പേജുകള്‍‌

2010, ഡിസംബർ 30, വ്യാഴാഴ്‌ച

വാടക പേയ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞതിനെ ചൊല്ലി സംഘര്‍ഷാവസ്ഥ


കെ എം അക്ബര്‍
ചാവക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ-ടാക്സി തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കിനിടെ നഗരത്തില്‍ വാടകയുമായെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. ഇന്ന് (വ്യാഴം) രാവിലെ 11 ഓടെ ചാവക്കാട് ട്രാഫിക്ക് ഐലന്റിനടുത്താണ് സംഭവം. ബ്ളാങ്ങാട് ബീച്ചില്‍ നിന്ന് വാടകയുമായി വരുകയായിരുന്ന ഓട്ടോറിക്ഷയാണ് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സമിതി, സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞത്. എന്നാല്‍ വാടകയുമയെത്തിയ ഡ്രൈവറെ അനുകൂലിച്ച് ഒരുവിഭാഗം രംഗത്തെത്തിയതോടെ ബഹളമായി. വിവരമറിഞ്ഞ് ചാവക്കാട് എസ്.ഐ പി അബ്ദുള്‍മുനീറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു. 

ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെലിന് തിരിതെളിഞ്ഞു


കെ എം അക്ബര്‍
ചാവക്കാട്: തീരത്തിന്റെ പെരുമവിളിച്ചോതി ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെലിന് തിരിതെളിഞ്ഞു. ബ്ളാങ്ങാട് കടപ്പുറത്ത് നടന്ന ചടങ്ങ് നടന്‍ വി കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനത്തിനു മുന്നോടിയായി സാംസ്ക്കാരിക ഘോഷയാത്രയും ഉണ്ടായി. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബാസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊറ്റയില്‍ മുംതാസ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, എം ആര്‍ രാധാകൃഷ്ണന്‍, കെ കെ സുധീരന്‍, അബ്ദുള്‍കലാം, കെ എം അലി, കെ വി രവീന്ദ്രന്‍, സി മുസ്താക്ക് അലി, കെ വി അബ്ദുള്‍ ഹമീദ്, പി വി ഉമര്‍കുഞ്ഞി, വി പി മന്‍സൂര്‍അലി, ഹനീഫ് ചാവക്കാട്, വി വി ശരീഫ്, കെ എ മോഹന്‍ദാസ്, കെ നവാസ്, പി വി അഷറഫ്അലി, എ സി ഹനീഫ, എ കെ രത്നസാമി, കെ പുരുഷോത്തന്‍ സംസാരിച്ചു. തുടര്‍ന്ന് കോഴിക്കോട് മാതാ കനകദാസും സംഘവും അവതരിപ്പിച്ച സംഗീത നൃത്ത ശില്‍പവും തുടര്‍ന്ന് കൊച്ചിന്‍ രസലയയുടെ നേതൃത്വത്തില്‍ ഹരിശ്രീ മാര്‍ട്ടിനും സംഘവും അവതരിപ്പിച്ച ഗാനമേള, മിമിക്സ്, സിനിമാനിറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറി. ഇന്ന് വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കോഴിക്കോട് ജുംബോ സിസ്റ്റേഴ്സും സംഘവും അവതരിപ്പിക്കുന്ന ഒപ്പന, കലാഭവന്‍ നവാസ്, ഫ്രാങ്കോ എന്നിവര്‍ നയിക്കുന്ന മെഗാഷോ, വര്‍ണ്ണമഴ എന്നിവയുണ്ടാകും.

ഭര്‍തൃഗൃഹത്തില്‍ യുവതി തീ കൊളുത്തി മരിച്ചു

കെ എം അക്ബര്‍
 ചാവക്കാട്: ദുരൂഹ സഹചര്യത്തില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തീ കൊളുത്തി മരിച്ചു. കടപ്പുറം അഴിമുഖം കള്ളുഷാപ്പിനടുത്ത് കടവില്‍ പറമ്പില്‍ സജീഷിന്റെ ഭാര്യ സിനി(24)യെയാണ് വീടിനുള്ളിലെ മുറിയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (വ്യാഴം) രാവിലെ 11.30 നാണ് സംഭവം. സജീഷ് ഷാര്‍ജയിലാണ്. ബ്ളാങ്ങാട് ബീച്ചിലെ സ്വന്തം വീട്ടില്‍ നിന്നും ഇന്നലെ രാവിലെയാണ് സിനി ഭര്‍തൃവീട്ടിലെത്തിയത്. രണ്ടര വര്‍ഷം മുന്‍പാണ് സിനിയുടെ വിവാഹം നടന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. തഹസില്‍ദാര്‍ കെ ആനന്ദന്‍, സി.ഐ.എസ് ഷംസുദീന്‍, എസ്.ഐ പി അബ്ദുള്‍ മുനീര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മകന്‍: അഭിനവ് (ഒന്നര).


എയര്‍ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം മുംബൈയില്‍ നിന്നു കൊച്ചിയിലേക്കു മാറ്റി

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം മുംബൈയില്‍ നിന്നു കൊച്ചിയിലേക്കു മാറ്റി. ഇതുസംബന്ധിച്ച ഉത്തരവില്‍ എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് ജാദവ്  ഒപ്പുവച്ചു. മുഖ്യ എന്‍ജിനീയറിങ് കേന്ദ്രം തിരുവനന്തപുരത്തായിരിക്കും.
കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. കേരളത്തിലെ പ്രവാസി യാത്രക്കാര്‍ക്കാണ് ഇതുമൂലം കൂടുതല്‍ പ്രയോജനം ലഭിക്കുക. വിമാനങ്ങള്‍ റദ്ദാക്കുന്നതും വൈകുന്നതും സംബന്ധിച്ച പരാതികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നതാണ് പ്രധാന നേട്ടം. ജോലിസാധ്യത വര്‍ധിപ്പിക്കുന്നുവെന്നതാണ് മറ്റൊരു നേട്ടം.എന്നാല്‍, ഉത്തരവ് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നത് വ്യക്തമായിട്ടില്ല. 
എയര്‍ഇന്ത്യ എക്സ്പ്രസ്സിന്‍െറ 70 ശതമാനത്തിലേറെ സര്‍വീസുകള്‍ കേരളത്തില്‍ നിന്നാണ്. മംഗലാപുരം കഴിഞ്ഞാല്‍ എക്സ്പ്രസിന് ഏറ്റവുമധികം സര്‍വീസുകള്‍ കൊച്ചിയില്‍നിന്നാണ്. ആസ്ഥാനം മുംബൈയിലായതിനാല്‍, വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാറോ മറ്റോ സംഭവിക്കുമ്പോള്‍ പകരം വിമാനങ്ങള്‍ അവിടെ നിന്നെത്തിക്കേണ്ടതുള്‍പ്പെടെ പല കാരണങ്ങള്‍ മൂലം കേരളത്തിലെ യാത്രക്കാര്‍ ഏറെ ക്ളേശം അനുഭവിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ആസ്ഥാനം കേരളത്തിലേക്ക് മാറ്റാന്‍ നേരത്തേ എയര്‍ഇന്ത്യ ബോര്‍ഡ് യോഗത്തില്‍ ധാരണയായത്.
കൊച്ചി ദര്‍ബാര്‍ഹാള്‍ റോഡില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍െറ പഴയ ഓഫിസ് നവീകരിച്ച് അവിടെയാകും എയര്‍ഇന്ത്യ എക്സ്പ്രസ്സ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് സ്ഥാപിക്കുക. അറുപതോളം ജീവനക്കാരെ അവിടേക്കു മാറ്റും. തിരുവനന്തപുരത്തു തുടങ്ങുന്ന എന്‍ജിനിയറിങ് കേന്ദ്രത്തിലേക്ക് ഏതാണ്ട് അഞ്ഞൂറോളം പേരെ നിയമിക്കുമെന്നറിയുന്നു. അവിടെ എയര്‍ഇന്ത്യയുടെ ഹാംഗറുള്ളതിനാല്‍, വിമാനങ്ങള്‍ക്ക് നിശ്ചിതസമയ പറക്കലിനു ശേഷമുള്ള പരിശോധനകള്‍ക്കായും അറ്റകുറ്റപ്പണികള്‍ക്കുമായി മുംബൈക്ക് പോകേണ്ട അവസ്ഥ ഒഴിവാകും.

ദേരാ മനാറില്‍ ‘‘സല്‍പാന്ഥാവ്’’

ദുബൈ:  യു.എ.ഇ. ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ ദേരയിലെ ബറഹയിലുള്ള അല്‍മനാര്‍ ഓഡിറേറാറിയത്തില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ അബ്ദുര്‍റഹ്മാന്‍ പാലത്ത് പ്രസംഗിക്കും.                   വിഷയം : ‘‘സല്‍പാന്ഥാവ്’’. വെള്ളി (31/12/2010 ) വൈകുന്നേരം 6.00 മണിക്കാണ് പ്രസ്തുത പരിപാടി.
അല്‍മനാര്‍ പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ സ്വലാഹി, ഇസ്ളാഹി സെന്റര്‍ ഭാരവാഹികളായ പി.സി.കുഞ്ഞഹമ്മദ് മാസ്റര്‍, അബ്ദുറഹ്മാന്‍ ടി, അബ്ദുറഹ്മാന്‍ ചീക്കുന്ന്, നസീര്‍. പി.എ., എന്‍.വി.നിസാര്‍,  സയ്യിദ് മുസ്തഫ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അഷ്റഫ് വെല്‍കം അദ്ധ്യക്ഷത വഹിക്കും.
ദേര ഖാലിദ് മസ്ജിദ് പരിസരത്തുനിന്നും മനാറിലേക്ക്  വാഹനസൌകര്യമേര്‍പ്പെടുത്തിയിട്ടുണ്‍ടെന്ന് കണ്‍വീനര്‍ ഷാനവാസ് ബിന്‍ ഫരീദ്  അറിയിച്ചു. സ്ത്രീകള്‍ക്കും പ്രത്യേക സ്ഥലസൌകര്യം ഒരുക്കിയിട്ടുണ്‍ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്‍ടത്: 04 272 272 3


ഗോകുലത്തിന്റെ ചന്തമായ 'ചന്ദ്രു' ഇനി സന്തോഷിന് സ്വന്തം

ഷെരീഫ്‌ വകേപാടത്
ഗുരുവായൂര് : ദേവസ്വം കാവീട് ഗോകുലത്തില് സന്ദര്ശകര്ക്ക് കൌതുകം തീര്ത്തിരുന്ന 'ചന്ദ്രു'  ഇനി സന്തോഷിന് സ്വന്തം. ഗുരുവായൂര് ദേവസ്വത്തിന്റെ മൂന്നര വയസുള്ള ചന്ദ്രുവെന്ന ആണ് കുതിരയെ 93,000 രൂപയ്ക്കാണ് തൃശൂര് കിഴുപ്പിള്ളിക്കര കാട്ടുതിണ്ടിയില് കെ പി സന്തോഷ് ലേലത്തില് സ്വന്തമാക്കിയത്. ചന്ദ്രുവിനെ പരിചരിക്കാന് കുതിര പരിപാലനത്തില് പരിശീലനം ലഭിച്ചവരെ ലഭിക്കാത്തതിനാലാണ് ദേവസ്വം ലേലം ചെയ്തത്. ഇപ്പോള് അഞ്ചരയടി ഉയരമുള്ള ചന്ദ്രുവിനെ 2007ല് തമിഴ്നാട് തിരുപ്പൂര് സ്വദേശി ശെന്തില് എന്ന ഭക്തനാണ് നട തള്ളിയത്. ഇന്നലെ ദേവസ്വം ഓഫീസില് നടന്ന ലേലത്തില് മറ്റ് ഒമ്പത് കുതിര പ്രേമികള് കൂടി പങ്കെടുത്തു. 50,000രൂപ മുതലാണ് ലേലം തുടങ്ങിയത്. ഇലക്ട്രോണിക്സ് വ്യാപാരിയായ സന്തോഷ് കുതിര സവാരി കമ്പക്കാരനായ മകന് വിഷ്ണുവിന് വേണ്ടിയാണ് ചന്ദ്രുവിനെ ലേലം കൊണ്ടത്. സന്തോഷിന്റെ വീട്ടില് നാലു കുതിരകള് വേറെയുമുണ്ട്. ചന്ദ്രുവിന്റെ പേര് മാറ്റില്ലെന്ന് സന്തോഷ് പറഞ്ഞു. ചന്ദ്രുവിനെ പരിപാലിച്ചിരുന്ന ജീവനക്കാര് സങ്കടത്തോടെ ചന്ദ്രുവിനെ യാത്രയാക്കാനെത്തിയിരുന്നു

