഹോദയ അത്ലറ്റിക്സ്: രാജാ സ്കൂളിന് നേട്ടം

കെ എം അക്ബര്‍
ചാവക്കാട്: സി.ബി.എസ്.ഇ തൃശൂര്‍ സഹോദയ അത്ലറ്റിക്സില്‍ ചാവക്കാട് രാജാ സ്കൂളിന് മികച്ച നേട്ടം. സീനിയര്‍ വിഭാഗം ട്രിപ്പിള്‍ജംപ് സീനിയര്‍ വിഭാഗത്തില്‍ ഇന്‍സമാം ഒന്നാം സ്ഥാനം നേടി. ലോങ്ജംപില്‍ ഇന്‍സമാം രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. സീനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ സയിദ് ബഷീര്‍ രണ്ടും ഡിസ്കസ് ത്രേയില്‍ അബുഅലീം മൂന്നും സ്ഥാനം നേടി. ജൂനിയര്‍ വിഭാഗം ജാവലിങ്ത്രോയില്‍ സഫ്ദറും ട്രിപ്പിള്‍ജംപില്‍ നിസാനും 3000 മീറ്ററില്‍ ഇജാസും മൂന്നാം സ്ഥാനങ്ങള്‍ നേടി. 

2010, നവംബർ 26, വെള്ളിയാഴ്‌ച

എസ്.ഡി.പി.ഐ ഓഫീസ് തുറന്നു

കെ എം അക്ബര്‍
പുന്നയൂര്‍ക്കുളം: എസ്.ഡി.പി.ഐ ചമ്മന്നൂര്‍ ബ്രാഞ്ച് ഓഫീസ് തുറന്നു. ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഷഹാറത്ത് അധ്യക്ഷത വഹിച്ചു. റാഫി ഇല്ലത്തയില്‍, റഹീം വീട്ടിലവളപ്പില്‍ സംസാരിച്ചു.

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്

കെ എം അക്ബര്‍
ചാവക്കാട്: അകലാട് ദേശീയപാത 17 അകലാട് ചരല്‍ കയറ്റി പോകുകയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ടു പേര്‍ക്ക് പരിക്ക്. ലോറി ഡ്രൈവര്‍ ബാബു (39), ക്ളീനര്‍ മണി (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

കെ എം അക്ബര്‍
ഗുരുവായൂര്‍: പ്രമുഖ വ്യവസായി മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ ഉച്ചപൂജക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു ദര്‍ശനം. ക്ഷേത്രം ഓതിക്കന്‍ പൊട്ടക്കുഴി ഭവദാസന്‍ പ്രസാദം നല്‍കി. കദളിക്കുല, പട്ട് എന്നിവ സമര്‍പ്പിച്ച് തൊഴുത അംബാനി പഞ്ചസാര കൊണ്ട് തുലാഭാരവും നടത്തി. ഇതിനായി 90 കിലോ പഞ്ചാസാര വേണ്ടിവന്നു. 1805 രൂപ ദേവസ്വത്തില്‍ അടച്ചു. ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍, അഗങ്ങളായ പ്രൊഫ.ടി ആര്‍ ഹാരി, അഡ്വ. കെ വി ബാബു, വി കൃഷ്ണദാസ്, എ വി ചന്ദ്രന്‍ എന്നിവര്‍ സ്വീകരിച്ചു. 

ഒരുമനയൂര്‍ ദേശീയപാത 17ല്‍ അപകടം പെരുകുന്നു

ചാവക്കാട്: ഒരുമനയൂര്‍ കരുവാരക്കുണ്ട് ദേശീയപാത 17ല്‍ റോഡിലെ കുഴിയില്‍ വീണ ബൈക്കില്‍നിന്നു തെറിച്ചുവീണു യുവതിക്ക് പരുക്കേറ്റു. വാടാനപ്പള്ളി ഇണ്ണാറന്‍ വീട്ടില്‍ വീരസവര്‍ക്കറിന്റെ ഭാര്യ ബിനി(29)ക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ ഇവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം. ദേശീയപാത 17ല്‍ രൂപപ്പെട്ടിട്ടുളള കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ വീണു അപകടം പതിവാണ്. 

