പേജുകള്‍‌

2012, നവംബർ 30, വെള്ളിയാഴ്‌ച

ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു


പാവറട്ടി: ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. പാവറട്ടി പുതുമനശേരി സര്‍സയ്യിദ്‌ ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മോറല്‍ സയന്‍സ് അധ്യാപകനാണ് ആറരവയസ് പ്രായമായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. നിലമ്പൂര്‍ എടക്കര സ്വദേശി കാരാടന്‍ വീട്ടില്‍ അബ്ദുള്‍ റഫീക്കി(35)നെയാണ് ഗുരുവായൂര്‍ സിഐ കെ.ജി. സുരേഷ്, പാവറട്ടി എസ്ഐ എം.കെ. രമേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റു ചെയ്തത്.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു

ചാവക്കാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു. കടപ്പുറം ഞോളി റോഡിന് സമീപം പൊന്നാക്കാരന്‍ മുഹമ്മദുണ്ണിയടെ മകന്‍ റാഫിയുടെ ബൈക്കാണ് ഇന്നലെ പുലര്‍ച്ചെ കത്തിച്ചത്. അര്‍ധ രാത്രി ബൈക്കിലെത്തിയ രണ്ടു പേര്‍ ബൈക്കിന് തീയിട്ടതെന്ന് കരുതുന്നു. രണ്ട് പേര്‍ അതുവഴി പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.

2012, നവംബർ 29, വ്യാഴാഴ്‌ച

അഞ്ചിനങ്ങളിലും ഒന്നാമതെത്തി ഐഷ ഷിറിന്‍

കെ എം അക് ബര്‍
കടപ്പുറം: പങ്കെടുത്ത അഞ്ചിനങ്ങളിലും ഒന്നാമതെത്തി ഐഷ ഷിറിന്‍ തന്റെ പ്രതിഭ തെളിയിച്ചു. ചാവക്കാട് ഉപജില്ലാ കലോല്‍ സവത്തില്‍ നടന്ന ഹൈസ്കൂള്‍ വിഭാഗം ലളിതഗാനം, ഉറുദു ഗസല്‍, ഉറുദു പദ്യം ചൊല്ലല്‍, അറബിക് പദ്യം ചൊല്ലല്‍, അറബിക് ഗാനം എന്നീ മല്‍സരങ്ങളിലാണ് വടക്കേകാട് ഐ.സി.എ.ഇ.എച്ച്.എസ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ ഐഷ ഷിറിന്‍ സമ്പൂര്‍ണ വിജയം നേടിയത്.

കോല്‍ക്കളിയില്‍ കരുത്ത് കാട്ടി എടക്കഴിയൂര്‍

കെ എം അക് ബര്‍
കടപ്പുറം: ചടുലമായ ചുവടുകള്‍ക്കൊപ്പം കോലുകള്‍ വീശിയടിച്ച് മത്സരാര്‍ഥികള്‍ വേദിയില്‍ അലയൊലികള്‍ തീര്‍ത്ത കോല്‍ക്കളി മത്സരത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ എടക്കഴിയൂര്‍ സീതി സാഹിബ് എച്ച്.എസ് സ്കൂളിന് കിരീടം. കോല്‍ ക്കളിയുടെ വായ്ത്താരികള്‍ ദര്‍ശിക്കാനെത്തിയ സദസിനെ ആവേശം കൊള്ളിക്കുന്നതായിരുന്നു ടീമുകളുടെ പ്രകടനം. കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച മത്സരത്തില്‍ സജീറും സംഘവും ഹൈസ്കൂള്‍ വിഭാഗത്തില്‍ എടക്കഴിയൂരിനെ വിജയപീഢത്തിലെത്തിക്കുകയായിരുന്നു. 

ചാവക്കാട് ഉപജില്ലാ കലോല്‍ സവം: കടപ്പുറത്ത് എല്‍ .എഫ് മമ്മിയൂര്‍ കപ്പുയര്‍ത്തി; ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂള്‍ രണ്ടാമത്

കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറത്തിന്റെ പഞ്ചാരമണലില്‍ യുവത്വം തുളുമ്പുന്ന സര്‍ഗവൈഭവങ്ങളുടെ വിസ്മയ കാഴ്ചകളുമായി കലയുടെ കൌമാരം നിറഞ്ഞാടിയപ്പോള്‍ മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് സ്കൂള്‍ കപ്പുയര്‍ത്തി. ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ് സ്കൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു. എല്‍.എഫിന്റെ തേരോട്ടം. കലോല്‍ സവത്തില്‍ അരങ്ങേറിയ 300 ഇനങ്ങളില്‍ 490 പോയന്റു നേടിയാണ് മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് സ്കൂള്‍ ഒന്നാമതെത്തിയത്.

കലകളുടെ കളിയാട്ടത്തിന് കടപ്പുറത്ത് ഇന്ന് കൊടിയിറക്കം എല്‍.എഫ് മമ്മിയൂര്‍ കുതിപ്പ് തുടരുന്നു

കെ എം അക് ബര്‍
ചാവക്കാട്: കലകളുടെ കളിയാട്ടത്തിന് കടപ്പുറത്ത് ഇന്ന് കൊടിയിറങ്ങും. കടപ്പുറത്തിന് ഉല്‍സവഛായ പകര്‍ന്ന് കലോല്‍സവം മൂന്നാം നാള്‍ പിന്നിടുമ്പോള്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.എസ് മമ്മിയൂര്‍ 325 പോയന്റ് നേടി കുതിപ്പ് തുടരുകയാണ്. 283 പോയന്റ് നേടി ഫോക്കസ് ഐ.എച്ച്.എസ്.എസ് തൊട്ടാപ്പ് രണ്ടും 280 പോയന്റുമായി വടക്കേകാട് ഐ.സി.എ.ഇ.എച്ച്.എസ്.എസ് മൂന്നും സ്ഥാനത്തുണ്ട്.