11 കളിക്കാര്‍ ‍, നൂറ് കോടി ഹൃദയമിടിപ്പുകള്‍ 'ക്കായി പത്തു നാളുകള്‍ മാത്രം

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : 2011 ലെ ഏഷ്യന്‍ കപ്പ് ഫുട്ബോളിനു പത്തു നാളുകള്‍ മാത്രം ബാക്കി നില്‍ക്കേ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്കു കടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.അടുത്തമാസം ഏഴ് മുതല്‍ 29 വരെയാണ്‌ ഏഷ്യന്‍ കപ്പ് നടക്കുന്നത്.
ഇതിന്റെ മുന്നോടിയായി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കായുള്ള ബസ്സുകള്‍ ഒരുങ്ങി കഴിഞ്ഞു. ഇന്നലെ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍ നടന്ന ചടങ്ങിലാണ് ബസ്സുകള്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.16 ടീമുകള്‍ക്കായി 16 ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. 45 സീറ്റ് വീതമുള്ള ഓരോ ബസ്സിലും അതാത് രാജ്യങ്ങളുടെ പതാകയുടെ നിറങ്ങളാണ്‌ കൊടുത്തിട്ടുള്ളത്. ഓരോ ടീമുകള്‍ക്കും പ്രത്യേക മുദ്രാവാക്യങ്ങളും തയാറാക്കിയീട്ടുണ്ട്. ഈ മുദ്രാവാക്യങ്ങള്‍ എ.എഫ്.സി ഫുട്ബാള്‍ ആരാധകര്‍ക്കിടയില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ മല്‍സരത്തിലൂടെയാണ്‌ തിരഞ്ഞെടുത്തത്.ടീമംഗങ്ങളെയും പരിശീലകരെയും താമസസ്ഥലങ്ങളില്‍ നിന്ന് മല്‍സരവേദികളിലേക്കും പരിശീലന സ്ഥലങ്ങളിലേക്കും തിരിച്ചും കൊണ്ടുപോകുന്നത് ഈ ബസ്സുകളിലായിരിക്കും.
2022ലെ ലോകകപ്പ് വേദി ലഭിച്ചതിന്റെ ആവേശത്തിലുമാണു സംഘാടക സമിതി.ഇതാദ്യമായാണ് ഏഷ്യന്‍കപ്പുമായി ബന്ധപ്പെട്ട് എ.എഫ്.സി ഇത്തരം ചില കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ജനറല്‍ സെക്രട്ടറി അലക്‌സ് സൂസെ പറഞ്ഞു. ബസ്സുകള്‍ക്ക് പ്രത്യേക ഭംഗിയും കളിക്കാര്‍ക്ക് അഭിമാനവും നല്‍കുന്ന വിധത്തിലാണ് അവയുടെ രൂപകല്‍പനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമിനായുള്ള ബസ്സില്‍ ദേശീയപതാകയുടെ നിറമാണ്‌ നല്‍കിയിരിക്കുന്നത് കൂടാതെ '11 കളിക്കാര്‍ ‍, നൂറ് കോടി ഹൃദയമിടിപ്പുകള്‍ ' എന്ന മുദ്രാവാക്യമാണ്‌ ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ ഉള്‍പ്പെടെ പതിനാറു രാജ്യങ്ങളാണു നാലു ഗ്രൂപ്പുകളിലായി കളത്തിലിറങ്ങുക. അഞ്ചു സ്റ്റേഡിയങ്ങളിലായാണു മല്‍സരങ്ങള്‍ ‍. ഓസ്ട്രേലിയയും ദക്ഷിണ കൊറിയയുമടങ്ങുന്ന ’സി ഗ്രൂപ്പിലാണ് ഇന്ത്യ. ഗ്രൂപ്പിലെ ആദ്യ മല്‍സരം 10ന് ഓസ്ട്രേലിയയ്ക്കെതിരെയാണ്. രണ്ടാമത്തെ മല്‍സരം 14നു ബഹ്റൈനെതിരെയും അവസാനത്തേതു 18നു ദക്ഷിണ കൊറിയയ്ക്കെതിരെയുമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് www.afcasiancup.com. എന്ന സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

2010, ഡിസംബർ 29, ബുധനാഴ്‌ച

തീരത്തിന്റെ പെരുമവിളിച്ചോതി ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെലിന് കൊടിയേറി

ചാവക്കാട്: തീരത്തിന്റെ പെരുമവിളിച്ചോതി ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെലിന് കൊടിയേറി.
ബ്ളാങ്ങാട് ബീച്ചില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എ കെ സതീ രത്നം കെടി ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബാസ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, എം ആര്‍ രാധാകൃഷ്ണന്‍, കെ കെ സുധീരന്‍, അബ്ദുള്‍കലാം, കെ എം അലി, കെ വി രവീന്ദ്രന്‍, സി മുസ്താക്ക് അലി, കെ വി അബ്ദുള്‍ ഹമീദ്, പി വി ഉമര്‍കുഞ്ഞി, വി പി മന്‍സൂര്‍അലി, ഹനീഫ് ചാവക്കാട്, വി വി ശരീഫ്, കെ എ മോഹന്‍ദാസ്, പി വി അഷറഫ്അലി, എ സി ഹനീഫ, എ കെ രത്നസാമി, കെ പുരുഷോത്തന്‍ സംബന്ധിച്ചു.
ഇന്ന് വൈകീട്ട് നാലിന് ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും സാംസ്ക്കാരിക ഘോഷയാത്ര ആരംഭിക്കും. ആറിന് ബ്ളാങ്ങാട് കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഫെസ്റ്റിവെലിന്റെ ഔദ്യോഗിക ഉ്ഘാടനം നിര്‍വഹിക്കും.
ഏഴിന് കോഴിക്കോട് മാതാ കനകദാസും സംഘവും അവതരിപ്പിക്കുന്ന സംഗീത നൃത്ത ശില്‍പവും തുടര്‍ന്ന് കൊച്ചിന്‍ രസലയയുടെ നേതൃത്വത്തില്‍ ഹരിശ്രീ മാര്‍ട്ടിനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, മിമിക്സ്,സിനിമാനിറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറും.


മൂന്നാമത് ചാവക്കാട് പെരുമ ബീച്ച് ഫെസ്ടിവേലിന് 29 ന് വൈകീട്ട് 5 ന് പതാക ഉയരും

ചാവക്കാട്: മൂന്നാമത് ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും. 29 ന് വൈകീട്ട് 5 ന് പതാക ഉയരും. 30 ന് വൈകീട്ട് 4 ന് ചാവക്കാട് ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നു വാദ്യമേളങ്ങളോടെയും നാടന്‍ കലാരൂപങ്ങളോടെയും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. കടപ്പുറത്ത് എത്തിയശേഷം നടക്കുന്ന സമ്മേളനം ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കനകദാസും സംഘവും അവതരിപ്പിക്കുന്ന 'ജയ്ഹിന്ദ്' സംഗീതനൃത്ത ശില്പം. രാത്രി 8 ന് ഹരിശ്രീ മാര്‍ട്ടിന്‍ നയിക്കുന്ന രസലയ കൊച്ചിന്റെ ഗാനമേളയും മിമിക്രിയും. 31 ന് വൈകീട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം അഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കോഴിക്കോട് ജുംബോ സിസ്റ്റേഴ്‌സിന്റെ ഒപ്പന, സിനിമാറ്റിക് ഡാന്‍സ് തുടര്‍ന്ന് കലാഭവന്‍ നവാസും ഗായകന്‍ തൃശ്ശൂര്‍ ഫ്രാങ്കോയും നയിക്കുന്ന മെഗാഷോ. രാത്രി 12 ന് വര്‍ണ്ണമഴ നടക്കുമെന്ന് ഭാരവാഹികളായ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എ.കെ. സതീരത്‌നം, ജന. കണ്‍വീനര്‍ എം.ആര്‍. രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിദേശ രാജ്യത്ത് പോകുന്നവര്‍ക്കായി അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കും


അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ്‌


വിദേശ രാജ്യത്ത് പോകുന്നവര്‍ക്കായി അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കും. ഇതിനായി നിശ്ചിത ഫോമില്‍ തയ്യാറാക്കിയ അപേക്ഷകള്‍ സ്ഥലത്തെ ആര്‍.ടി.ഒ യ്ക്ക് നല്‍കണം. അപേക്ഷകര്‍ ഇന്ത്യന്‍ പൗരനും ഡ്രൈവിങ് ലൈസന്‍സ് ഉള്ള വ്യക്തിയുമാകണം. അപേക്ഷകന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളും അവിടെ താമസിക്കുന്ന കാലയളവും അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം.

ആവശ്യമായ രേഖകള്‍:


1.പേക്ഷകന്റെ ഡ്രൈവിങ് ലൈസന്‍സ്.
2. ഡ്രൈവിങ് ലൈസന്‍സിന്റെ രണ്ടു പകര്‍പ്പുകള്‍.
3. മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍
4. പാസ്‌പോര്‍ട്ട്, വിസ, വിമാന ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍.
5. 700 രൂപ ഫീസ് അടച്ചതിന്റെ രസീത്.

ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍


ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കണം. കാലാവധി തീര്‍ന്ന് അഞ്ചുവര്‍ഷം കഴിഞ്ഞാന്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനാകില്ല. എല്ലാ കടമ്പകളും കടന്ന് പുതിയ ലൈസന്‍സ് എടുക്കുകയെ പിന്നെ വഴിയുള്ളൂ.

കാലാവധി തീരുന്നതിന് ഒരുമാസം മുന്‍പോ ഒരു മാസത്തിനു ശേഷമോ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാം. ഈ സാഹചര്യത്തില്‍ കാലാവധി തീരുന്ന ദിവസം മുതല്‍ ലൈസന്‍സ് പുതുക്കി ലഭിക്കും. കാലാവധി തീര്‍ന്നശേഷം ഒരുമാസം കഴിഞ്ഞാല്‍ അപേക്ഷ ലഭിക്കുന്ന ദിവസംമുതല്‍ ലൈസന്‍സ് പുതുക്കി ലഭിക്കും.

ആവശ്യമായ രേഖകള്‍


1. ഡ്രൈവിങ് ലൈസന്‍സ്
2. അപേക്ഷാ ഫോം നമ്പര്‍ 9
3. ഫോം നമ്പര്‍ 1 ( ശാരീരിക ക്ഷമത സംബന്ധിച്ച സ്വന്തം സാക്ഷ്യപത്രം)
4. ഫോം നമ്പര്‍ 1 എ (ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്്)
5. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ- രണ്ടെണ്ണം
6. 250 രൂപ ഫീസും 50 രൂപ സര്‍വീസ് ചാര്‍ജ്ജും അടച്ചതിന്റെ രസീത്.