പാവറട്ടി മത്സ്യമാര്‍ക്കറ്റ് ഡിസംബര്‍ ഒന്നിന് തുറന്നുകൊടുക്കും

പാവറട്ടി: പാവറട്ടി ചിറ്റാട്ടുകര റോഡില്‍ വര്‍ഷങ്ങളായി നടത്തിവന്നിരുന്ന മത്സ്യക്കച്ചവടത്തിന് വിരാമം കുറിച്ചുകൊണ്ട് പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ മത്സ്യമാര്‍ക്കറ്റ് കച്ചവടത്തിനായി ഡിസംബര്‍ ഒന്നിന് തുറന്നുകൊടുക്കും. ടെന്‍ഡര്‍ നടപടികള്‍പ്രകാരം മുറികള്‍ വാടകയ്ക്ക് എടുത്ത് പഞ്ചായത്തില്‍ പണം കെട്ടിവച്ചവര്‍ക്കാണ് മത്സ്യമാര്‍ക്കറ്റില്‍ പ്രവേശനം. മത്സ്യമാര്‍ക്കറ്റ് കച്ചവടക്കാര്‍ക്ക് തുറന്ന് കൊടുക്കുന്നതോടെ തെരുവോര മത്സ്യക്കച്ചവടം പോലീസ് സഹായത്തോടെ പൂര്‍ണമായി നിരോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

2010, നവംബർ 25, വ്യാഴാഴ്‌ച

പഞ്ചായത്ത് സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍

ചാവക്കാട്: നഗരസഭയിലെ ആറ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. മാലിക്കുളം അബ്ബാസ് (ധനകാര്യം), പി.വി. സുരേഷ് കുമാര്‍ (ക്ഷേമകാര്യം), കെ.കെ. സുധീരന്‍ (പൊതുമരാമത്ത്), എം.ബി. രാജലക്ഷ്മി (വികസനകാര്യം), ടി.എസ്. ബുഷറ (ആരോഗ്യം), ഫാത്തിമ ഹനീഫ (വിദ്യാഭ്യാസം, കായികം) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

പൂവത്തൂര്‍: മുല്ലശേരി ബ്ളോക്ക് ഭരണ നേതൃത്വം മുഴുവന്‍ വനിതകള്‍ക്ക് ബ്ളോക്ക് പഞ്ചായത്ത് ഭരണം അക്ഷരാര്‍ഥത്തില്‍ വളയിട്ട കൈകള്‍തന്നെ നിയന്ത്രിക്കും. ഇന്നലെ നടന്ന സ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മൂന്നു വനിതകളെയാണ് തെരഞ്ഞെടുത്തത്.
വികസനകാര്യ ചെയര്‍പേഴ്സനായി ലീന ശ്രീകുമാറിനെയും ക്ഷേമകാര്യ ചെയര്‍പേഴ്സനായി ആലീസ് പോളിനെയും വിദ്യാഭ്യാസ ചെയര്‍പേഴ്സനായി ഉഷ വേണുവിനെയുമാണ് തെരഞ്ഞെടുത്തത്. നേരത്തെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി ലീല കുഞ്ഞാപ്പുവിനെയും വൈസ് പ്രസിഡന്റായി എന്‍.കെ. പ്രീതിയെയും തെരഞ്ഞെടുത്തിരുന്നു.

പുന്നയൂര്‍ക്കുളം: എല്‍ഡിഎഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തില്‍ മൂന്ന് സ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പദവികള്‍ പ്രതിപക്ഷം നേടിയെടുത്തു. രണ്ടുസ്ഥാനം യുഡിഎഫും ഒരുസ്ഥാനം ബിജെപിയും നേടി. ധനകാര്യ വകുപ്പില്‍ മാത്രമാണ് എല്‍ഡിഎഫിന് ചെയര്‍മാനുള്ളത്. ധനകാര്യം-ശോഭ പ്രമേചന്ദ്രന്‍ (സിപിഐ), വികസനം- ഹീരകൃഷ്ണദാസ് (ബിജെപി), ക്ഷേമകാര്യം-ടി.കുഞ്ഞുമൊയ്തു (കോണ്‍), വിദ്യാഭ്യാസം, ആരോഗ്യം-ഷാഹിത സലാം (മുസ്്ലിം ലീഗ്).

പാവറട്ടി: വിമല സേതുമാധവന്‍ (വികസനം), പി.എ. മുഹമ്മദ് ഷെറീഫ് (ക്ഷേമം), അഭിനിശശി (ആരോഗ്യം, വിദ്യാഭ്യാസം) എന്നിവരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായി തെരഞ്ഞെടുത്തു.
വെങ്കിടങ്ങ്: കെ. വേണുനായര്‍ (വികസനം), ഷിജ ഉണ്ണികൃഷ്ണന്‍ (ക്ഷേമം), അഷറഫ് തങ്ങള്‍ (ആരോഗ്യം, വിദ്യാഭ്യാസം) എന്നിവരെ തെരഞ്ഞെടുത്തു.