ഭക്തിലയം ദഫ് താളം; ആദ്യ സ്ഥാനം ആതിഥേയര്‍ക്ക്

 കെ എം അക് ബര്‍
കടപ്പുറം: ഭക്തി താള ലയം സമന്വയിച്ച ദഫ്മുട്ട് വേദി പ്രവാചക സ്നേഹത്തിലലിഞ്ഞ മദീനാ പട്ടണമായി. ശുഭവസ്ത്രവും തലപ്പാവും ധരിച്ചെത്തിയ പ്രതിഭകള്‍ ബൈത്തുകള്‍ ചൊല്ലി ദഫില്‍ താളമിട്ടപ്പോള്‍ നിറഞ്ഞ സദസ്സ് പ്രവാചക സ്നേഹത്തേയും മദീനാ വാസികളുടെ സ്നേഹോഷ്മളമായ വരവേല്‍പ്പിനേയും അനുസ്മരിച്ചു.

മേളയുടെ താരമായി ഷേഹാ ഫൈസര്‍

കെ എം അക് ബര്‍

കടപ്പുറം: കലയുടെ ചിലമ്പൊലികള്‍ക്ക് ഇന്ന് സമാപനമാകുമ്പോള്‍ ഷേഹാ ഫൈസറിന് പൊന്‍ തിളക്കം. മല്‍സരിച്ച മൂന്നിനങ്ങളിലും ഒന്നാമതെത്തിയ ഈ മിടുക്കി പരിശീലകന്റെ റോളിലും കഴിവ് തെളിയിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗം കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം മല്‍ സരങ്ങളില്‍ ജേത്രിയായ ഷേഹ സംഘനൃത്തത്തില്‍ തന്റെ സ്കൂള്‍ ടീമിനെ പരിശീലിപ്പിച്ച് ആദ്യമെത്തിക്കുകയും ചെയ്തു. ആര്‍.എല്‍ .വി ആനന്ദിന്റെ കീഴിലാണ് ഷേഹ നൃത്തം അഭ്യസിക്കുന്നത്. മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ഥിയായ ഷേഹ അമൃത ടി.വിയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ എന്ന റിയാലിറ്റിഷോയുടെ അവതാരിക കൂടിയാണ്.

2012, നവംബർ 27, ചൊവ്വാഴ്ച

മുസ്ലിം ലീഗ്-സി.പി.എം-കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് ഒറ്റക്കെട്ടായി; എ ഗ്രൂപ്പ് അംഗമായ പ്രസിഡന്റ് പുറത്ത്

കെ എം അക് ബര്‍
ചാവക്കാട്: മുസ്ലിം ലീഗ്-സി.പി.എം-കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് ഒറ്റക്കെട്ടായി അവിശ്വാസ പ്രമേയ അനുകൂലിച്ചതോടെ ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് അംഗമായ പ്രസിഡന്റ് പുറത്തായി.

ദേശീയപാത 17 ല്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ കൂട്ടിയിടിച്ചു

കെ എം അക് ബര്‍
ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17 ലെ കുഴിയില്‍ ചാടുന്നത് ഒഴിവാക്കുന്നതിനിടെ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ കൂട്ടിയിടിച്ചു. രണ്ടു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്.

ചാവക്കാട് വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ബസ് തടഞ്ഞു നിര്‍ത്തിയ സംഘം ഡ്രൈവറെ മര്‍ദിച്ചു

കെ എം അക് ബര്‍
ചാവക്കാട്: വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ബസ് തടഞ്ഞു നിര്‍ത്തിയ സംഘം ഡ്രൈവറെ മര്‍ദിച്ചു. ചാവക്കാട് അമൃത വിദ്യാലയം സ്കൂള്‍ ബസിലെ ഡ്രൈവര്‍ ഒരുമനയൂര്‍ തങ്ങള്‍പ്പടി പെരിങ്ങാട്ട് ഗിരിഷി(25)നാണ് പരിക്കേറ്റത്.

ചാവക്കാട് ഉപജില്ല സ്കൂള്‍ കലോല്‍ സവത്തിന് കടപ്പുറം ജി.വി.എച്ച്.എസ് സ്കൂളില്‍ തുടക്കമായി

കെ എം അക് ബര്‍ 
ചാവക്കാട്: ഉപജില്ല സ്കൂള്‍ കലോല്‍ സവത്തിന് കടപ്പുറം ജി.വി.എച്ച്.എസ് സ്കൂളില്‍ തുടക്കമായി. കഥകളുടെയും കവിതകളുടെയും രചനാപാടവം പ്രതീക്ഷകളുടെ പുതുനാമ്പുകളിലേക്ക് വെളിച്ചം വീശിയാണ് ആദ്യ ദിനം കടന്നു പോയത്.

2012, നവംബർ 26, തിങ്കളാഴ്‌ച

ബി.പി.എല്‍ ലിസ്റ്റില്‍ നായാടി കുടുംബങ്ങള്‍ ഉള്‍പ്പെട്ടില്ല; പ്രതിഷേധം ശക്തം

കെ എം അക് ബര്‍
ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ പുറത്തിറക്കിയ ബി.പി.എല്‍ ലിസ്റ്റില്‍ വാര്‍ഡിലെ നായാടി കോളനിയിലെ 21 കുടുംബങ്ങളും ഉള്‍പ്പെട്ടില്ല. പ്രതിഷേധം ശക്തമായി. 2009 ല്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് വാര്‍ഡില്‍ 246 കുടുംബങ്ങള്‍ ഉള്‍പ്പെട്ട ബി.പി.എല്‍ ലിസ്റ്റ് പുറത്തിറക്കിയത്.

താലൂക്ക് സപ്ളൈ ഓഫീസിനു മുന്നില്‍ റേഷന്‍ വ്യാപരികള്‍ ധര്‍ണ നടത്തി

കെ എം അക് ബര്‍ 
ചാവക്കാട്: സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നിനിര്‍ത്തുക, റേഷന്‍ വ്യാപാരികള്‍ക്ക് പ്രതിമാസ വേതനം അനുവദിക്കുക, ബാങ്കിലൂടെ സബ്സിഡി നല്‍കുന്ന അശാസ്ത്രീയമായ രീതി ഉപേക്ഷിക്കുക തുടങ്ങിയ

2012, നവംബർ 25, ഞായറാഴ്‌ച

എ.കെ.ടി.എ സമ്മേളനം


കെ എം അക് ബര്‍
മണത്തല: എ.കെ.ടി.എ മണത്തല യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം പി എം പുഷ്കുമാരി ഉദ്ഘാടനം ചെയ്തു. ഇന്ദിര ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി സി ബാബു, എം എസ് ബാബു, സി വി മോഹനന്‍, ബീനാഭായി, പ്രിയ ബാലന്‍ സംസാരിച്ചു.