Forms Downloads
Form for International Driving Permit
Driving License :
New Combined Driving License Form (Download)
1 Form No.1 (Download)
2 Form No.2 (Download)
3 Form No.3 (Download)
4 Form No.4 (Download)
Form 1 to 4 required for driving license
5 Eye Certificate(Download)
6 Form 1A Medical Certificate (Download)
7 Form No.8 (Addition of new class of vehicle) (Download)
8 Form LTVA (Authorisation to drive transport vehicles) (Download)
9 Form 9 (Renewal of Driving License) (Download)
10 Form CLD (Form of intimation of license & application for duplicate)(Download)
11 Form DLLD (Application for duplicate driving license) (Download)
Registration of vehicle :
12 Application for Fancy Number Booking (Download)
Checklist for Registration of Vehicles
13 Application for Registration of New vehicle (Download)
14 Application for Renewal of Motor vehicle other than transport vehicle – Form 25
15 Application for issue of duplicate Certificate of Registration - Form 26 (Download)
16 Application for assignment of new Registration Mark to vehicle - Form 27 (Download)
17 Application for No Objection Certificate to a vehicle - Form 28(Download)
18 Application for Transfer of Owership of a vehicle - Form 29 (Download)
19 Report of Transfer of Owenership of vehicle - Form 30(Download)
20 Application for transfer of ownership in the name of the person succeeding to the possession of the vehicle - Form 31 (Download)
21 Application for transfer of ownership in case of a motor vehicle purchased or acquired in Public Auction Form - 32 (Download)
22 Intimation of change of address for recording in the Certificate of Registration and office records - Form - 33 (Download)
23 Application for making an entry of an Agreement of Hire Purchase / Lease Hypothecation subsequent to registration - Form 34 (Download)
24 Notice of Termination of Hire puchase / Hypothication - Form - 35(Download)
25 Application for issue of a fresh Certificate of Registration in the name of the Financier - Form - 36(Download)
VARIOUS FORMS FOR PERMIT :
26 Application for grant of permit in respect of Tourist Vehicle - Form - 45(Download)
27 Form of application for grant - of authorization or tourist permit or national permit - Form - 46 (Download)
28 Authorisation for Tourist Permit or National Permit - Form - 47 (Download)
29 Application for the grant of National Permit - Form - 48(Download)
CONDUCTOR LICENSE :
30 Form of Application For a Conductor's Licence - Form CLA (Download)
31 Form of Application For Renewal of Conductors Licence (Download)
MISCELLANIOUS FORMS:
32 FORM 1-A MEDICAL CERTIFICATE(Download)
33 Application for Renewal of Certificate of Fitness(Download)


 

__,_._,___
 

നോക്കിയ വാങ്ങൂ; ഖത്തര്‍ എയര്‍‌വെയ്സില്‍ സൗജന്യമായി യാത്ര ചെയ്യൂ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ 2022ലെ ലോകകപ്പ് സ്വന്തമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് നോക്കിയയുടെ ഖത്തറിലെ വിതരണക്കാരായ സി.ജി.സി ഖത്തര്‍ എയര്‍വെയ്‌സുമായി ചേര്‍ന്ന് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു.
നോക്കിയയുടെ തെരഞ്ഞെടുക്കപ്പെട്ട ഹാന്റ്‌സെറ്റുകള്‍ക്കൊപ്പം ഇന്ത്യയിലടക്കമുള്ള 22 കേന്ദ്രങ്ങളില്‍ ഒരെണ്ണം സന്ദര്‍ശിക്കുന്നതിന് ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റ് നല്‍കുന്ന പുതിയ ഓഫര്‍ കണ്‍സോളിഡേറ്റഡ് ഗള്‍ഫ് കമ്പനി (സി.ജി.സി) പ്രഖ്യാപിച്ചു.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ദല്‍ഹി, മുംബൈ, ഗോവ, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്‌സര്‍ ‍, ബംഗലുരു, അബൂദബി, ബഹ്‌റൈന്‍ ‍, ദുബൈ, കുവൈത്ത്, മസ്‌കത്ത്, അമ്മാന്‍ ‍, ബെയ്‌റൂത്ത്, ഡമാസ്‌കസ്, കൊളംബോ, ധാക്ക, കാഠ്മണ്ഡു എന്നീ കേന്ദ്രങ്ങളില്‍ ഒന്ന് സന്ദര്‍ശിക്കാനാണ് ടിക്കറ്റ് നല്‍കുക.
ഇന്നുമുതല്‍ ജനുവരി 31 അല്ലെങ്കില്‍ സ്‌റ്റോക്ക് തീരുന്നതുവരെ നോക്കിയയുടെ എന്‍ 8, ഇ 5, ഇ 63, ഇ 72, സി 7, സി 6, സി 3, എക്‌സ്.3 02, 6120 എന്നീ മോഡലുകള്‍ വാങ്ങുമ്പോള്‍ ഈ ആനുകൂല്യം ലഭിക്കും. സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് മാര്‍ച്ച് 31നകം യാത്ര ചെയ്തിരിക്കണം.
ഖത്തറിന്റെ ദേശീയ വിമാനകമ്പനിയുമായി സഹകരിച്ച് ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്ന് ഇതോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സി.ജി.സി സി.ഒ.ഒ അനില്‍ മഹാജന്‍ പറഞ്ഞു. തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലം സന്ദര്‍ശിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അസുലഭമായ അവസരമാണ് ഇതുവഴി ലഭിക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വൈസ് പ്രസിഡന്റ് ഇഹാബ് എ. ഫത്തഹ് അമീന്‍ പറഞ്ഞു.
എല്ലാ സി.ജി.സി നോക്കിയ ഷോറൂമുകളിലും ഈ ഓഫര്‍ ലഭ്യമായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 44910666 എന്ന നമ്പറില്‍ ബന്ധപ്പെടണം. (വെബ്‌സൈറ്റ്: www.cgulfc.com). സി.ജി.സി സി.എഫ്.ഒ തൗഫീഖ് സലീം, ഖത്തര്‍ എയര്‍വെയ്‌സ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദന അല്‍ നാംലി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സംസ്‌കൃതിയുടെ കഥയരങ്ങ് ജനവരി ഏഴിന്‌

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: സംസ്‌കൃതി ദോഹ ടൗണ്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന കഥയരങ്ങ്- 2011 ജനവരി ഏഴിനു വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് സലത്ത ജദീദിലുള്ള സ്‌കില്‍ഡ് ഡെവലപ്പ്‌മെന്‍റ് സെന്‍ററില്‍ നടക്കുന്നു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പ്രസിദ്ധീകരിക്കാത്ത മൗലിക രചനകള്‍ ഡിസംബര്‍ 31-നു മുമ്പായി santhoshok@yahoo.com, emsudhi@yahoo.com എന്നീ ഇമെയില്‍ വിലാസങ്ങളില്‍ അയയേ്ക്കണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കു 55428328, 55273758 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

തെറ്റായ സൗന്ദര്യസങ്കല്പത്തിന്റെ കെണിയിലാണ് ഇന്നത്തെ യുവതികള്‍ : ഇ.സി. ആയിഷ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: വന്‍കിട കമ്പനികള്‍ സൃഷ്ടിച്ച തെറ്റായ സൗന്ദര്യസങ്കല്പത്തിന്റെ കെണിയിലാണ് ഇന്നത്തെ യുവതികളെന്നും സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചും തെറ്റായ സങ്കല്പങ്ങളാണ് അവര്‍ വെച്ചുപുലര്‍ത്തുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന സമിതി അംഗവും വനിതാവിഭാഗം വൈസ് പ്രസിഡന്‍റുമായ ഇ.സി. ആയിഷ അഭിപ്രായപ്പെട്ടു.

ഇത്തരം ധാരണകള്‍ സൃഷ്ടിക്കുന്നതില്‍ ചാനലുകള്‍ക്കും മറ്റു മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു. ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ഗേള്‍സ് ഇസ്‌ലാമിക് അസോസിയേഷന്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍ .

പരിപാടിയില്‍ ഡോ. യാസര്‍ സംസാരിച്ചു. ജിഐ.എ. വിദ്യാര്‍ഥിനികള്‍ക്കായി നടത്തിയ ഖുര്‍ആന്‍ പരീക്ഷയില്‍ വിജയികളായ ഫഹീമ, നാജിയ, ഫര്‍സാന എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ഇ.സി. ആയിഷ വിതരണം ചെയ്തു.

മസ്ക്കത്തില്‍ കനത്ത മഴ

മസ്ക്കത്ത് : മസ്ക്കത്തിലും പ്രാന്ത പ്രദേശങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച്ച പുലര്‍ച്ചെ  പെയ്ത  മഴ ഇപ്പോഴും ഇടവിട്ട് പെയ്തു കൊണ്ടിരിക്കുന്നു. തുടര്‍ ദിവസങ്ങളിലും ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്െടന്നു  ഡയറക്ടറേറ്റ്്് ഓഫ്  മെറ്റീയോരോളജി  
ആന്റ്  എയര്‍  നാവിഗേഷന്‍  അറിയിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്  തീരാ പ്രദേശത്ത് താമസിക്കുന്നവരും മത്സ്യ ബന്ധനത്തിന് പോകുന്നവരും വാഹനങ്ങളില്‍  സഞ്ചരിക്കുന്നവരും വിനോദ സഞ്ചാരികളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ്  മുന്നറിയിപ്പ് നല്‍കി.

യു.എ.ഇയില്‍ നിശ്ചിത വിസയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ മാറാം

ദുബയ്: യു.എ.ഇയില്‍ നിശ്ചിത വിസയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ആറു മാസത്തെ പ്രവേശ നിരോധമില്ലാതെ പ്രസ്തുത തൊഴില്‍ മാറാന്‍ ഇപ്പോള്‍ സാധ്യമാണെന്ന് യു.എ.ഇ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അടുത്തിടെ മന്ത്രാലയം നടപ്പാക്കിയ പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സൌകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഈയിടെ പ്രവേശ നിരോധം ചുമത്തപ്പെട്ടവര്‍ക്ക് ജനുവരി മുതല്‍ തൊഴിലനുമതി നല്‍കുമെന്നും മന്ത്രാലയത്തിലെ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഹുമൈദ് ബിന്‍ ദീമാസ് പറഞ്ഞു. താല്‍പ്പര്യമില്ലാത്ത തൊഴിലാളികളെ തൊഴിലില്‍ തുടരുന്നതിന് നിര്‍ബന്ധിക്കാന്‍ സ്പോണ്‍സര്‍മാര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടുവര്‍ഷം തികയുന്നതിന് മുമ്പാണ് തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ വിടുന്നതെങ്കില്‍ അവര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കുന്നതല്ലെന്നും രണ്ടു വര്‍ഷം തൊഴിലെടുത്തിരിക്കണമെന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരത്തിന്റെ മുഖം അപ്പാടെ മാറ്റുന്ന വികസന പദ്ധതിക്കായി ജനത്തിരക്കേറിയ സ്ട്രീറ്റുകള്‍ ഒഴിപ്പിക്കുന്നു

ദോഹ: മുശൈരിബ് പ്രൊജക്ടിന്റെ ഭാഗമായി കഹ്റുബ സ്ട്രീറ്റിനു പുറമെ അല്‍ അസ്മഖ് സ്ട്രീറ്റും ഇല്ലാതാവുന്നു. ഇവിടുത്തെ കച്ചവട സ്ഥാപനങ്ങള്‍ക്കെല്ലാം ഒഴിഞ്ഞു പോവാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അടുത്ത ഏപ്രില്‍ പകുതിക്ക് മുമ്പായി ഒഴിഞ്ഞു പോവാനാണ് നിര്‍ദേശം. കഹ്റുബ, അബദുല്ല ബിന്‍ ഥാനി സ്ട്രീറ്റുകള്‍ പൂര്‍ണമായും അടച്ച ശേഷമാണ് നഗരത്തിന്റെ മുഖം അപ്പാടെ മാറ്റുന്ന മുശൈരിബ് വികസന പദ്ധതിക്കായി ജനത്തിരക്കേറിയ അസ്മഖ് സ്ട്രീറ്റും ഒഴിപ്പിക്കുന്നത്. ഒഴുഞ്ഞു പോവേണ്ടി വരുന്നതിനെക്കുറിച്ച് സൂചന ലഭിച്ചിരുന്നതിനാല്‍ കടക്കാര്‍ ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. പല കടകളിലും നിലവിലെ സ്റ്റോക്ക് വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. 40വര്‍ഷം മുമ്പ് നിലവില്‍വന്ന ദോഹയിലെ ഏറ്റവും വലിയ വ്യവഹാര കേന്ദ്രങ്ങളിലൊന്നായ അസ്്മഖ് സ്ട്രീറ്റ് ഇനി ഓര്‍മയാവും. ഇതിനകം ഉപഭോക്താക്കളുടെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ കഴിഞ്ഞതിനാല്‍ തങ്ങള്‍ എവിടെപ്പോയാലും ജനങ്ങള്‍ തേടിയെത്തുമെന്ന ശുപാപ്തി വിശ്വാസത്തിലാണ് ചില സ്ഥാപന ഉടമകള്‍. എന്നാല്‍ വലിയൊരു വിഭാഗം കടക്കാരുടെയും ജോലിക്കാരുടെയും ഭാവി ഇപ്പോഴും അവ്യക്തമാണ്.