മുല്ലശേരി: സതി വാസു (വികസനം), സുജാത ലോഹിദാക്ഷന്‍ (ആരോഗ്യം, വിദ്യാഭ്യാസം) എന്നിവരെ തെരഞ്ഞെടുത്തു. ക്ഷേമകാര്യ ചെയര്‍മാനെ 26ന് തെരഞ്ഞെടുക്കും.

അനധികൃത മണല്‍ പോലീസ് പിടികൂടി

പാവറട്ടി: കൂരിക്കാട്, പൈങ്കണ്ണിയൂര്‍ പുഴയോരത്തുനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന എട്ട് ലോഡ് മണല്‍ പോലീസ് പിടികൂടി. അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൈങ്കണ്ണിയൂര്‍ സ്വദേശി വലിയകത്ത് ഹമീദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചേറ്റുവ പുഴയില്‍നിന്ന് അനധികൃതമായി മണലെടുത്ത് വഞ്ചികളില്‍ കൊണ്ടുവന്ന് പുഴയോരത്ത് സൂക്ഷിച്ചിരുന്ന മണലാണ് പോലീസ് പിടികൂടിയത്. പുഴയോരത്തുനിന്ന് ആറ് ലോഡും ഹമീദിന്റെ വീട്ടുവളപ്പില്‍നിന്ന് രണ്ട് ലോഡ് മണലും കണ്ടെടുത്തു. പിടികൂടിയ മണല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മണല്‍മാഫിയാ സംഘങ്ങള്‍ ചേറ്റുവ പുഴയില്‍നിന്ന് വ്യാപകമായി അനധികൃത മണലെടുത്ത് കഴുകി നല്ല മണലാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മേഖലയില്‍ കച്ചവടം നടത്തുന്നത്.

കുടുംബ വഴക്ക്: ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

കെ എം അക്ബര്‍
ചാവക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ജ്യേഷ്ഠന്‍ അനുജനെ കൈക്കോട്ട് കൊണ്ട് വെട്ടിക്കൊന്നു. ചാവക്കാട് വഞ്ചിക്കടവ് ആര്യഭട്ട കളരി സംഘം ഓഫീസിനു പടിഞ്ഞാറ് പള്ളാറ വീട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ സതീഷാ(27)ണ് മരിച്ചത്. ജ്യേഷ്ഠന്‍ സന്തോഷിനെ ചാവക്കാട് പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് ഒന്നോടെയാണ് സംഭവം. കൈക്കോട്ട്, വെട്ടുക്കത്തി എന്നിവകൊണ്ട് സതീഷിനെ വെട്ടിയ സന്തോഷ് മണിക്കൂറുകള്‍ക്ക് ശേഷം നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തലക്കും കാലിനുമാണ് വെട്ടേറ്റിട്ടുള്ളത്. ഇതേ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ നാട്ടുകാര്‍ സതീഷിനെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 7.30 യോടെ മരിക്കുകയായിരുന്നു. വീടിനകത്ത് രക്തം തളംകെട്ടി നില്‍പ്പുണ്ട്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. ഇവരുടെ അമ്മ ദേവു ചാവക്കാട് പോലിസ് സ്റ്റേഷനിലെ മെസില്‍ ജീവനക്കാരിയാണ്. അമ്മയും വൈകുന്നേരത്തോടെയാണ് വിവരമറിഞ്ഞത്. ചാവക്കാട് സി.ഐ എസ് ഷംസുദീന്‍, എസ്.ഐ പി അബ്ദുള്‍മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഭവ സ്ഥലത്തെത്തി. പരമേശ്വരന്‍ മറ്റൊരു സഹോദരനാണ്


.


