പേജുകള്‍‌

2013, ഡിസംബർ 9, തിങ്കളാഴ്‌ച

ഔഷധസസ്യ ഉച്ചകോടി സമാപിച്ചു

വാടാനപ്പള്ളി: ഔഷധകേരള പരിപാടിയുടെ ഭാഗമായി തൃത്തല്ലൂര്‍ യു.പി. സ്കൂളില്‍ നടന്ന ഔഷധസസ്യ ഉച്ചകോടി സമാപിച്ചു. സമാപസമ്മേളനം ഓയിസ്ക ഇന്റര്‍ നാഷണല്‍ സംസ്ഥാ കമ്മിറ്റി അംഗം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. ഔഷധ പഞ്ചകര്‍മ്മ ആശുപത്രി സൂപ്രണ്ട് ഡോ. കെ എസ് രജിതന്‍ അധ്യക്ഷത വഹിച്ചു.


കണ്ണൂര്‍ ആയുര്‍വേദ കോളജ് അസോ. പ്രഫ. ഡോ. എസ് ഗോപകുമാര്‍, സ്കൂള്‍ പ്രാധാനാധ്യാപിക സി പി ഷീജ, ഉച്ചകോടി കണ്‍ വീനര്‍ കെ എസ് ദീപന്‍, പി.ടി.എ പ്രസിഡന്റ് ആര്‍ ഇ എ ാസര്‍, വൈസ് പ്രസിഡന്റ് എ എ ജാഫര്‍, ബിന്ദു പ്രഭു, ഷീജ കാര്‍ത്തികേയന്‍, മിത്രന്‍  നിര്‍മാല്യം, എന്‍ വി സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

ഔഷധസസ്യ ഉച്ചകോടിയില്‍ നടന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് ജയരാജ് വാര്യര്‍ സമ്മാനങ്ങള്‍ നല്‍കി. മത്സരവിജയികള്‍: പ്രശ്നോത്തരി: എല്‍ പി ഹാഫിസ് റസൂല്‍ (എസ്.എന്‍.വി.യു.പി. സ്കൂള്‍ തളിക്കുളം), യു.പി. വിഭാഗം: പി ആര്‍ റിസ്വാന്‍ (തൃത്തല്ലൂര്‍ കമലാ നെഹ്റു സ്കൂള്‍), ഹൈസ്കൂള്‍ വിഭാഗം: എ എ വരുണ്‍ (തൃത്തല്ലൂര്‍ കമലാ ഹ്െറു സ്കൂള്‍), ഹയര്‍ സെക്കന്‍ഡറി: മുഹമ്മദ് റാഷിദ് (മുഹമദീയ, പെരിഞ്ഞനം ). പ്രബന്ധാവതരണം: എല്‍.പി. വിഭാഗം: എ എം മുര്‍സീന, യു.പി. വിഭാഗം: കൃഷ്ണപ്രിയ (തിരുമംഗലം യു.പി. സ്കൂള്‍), ഹൈസ്കൂള്‍: അന്ന (പുല്ലൂറ്റ് ഗവ. വി.എച്ച്.എസ്.എസ്.). 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.