2010, ഡിസംബർ 28, ചൊവ്വാഴ്ച

ആര്‍ എസ് സി മദീന ഖലീഫ സോണിന് പുതിയ നേതൃത്വം

ദോഹ: പ്രവാസികളില്‍ ധാര്‍മ്മിക ബോധം വളര്‍ത്താന്‍ ആര്‍ എസ് സി പ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സഈദലി സഖാഫി പടിഞ്ഞാറ്റുമുറി അഭിപ്രായപ്പെട്ടു. രിസാല സ്റഡി സര്‍ക്കിള്‍ മദീന ഖലീഫ സോണ്‍ വാര്‍ഷിക കൌണ്‍സില്‍ ഗാര്‍ഡന്‍ വില്ലേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രവാസികള്‍ക്കിടയില്‍ ജീര്‍ണ്ണതകള്‍ അതികരിച്ചുവരികയാണ്. അധാര്‍മ്മികതയും അനീധിയുമാണ് എല്ലായിടങ്ങലിലും നിറഞ്ഞു നില്‍ക്കുന്നത്. ഇതിനെതിരായ പ്രതികരണവും, ബോധവല്‍ക്കരണവും ആവശ്യമാണെന്നും അതിന് വേണ്ടി ആര്‍ എസ് സി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും സഖാഫി പറഞ്ഞു.
ആര്‍ എസ് സി മദീന ഖലീഫ സോണ്‍ 2011 - 2012 സംഘടനാ വര്‍ഷത്തിലേക്ക് പുതിയ സാരഥികളെ തെരഞ്ഞടുത്തു. ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കും, ധര്‍മ്മ പക്ഷത്ത് സംഘം ചേരുക എന്ന പ്രമേയവുമായി നടന്നുവരുന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ നേതൃത്വം നിലവില്‍ വന്നത്. ചെയര്‍മാന്‍ നൌഫല്‍ ലത്തീഫി, വൈസ് ചെയര്‍മാന്‍ ഹുസൈന്‍ കഞ്ഞിപ്പുര, സലീം അംജദി എന്നിവരേയും ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍റസ്സാഖ് മൌലവി പേരാമ്പ്ര, ജോയിന്റ് കണ്‍വീനര്‍മാരായി ശറഫുദ്ധീന്‍ ചേലക്കര, നൌഫല്‍ എന്‍ജിനിയര്‍ ട്രഷററായി സലീം സഖാഫി കടമേരി എന്നിവരേയും തെരഞ്ഞെടുത്തു. നാഷണല്‍ ഇലക്ഷന്‍ ചീഫ് സത്താര്‍ ആലുവ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഹസ്സന്‍ സഖാഫി വെന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍ എസ് സി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് ചെയര്‍മാന്‍ ശൌക്കത്ത് സഖാഫി പടിഞ്ഞാറ്റുമുറി, കണ്‍വീനര്‍ മഹ്ബൂബ് ഇബ്റാഹീം മാട്ടൂല്‍, നൌഷാദ് അതിരുമട എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. നൌഫല്‍ ലത്തീഫി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അസീസ് കൊടിയത്തൂര്‍ സ്വാഗതവും അബ്ദുല്‍റസ്സാഖ് മൌലവി നന്ദിയും പറഞ്ഞു.

ഒരുമനയൂര്‍ മദ്യപിച്ചെത്തിയ യുവാവ് വീടിനു തീവെച്ചു

ചാവക്കാട്: മദ്യപിച്ചെത്തിയ യുവാവ് സ്വന്തം വീടിനു തീവെച്ചു. സഹോദരന്റെ വീട് കത്തിക്കാനുള്ള ശ്രമം വീട്ടുകാര്‍ തടഞ്ഞു. ഒരുമനയൂര്‍ വില്യംസില്‍ പേളവീട്ടില്‍ കര്‍ണനാണ് വീടിന് തീവെച്ചത്. തിങ്കളാഴ്ച വൈകീട്ട് 4നായിരുന്നു സംഭവം.

ഭാര്യയും കുട്ടികളും സ്ഥലത്തില്ലായിരുന്നു. വീട് പൂര്‍ണമായും കത്തിനശിച്ചു. തറവാട്ടു വീട്ടിലായിരുന്നു കര്‍ണന്‍ താമസിച്ചിരുന്നത്. സഹോദരന്‍ പുഷ്‌കരന്‍ സമീപത്തെ വീട്ടിലാണ് താമസിക്കുന്നത്. പുഷ്‌കരന്റെ വീടിനും തീവെക്കാന്‍ കര്‍ണന്‍ ശ്രമിച്ചെങ്കിലും ഭാര്യ രേഖയും മറ്റും ചേര്‍ന്ന് തടഞ്ഞു. ഇതിനിടെ കയ്യിലുണ്ടായിരുന്ന കത്തുന്ന ഓല വീടിന് മുകളിലേക്ക് എറിഞ്ഞു. എന്നാല്‍ തീപടര്‍ന്നു പിടിക്കുന്നതിന് മുമ്പ് കെടുത്താനായി. തീവെച്ച ശേഷം ഓടിപോയ കര്‍ണനെ പോലീസ് അന്വേഷിക്കുന്നു. സഹോദരങ്ങള്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ ഇളയച്ഛന്‍ കുമാരനുമായി അടിപിടിയില്‍ കുമാരന് പരുക്കേറ്റ് ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ കഴിയുകയാണ്. വസ്ത്രങ്ങളും ഫര്‍ണീച്ചറുകളും വീട്ടിലെ മുഴുവന്‍ സാധനസാമഗ്രികളും കത്തിനശിച്ചു. അമ്പതിനായിരം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി.

അന്നകര ചിറയ്ക്കലില്‍ ആന ഇടഞ്ഞോടി

പാവറട്ടി: അന്നകര ചിറയ്ക്കലില്‍ ആന ഇടഞ്ഞോടി. തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ടുള്ള തട്ടേറ്റ് പാപ്പാന്‍ രാമന്‍കുട്ടിക്ക് പരിക്കേറ്റു. അന്നകര ചിറയ്ക്കല്‍ മഹാദേവനെന്ന കൊമ്പനാണ് തിങ്കളാഴ്ച രാവിലെ ഏഴരയോടെ ഇടഞ്ഞത്. ഞായറാഴ്ച തോളൂര്‍ വഴിയില്‍ ചേകവന്‍കാവ് ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന് ശേഷം ഉടമയുടെ ചിറക്കലുള്ള വീട്ടില്‍ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇടഞ്ഞത്.


തുടര്‍ന്ന് അന്നകര വഴി ഓടിയ ആന വാക കൈപകുളങ്ങര ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോള്‍ പാപ്പാനെ ആക്രമിച്ചു. പരിക്കേറ്റ പാപ്പാനെ തൃശ്ശൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നും ഓടിയ ആന വാക സ്‌കൂളിന് സമീപം മാടത്തുംപടിക്കല്‍ പരമേശ്വരന്റെ വീട്ടിലെ കാലിത്തൊഴുത്ത് നശിപ്പിച്ചു.


വാക കാക്കത്തുരുത്തി മണക്കടവിന് സമീപം കേച്ചേരി ആളൂര്‍ പുഴയിലിറങ്ങി നിലയുറപ്പിച്ചു. ഗുരുവായൂരില്‍ നിന്നെത്തിയ പാപ്പാന്മാരുടെ നേതൃത്വത്തില്‍ ആനയെ 12 മണിയോടെ തളച്ചു. പാവറട്ടി, പേരാമംഗലം സ്റ്റേഷനിലെ പോലീസുകാരും സ്ഥലത്തെത്തി. ഒന്നാംപാപ്പാനെ കാണാത്തതിനെത്തുടര്‍ന്നാണ് ആന ഇടഞ്ഞതെന്ന് പറയുന്നു. ആളുകള്‍ പിന്നാലെ കൂടി കല്ലെറിഞ്ഞതിനാല്‍ പ്രകോപിതനായ ആന ഓട്ടം തുടരുകയായിരുന്നു.

2010, ഡിസംബർ 27, തിങ്കളാഴ്‌ച

‘‘കളിച്ചങ്ങാടം’’ ശനിയാഴ്ച മദ്ഹാ പാര്‍ക്കില്‍

ഖോര്‍ഫുഖാന്‍: വടക്കന്‍ എമിറേററ്സിലെ ഇസ്ളാഹി മദ്രസ്സകള്‍ സംയുക്തമായി സര്‍ഗ്ഗമേള സംഘടിപ്പിക്കുന്നു. ‘‘കളിച്ചങ്ങാട’’മെന്ന പേരിലാണ് മേള നടത്തുന്നത്. ഖോര്‍ഫുഖാനിലെ മദ്ഹാ പാര്‍ക്കില്‍ ജനുവരി 1, ശനിയാഴ്്ച രാവിലെ 9 മണിക്ക് തുടങ്ങുന്ന കുരുന്നുകളുടെ മേള വൈകുന്നേരം 5 മണി വരെ നീണ്‍ട് നില്‍ക്കും. മദ്രസ്സ വിദ്യാര്‍ഥികളുടെ സാഹിത്യ കലാ കായിക മത്സരങ്ങളാണ് ഇവിടെ നടക്കുക. ഉച്ചഭക്ഷണവും പാര്‍ക്കില്‍ തന്നെ ഏര്‍പ്പെടുത്തും. ‘‘കളിച്ചങ്ങാട’’ത്തോടൊപ്പം രക്ഷിതാക്കളുടെ സൌഹൃദ മത്സരങ്ങളും നടത്തും. ‘‘കളിച്ചങ്ങാട’’ത്തിന്റെ വിജയത്തിനായി എം.എസ്. അബ്ദുല്‍ഖാദര്‍ ജനറല്‍ കണ്‍വീനറായി വിവിധ സബ്കമ്മററികള്‍ രൂപീകരിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ ഫുജൈറ, ദിബ്ബ, ഖോര്‍ഫുഖാന്‍ ഇസ്ളാഹി സെന്ററുകളുമായി ബന്ധപ്പെടേണ്‍ടതാണെന്ന് കലാവിഭാഗം കണ്‍വീനര്‍ അറിയിച്ചു.
വൈകുന്നേരം നടക്കുന്ന സമാപനപരിപാടിയില്‍ ഡോ. മാത്യൂ എബ്രഹാം (ഇ.എന്‍.ടി, ഗവ. ഹോസ്പിററല്‍, ഖോര്‍ഫുഖാന്‍)  മുഖ്യാതിഥിയായിരിക്കും.  ‘‘കളിച്ചങ്ങാട’’ത്തില്‍ പങ്കെടുത്തവര്‍ക്കു മുഖ്യാതിഥി സമ്മാനങ്ങള്‍ വിതരണം ചെയ്യും. മൌലവി സലാഹുദ്ദീന്‍ അല്‍ കാശിഫി ഉത്ബോധനപ്രസംഗം  നടത്തും.
ഖോര്‍ഫുഖാന്‍ ഇസ്ളാഹി സെന്ററില്‍ ചേര്‍ന്ന സ്വാഗതസംഘരൂപീകരണയോഗത്തില്‍ മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. എ.എ.നൌഷാദ്, അബ്ദുല്‍ മജീദ്, ഉമര്‍, ഫായിസ്, ശരീഫ്, മൌലവി ഇസ്മായില്‍ അന്‍സാരി സംസാരിച്ചു.
ജനുവരി ആദ്യവാരം കോട്ടക്കലില്‍ നടക്കുന്ന എം.എസ്.എം. കേരള സ്റുഡന്‍സ് കോണ്‍ഫ്രന്‍സ് പ്രചരണത്തിന്റെ ഭാഗമായാണ് ‘‘കളിച്ചങ്ങാടം’’ സംഘടിപ്പിക്കുന്നത്. കോണ്‍ഫ്രന്‍സ് പ്രചരണത്തിന്റെ ഭാഗമായിത്തന്നെ നേരത്തെ ദുബായ് കേന്ദ്രമാക്കി സാബിര്‍ നവാസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നോളജ് ടെന്റും ഒരുക്കിയിരുന്നു.                                                                    വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്‍ടത് : അബ്ദുല്‍ഖാദര്‍ 055 2801644 