ശ്രീശാന്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

കെ എം അക്ബര്‍
ഗുരുവായൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ 10.30 ഓടെ മാതാപിതാക്കളോടൊപ്പം ക്ഷേത്രത്തിലെത്തിയ ശ്രീശാന്ത് ക്ഷേത്രത്തില്‍ കദളിക്കുല സമര്‍പ്പിച്ചു. ഉച്ചക്ക് പ്രസാദ ഊട്ട് കഴിഞ്ഞാണ് മടങ്ങിയത്. ന്യൂസിലാന്റിനെതിരെയുള്ള ടെസ്റ്റ് പരമ്പര നേടിയതിലുള്ള സന്തോഷത്തിലാണ് ഗുരുവായൂരിലെത്തിയതെന്ന് ശ്രീശാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

2010, നവംബർ 24, ബുധനാഴ്‌ച

കെ.കെ.ഐ.സി. ഫര്ഹപ പിക്നിക്‌ സംഘടിപിച്ചു


കുവൈത്ത്: ബലി പെരുന്നാളിനോടനുബന്ധിച്ചു കുവൈത്ത് കേരള ഇസ്ലാഹി സെന്റെര്‍ ഫര്ഹൈ പിക്നിക്‌ മുത്തലാ ഡിസ്സേര്ട്ടില്‍ സംഘടിപിച്ചത് അനുഭവമായി.  നൂറു കണക്കിന് കുട്ടികളും, കുടുംബങ്ങളും പങ്കെടുത്ത പരിപാടി ഹൃദ്യമായ അനുഭവവുമായാണ് വീട്ടിലേക്കു മടങ്ങിയത്. 
രാവിലെ 9  മണിക്ക് കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ ബസ്സുകളില്‍ മുത്തലാ ഡിസ്സേര്ട്ടില്‍ കുടുംബങ്ങള്‍ എത്തിച്ചേര്ന്നുി.  പുരുഷന്മാിര്ക്കും , സ്ത്രീകള്ക്കും  പ്രത്യേകം തയ്യാറാക്കിയ ടെന്റുകള്ക്ക് ‌ പുറമെ ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ്‌ ഗ്രൗണ്ട്‌കളും തയ്യാറാക്കിയിരുന്നു.
പുരുഷന്മാളര്ക്ക്  സംഘടിപിക്കപെട്ട ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ചെയര്‍പ്ലേ എന്നിവയും, കുട്ടികള്ക്കാ യി ബലൂണ്‍ ബ്രീകിംഗ്, സ്വീറ്റ് പിക്കിംഗ്, ഓട്ട മത്സരങ്ങള്‍, കമ്പവലി എന്നീ മത്സര പരിപാടികള്‍ കാണികള്ക്കും  ഹരം പകരുന്നതായിരുന്നു.  സ്ത്രീകള്ക്ക്  പ്രത്യേകം ഒരുക്കിയ വിശാലമായ ടെന്റില്‍ അവരുടെ പ്രത്യേകം പരിപാടികള്‍ സംഘടിപിച്ചു.
വിവിധ പ്രഭാഷകരുടെ വീഡിയോ പ്രദര്ശസനങ്ങളും, ഉച്ചക്ക് ശേഷമുള്ള സെഷനില്‍ ഇന്സ്റ്റന്റ് സ്പീച്, ഗാനങ്ങള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങി കലാ പരിപാടികളും സംഘടിപിച്ചു. 
വോളിബോള്‍ മത്സരത്തില്‍ മാംഗ്ലൂര്‍ ടീമും, ക്രിക്കറ്റ്‌ മത്സരത്തില്‍ കൊച്ചി ഐ.പി.എല്‍. ടീമും വിജയിച്ചു.
 ശുഐബ് ഉമറിന്റെവ ഖുര്ആകന്‍ പാരായണവും, മുജീബ് സ്വലാഹി, സലാഹുദ്ദീന്‍ സ്വലാഹി എന്നിവരുടെ ഉദ്ബോധന പ്രസംഗങ്ങളും സദസ്സിനു ഹൃദ്യമായി.
ഫര്ഹസ കമ്മിറ്റി ചെയര്മാ ന്‍ അബ്ദുസ്സമദ്, ജനറല്‍ കണ്വീ നര്‍ ടി.പി.അബ്ദുല്‍ അസീസ്‌, അസിസ്റ്റന്റ്‌ സെക്രട്ടറി ബാബു ശിഹാബ്, അബൂബകര്‍ കോയ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ഒ. അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹമീദ് കൊടുവള്ളി, അബ്ദുല്‍ സലാം ഫഹാഹീല്‍ എന്നിവര്‍ വിജയികള്ക്കു ള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
പ്രോഗ്രാം കമ്മിറ്റി കണ്വീവനര്‍ അബ്ദുല്‍ സലാം എന്‍.കെ., കബീര്‍ ബുഷ്താനി എന്നിവര്‍ ഇന്ഡോീര്‍ പരിപാടികള്ക്ക്ാ നേതൃത്വം നല്കിാ