എ.ഐ.വൈ.എഫ് നടത്തുന്ന സംസ്ഥാന ജാഥക്ക് ചാവക്കാട്ട് സ്വീകരണം നല്‍കി


കെ എം അക് ബര്‍
ചാവക്കാട്: 'അറിവും തൊഴിലും ജന്മാവകാശം' എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ നയിക്കുന്ന സംസ്ഥാന ജാഥക്ക് ചാവക്കാട്ട് സ്വീകരണം നല്‍കി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ കെ സുധീരന്‍ അധ്യക്ഷത വഹിച്ചു. കെ കെ വല്‍ സരാജ്, പി നവനീത് കൃഷ്ണന്‍, എന്‍ കൃഷ്ണപ്രസാദ്, കെ കെ ജോബി, പി മണി, വി കെ രണദേവ്, ഐ കെ ഹൈദരാലി സംസാരിച്ചു.

കാര്‍ വീട്ടു മതിലിടിച്ച് വികാരിക്കും സുഹൃത്തിനും യുവതിക്കും പരിക്ക്


കെ എം അക് ബര്‍
ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17 ല്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടു മതിലിടിച്ചു തകര്‍ത്തു. കാറിലുണ്ടായിരുന്ന വികാരിക്കും സുഹൃത്തിനും യുവതിക്കും പരിക്ക്. അങ്കമാലി കറുകുറ്റി ക്ളറിഷന്‍ പ്രൊവിഷന്‍ ഹൌസില്‍ ഫാ. സിബി മാത്യു (44), വരാപ്പുഴ ഞാവലിക്കുന്നേല്‍ സുനില്‍ മാത്യു (48), ഒപ്പമുണ്ടായിരുന്ന 18 വയസുള്ള യുവതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ടെംമ്പോയും ബൈക്കും കൂട്ടിയിടിച്ച് കടപ്പുറം സ്വദേശിക്ക് പരിക്ക്


ചാവക്കാട്: ടെംമ്പോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കടപ്പുറം അഞ്ചങ്ങാടി തെക്കേടത്ത് ജിഹാദി(24) നാണ് പരിക്കേറ്റത്. ഞായരഴ്ച്ച വൈകീട്ട് 5.30 ഓടെ എടക്കഴിയൂര്‍ വളയംതോട് പാലത്തില്‍ വെച്ചാണ് അപകടം. പരിക്കേറ്റ യുവാവിനെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവുട്ടൂര്‍ രാജാ ആശപത്രിയിലും പിന്നീട് കുന്നമ്കുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഓട്ടോറിക്ഷ ഇടിച്ചു വൈദ്യുതി പോസ്റ്റ് മുറിഞ്ഞു; പോസ്റ്റ് താല്‍ ക്കാലികമായി കെട്ടിവെച്ച് ജീവനക്കാര്‍ തടിതപ്പി

കെ എം അക് ബര്‍
ചാവക്കാട്: ദേശീയപാത 17 ല്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു. ഓട്ടോറിക്ഷ നിര്‍ത്താതെ പോയി. വിവരമറിഞ്ഞെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ രണ്ടായി മുറിഞ്ഞ പോസ്റ്റ് താല്‍ ക്കാലികമായി കെട്ടിവെച്ച് തടിതപ്പി. ഞായര്‍ ഉച്ചക്ക് രണ്ടോടെ മണത്തല ബ്ളോക്ക് ഓഫീസിനടുത്ത് വെച്ചാണ് അപകടം. 

സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റി; കോടിയേരിയുടെ ഉദ്ഘാടനം ചടങ്ങില്‍ ആളില്ല


കെ എം അക് ബര്‍
ചാവക്കാട്: പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുക്കാന്‍ ആളില്ല. ഗ്രൌണ്ടില്‍ നിരത്തിയിട്ട കസേരകളില്‍ പകുതിയിലധികവും ഒഴിഞ്ഞു കിടന്നു. കടപ്പുറം-മണത്തല മല്‍സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചടങ്ങിലാണ് സംഘാടകരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞത്. സ്ത്രീകളടക്കം ആയിരത്തോളം പേര്‍ പങ്കെടുക്കുമെന്ന കണക്കു കൂട്ടലില്‍ പുത്തന്‍ കടപ്പുറം സെന്ററില്‍ വന്‍ സജ്ജീകരണമാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. 

ചാവക്കാട് മണത്തല ബ്ളോക്ക് ഓഫീസിനടുത്ത് ദേശീയപാത 17 ല്‍  രൂപപ്പെട്ട നീളന്‍ കുഴി


കെ എം അക് ബര്‍
ചാവക്കാട്: മണത്തല ബ്ളോക്ക് ഓഫീസിനടുത്ത് ദേശീയപാത 17 ല്‍ രൂപപ്പെട്ട നീളന്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് പരിക്ക്. പെരിങ്ങോട്ടുകര കരിപ്പാട് സനല്‍ (23), സുഹൃത്ത് അഭിലാഷ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

വിദ്യാഭ്യാസ ഉപജില്ലാ കേരളാ സ്കൂള്‍ കലോല്‍സവം കടപ്പുറം ജി.വി.എച്ച്.എസ് സ്കൂളില്‍

കെ എം അക് ബര്‍
ചാവക്കട്: വിദ്യാഭ്യാസ ഉപജില്ലാ കേരളാ സ്കൂള്‍ കലോല്‍സവത്തിന് നാളെ തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കടപ്പുറം ജി.വി.എച്ച്.എസ് സ്കൂളില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന കലോല്‍സവം വൈകീട്ട് നാലിന് കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

കടപ്പുറത്തെ മാടമ്പിമാരുടെ ചൂഷണത്തില്‍ നിന്നും മല്‍ സ്യ തൊഴിലാളികളെ രക്ഷിച്ചത് സഹകരണ സംഘങ്ങള്‍: കോടിയേരി ബാലകൃഷ്ണന്‍


കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറത്തെ മാടമ്പിമാരുടെ ചൂഷണത്തില്‍ നിന്നും മല്‍സ്യ തൊഴിലാളികളെ രക്ഷിച്ചത് മല്‍സ്യ മേഖലയിലെ സഹകരണ സംഘങ്ങളാണെന്ന് പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍. കടപ്പുറം-മണത്തല മല്‍സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2012, നവംബർ 24, ശനിയാഴ്‌ച

ഗുരുവായൂര്‍ ഏകാദശിക്ക് ആയിരങ്ങളെത്തി


കെ എം അക് ബര്‍
ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിക്ക് ആയിരങ്ങളെത്തി. ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശീവേലിയോടെ ഏകാദശി ചടങ്ങുകള്‍ ആരംഭിച്ചു. ഗജരത്നം ഗുരുവായൂര്‍ പത്മനാഭനന്‍ സ്വര്‍ണ്ണക്കോലമെഴുന്നള്ളിച്ചു. പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളം അകമ്പടിയായി.

2012, നവംബർ 23, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു

കെ എം അക് ബര്‍
ഗുരുവായൂര്‍: ഗജരത്നം ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു. തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും കേശവന്റെ ചിത്രം വഹിച്ച് ഗജരത്നം പത്മനാഭന്റെ നേതൃത്വത്തിലെത്തിയ പുന്നത്തൂര്‍ ആനത്താവളത്തിലെ 26 ആനകള്‍ ഘോഷയാത്രയായി കേശവന്റെ പ്രതിമക്കു മുന്നിലെത്തി പ്രണാമം അര്‍പ്പിച്ചു.

ഗുരുവായൂരില്‍ സംഗീതമഴയായി പഞ്ചരത്ന കീര്‍ത്തനാലാപനം

കെ എം അക് ബര്‍
ഗുരുവായൂര്‍: മേല്‍ പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പഞ്ചരത്ന കീര്‍ത്തനാലാപനം സംഗീത മഴയായി. തിങ്ങി നിറഞ്ഞ ആസ്വാദക ഹൃദയങ്ങളില്‍ മധുരസംഗീതമായി പെയ്തിറങ്ങിയ കീര്‍ത്തനാലാപനത്തിന് ദക്ഷിണേന്ത്യയിലെ പ്രശസ്തരായ നൂറോളം സംഗീതജ്ഞരാണ് ഒന്നിച്ചണിനിരന്നത്. 

2012, നവംബർ 22, വ്യാഴാഴ്‌ച

ഒരുമനയൂര്‍ ഐ.ഡി.സി ഇംഗ്ളീഷ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു

കെ എം അക് ബര്‍ 
ചാവക്കാട്: ഒരുമനയൂര്‍ ഐ.ഡി.സി ഇംഗ്ളീഷ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എല്‍.പി വിഭാഗം സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു. മാനേജര്‍ ജാഫര്‍ കെ ഹുസൈന്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ പി എസ് സെയ്നുദ്ദീന്‍, ഐ.ഡി.സി വൈസ് പ്രസിഡന്റ് കെ കെ മുഹമ്മദ് മുസ്ല്യാര്‍, കെ വൈ അബ്ദുള്‍ റഹ്മാന്‍, പി എ സിറാജുദ്ദീന്‍ മുസ്ലിയാര്‍, താജുദ്ദീന്‍ നിസാമി, ഷറഫുദ്ദീന്‍ മുനക്കകടവ്, വി എച്ച് സഈ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് പാസ്റ്റിന് സ്കൂള്‍ ക്യാപ്റ്റന്‍ മുഹമ്മദ് അജ്മല്‍ നേതൃതം നല്‍കി. 

ചാവക്കാട് നഗരസഭയില്‍ 'വയോ മിത്രം' പദ്ധതി ആരംഭിക്കുന്നു

കെ എം അക് ബര്‍
ചാവക്കാട്: കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ 'വയോ മിത്രം' പദ്ധതി ചാവക്കാട് നഗരസഭയില്‍ ആരംഭിക്കുന്നു. ജില്ലയിലെ ആദ്യത്തെ നഗരസഭയാണ് ചാവക്കാട്. 65 വയസ്സ് കഴിഞ്ഞവര്‍ക്ക് മൊബൈല്‍ മെഡിക്കല്‍ ക്ളീനിക്ക് വഴി ചകില്‍സയും പരിചരണവും ലക്ഷ്യമിടുന്ന പദ്ധതി ഡിസംബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കും.

ദേശീയ പതാകയെ അവഹേളിച്ച സംഭവത്തില്‍ നഗരസഭ കൌണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം

കെ എം അക് ബര്‍ 
ചാവക്കാട്: നഗരസഭ കാര്യാലയത്തിനു മുകളില്‍ ഉയര്‍ത്തിയ ദേശീയ പതാക കൃത്യ സമയത്ത് അഴിച്ചു മാറ്റാതെ ദേശീയ പതാകയെ അവഹേളിച്ച സംഭവത്തില്‍ നഗരസഭ കൌണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. ദേശീയ പതാകയെ അവഹേളിച്ച ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

2012, നവംബർ 20, ചൊവ്വാഴ്ച

ചാവക്കാട് വലകള്‍ കടല്‍ മാക്രികള്‍ കടിച്ചു കീറി: ലക്ഷങ്ങളുടെ നഷ


കെ എം അക് ബര്‍
ചാവക്കാട്: എടക്കഴിയൂര്‍ കടപ്പുറത്ത് നിന്നും മല്‍സ്യ ബന്ധനത്തിനു പോയ വള്ളങ്ങളിലെ മല്‍സ്യ ബന്ധന വലകള്‍ കടല്‍ മാക്രികള്‍ കടിച്ചു കീറി. ലക്ഷങ്ങളുടെ നഷ്ടം. എടക്കഴിയൂര്‍ ബി എച്ച് ഹസ്സന്‍ കോയയുടെ ബി.എച്ച് നമ്മള്‍ മുന്നോട്ട്, പുളിങ്കുന്നത്ത് മുജീബ് റഹ്മാന്റെ പുളിങ്കുന്നത്ത് എന്നീ വള്ളങ്ങളിലെ

രാത്രികാല ലോഡ്ഷെഡ്ഡിംഗ് അരമണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറാക്കുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് രാത്രികാല ലോഡ്ഷെഡ്ഡിംഗ് അരമണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറാക്കുന്നു. ഈ മാസം 30ന് ലോഡ് ഷെഡ്ഡിംഗ് പിന്‍വലിക്കാന്‍ നേരത്തെ തീരുമാനം ഉണ്ടായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ ലോഡ്ഷെഡ്ഡിംഗ് തുടരാനാണ് തീരുമാനം. 