എടക്കഴിയൂര്‍ ചന്ദനക്കുടം നേര്‍ച്ച ജനുവരി 12,13 തീയതികളില്‍

ചാവക്കാട്: എടക്കഴിയൂര്‍ 153-ാമത് ചന്ദനക്കുടം നേര്‍ച്ച ജനുവരി 12,13 തീയതികളില്‍ ആഘോഷിക്കും. എടക്കഴിയൂര്‍ ചന്ദനക്കുടം കൊടിക്കുത്ത് നേര്‍ച്ചയുടെ വിളംബരം അറിയിച്ച് മുട്ടുംവിളിയും തുടങ്ങി. സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ബീക്കുഞ്ഞി ബീവിയുടെയും ജാറത്തിലെ 153-ാമത് നേര്‍ച്ചയ്ക്ക് ജാറം അങ്കണത്തില്‍ മുട്ടുംവിളിയോടെ തുടക്കമായി.
വി.എ. മൊയ്തീന്‍ ഉസ്താദിന്റെ നേതൃത്വത്തിലുളള സംഘം ഇനി നേര്‍ച്ചയുടെ വിളംബരം അറിയിച്ച് മഹല്ലിലെ വീടുകളും വ്യാപാരസ്ഥാപനങ്ങളും കയറിയിറങ്ങും. ചീനി(കുഴല്‍), മുരശ്(ചെറിയ ചെണ്ട), ഒറ്റ(വലിയ ചെണ്ട) എന്നീ ഉപകരണങ്ങളുമായാണ് സംഘം നേര്‍ച്ചയുടെ വരവറിയിക്കുക. മോയിന്‍കുട്ടി വൈദ്യരുടെ ഇശലുകള്‍ മുതല്‍ പുതിയ മാപ്പിളപ്പാട്ടുകള്‍ വരെയുളള ഗീതങ്ങളുമാണ് മൂന്ന് സംഗീതോപകരണങ്ങളും ഉപയോഗിച്ച് സംഘം അവതരിപ്പിക്കുന്നത്. ഒ.എം. മുഹമ്മദ്, കെ.എം. ഉമ്മര്‍ എന്നിവരും സംഘത്തിലുണ്ട്.
ജാറം അങ്കണത്തില്‍ നടന്ന ചടങ്ങിന് യഹിയ തങ്ങള്‍, എം.കെ. അബൂബക്കര്‍, ഷെബീര്‍ പീടിയേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

2010, ഡിസംബർ 26, ഞായറാഴ്‌ച

കെ. കരുണാകരന്‍ ഇനി ജനമനസ്സുകളിലെ ജ്വലിക്കുന്ന ഒാര്‍മ

 തൃശൂര്‍: കേരളരാഷ്ട്രീയത്തിലെ ലീഡര്‍   കെ. കരുണാകരന്‍ ഇനി ജനമനസ്സുകളിലെ ജ്വലിക്കുന്ന ഒാര്‍മ. തൃശൂരിലെ മുരളീ മന്ദിരത്തില്‍ തന്റെ പ്രിയ പത്നി കല്യണിക്കുട്ടയമ്മ അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപത്തിന് തൊട്ടടുത്ത് കരുണാകരന്റെ ഭൌതികശരീരം പൂര്‍ണ ഒൌദ്യാഗിക ബഹുമതികളോടെ ഹൈന്ദവാചാരപ്രകാരം സംസ്കരിച്ചു. വൈകീട്ട് അഞ്ചുമണിയോടെ മകന്‍ കെ.മുളീധരന്‍ അച്ഛന്റെ ചിതയിലേക്ക് അഗ്നിപകര്‍ന്നു. ബന്ധുക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മാത്രമായിരുന്നു പ്രവേശനമെങ്കിലും ആയിരങ്ങളാണ് പ്രിയ നേതാവിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാനായെത്തിയത്.
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്, കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ, മൊഹ്സീന കിദ്വായ്, കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണി, ഈ. അഹമ്മദ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എളമരം കരീം, കെപി. രാജേന്ദ്രന്‍, ഡോ. സുകുമാര്‍ അഴിക്കോട് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.
തൃശൂര്‍ക്കുള്ള യാത്രമധ്യ പ്രധാനകേന്ദ്രങ്ങളിലെല്ലാം ആയിരങ്ങളാണ് കരുണാകരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. രാത്രി വൈകിയും ഒരുനോക്ക് കാണാന്‍ കാത്തുന്ന ആയിരങ്ങളെ അവഗണിച്ച് വിലാപായാത്ര കടന്നുപോയപ്പോള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അനുയായികള്‍ അദ്ദേഹത്തിന് യാത്രാമൊഴിയേകിയത്. തൃശൂര്‍ ടൌണ്‍ഹാളില്‍ വച്ച ഭൌതികശരീരം അവസാനമായി കാണാന്‍  പതിനായിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു. രാവിലെ 8 മണിമുതല്‍ ഉച്ചക്ക് 2.15 വരെ പതിനായിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഡിസിസി ഒാഫിസിലും പൊതുദര്‍ശനത്തിനുവച്ചു.
വെള്ളിയാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ പത്തുമണിയോടെ തിരുവനന്തപുരത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ദിരാഭവനില്‍ കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാവിനു സാദരം അന്ത്യോപചാരം അര്‍പ്പിച്ചു. സോണിയയ്ക്കൊപ്പം എത്തിയ കേന്ദ്രമന്ത്രി പി. ചിദംബരവും അഞ്ജലീബദ്ധനായി. കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, ജി.കെ. വാസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. സോണിയ മടങ്ങിയശേഷം സുരക്ഷാനിയന്ത്രണം മാറ്റിയപ്പോള്‍ ജനസാഗരം ഇന്ദിരാഭവനിലേക്ക് അലയടിച്ചെത്തി.
വാഴുന്നവരെയും വീഴുന്നവരെയും  ഏറെക്കണ്ട തലസ്ഥാന നഗരം അവര്‍ക്കിടയിലെ ഭീഷ്മാചാര്യര്‍ കെ. കരുണാകരന് ആരാധനയോടും ആദരവോടും പ്രൌഢഗംഭീരമായ വിടയാണു നല്‍കിയത്. 10.30 എന്നു മുന്‍കൂട്ടി നിശ്ചയിച്ചിരുന്നെങ്കിലും രണ്ടു മണിക്കൂര്‍ വൈകിയെത്തിച്ച ഭൌതികശരീരം ഒരുനോക്കു കാണാന്‍ സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ആയിരങ്ങള്‍ തിക്കിത്തിരക്കി. കേന്ദ്രമന്ത്രി എം. വീരപ്പ മൊയ്ലി, മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ തുടങ്ങിയവര്‍ പ്രിയനേതാവിനെ ഒരു നോക്കു കാണാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, മതമേലധ്യക്ഷര്‍, സാമൂഹിക, സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഡര്‍ബാര്‍ ഹാളില്‍ ആദരം അര്‍പ്പിച്ചു. പിന്നീടു സെക്രട്ടേറിയറ്റിനു മുന്നിലെ ഗേറ്റു തുറന്നപ്പോള്‍ ജനപ്രവാഹമായി. തങ്ങളുടെ പ്രിയപ്പെട്ട ലീഡറെ അവസാനമായി ഒരു നോക്കു കാണാന്‍ സാധാരണക്കാര്‍ ഇരമ്പിക്കയറുകയായിരുന്നു. എങ്ങും കെ. കരുണാകരന്റെ ചിരിക്കുന്ന മുഖം - പോസ്റ്ററുകളില്‍, ബാഡ്ജുകളില്‍, മാലയിട്ടുവച്ച ചില്ലിട്ട ചിത്രങ്ങളില്‍... തലസ്ഥാനത്തെ ഉദ്യോഗസ്ഥവൃന്ദവും കരുണാകരനു വിടചൊല്ലിയതു ഡര്‍ബാര്‍ ഹാളിലാണ്.
ഏതു പ്രതിസന്ധിയിലും കരുണാകരന്‍ ശക്തമായി തങ്ങള്‍ക്കു പിന്തുണ നല്‍കിയിരുന്നെന്നും തീരുമാനങ്ങളെടുക്കുന്നതില്‍ എത്രമാത്രം ധൈര്യം കാട്ടിയിരുന്നെന്നും നഷ്ടബോധത്തോടെ പല ഉദ്യോഗസ്ഥരും ഓര്‍ത്തു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വിലാപയാത്ര തുടരാന്‍ സമയമായി. പൊലീസ് സേനാംഗങ്ങളുടെ തോളിലേറി അവസാന യാത്ര തുറന്ന വാഹനത്തിലേക്ക്. ജനസഹസ്രം മുദ്രാവാക്യം മുഴക്കി, 'ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല, രാഷ്ട്രീയ ഭീഷ്മാചാര്യാ  ജീവിക്കുന്നു ഞങ്ങളിലൂടെ... പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ വിലാപവാഹനത്തെ അനുഗമിച്ചു.

ലോകത്തെ മികച്ച എയര്‍വേസിനുള്ള പുരസ്കാരം ഖത്തര്‍ എയര്‍വേസിനു ലഭിച്ചു


മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ലോകത്തിലെ ഏറ്റവും മികച്ച എയര്‍വേസിനുള്ള പുരസ്കാരം ഖത്തര്‍ എയര്‍വേസിനു ലഭിച്ചു.ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ്‌ ഖത്തര്‍ എയര്‍‌വേസിനീ പുരസ്കാരം ലഭിക്കുന്നത് .
അമേരിക്കയിലെ ബിസിനസ് മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ ജനങ്ങളാണ് മികച്ച എയര്‍വേസായി ഖത്തറിനെ തിരഞ്ഞെടുത്തത്. ജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങളില്‍ ലോകത്തെ മറ്റ് എയര്‍വേസുകളെ കടത്തിവെട്ടാനായതില്‍ അഭിമാനമുണ്ടെന്നു ഖത്തര്‍ എയര്‍വേസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു.
ഫൈവ് സ്റ്റാര്‍ സ്കൈ ട്രാക്സ് റാങ്കിങ്ങുള്ള ചുരുക്കം ചില വിമാനങ്ങളില്‍ ഒന്നാണു ഖത്തര്‍ എയര്‍വേസ്. മികച്ച എയര്‍വേസിനെ കണ്ടെത്താനായി ഈ വര്‍ഷം യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഖത്തര്‍ എയര്‍വേസ് മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
2013 ആകുമ്പോഴേക്കും 120 പ്രധാന കേന്ദ്രങ്ങളിലേക്കായി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു ഖത്തര്‍ എയര്‍വേസ് ലക്ഷ്യമിടുന്നത്.