കേരളത്തിലെ കോടീശ്വരന്മാര്‍
Thiruvananthapuram
Kollam
Pathanamthitta
 • Sunny Varkey, Thiruvalla, GEMS Education
 • M G George, Kozhanchery, Muthoott Group
 • Thomas John Muthoot, KOzhanchery, Muthoot Pappachan Group
 • Kurian John Melamparambil, Thiruvalla, MVJ Foods
 • P A Jacob, Thiruvalla, POABS group
 • K J Abraham Kalamannil, Thiruvalla, Mount Zion Trust
 • Sasidharan Nair, Aranmula, FOKANA
 • K G Abraham, Thiruvalla, KGA Group
 • Raju Mathew, Century Films
Alappuzha
 • S Gopalakrishnan , Harippad, Infosys
 • Sudha Gopalakrishnan, Infosys
 • S D Shibulal, Muhamma, Infosys
 • Kumari Shibulal, Infosys
 • Abraham Thayyi, Johns Umbrella
 • T V Scaria, Popy Umbrella
 • Thomas Chandy, Alappuzha, Lake Palace Resort
 • K K Namboodiri, Krystal Group
 • Beena Kannan, Alappuzha, Seematti
 • Mathew Joseph, Cherthala, Palm fibre Coir
 • Ramesh Kesavan, SD Pharmacy
 • Babu.A.Rasheed, Flash Ads, [1]
Kottayam
Idukki

· M E Meeran , Adimali, Eastern Group

· Navas Meeran, Adimali, Eastern Group

· Varghese Thomas, Thodupuzha, Cryptoms Confectionaries

· Isaac Joseph, Thodupuzha, Lunars

Eranakulam
Thrissur
 • Dr.P Muhammed Ali, Thalikkulam, Galfar Group
 • Sir Jobin, One Media, The mystique Group International
 • P.A.Abubakker, Abmak Group, Qatar [4]
 • M A Yusuf Ali, Nattika, Emke Group
 • Kochouseph Chittilappilly, Parappur, V-Guard
 • Arun K Chittilappilly, Wonder La
 • Jose Alukka, Thrissur, Alukkas Group
 • Paul Alukka, Thrissur, Alukkas Jewellery
 • Francis Alukka, Thrissur, Alukkas Jewellers
 • Joy Alukka, Thrissur, Alukkas Jewellers
 • Anto Alukka, Thrissur, Alukkas Builders
 • R V Himamudheen, Chavakkad, Hi-Power group
 • T S Pattabhiraman , Kalyan Silks
 • T S Kalyanaraman , Kalyan Jewellers
 • Gopu Nandilath, Thrissur, Nandilath group
 • Chandran Nandilath, Thrissur, Nandilath group
 • C K Menon, Thrissur, Behazad Transports ( Doha )
 • C G George, Chemmanur Group
 • P A jose, Josco jewellers
 • Francis K Paul, Thrissur, Popular Vehicles & services
 • John K Paul, Thrissur, Popular Vehicles & services
 • K Bhavadasan, Vadakkekkad, KP Nambooriri's Ayurvedics
 • Jose Chiriyankandath, Thrissur, Chiriyankandath Jewellers
 • Ranji John, Thrissur, Manjilas Group
 • T D Jose, TTDevassy Jewellery
 • M C Paul, Irinjalakkuda, KSE Ltd.
 • M P Ramachandran, Thrissur, Jyothi Laboratories
 • C R Kesavan Vaidyar, Irinjalakkuda, Chandrika Soaps
 • V P Nandakumar, Manappuram Finance
 • R K Mohan, Thrissur, Shogun films
 • Dr. D Ramanathan, Sitaram Ayurveda Pharmacy
 • Starson Kandamkulathi, Rime Rich Foods
 • Kallada Ramakrishnan, Thrissur
 • Boban Kollannur, Avanoor, Foster Foods
 • T G Ravi , Thrissur, Suntec Tyres
 • Ramdas Cheloor, Cheloor Group
 • Mathew L Chakola, Chakolas group
 • Paul Valappila, Valappila Communications
 • J P Valappila, Valappila Communications
 • K R Sunilkumar, Irinjalakkuda, Kallada Group
 • Antony Paul, Chettupuzha Alice Jewellery ( Bangalore )
 • Sunil Sreedharan, SunCorp Group, [5]
Palakkad
Malappuram
Kozhikode
 • A M Gopalan, Vatakara, Gokulam Group
 • C P Kunhimuhammed, Kozhikode, KRS Parcel Service
 • N K Muhammed, Kozhikode, Kadavu Resorts
 • Dr. Azad Moopen, Kozhikode , MIMS
 • Dr. Shamseer, Kozhikode, Lifeline Hospital
 • P V Chandran, Kozhikode, KTC Group
 • P V Gangadharan, Kozhikode , Grihalakshmi Productions
 • K C Babu, Uniroyal Marine Exports
 • A V Anoop, Cholayil Group
 • Moidu Kannankandy, Kozhikode, Kannankandy Sales Corporation
 • VKC Mammad Koya, Kozhikode , Veekesy Rubber Industries
 • N M Salim, Kozhikode , NM Salim Associates & Architects
 • M P Ahmed, Malabar Gold
 • P K Ahammed, Kozhikode , PeeKay steel
 • V P K Abdulla, Amana Toyota
 • Faris Aboobacker, Parrot Grove Group
 • C M Najeeb, Towell Barwill Shipping Company
 • V K Moidu Haji, KRS Transports
 • Ravinath Mohandas, VNM Gold
 • Babu Mooopen, German Motors
Wayanad
 • M P Veerendrakumar, Kalpatta, Mathrubhumi Website
 • M V Sreyamskumar, Kalpatta, Mathrubhumi
Kannur
 • Captain Krishnan Nair, Kannur,Leela Group
 • P K Muhammed, Western India Plywoods
 • P K Shameem, Western India Cottons
 • K L Ramanathan, Western India Cottons
 • Ramachandran Nambiar,Gathi Group
 • U K Nambiar, Kairali Heritage Resorts
Kasaragod
 • MM Ashraf, MBM Group
 • MM Abdul Basheer, MBM Group
 • Gul Muhammed, Padanna, Oyster Opera
 • Padhoor Kunhimanhin HAJI,CHANDRAGIRI GROUP
Other Places

കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരിച്ചുനല്കിയ റിന്‍ഷാദിന് ആദരം

പാവറട്ടി: കളഞ്ഞ് കിട്ടിയ നാല്പവന്റെ സ്വര്‍ണമാല ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് സത്യസന്ധതയുടെ സ്വര്‍ണത്തിളക്കമായി മാറിയ പാടൂര്‍ ഇടിയഞ്ചിറ സ്വദേശി റിന്‍ഷാദിന് നാടിന്റെ അനുമോദന പ്രവാഹം. വെങ്കിടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലാണ് റിന്‍ഷാദിനെ ആദരിക്കാനും അനുമോദിക്കാനും പൌരപ്രമുഖര്‍ ഒത്തുകൂടിയത്.
അനുമോദന യോഗം മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല കുഞ്ഞപ്പു ഉദ്ഘാടനം ചെയ്തു. അസ്ഗര്‍ അലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എഎസ്ഐ പി.വി. രാധാകൃഷ്ണന്‍ റിന്‍ഷാദിനെ പൊന്നാട അണിയിച്ചു. പൌര പ്രമുഖരായ ബീന മണി, ആര്‍.എ. അബ്ദുല്‍മനാഫ്, മുസ്തഫ തങ്ങള്‍, അഷറഫ് തങ്ങള്‍, സണ്ണി വടക്കന്‍, പോള്‍ കാഞ്ഞിരത്തിങ്കല്‍, ബേബി പുന്നയൂര്‍, ഇ.എം. സിദ്ദിഖ് ഹാജി, പി.എ. ബാലകൃഷ്ണന്‍, സെയ്ത് തങ്ങള്‍ കളഞ്ഞ് കിട്ടിയ ആഭരണത്തിന്റെ ഉടമസ്ഥന്‍ പട്ടാമ്പി സ്വദേശി റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
ചാവക്കാട് പഞ്ചവടി കടപ്പുറത്ത് സൌഹൃദ തീരം ബക്രീദിനോട് അനുബന്ധിച്ച് നടത്തിയ ബീച്ച് ഫെസ്റ്റിവലിനിടെയാണ് ആഭരണം നഷ്ടപ്പെട്ടത്. ബീച്ച് ഫെസ്റ്റിവലില്‍ വളയും മാലയും വില്‍ക്കുന്ന സ്റ്റാളിലെ ജീവനക്കാരനായാണ് പാടൂര്‍ പുതുവീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ റിന്‍ഷാദ് പ്രദേശത്തുണ്ടായിരുന്നത്. താഴെ വീണ കളിപ്പാട്ടം എടുക്കുന്നതിനിടെയാണ് കടപുറത്ത് പൂഴിയില്‍ താഴ്ന്ന ആഭരണത്തിന്റെ ഭാഗം റിന്‍ഷാദ് കണ്ടത്. താലിയോടു കൂടിയ മാല ഉടന്‍ തന്നെ റിന്‍ഷാദ് ഫെസ്റ്റിവല്‍ സംഘാടകരെ ഏല്‍പ്പിച്ചു. പിന്നീട് വടക്കേകാട് പൊലീസിന് കൈമാറിയ ആഭരണ ഉടമസ്ഥരെത്തി കൈപറ്റി. റിന്‍ഷാദിന്റെ സത്യസന്ധതയില്‍ സന്തുഷ്ടരായ നിരവധി പേര്‍ റിന്‍ഷാദിന് സമ്മാന പൊതികള്‍ കൈമാറി. 