വിസ്മയമായി സാക്‌സഫോണ്‍ കച്ചേരിഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ അവസാനത്തെ സ്‌പെഷല്‍ കച്ചേരിയായി തിങ്കളാഴ്ച രാത്രി ചെന്നൈ ജനാര്‍ദ്ദനന്‍ സാക്‌സഫോണ്‍ കച്ചേരി അവതരിപ്പിച്ചു. ഗൗള രാഗത്തില്‍ 'പ്രണമാമ്യ', യമന്‍ കല്യാണിയില്‍ 'കൃഷ്ണാ നീ ബേഗേനേ' തുടങ്ങിയ കീര്‍ത്തനങ്ങളാണ് വായിച്ചത്.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിന്റെ മകള്‍ ആതിര വിവാഹിതയായിഗുരുവായൂര്‍: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ലളിതാംബികയുടെയും മകള്‍ ആതിരയും തിരുവനന്തപുരം മണക്കാട് തോട്ടം തുഷാരയില്‍ എം. തുളസീധരന്റെയും പി.എന്‍. വിജയലക്ഷ്മിയുടെയും മകന്‍ സന്ദീപും വിവാഹിതരായി.

ഇസ്രയേല്‍ അതിക്രമത്തിനെതിരെ പോപുലര്‍ ഫ്രണ്ട് പ്രകടനം

കെ എം അക് ബര്‍
ചാവക്കാട്: ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചാവക്കാട് നഗരത്തില്‍ പ്രകടനം നടത്തി. ചാവക്കാട് വടക്കെ ബൈപാസില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററില്‍ സമാപിച്ചു.

എട്ടാം ക്ളാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗം പാഠ പുസ്തകത്തില്‍ അബദ്ധങ്ങളുടെ പെരുമഴ


കെ എം അക് ബര്‍

ചാവക്കാട്: എട്ടാം ക്ളാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗം പാഠ പുസ്തകത്തില്‍ അബദ്ധങ്ങളുടെ പെരുമഴ. പാഠങ്ങള്‍ പലതുമില്ല. ചിലത് ആവര്‍ത്തിച്ചും പേജ് നമ്പര്‍ തെറ്റിയും അബദ്ധങ്ങളേറെ.

2012, നവംബർ 19, തിങ്കളാഴ്‌ച

ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സോവാ സംഘം ദേശവിളക്ക് മഹോല്‍ സവും അന്നദാനവും നടത്തി


കെ എം അക് ബര്‍
ചാവക്കാട്: ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സോവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തത്ത്വമസി ഗള്‍ഫിന്റെ നേതൃത്വത്തില്‍ ദേശവിളക്ക് മഹോല്‍ സവും അന്നദാനവും നടത്തി. ഗജവീരന്‍മാര്‍, കാവടികള്‍, പഞ്ചവാദ്യം, നാഗസ്വരം, പ്രാചീന കലാരൂപങ്ങള്‍, ഭജന, ആയിരത്തോളം അമ്മമാര്‍ പങ്കെടുക്കുന്ന ഭക്തി സാന്ദ്രമായ താലങ്ങള്‍,

2012, നവംബർ 18, ഞായറാഴ്‌ച

കേരളത്തില്‍ കലാരംഗത്ത് ഇപ്പോഴും അയിത്തം നിലനില്‍കന്നു

കെ എം അക് ബര്‍
ചാവക്കാട്: കേരളത്തില്‍ കലാരംഗത്ത് ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍ .എ പറഞ്ഞു. ക്ഷേത്രവാദ്യ സംഗീത സമിതി 12ാ മത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം അധ്യക്ഷത വഹിച്ചു. നടന്‍ വി കെ ശ്രീരാമന്‍, കെ എ മോഹന്‍ദാസ്, കാക്കശേരി നാരായണന്‍, ഒ കെ മുരളി, പഴഞ്ഞി ഭാസ്ക്കരന്‍, ഇ കെ ചന്ദ്രശഖരന്‍ എന്നിവര്‍ സംസാരിച്ചു.

2012, നവംബർ 17, ശനിയാഴ്‌ച

കൊറിയന്‍ ആയോധനകലയായ തയ്ക്വോന്‍ഡോയില്‍ വിസ്മയമായി ചാവക്കാട് സ്വദേശി ജാന്‍ഷര്‍


കെ എം അക് ബര്‍
ചാവക്കാട്: കൊറിയന്‍ ആയോധനകലയായ തയ്ക്വോന്‍ഡോയില്‍ വിസ്മയമാവുകയാണ് കടപ്പുറം വട്ടേക്കാട് അറക്കല്‍ മൂസ-വഹീദ ദമ്പതികളുടെ മകന്‍ ജാന്‍ഷര്‍. നാലു മാസം മുന്‍പ് മാത്രം തയ്ക്വോന്‍ഡോ അഭ്യസിച്ചു തുടങ്ങിയ ജാന്‍ഷര്‍ കോട്ടയത്ത് നടന്ന സംസ്ഥാന പൈക്ക ചാംപ്യന്‍ഷിപ്പില്‍ 68 കിലോ ഗ്രാം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടി തന്റെ മികവു തെളിയിച്ചു കഴിഞ്ഞു.

ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം 27ന് ചര്‍ച്ചക്കെടുക്കും

കെ എം അക് ബര്‍
ചാവക്കാട്: ബ്ളോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കാന്‍ മുസ്ലിം ലീഗ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയം ഈ മാസം 27ന് ചര്‍ച്ചക്കെടുക്കും. ഇതു സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

ലഹരി വിരുദ്ധ ബോധവല്ക്കരണവുമായി ജനമൈത്രി പോലിസ് രംഗത്ത്


കെ എം അക് ബര്‍
ചാവക്കട്: ലഹരി വിരുദ്ധ ബോധവല്ക്കരണവുമായി ജനമൈത്രി പോലിസ് രംഗത്ത്. ഇതിന്റെ ഭാഗമായി എടക്കഴിയൂര്‍ ബീച്ചില്‍ ലഹരി വിരുദ്ധ ബോധവല്‍ ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ഉദ്ഘാടനം ചെയ്തു.

മതങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് മുസ്ലിം ലീഗും ബി.ജെ.പിയും ശ്രമിക്കുന്നത്: അഡ്വ. ഷെമീര്‍ പയ്യനങ്ങാടി


കെ എം അക് ബര്‍
ചാവക്കാട്: മതങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് മുസ്ലിം ലീഗും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് പി.ഡി.പി കേന്ദ്ര കമ്മറ്റി അംഗം അഡ്വ. ഷെമീര്‍ പയ്യനങ്ങാടി പറഞ്ഞു. പി.ഡി.പി കടപ്പുറം ഗ്രാമപഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച നയവിശദീകരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

2012, നവംബർ 16, വെള്ളിയാഴ്‌ച

ബ്ളാങ്ങാട് ബീച്ചില്‍ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിതമായി

കെ എം അക് ബര്‍
ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ പി സി ചാക്കോ എം.പിയുടെ വികസന ഫണ്ടില്‍ നിന്നും മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ ചെലവിട്ട് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍ .എ ഉദ്ഘാടനം ചെയ്തു.

2012, നവംബർ 15, വ്യാഴാഴ്‌ച

ഭക്ഷ്യ സബ്സിഡി അട്ടിമറിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മഹിളാ അസോസിയേഷന്‍ സായാഹ്ന ധര്‍ണ നടത്തി


കെ എം അക് ബര്‍
ചാവക്കാട്: ഭക്ഷ്യ സബ്സിഡി അട്ടിമറിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മഹിളാ അസോസിയേഷന്‍ ചാവക്കാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഫാത്തിമ ലീനസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സതീരത്നം, ഷീജാ പ്രശാന്ത്, കയ്യുമ്മു ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. 

നഗരസഭ കേരളോല്‍ സവത്തില്‍ വിജയികളായവര്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു


കെ എം അക് ബര്‍
       ചാവക്കാട്: നഗരസഭ കേരളോല്‍സവത്തില്‍ വിജയികളായവര്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് അധ്യക്ഷത വഹിച്ചു. ഷമീര്‍, നഗരസഭ സെക്രട്ടറി രവീന്ദ്രന്‍, കൌണ്‍സിലര്‍മാരായ കെ വി ഷാനവാസ്, പി എം നാസര്‍, അബ്ദുള്‍ കലാം സംസാരിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍ .എ നിര്‍വഹച്ചു


കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറം നോളിറോഡ് യൂത്ത് ഫ്രണ്ട്സ് കലാകായിക സാസ്ക്കാരിക സമിതിയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍ .എ നിര്‍വഹിച്ചു. പി കെ മനാഫ് അധ്യക്ഷത വഹിച്ചു. അബ്ദുള്‍ റഷീദ്, പൊറ്റയില്‍ മുംതാസ്, ആര്‍ കെ ഇസ്മായില്, സി ഫൈസല്, പി പി സെയ്തു മുഹമ്മദ്, കെ വി സക്കീര്‍ ഹുസൈന്‍, കെ എച്ച് മുഹമ്മദ് റാഷിക്ക്, കെ വി സെക്കീര്‍ ഹുസൈന്‍, അഹമദ് മൊയ്നുദീന്‍, ഷെഫീഖ് സംസാരിച്ചു.

2012, നവംബർ 14, ബുധനാഴ്‌ച

കടലില്‍ നിക്ഷേപിച്ച വല മോഷ്ടിച്ച നാലു മല്സ്യ തൊഴിലാളികള്‍ അറസ്റ്റില്

കെ എം അക് ബര്‍
ചാവക്കാട്: മല്‍ സ്യ ബന്ധനത്തിനായി തൊഴിലാളികള്‍ കടലില്‍ നിക്ഷേപിച്ച വല മോഷ്ടിച്ച നാലു മല്‍ സ്യ തൊഴിലാളികളെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെട്ടിക്കാട് പാതിരപ്പള്ളി ആറാട്ടുകുളങ്ങര വീട്ടില്‍ സേവ്യര്‍ (44), വെട്ടിക്കാട് പാതിരപ്പള്ളി ആറാട്ടുകുളങ്ങര വീട്ടില്‍ ഹെന്‍ട്രി (52), വെട്ടിക്കാട് പാതിരപ്പള്ളി പള്ളിക്കത്തട്ടില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ (42), വെട്ടിക്കാട് പാതിരപ്പള്ളി വെളിയില്‍ വീട്ടില്‍ ബോണി (35) എന്നിവരെയാണ്

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചാവക്കാട്ട് റോഡ് ഉപരോധിച്ചു

കെ എം അക് ബര്‍
ചാവക്കാട്: ബസ് ചാര്‍ജ് വര്‍ധന പിന്‍വലിക്കുക, ഫെയര്‍ സ്റ്റേജിന്റെ പേരിലുള്ള കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചാവക്കാട്ട് റോഡ് ഉപരോധിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ ജോയന്റ് സെക്രട്ടറി അനൂപ് ഉദ്ഘാടനം ചെയ്തു. കെ കെ മുബാറക്ക് അധ്യക്ഷത വഹിച്ചു.

ദീപങ്ങളുടെ പ്രഭയിള്‍  തീരദേശ മേഖലയില്‍ ദീപാവലി ആഘോഷിച്ചു

കെ എം അക് ബര്‍

ചാവക്കാട്: ദീപങ്ങളുടെ പ്രഭയിള്‍  തീരദേശ മേഖലയില്‍ ദീപാവലി ആഘോഷിച്ചു. ഗൃഹങ്ങളില്‍ ദീപങ്ങള്‍ നിറഞ്ഞു നിന്നു. മാധുര്യത്തിന്റെ സമ്മേളനമായി മധുര പലഹാരങ്ങളും നിറഞ്ഞിരുന്നു. പടക്കങ്ങളും ആഘോഷമേളത്തെ വിളിച്ചറിയിച്ചു.

കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ചാവക്കാട് ഉപജില്ലാ വാര്‍ഷിക സമ്മേളനം

ചാവക്കാട് : കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ചാവക്കാട് ഉപജില്ലാ വാര്‍ഷിക സമ്മേളനം ടി വി മദനമോഹനന്‍ ഉദ്ഘാടനം ചെയ്തു. ജി സത്യന്‍ അധ്യക്ഷത വഹിച്ചു. എം എസ് പരമേശ്വരന്‍, എ കെ സലീംകുമാര്‍, എന്‍ കെ പ്രേമാവതി, കെ ഉമാദേവി, ടി എം ലത, ടി ഇ ജയിംസ് സംസാരിച്ചു.

അമാവാസി വാവുബലി തര്‍പ്പണത്തിന് ആയിരങ്ങളെത്തി

കെ എം അക് ബര്‍
ചാവക്കാട്: മണ്‍മറഞ്ഞ പൂര്‍വികരുടെ ആത്മശാന്തിക്കായി ആയിരങ്ങള്‍ പ്രാര്‍ഥനയോടെ പുണ്യതീര്‍ഥങ്ങളില്‍ മുങ്ങി നിവര്‍ന്നു പിതൃതര്‍പ്പണം നടത്തി. തീരദേശ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിലും പുണ്യതീര്‍ഥങ്ങളിലും സ്നാനഘട്ടങ്ങളിലും പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.

യുവാവിനെ വധിക്കാന് മാരകായുധങ്ങളുമായി ഒളിച്ചിരുന്ന ആര്.എസ്.എസ് സംഘത്തിലെ മൂന്ന് പിടിയില്‍ പിടിയിലായലരില് മണ്ഡലം കാര്യ വാഹകും
ചാവക്കാട്: പുന്നയൂര് വെട്ടിപ്പുഴയില് യുവാവിനെ വധിക്കാന് മാരകായുധങ്ങളുമായി ഒളിച്ചിരുന്ന ആര്.എസ്.എസ് നേതാവടങ്ങുന്ന മൂന്നഗ സംഘം പോലിസ് പിടിയിലായി. ആര്.എസ്.എസ് മണ്ഡല്‍ കാര്യ വാഹക് കുഴിങ്ങര വെട്ടിപ്പുഴ കുന്നത്ത് വീട്ടില്‍ അയ്യപ്പന്റെ മകന് മിഥുന് (27), കാരയില്‍ വീട്ടില്‍ കോതയുടെ മകന് ബാബു (30), ശവംകാട്ടില്‍ കുതിരപ്പന്റെ മകന് സതീഷ് (33) എന്നിവരെയാണ്.

2012, നവംബർ 13, ചൊവ്വാഴ്ച

തത്ത്വമസി ഗള്‍ഫ് ദേശവിളക്ക് മഹോത്സവം 17 ന്


കെ എം അക് ബര്‍
ചാവക്കാട്:  ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സോവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തത്ത്വമസി ഗള്‍ഫ് നടത്തുന്ന ദേശവിളക്ക് മഹോത്സവും അന്ന¶ദാനവും നവംബര്‍ 17 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബ്ളാങ്ങാട് ബീച്ചില്‍ മോഷണം

കെ എം അക് ബര്‍

ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ മത്സ്യതൊഴിലാളികള്‍ താമസിക്കുന്ന ആറ് മുറികളില്‍ മോഷണം. മൂന്നു മുറികളില്‍ നിന്നായി നാല്‍ പ്പതിനായിരം രൂപയും ഒന്‍പത് മൊബൈല്‍ ഫോണും കവര്‍ന്നു.

2012, നവംബർ 12, തിങ്കളാഴ്‌ച

മണലെടുപ്പിനെതിരെ പുഴയില്‍ മനുഷ്യ ചങ്ങല


കെ എം അക് ബര്‍
ചാവക്കാട്: ചേറ്റുവ പുഴയില്‍ നിന്നുള്ള അനധികൃത മണലെടുപ്പിനെതിരെ പുഴയില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധം. കടപ്പുറം മുനക്കകടവ് ജിംഖാന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ് പ്രവര്‍ത്തകരാണ് ചേറ്റുവ അഴിമുഖത്ത് മനുഷ്യ ചങ്ങല തീര്‍ത്തത്.

മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു


ചാവക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പും അനിമല്‍ വെല്ഫെയര്‍ ക്ളബ്ബും സംയുക്തമായി മണത്തല ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

അമാവാസി മഹോത്സവം ആഘോഷിച്ചു


ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കര നാരായണ മഹാക്ഷേത്രത്തിലെ അമാവാസി മഹോത്സവം ആഘോഷിച്ചു. രാവിലെ ക്ഷേത്ര ഭരണസംഘത്തിന്റെ എഴുന്നള്ളിപ്പ് അവിയൂര്‍ ചക്കന്നത്ത് കളരിയില്‍ നിന്നും ആരംഭിച്ച് ക്ഷേത്രാങ്കണത്തില്‍ എത്തി ചേര്‍ന്നു.

30 കിലോ ചന്ദനവുമായി മൂന്ന് പേര്‍ ചാവക്കാട്ട് പിടിയില്‍ 

കെ എം അക് ബര്‍
ചാവക്കാട്: 30 കിലോ ചന്ദനവുമായി മൂന്ന് പേരെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കാഞ്ചേരി കുറാഞ്ചേരി മിനാലൂര്‍ ഗ്രൌണ്ടിനടുത്ത് അമ്പലത്ത് വീട്ടില്‍ ഹംസ മൌലവി (49), ഇടുക്കി മറയൂര്‍ പത്തിരിപ്പാലം ലക്ഷ്മി വിലാസം വിജയകുമാര്‍ (വിജി-29), ഇടുക്കി മറയൂര്‍ പത്തിരിപ്പാലം ലക്ഷ്മി വിലാസത്തില്‍ പ്രഭു (25) എന്നിവരെയാണ്

എടക്കഴിയൂരില്‍ ഇടഞ്ഞോടിയ ആന പറ്റാനയെ കുത്തി; ജനം ചിതറിയോടി; നാല് പേര്‍ക്ക് പരിക്ക്

 കെ എം അക് ബര്‍
ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കര നാരായണ മഹാക്ഷേത്രത്തിലെ അമാവാസി മഹോത്സവത്തിലെ കൂട്ടിയെഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞഞ്ഞോടിയ പറ്റാനയെ കുത്തി. പാപ്പാനെ തട്ടിയിട്ടു. ജനം ചിതറിയോടി. നാല് പേര്‍ക്ക് പരിക്ക്.