ആര്‍ എസ് സി ബിന്‍മഹ്മൂദ് യൂണിറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ദോഹ: ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കും ധര്‍മ്മ പക്ഷത്ത് സംഘം ചേരുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ആര്‍ എസ് സി ജി സി സി രാഷ്ട്രങ്ങളില്‍ നടത്തി വരുന്ന അംഗത്വ കാല കാമ്പയിനോടനുബന്ദിച്ച്  ബിന്‍ മഹ്മൂദ് യൂണിറ്റ് കമ്മിറ്റി 2011 2012 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. 
ബിന്‍ മഹ്മൂദില്‍ നടന്ന പ്രതിനിധി സമ്മേളനം പൊന്‍മള മുഹ്യിദ്ദീന്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കമിറ്റി ഇലക്ഷന്‍ ചീഫ് അബ്ദുല്‍ സത്താര്‍ ആലുവ  നേതൃത്വം നല്‍കി. 2011 2012 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുല്‍ റഷീദ് ഇര്‍ഫാനി (ചെയര്‍മാന്‍) മുജീബ് റഹ്മാന്‍ ചൊക്ളി, ഹുസൈന്‍ മുസ്ളിയാര്‍ (വൈസ് ചെയര്‍മാന്‍മാര്‍) നൌഫല്‍ അയിരൂര്‍ (ജനറല്‍ കണ്‍വീനര്‍) സാജിദ് പേരാമ്പ്ര, അബ്ദുല്‍ സത്താര്‍ പാരപ്രം (ജോയിന്റ് കണ്‍വീനര്‍മാര്‍) സുബൈര്‍ ഓമച്ചപ്പുഴ (ടഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
 പുതിയ സാരഥികള്‍ക്ക് എസ് വൈ എസ് ദോഹ സെന്ററര്‍ വൈസ് ചെയര്‍മാന്‍ സൈതലവി സഖാഫി പടിഞ്ഞാറ്റുമുറി ആശംസകള്‍ നേര്‍ന്നു മുജീബ് റഹ്മാന്‍ ചൊക്ളി സ്വാഗതവും നൌഫല്‍ അയിരൂര്‍ നന്ദിയും പറഞ്ഞു

ലബനീസ് സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുത് : ഖത്തര്‍ സുപ്രീം ആരോഗ്യ കൗണ്‍സില്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ലബനാനിലെ സെയ്ന്‍ കമ്പനിയുടെ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം ആരോഗ്യ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത അവകാശ വാദങ്ങളുന്നയിച്ച് വിപണിയിലെത്തുന്ന ഈ കമ്പനിയുടെ മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി.
സെയ്ന്‍ ഉല്‍പന്നങ്ങള്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തിട്ടല്ല വിപണനത്തിനെത്തിയതെന്നും,ഈ കമ്പിനിയുടെ എല്ല ഉത്പനങ്ങളും വിപണിയില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കുമെന്നും കൗണ്‍സിലിലെ ഫാര്‍മസി വകുപ്പ് മേധാവി ഡോ. ആയിശ അല്‍അന്‍സാരി പറഞ്ഞു. സ്വകാര്യ മരുന്നുകടകള്‍ക്ക് ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.
കമ്പനിയുടെ വ്യാജ അവകാശവാദങ്ങളിലും പ്രചാരണത്തിലും കുടുങ്ങരുതെന്ന് ആയിശ പൊതുജനങ്ങളോടാവശ്യപ്പെട്ടു.ഈ ഉല്‍പന്നങ്ങളുടെ ഉപയോഗം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. സൗദിയും ഈ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

2010, ഡിസംബർ 25, ശനിയാഴ്‌ച

മലയാളികളടക്കമുള്ള പ്രവാസികളും ഇന്ന് ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നു

ദുബയ്: മലയാളികളടക്കമുള്ള  പ്രവാസികളും ഇന്ന് ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നു. ബത്ലഹേമിലെ പുല്‍ക്കുടിലില്‍ ഉണ്ണിയേശു പിറന്നതിന്റെ ഓര്‍മ പുതുക്കുന്ന ആഘോഷ ദിനത്തെ സന്തോഷപൂര്‍വം സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് വിശ്വാസികള്‍. ഇന്നലെ രാത്രി മുതല്‍ ദുബയിലും ഷാര്‍ജയിലും അബൂദബിയിലുമുള്ള സെന്റ് മേരീസ് ചര്‍ച്ച്, ഓര്‍ത്തോഡോക്സ് ചര്‍ച്ച്, മാര്‍ത്തോമ ചര്‍ച്ച്, ട്രിനിറ്റി ചര്‍ച്ച് അടക്കമുള്ള വിവിധ ആരാധാലയങ്ങളില്‍ നടന്ന പ്രത്യേക ക്രിസ്തുമസ് പ്രാര്‍ത്ഥക്ക് ക്രിസ്തുമത വിശ്വാസികള്‍ കൂട്ടമായെത്തിയിരുന്നു ക്രിസ്മസ് ദിനം പ്രമാണിച്ച് കച്ചവട സ്ഥാപനങ്ങളിലും വിപുലമായ തയാറെടുപ്പുകളാണ് നടത്തിയത്. ക്രിസ്മസ് കേക്ക്, നക്ഷത്രങ്ങള്‍, ക്രിസ്മസ് ട്രീ തുടങ്ങിയവയുടെ വന്‍ ശേഖരമാണ് വ്യാപാര സ്ഥാപനങ്ങള്‍ ലഭ്യമാക്കിയത്. മുന്‍കാലത്തെ പോലെ കച്ചവടം ലഭിച്ചില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട വ്യാപാരം നടന്നതായി വ്യാപാരികള്‍ പറയുന്നു.
ആഘോഷ ദിനത്തിന്റെ വരവറിയിച്ച് ക്രിസ്മസ് ആശംസകള്‍ കുറിച്ചിട്ട ഗ്രീറ്റിങ് കാര്‍ഡ് സ്വന്തമാക്കാനും വേണ്ടപ്പെട്ടവര്‍ക്ക് അയക്കുന്നതിനുമുള്ള തിരക്ക് ആഴ്ചകള്‍ക്ക് മുമ്പു തന്നെ ആരംഭിച്ചിരുന്നു. ഇ-മെയിലുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും സൌജന്യമായി യഥേഷ്ടം ആശംസാ കാര്‍ഡുകള്‍ അയക്കാന്‍ അവസരം ലഭ്യമായത് ഗ്രീറ്റിങ് കാര്‍ഡ് വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ക്രിസ്മസ് വരവ് അറിയിച്ച് വിവിധ ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലും കൂറ്റന്‍ ക്രിസ്മസ് മരങ്ങള്‍ തന്നെ സ്ഥാപിച്ചിരുന്നു. ഇന്നു ക്രിസ്മസ് ദിനം പുലരുന്നതോടെ ആരാധനാ ചടങ്ങുകളിലേക്ക് പ്രവേശിക്കുന്ന വിശ്വാസികള്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചും മധുരപലഹാരങ്ങള്‍ കൈമാറിയും ആഘോഷ ദിനത്തെ ആഹ്ളാദകരമാക്കും.

2010, ഡിസംബർ 24, വെള്ളിയാഴ്‌ച

ദീര്‍ഘവീഷണവും പ്രതിബദ്ധതയുമുള്ള നേതാവയിരുന്നു : അഡ്വ. സി.കെ മേനോന്‍


മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദീര്‍ഘവീഷണവും പ്രതിബദ്ധതയുമുള്ള നേതാവയിരുന്നു കരുണാകരനെന്നും, അദ്ദേഹത്തിന്റെ വിയോഗം കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ക്ക് തീരാത്ത നഷ്ടമാണെന്നും പ്രമുഖ വ്യപാരിയും ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെഹ്സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ അഡ്വ സി.കെ മേനോന്‍ പറഞ്ഞു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഗോശ്രീ വികസന അതോറിറ്റി, കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയം തുടങ്ങിയ കേരളത്തിന്റെ സ്വപ്‌നപദ്ധതികള്‍ സാക്ഷാത്കരിക്കപ്പെട്ടത് കരുണാകരന്റെ ശ്രമഫലമായാണ്. എന്റെ വ്യക്തിപരമായ ക്ഷണം സ്വീകരിച്ച് ഗള്‍ഫ് പര്യടനത്തിനിടെ അദ്ദേഹം 2003ല്‍ ദോഹയില്‍ എത്തിയിരുന്നു.
അന്ന് പ്രവാസി സമൂഹം ഐ.സി.ആര്‍ .സി ഗ്രൗണ്ടില്‍ അദ്ദേഹത്തിന് നല്‍കിയ വരവേല്‍പ്പ് ദോഹയില്‍ അടുത്ത കാലത്ത് നടന്ന സ്വീകരണങ്ങളില്‍ ഏറ്റവും വലുതായിരുന്നു. ഇന്‍കാസ് സംഘടിപ്പിച്ച യോഗത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാമായിരുന്ന കരുണാകാരന്‍ പിന്നീട് തൃശൂരില്‍ എന്റെ അയക്കാരനുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തറില്‍ തൊഴിലാളികള്‍ക്ക് മാത്രമായുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉത്ഘാടനം ചെയ്തു

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: തൊഴിലാളികള്‍ക്ക് മാത്രമായുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം ആരോഗ്യ മന്ത്രിയും സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് സെക്രട്ടറി ജനറലുമായ അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ഖഹ്താനി നിര്‍വഹിച്ചു.
ഇന്നലെ നടന്ന ചടങ്ങില്‍ ഊര്‍ജ, വ്യവസായ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍സാദ, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ ഗാനിം അല്‍അലി തുടങ്ങിയവര്‍ പങ്കെടുത്തു.
അബൂ നഖ്‌ലയില്‍ ഊര്‍ജ, വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ചെറുകിട, ഇടത്തരം വ്യവസായ മേഖലാ വകുപ്പ് ആസ്ഥാനത്തിന് എതിര്‍വശത്തു സ്ഥിതി ചെയ്യുന്ന ആരോഗ്യ കേന്ദ്രം നവംബര്‍ 9ന് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇക്കാലയളവില്‍ പ്രതിദിനം ശരാശരി 280 തൊഴിലാളികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നതെന്ന് റെഡ് ക്രസന്റിലെ മെഡിക്കല്‍ കമ്മിറ്റി അധ്യക്ഷന്‍ ഡോ. അബ്ദുസലാം അല്‍ഹ്താനി അറിയിച്ചു.
ആറു മാസം കൊണ്ടാണ് കേന്ദ്രം സജ്ജമാക്കിയത്. വ്യാഴാഴ്ചയാണ് കേന്ദ്രത്തിന് അവധി. രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയും വൈകീട്ട് 4 മുതല്‍ രാത്രി 11 വരെയുമാണ് പ്രവൃത്തി സമയം. വെള്ളിയാഴ്ച രാവിലെ 7 മുതല്‍ 11 വരെ മാത്രമേ പ്രവര്‍ത്തിക്കൂ. ബാച്ച്‌ലര്‍ തൊഴിലാളികള്‍ക്ക് പ്രത്യേകമായി 3 ആശുപത്രികളും 5 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് അബൂനഖ്‌ല കേന്ദ്രം.
തൊഴിലാളികള്‍ക്ക് വിശിഷ്യാ ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് അവരുടെ ജോലി, താമസ സ്ഥലങ്ങള്‍ക്കടുത്തുതന്നെ ആരോഗ്യ, ചികിത്സാ സേവനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രാഥമികാരോഗ്യ കേന്ദ്രമെന്നും ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്താന്‍ കമ്പനികളും തൊഴിലാളികളും ശ്രദ്ധിക്കണമെന്ന് മന്ത്രി അബ്ദുല്ല അല്‍ഖഹ്താനി ആവശ്യപ്പെട്ടു.