മൊബൈലില്‍ അശ്ളീലചിത്രങ്ങള്‍ പകര്‍ത്തിക്കൊടുക്കുന്ന കടയുടമ അറസ്റില്‍

ചാവക്കാട്: മൊബൈലില്‍ അശ്ളീല വീഡിയോ ചിത്രങ്ങള്‍ പകര്‍ത്തികൊടുക്കുന്ന മൊബൈല്‍ കടയുടമയെ പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് നഗരത്തിലെ മൊബൈല്‍കെയര്‍ കടയുടമയായ പാലയൂര്‍ സ്വദേശി ചൊവ്വല്ലൂര്‍ ജിമ്മിയെ(28)യാണ് ചാവക്കാട് സിഐ എസ്.ഷംസുദീന്‍, എസ്ഐ പി.അബ്ദുള്‍മുനീര്‍, കോണ്‍സ്റ്റബിള്‍മാരായ ജെയ്സണ്‍, മുകേഷ്, റസല്‍രാജ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്.
മൊബൈല്‍ കടയിലെ കമ്പ്യൂട്ടറില്‍ 22 മണിക്കൂര്‍ കാണാന്‍ കഴിയുന്ന അശ്ളീല വീഡിയോ ചിത്രങ്ങള്‍ സ്റ്റോക്കുള്ളതായി പോലീസ് പറഞ്ഞു. ഒട്ടനവധി നീലചിത്ര സിഡികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആയിരത്തിലധികം പേര്‍ക്ക് ഇതിനകം ചിത്രങ്ങള്‍ പകര്‍ത്തി നല്കിയതായും ദിവസവും നിരവധി പേര്‍ അശ്ളീല വീഡിയോ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനായി കടയില്‍ എത്താറുണ്െടന്നും, മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി സ്കൂള്‍ വിദ്യാര്‍ഥികള്‍ സ്ഥിരമായി എത്താറുണ്െടന്നും ജിമ്മി പോലീസില്‍ മൊഴിനല്കി.
ജിമ്മിയുടെ കടയില്‍ അശ്ളീലചിത്രങ്ങള്‍ പകര്‍ത്തുന്ന വിവരം രഹസ്യമായി അറിഞ്ഞ പോലീസ് ചാവക്കാട് സ്റ്റേഷനിലെ രണ്ട് കോണ്‍സ്റ്റബിള്‍മാരെ മഫ്ടിയിലെത്തി കടയില്‍നിന്നും മൊബൈലില്‍ അശ്ളീലചിത്രം പകര്‍ത്തിനല്കുന്നതിനിടയിലാണ് ജിമ്മിയെ പോലീസ് പിടികൂടിയത്.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.അശ്ളീലചിത്രമുള്ള മൊബൈലുകള്‍ പിടികൂടാന്‍ രഹസ്യസ്ക്വാഡിനെ നിയമിച്ചിട്ടുണ്െടന്നും അത്തരം മൊബൈലുകള്‍ പിടികൂടിയാല്‍ കര്‍ശന നടപടി എടുക്കുമെന്നും സിഐ പറഞ്ഞു. 