2010, ഡിസംബർ 23, വ്യാഴാഴ്‌ച

വീട്ടില്‍ മദ്യ വില്‍പ്പന; വീട്ടമ്മ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: വീട്ടില്‍ മദ്യം സൂക്ഷിച്ച് വില്‍പ്പന നടത്തിയ കേസില്‍ വീട്ടമ്മയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അകലാട് മൂന്നൈനി പടിഞ്ഞാറ് അമ്പലം റോഡില്‍ തറയില്‍ കൃഷ്ണന്റെ ഭാര്യ മണി(50)യെയാണ് ചാവക്കാട് എക്സൈസ് ഇന്‍സ്പെക്്ടര്‍ പി ഡെനിമോന്‍, പ്രിവന്റിവ് ഓഫീസര്‍ വി ആര്‍ രാജീവ്, സിദ്ധാര്‍ഥന്‍, ജിന്റോ, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം അറസ്റ്റ് ചെയ്തത്. മണിയുടെ വീട്ടില്‍ മദ്യ വില്‍പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് എക്സൈസ് സംഘം വീട്ടിലെത്തി മദ്യ ശേഖരം പിടികൂടിയിരുന്നു. അന്ന് മണിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇത് തടഞ്ഞു. എക്സൈസ് സംഘത്തോടൊപ്പം വനിതാ ഗാര്‍ഡില്ലെന്ന കാരണം പറഞ്ഞായിരുന്നു തടഞ്ഞത്. എന്നാല്‍ ഈ കേസില്‍ ഇതു വരെ മണി ജാമ്യമെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ എക്സൈസ് സംഘം വടക്കേകാട് പോലിസിന്റെ സഹായത്തോടെ മണിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജറാക്കിയ ഇവരെ റിമാന്റ് ചെയ്തു.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ നിര്യാതനായി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ (93) നിര്യാതനായി . അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കരുണാകരന്റെ നില ഇന്നലെ രാവിലെയോടെ വഷളാകുകയായിരുന്നു. വൈകിട്ട് 5.25 ഓടെയായിരുന്നു മരണം.
കഴിഞ്ഞ ദിവസമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. മരണസമയത്ത് മക്കളായ പത്മജയും മുരളീധരനും ഉള്‍പ്പെടെയുള്ളവര്‍ സമീപമുണ്ടായിരുന്നു. ഈ മാസം പത്തിനാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
നാല് തവണ മുഖ്യമന്ത്രിയായും ഒരു വര്‍ഷത്തോളം കേന്ദ്രമന്ത്രിയുമായി പ്രവര്‍ത്തിച്ച കരുണാകരനാണ് കഴിഞ്ഞ അരദശകത്തോളമായി കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിച്ചിരുന്നത്. 1995 ല്‍ രാജ്യസഭാംഗമായി. കേന്ദ്രത്തില്‍ നരസിംഹറാവു മന്ത്രിസഭയില്‍ 1996 ജൂണ്‍ വരെ വ്യവസായ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പരേതയായ കല്യാണിക്കുട്ടിയമ്മയാണ് ഭാര്യ.
1915 ജൂലൈ അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ തെക്കേടത്ത് രാമുണ്ണി മാരാരുടേയും കണ്ണോത്ത് കല്യാണിയമ്മയുടേയും മകനായി ജനനം. ചെറുപ്പത്തിലേ കോണ്‍ഗ്രസ് ആശയങ്ങളില്‍ ആകൃഷ്ടനായി. എട്ടാംക്ളാസ് പഠനത്തിനിടെ കണ്ണിന് അസുഖം ബാധിച്ച് ചികിത്സയ്ക്കായി തൃശൂരിലെത്തിയതായിരുന്നു ആദ്യത്തെ ദീര്‍ഘയാത്ര. തുടര്‍ന്ന് തൃശൂര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ കളരിയായി മാറിയതും ചരിത്രം. സ്കൂള്‍ പഠനം ഉപേക്ഷിച്ച് ചിത്രകല അഭ്യസിക്കാനായി തൃശൂര്‍ എം.ടി.ഐയില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.
കരുണാകരന്റെ ചിത്രകലാ പഠനം പതുക്കെ കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനത്തിലേക്ക് വഴിമാറി. സ്കൂള്‍1945 -ല്‍ തൃശൂര്‍ മുനിസിപ്പാലിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയ വളര്‍ച്ച വേഗത്തിലായി. ട്രേഡ് യൂണിയന്‍ രംഗത്തും തുടക്കത്തില്‍ അതീവ്രശ്രദ്ധ പതിപ്പിച്ചു. 1947 -ല്‍ തൃശൂര്‍ സീതാറാം മില്ലിലെ ഐ.എന്‍.ടി.യു.സി യൂണിയന്‍ രൂപീകരണത്തോടെ പാര്‍ട്ടിക്കുള്ളില്‍ ശ്രദ്ധേയനായി. തൊട്ടുപിന്നാലെ കൊച്ചി നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1948 മുതല്‍ മൂന്നുതവണ തിരുകൊച്ചി നിയമസഭാ അംഗമായി. പനമ്പള്ളി ഗോവിന്ദമേനോനും സി.കെ ഗോവിന്ദന്‍ നായരുമാണ് കരുണാകരനിലെ രാഷ്ട്രീയ വിദ്യാര്‍ഥിയെ രൂപപ്പെടുത്തിയെടുത്തത്.
ഇതിനിടെ ഐക്യകേരള രൂപീകരണം പൂര്‍ത്തിയായി. നിരവധി തൊഴിലാളി സമരങ്ങളും കെ.കരുണാകരന്റെ നേതൃത്വത്തില്‍ തൃശൂരില്‍ കടന്നുപോയി. സംസ്ഥാന രൂപീകരണത്തോടെ കേരള നിയമസഭയിലേക്ക് ലീഡര്‍ വളര്‍ന്നു. 1967 മുതല്‍ 1995 വരെയുള്ള ഏഴ് തെരഞ്ഞെടുപ്പുകളില്‍ മാള നിയമസഭാമണ്ഡലത്തില്‍ നിന്നും വിജയിച്ചു. രാഷ്ട്രീയ എതിരാളികള്‍ പോലും മാളയിലെ മാണിക്യം എന്നു വിശേഷിപ്പിക്കാന്‍ നിര്‍ബന്ധിമായ കാലഘട്ടം. ഇടയ്ക്ക് ഒരു തവണ മാളയ്ക്കൊപ്പം തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ നിന്നും ജവവിധി തേടി. രണ്ടിടത്തും വിജയമായിരുന്നു ജനങ്ങള്‍ സമ്മാനിച്ചത്.
1967 മുതല്‍ 95 വരെ കരുണാകരനായിരുന്നു കേരള നിയമസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. 1969 ല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ധിരാഗാന്ധിക്കൊപ്പം ഉറച്ചുനിന്നു. സംസ്ഥാന ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിങ്ങനെ വിവിധനിലകളില്‍ സ്തുത്യര്‍ഹമായ സേവനം. സംസ്ഥാന കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളുടെ കേന്ദ്രബിന്ദുവെന്ന വിമര്‍ശനം കേള്‍ക്കേണ്ടിവരുമ്പോഴും ഒപ്പമുള്ളവര്‍ക്ക് വേണ്ടി പാര്‍ട്ടിയില്‍ വീറോടെ വാദിക്കാന്‍ കരുണാകരന്‍ മടികാണിച്ചിട്ടില്ല. കരുണാകരനെ വാഴ്ത്തുവാനും വീഴ്ത്തുവാനും ഒരു പോലെ കാരണമായത് ഈ സ്വഭാവവിശേഷമാണ് താനും.

മാജിക് കലണ്ടര് അഥവാ മനസ്സില് തൂക്കിയിടാന് ഒരു കലണ്ടര്
2011 ലെ ഏതു തീയ്യതിയും മനസ്സില്‍ തൂക്കിയിട്ടു നടക്കാന്‍ റെഡിയായിക്കോളൂ. അതെ ഈ വര്‍ഷത്തെ ഏത് തീയതിയും നിമിഷ നേരം കൊണ്ട് പറയാവുന്ന രസികന്‍ വിദ്യയാണിത്. 2011 ആഗസ്ത് 15 എത്രാം തീയ്യതിയാണ്?....ഒരു നിമിഷം ആലോചിച്ച് നിങ്ങള്‍ക്കും പറയാം, അന്ന് തിങ്കളാഴ്ചയാണെന്ന്. എങ്ങിനെയാണന്നല്ലെ. കേട്ടോളൂ,
ഓരോമാസത്തിന്റെയും ക്രമനമ്പര്‍ നിങ്ങളുടെ മനസ്സിലുണ്ടാവുമല്ലോ. ഇനി 4 നമ്പറുകള്‍ കാണാതെ പഠിക്കണം. . നമ്പറുകളിതാണ്. 622, 503, 514, 624. അവ ക്രമത്തില്‍ ഒരോ മാസത്തിന്റെയും കോഡുകളാണ്. ജനുവരി -6, ഫെബ്രുവരി-2, മാര്‍ച്ച്-2, ഏപ്രില്‍-5, മെയ്-0, ജൂണ്‍-3, ജൂലൈ-5,ആഗസ്ത്-1, സെപ്തംബര്‍-4, ഒക്ടോബര്‍-6, നവംബര്‍-2, ഡിസംബര്‍-4 എന്നിവയാണ് ആ കോഡുകള്‍. ഇനി ആഗസ്ത് 15 എങ്ങിനെയാണ് തിങ്കളാഴ്ചയെന്ന് കിട്ടിയതെന്ന് നോക്കാം.
അതിനായി ആദ്യം ആഗസ്തിന്റെ കോഡ് മനസ്സിലാക്കുക. അത് ഒന്നാണല്ലോ. ശേഷം തീയ്യതിയുമായി കോഡ് കൂട്ടുക. അപ്പോള്‍ 16 എന്ന് ലഭിക്കുന്നു. (1+15=16) കിട്ടിയ സംഖ്യയില്‍ നിന്ന് 7 കൊണ്ട് ഹരിക്കാവുന്ന സംഖ്യകളെല്ലാം ഒഴിവാക്കുക. ഇവിടെ 16 ആയതു കൊണ്ട് 14 ഒഴിവാക്കാം.(16-14=2) ബാക്കി ലഭിക്കുന്ന സംഖ്യയിലാണ് സൂത്രമിരിക്കുന്നത്.
ലഭിച്ച സംഖ്യ ഒന്നായാല്‍ ഞായറും രണ്ടായാല്‍ തിങ്കളുമായിരിക്കും. 3-ചൊവ്വ, 4-ബുധന്‍, 5-വ്യാഴം, 6- വെള്ളി എന്നിങ്ങനെയാവും ഉത്തരം. ഇനി ശിഷ്ടമൊന്നും ലഭിച്ചില്ലെങ്കില്‍ ശനിയും. കൌതുകത്തിന് മാത്രമല്ല കാര്യത്തിനും അടുത്ത വര്‍ഷം ഈ കലണ്ടര്‍ വിദ്യ പയറ്റാന്‍ തയ്യാറായിക്കോളൂ,,,
--
 
പ്രത്യേക അറിയിപ്പ്
മലയാളം വാര്‍ത്തകള്‍ പുതിയ സംവിധാനങ്ങളിലൂടെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. 
VISIT DAILY: http://www.malayalamvarthakal.com/

MOHAMED YASEEN ORUMANAYOOR
MOB: 00968-98489536
malayalamvarthakal@gmail.com, malayalamvarthakal@yahoo.com.

മലയാളികള്‍ക്കായി നോര്‍ക്കയുടെ വെബ് പോര്‍ട്ടല്‍


നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: ഗള്‍ഫ് മേഖലയില്‍ ജോലി നഷ്ടപെടുന്ന മലയാളികള്‍ക്കായി നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് നോര്‍ക്ക റൂട്ട്്സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി. തൊഴിലാളികള്‍ക്ക് ജോലിക്കുള്ള അവസരങ്ങളെക്കുറിച്ച് അറിയാനും ഇടനിലക്കാര്‍ മുഖേനെ കബളിക്കപെടാതിരിക്കാനുമാണ് പുതിയ പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നത്. ഗള്‍ഫ് മേഖലയിലെ വിവിധ കമ്പനികളുമായി ജോലി ലഭ്യതയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താനും നോര്‍ക്ക തീരുമാനിച്ചു. നോര്‍ക്ക റൂട്ട്്്സിന്റെ നേതൃത്വത്തില്‍ അബുദാബിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന യോഗത്തില്‍ പ്രവാസികള്‍ക്കായുള്ള വിവിധ ക്ഷേമപരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. പ്രവാസികളോട് പ്രവാസി സുരക്ഷ സ്കീമില്‍ അംഗങ്ങളാകാനും യോഗം അഭ്യര്‍ഥിച്ചു. നോര്‍ക്ക സി.ഇ.ഒ ബാലഭാസ്കര്‍, സെക്രട്ടറി ടി.കെ.മനോജ് കുമാര്‍ ഐ.എ.എസ്, ഡയറക്ടറായ കെ.ടി.ജലീല്‍ എം.എല്‍.എയും യോഗത്തില്‍ പങ്കെടുത്തു.

ഖത്തര്‍ എയര്‍‌വെയ്സിന്റെ പേരിലും തട്ടിപ്പ്

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ പേരില്‍ ഇമെയില്‍ വഴി മലയാളി ഉദ്യോഗാര്‍ഥിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം. എയര്‍വെയ്‌സിന്റെ ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയച്ച വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിക്കാണ്‌ വ്യാജ നിയമന ഉത്തരവ് നല്‍കി തട്ടിപ്പിന് ശ്രമം നടന്നത്.
ഇമെയിലില്‍ ചോദ്യാവലി നല്‍കി പരീക്ഷയും തുടര്‍ന്ന് ഇന്റര്‍വ്യൂവും നടത്തിയ ശേഷം ഇമെയിലില്‍ തന്നെ നിയമന ഉത്തരവും നല്‍കുകയായിരുന്നു. ബ്രിട്ടനിലെ ഹീത്രു വിമാനത്താവളത്തിലെ ഖത്തര്‍ എയര്‍വെയ്‌സ് ഓഫിസിലേക്കായിരുന്നു നിയമനം. കമ്പനിക്കും ഉദ്യോഗാര്‍ഥിക്കുമിടയില്‍ ഇടത്തട്ടുകാര്‍ പാടില്ലെന്നും എഴുത്തുകുത്തുകളും മറ്റിടപാടുകളും കമ്പനിയുമായി നേരിട്ടായിരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
വിസ, യാത്രാരേഖകള്‍ എന്നിവ ശരിയാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ലണ്ടനിലെ ഔദ്യോഗിക ലീഗല്‍ അഡൈ്വസര്‍മാരായ റോലാന്‍ഡ് ചേമ്പേഴ്‌സുമായി ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. വിസ, യാത്രാ സംബന്ധമായ ആവശ്യങ്ങള്‍ എന്നിവക്കായി അഞ്ചുലക്ഷം രൂപയോളം നല്‍കാനാണ് ആവശ്യപ്പെട്ടത്. വെസ്‌റ്റേണ്‍ മണി ട്രാന്‍സ്ഫറിലൂടെ തുക കൈമാറാനും നിര്‍ദേശിച്ചു.
വിസ, യാത്രാ രേഖകള്‍ എന്നിവയുടെ മുഴുവന്‍ ചെലവും ഖത്തര്‍ എയര്‍വെയ്‌സ് സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടെന്നും ജോലിയില്‍ പ്രവേശിച്ച് അഞ്ചാം ദിവസം തുക മുഴുവനും മടക്കി നല്‍കുമെന്നും അറിയിച്ചിരുന്നു.ഇതില്‍ സംശയം തോന്നി ലണ്ടനിലുള്ള ബന്ധു മുഖേന ഉദ്യോഗാര്‍ഥി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
ഖത്തര്‍ എയര്‍വെയ്‌സിന് ബ്രിട്ടനില്‍ ഇങ്ങനെയൊരു ലീഗല്‍ അഡൈ്വസര്‍ ഇല്ലെന്ന് എര്‍വെയ്‌സ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ മന്‍സിലാക്കാന്‍ സാധിച്ചത്. കമ്പനി രേഖകള്‍ ഉപയോഗപ്പെടുത്തി നടത്തിയ തട്ടിപ്പാണിതെന്നും കമ്പനിക്ക് ഇതില്‍ ഉത്തരവാദിത്തമില്ലെന്നും ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ഉദ്യോഗാര്‍ഥിയെ അറിയിച്ചിട്ടുണ്ട്.
ഖത്തര്‍ എയര്‍വെയ്‌സിലെ നിയമനം സംബന്ധിച്ച് സംശയമുള്ള ഉദ്യോഗാര്‍ഥികള്‍ തൊട്ടടുത്തുള്ള ഖത്തര്‍ എയര്‍വെയ്‌സ് ഓഫീസുമായോ കമ്പനിയുടെ ദോഹയിലെ ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പ് വഴിയോ ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കാവൂ എന്നും ഇത്തരത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

2010, ഡിസംബർ 21, ചൊവ്വാഴ്ച

എ പി അബൂബക്കര്‍ മുസ്ലിയാര്‍ മസ്ക്കത്തില്‍


മസ്ക്കത്ത്: അഖിലേന്ത്യാ ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ ഹൃസ്വ സന്ദര്‍ശനത്തിനായി മസ്ക്കത്തിലെത്തി. അടുത്ത മാസം നടക്കുന്ന മുപ്പത്തിമൂന്നാം ബിരുദദാന സമ്മേളനത്തിന്റെ മുന്നോടിയായി പ്രവര്‍ത്തകരുമായി സംവദിക്കാനാണു  കാന്തപുരം മസ്ക്കത്തിലെത്തിയത്
 ജനുവരി 7,8 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാരും രഷ്ടീയ രംഗത്തെ പ്രമുഖരും മഹാരാഷ്ട്ര ഗവര്‍ണരും മത പണ്ഡിതരും വിദേശ പ്രതിനിധികളും പങ്കെടുക്കുമെന്ന് കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ അരിയിച്ചു.

ജെട്ടി കാണിച്ച് നടത്തം; പൊലീസ് പിഴയീടാക്കും

മുഹമദ് സലീം
ചാവക്കാട്‌: മേഖലയില്‍ പുതിയൊരുതരം ഫാഷന്‍ ഭ്രമം കാട്ടുതീ പോലെ പടര്‍ന്ന് പിടിക്കുകയാണ്. വീട്ടില്‍ നിന്ന് മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന ‘പിള്ളേഴ്സ്’ വീടിന് പുറത്തെത്തിയാല്‍ പാന്‍റ്‌സ് വലിച്ചിറക്കുകയായി.

ഇട്ടിരിക്കുന്ന ജെട്ടിയുടെ മുകള്‍‍ഭാഗമെങ്കിലും പുറത്ത് കാണിക്കുന്ന തരത്തിലാണ്‌ പാന്‍റ്‌സ് വലിച്ചിറക്കുക. ‘ലോവെയ്സ്റ്റ് സ്റ്റൈല്‍’ എന്നാണെത്രെ ഈ ഫാഷന്‍റെ പേര്‌! ഇങ്ങിനെ അടിവസ്ത്രം കാണിച്ച് നടക്കുന്ന പിള്ളേരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് ജനത്തിന്‍റെ രക്ഷയ്ക്ക് എത്തിയിരിക്കുകയാണ്‌.
പൊതുസ്ഥലങ്ങളില്‍ ജെട്ടി പ്രദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 100 രൂപ പിഴയീടാക്കും എന്നാണ്‌ പൊലീസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം ചാവക്കാട് ബസ്റ്റാന്‍ഡില്‍ പൊലീസ് ഇത് പരീക്ഷിക്കുകയും ചെയ്തു.

ജെട്ടി കാണിക്കുന്ന രീതിയില്‍ പാന്‍റിറക്കി ബസ്റ്റാന്‍ഡില്‍ വിലസിയ ചുള്ളന്‍മാരെ കൊണ്ട്‌ തോറ്റ ഒരുകൂട്ടം ആളുകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചാവക്കാട്‌ പൊലീസ് രംഗത്തെത്തുകയും ചുള്ളന്‍മാര്‍ക്ക് 100 രൂപാ വച്ച് ഫൈനിടുകയും ചെയ്തു. പിള്ളാരുടെ പുതിയ ഫാഷന്‍ ഭ്രമത്തെ പറ്റി അവരുടെ വീട്ടുകാരെ അറിയിക്കാനും പൊലീസ് മറന്നില്ല. മക്കള്‍ ജെട്ടി കാണിച്ചാണ്‌ പുറത്ത് വിലസുന്നത് എന്നറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടലിലാണ്‌.

അടിവസ്ത്രം പുറത്തുകാണുന്ന വിധം നൂറുകണക്കിന്‌ പേരാണ്‌ മേഖലയിലെ പൊതുസ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുന്നതെത്രെ. ഇവരെ പിടികൂടാന്‍ മഫ്ടി വേഷത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ജെട്ടി കാണിച്ച അമ്പതോളം പേരെയാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടി പിഴ ഈടാക്കിയത്. ഇത് ഫാഷനല്ല എന്നും ഒരുതരം മനോരോഗം ആണെന്നും നാട്ടുകാര്‍ പറയുന്നു.

ഡി-റിങ് റോഡില്‍ പുതിയ അണ്ടര്‍പാസ് തുറന്നു

ദോഹ: പൊതുമരാമത്ത് വകുപ്പ് (അശ്ഗാല്‍) ദോഹ എക്സപ്രസ് വേയുടെ പ്രധാന ഭാഗമായ ഡി റിങ് ഇന്റര്‍ചേഞ്ചില്‍ പുതിയ അണ്ടര്‍പാസ് തുറന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും ഖമിസ് ഉബൈദലി റൌണ്ട് എബൌട്ട് വഴി ദോഹ എക്സ്പ്രസ് വേയില്‍ പ്രവേശിക്കുന്നവര്‍ക്കു ഇപ്പോള്‍ പുതിയ അണ്ടര്‍പാസ് വഴി നേരെ ഖലീഫ് അല്‍ അതിയ്യ ഇന്റര്‍ചേഞ്ചില്‍ (മഅ്മൂറ സിഗ്്നല്‍) എത്തിച്ചേരാം. അരകിലോമീറ്ററോളം നീളം വരുന്ന ഈ പുതിയ അണ്ടര്‍പാസ് രണ്ട് ട്രാക്കുകളുള്ള വണ്‍വേ പാതയാണ്.

യു.എ.ഇ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ജല,വൈദ്യുതി ഇടപാടുകള്‍ സുഗമമാക്കാം

ദുബയ്: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം അബൂദബിയിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയും ജലവും സംബന്ധിച്ച ഇടപാടുക സുഗമമാകും. അബൂദബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി (എ.ഡി.ഡി.സി) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇത്തരം ഇടപാടുകള്‍ക്ക് നിലവില്‍ എമിറേറ്റ്സ് ഐഡി നിയമപരമായി നിര്‍ബന്ധമാക്കിയിട്ടില്ല. കാര്‍ഡുള്ളവര്‍ക്ക് ഇടപാടുകളില്‍ 50 ശതമാനം സമയം ലാഭിക്കാനും സാധിക്കും. തല്‍കാലം അല്‍ ഐന്‍ മേഖലയെ ഇതില്‍ പെടുത്തിയിട്ടില്ല. ഐഡി സ്കാന്‍ ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താവിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്നത് മൂലമാണിത്. എ.ഡി.ഡി.സിയുടെ എല്ലാസര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ഇടപാടുകള്‍ക്കും തിരിച്ചറിയല്‍ രേഖയായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കുന്നത് സംബന്ധിച്ച് എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റിയുമായി ധാരണയായിട്ടുണ്ട്. ഇത് നടപ്പാക്കുന്നതോടെ അബൂദബി നഗരത്തിലെയും കിഴക്കന്‍പടിഞ്ഞാറന്‍ പ്രദേശങ്ങളിലെയും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലെ നീണ്ട ക്യൂ പകുതിയോളം കുറക്കാനാവുമെന്ന് എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മര്‍സൂക്കി പറഞ്ഞു.

ICC World Cup 2011 Schedule

Date
GMT
Match Details
Venue
Feb 19, 2011
08:30
Feb 20, 2011
04:00
Feb 20, 2011
09:00
Feb 21, 2011
09:00
Feb 22, 2011
09:00
Feb 23, 2011
09:00
Feb 24, 2011
09:00
Feb 25, 2011
03:30
Feb 25, 2011
09:00
Feb 26, 2011
09:00
Feb 27, 2011
09:00
India vs England, 11th ODI
Feb 28, 2011
04:00
Feb 28, 2011
09:00
Mar 1, 2011
09:00
Mar 2, 2011
09:00
Mar 3, 2011
04:00
Mar 3, 2011
09:00
Mar 4, 2011
04:00
Mar 4, 2011
08:30
Mar 5, 2011
09:00
Mar 6, 2011
04:00
Mar 6, 2011
09:00
India vs Ireland, 22nd ODI
Mar 7, 2011
09:00
Canada vs Kenya, 23rd ODI
Mar 8, 2011
09:00
Mar 9, 2011
09:00
Mar 10, 2011
09:00
Mar 11, 2011
04:00
Mar 11, 2011
08:30
Mar 12, 2011
09:00
Mar 13, 2011
04:00
Mar 13, 2011
09:00
Mar 14, 2011
03:30
Mar 14, 2011
09:00
Mar 15, 2011
09:00
Mar 16, 2011
09:00
Mar 17, 2011
09:00
Mar 18, 2011
04:00
Mar 18, 2011
09:00
Mar 19, 2011
03:30
Mar 19, 2011
09:00
Mar 20, 2011
04:00
Mar 20, 2011
09:00
Mar 23, 2011
08:30
TBC vs TBC, 1st Quarter Final ODI
Mar 24, 2011
09:00
TBC vs TBC, 2nd Quarter Final ODI
Mar 25, 2011
08:30
TBC vs TBC, 3rd Quarter Final ODI
Mar 26, 2011
09:00
TBC vs TBC, 4th Quarter Final ODI
Mar 29, 2011
09:00
TBC vs TBC, 1st Semi Final ODI
Mar 30, 2011
09:00
TBC vs TBC, 2nd Semi Final ODI
Apr 2, 2011
09:00
TBC vs TBC, The Final ODI