ചാവക്കാട് നഗരസഭ കൌണ്‍സില്‍ ഹാള്‍ അത്യന്താധുനിക സൌകര്യങ്ങളോടെ ഒരുങ്ങി

ചാവക്കാട്: നഗരസഭയില്‍ അത്യന്താധുനിക സൌകര്യങ്ങളോടെ നവീകരിച്ച കൌണ്‍സില്‍ ഹാള്‍ ഒരുങ്ങി. കഴിഞ്ഞ കൌണ്‍സില്‍ തയാറാക്കിയ 6.5 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയിലാണു നഗരസഭ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ കൌണ്‍സില്‍ ഹാള്‍ തയാറായത്. 48 കൌണ്‍സിലര്‍മാര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് കൌണ്‍സില്‍ ഹാള്‍ രൂപകല്‍പ്പന ചെയ്തത്.
പഴയ നഗരസഭ കോണ്‍ഫറന്‍സ് ഹാളും ഇതിനോടു ചേര്‍ന്നുണ്ടായിരുന്ന രണ്ടു മുറികളും പൊളിച്ചാണ് വിശാലമായ കൌണ്‍സില്‍ ഹാള്‍ ഒരുക്കിയത്. ചെയര്‍പഴ്സന് പ്രത്യേക മീറ്റിങ് മുറി, കൌണ്‍സിലേഴ്സ് ലോഞ്ച്, മാധ്യമ പ്രവര്‍ത്തകര്‍ക്കും വിസിറ്റേഴ്സിനും പ്രത്യേക ഇരിപ്പിടം എന്നിവയും തയാറാക്കിയിട്ടുണ്ട്. പുതിയ ഫര്‍ണീച്ചറും ഫാനുകളും ഫ്ളോറിങ്ങും സീലിങ്ങും നടത്തി മനോഹരമാക്കിയിട്ടുണ്ട്. ഇന്നു നടക്കുന്ന നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ പുതിയ കൌണ്‍സില്‍ ഹാളിലെത്തും. 

2010, നവംബർ 23, ചൊവ്വാഴ്ച

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

 
അബുദാബി: സാംസ്കാരിക, മതസൌഹാര്‍ദം പ്രചരിപ്പിക്കുന്നതിലും അന്യമതങ്ങളെ ബഹുമാനിക്കുന്നതിലും ഇന്ത്യയ്ക്കും യുഎഇയ്ക്കും പൊതു നയങ്ങളാണുള്ളതെന്നു രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. അബുദാബിയില്‍ ഇന്ത്യന്‍ ഇസ്ല്ാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഇന്ത്യയുടെ ചരിത്രത്തിലും ഭാഷ, സാഹിത്യം തുടങ്ങി വിവിധ മേഖലകളില്‍ അറബ് സാന്നിധ്യം നല്‍കിയ സംഭാവനകളെപ്പറ്റി പറഞ്ഞ രാഷ്ട്രപതി, യുഎഇയും ഇന്ത്യയും തമ്മിലുള്ള കള്‍ച്ചറല്‍ ബ്രിഡ്ജ് ആയി ഇസ്ല്ാമിക് സെന്റര്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍മിപ്പിച്ചു.
യുഎഇയിലെ ഭരണാധികാരികള്‍ ഇന്ത്യന്‍ വംശജരോടും അവരുടെ മതവിശ്വാസങ്ങളോടും എന്നും വിശാല മനസ്കതയോടെയാണ് പെരുമാറിയിട്ടുള്ളത്. യുഎഇ വിദേശവ്യാപാര മന്ത്രി ഷെയ്ഖാ ലുബ്ന അല്‍ ഖാസിമി, കേന്ദ്ര ഊര്‍ജ സഹമന്ത്രി ഭരത് സിങ് സോളങ്കി, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി എംകെ ലോകേഷ്, ഇസ്ളാമിക് സെന്റര്‍ രക്ഷാധികാരി എം.എ യൂസഫലി എന്നിവര്‍ പങ്കെടുത്തു.
അബുദാബി ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളുമായും രാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തി. വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളാണെന്നും നാളത്തെ നേതാക്കളാണെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു. ഇന്നത്തെ ലോകം അതിവേഗം മുന്നോട്ട് പോവുകയാണ്. ഈ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ഥികള്‍ നീങ്ങണമെന്നും പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികളുമുണ്ടായിരുന്നു. ശിശുദിനത്തോടനുബന്ധിച്ച് സ്കൂള്‍ നടത്തിയ ചിത്രരചന മത്സര വിജയികള്‍ക്ക് രാഷ്ട്രപതി സമ്മാനം നല്‍കി