തെക്കന്‍ പാലയൂരിലെ ഡി വൈ എഫ് ഐ യുണിന്റെ അഭിമുക്യത്തില്‍ കാട് മൂടിക്കിടന്ന കിണറും പരിസവും വൃത്തിയാക്കിചാവക്കാട്‌: തെക്കന്‍ പാലയൂരില്‍ നാളുകളായി കാട് കയറിക്കിടന്ന കിണറും പരിസരവും യുവാക്കള്‍ വെട്ടിത്തെളിച്ചു. ചാവക്കാട്‌ നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലെ കിണറാണ് ചെടികളും പടലകളുമായി കാട്കയറിക്കിടന്നിരുന്നത്. പതിമൂന്നു, പതിനാല് വാര്‍ഡുകളിലെ മിക്ക വീട്ടുകാരും ഈ കിണറ്റില്‍ നിന്നുമാണ് കുടിവെള്ളം ശേഖരിക്കുന്നത്.

2012, നവംബർ 11, ഞായറാഴ്‌ച

വഴിവിളക്കുകള്‍ കത്തുന്നില്ല: മണ്ണെണ്ണ വിളക്ക് തെളിയിച്ച് എസ്.ഡി.പി.ഐ പ്രതിഷേധം

കെ എം അക് ബര്‍
ചാവക്കാട്: വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മണ്ണെണ്ണ വിളക്ക് തെളിയിച്ച് പ്രകടനം നടത്തി. എസ്.ഡി.പി.ഐ പഞ്ചവടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിയത്.

വിദ്യാര്‍ഥികള്‍ക്ക് അനുമോദനം

കെ എം അക് ബര്‍
ചാവക്കാട്: റോഡരുകില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍ പോലിസ് സ്റ്റേഷനില്‍ നല്‍ കി മാതൃകയായ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം. ചാവക്കാട് ജനമൈത്രി പോലിസിന്റെ നേതൃത്വത്തിലാണ് ചാവക്കാട് എം.ആര്‍.ആര്‍.എം ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥികളായ കെ വി രാഹുല്‍ , നിധീഷ് ബാലന്‍, എന്‍ സി വിഷ്ണു, അതുല്‍ കൃഷ്ണ എന്നിവരെ

ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കാന്‍ മുസ്ലിം ലീഗ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി

ഐ ഗ്രൂപ്പ് അംഗവും അവിശ്വാസത്തില്‍ ഒപ്പിട്ടു
 കെ എം അക് ബര്‍
ചാവക്കാട്: ബ്ളോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കാന്‍ മുസ്ലിം ലീഗ് അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍ കി. മുസ്ലിം ലീഗ് അംഗങ്ങളായ പി എം മുജീബ്, ഫൌസിയ ഇഖ്ബാല്‍ , ടി എ ആയിഷ, ജയന്‍ അയ്യോട്ട് എന്നിവരും കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് അംഗം സുനിത ബാലനുമാണ് ഭരണം മറിച്ചിടാന്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

പണവും മൊബൈല്‍ ഫോണും അടങ്ങുന്ന പഴ്സ് ഉടമക്ക് തിരിച്ചു നല്‍കി സഹോദരങ്ങള്‍ മാതൃകയായി


 കെ എം അക് ബര്‍
ചാവക്കാട്: റോഡരുകില്‍ കിടന്ന പണവും മൊബൈല്‍ ഫോണും അടങ്ങുന്ന പഴ്സ് ഉടമക്ക് തിരിച്ചു നല്‍കി സഹോദരങ്ങള്‍ മാതൃകയായി. പുന്നയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി കുരഞ്ഞിയൂര്‍ കൊട്ടിലിങ്ങല്‍ ബിലാലും സഹോദരന്‍ ഷുഹൈബുമാണ് തങ്ങള്‍ള്‍ക്ക് ലഭിച്ച പഴസ് ഉടമക്ക് തിരിച്ചു നല്‍ കി മാതൃകയായത്.

തവളയെ വിഴുങ്ങിയ പാമ്പ് പൈപ്പിനുള്ളില്‍ കുടുങ്ങി; ആറു മണിക്കൂറിനു ശേഷം മോചിപ്പിച്ചു


 കെ എം അക് ബര്‍
ചാവക്കാട്: വീടിന്റെ ചുവരിനോട് ചേര്‍ന്ന് വാഷിംങ് മെഷീനിലെ മലിന ജലം ഒഴുകി പോകാന്‍ സ്ഥാപിച്ച പൈപ്പില്‍ തവളയെ വിഴുങ്ങിയ പാമ്പ് കുടുങ്ങി. ആറു മണിക്കൂറിനു ശേഷം വന്യജീവി സംരക്ഷകന്‍ സേവ്യര്‍ എല്‍ ത്തുരുത്ത് എത്തി പാമ്പിനെ പൈപ്പിനുള്ളില്‍ നിന്നും മോചിപ്പിച്ചു.

ദേവസ്വം ബോര്‍ഡുകളില്‍ വനിതാ പ്രാതിനിധ്യം വേണം: അഡ്വ. ബിന്ദു കൃഷ്ണ


        കെ എം അക് ബര്‍
ഗുരുവായൂര്‍: ദേവസ്വം ബോര്‍ഡുകളില്‍ വനിതാ പ്രാതിനിധ്യം വേണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. ഗവണ്‍മെന്റ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (ജി.എസ്.ടി.യു) സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

മണത്തല കേരള മൈതാനിയില്‍ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിതമായി


 കെ എം അക് ബര്‍
ചാവക്കാട്: മണത്തല കേരള മൈതാനിയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍ .എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, കൌണ്‍സിലര്‍മാരായ ലൈല സുബൈര്‍, പി വി സുരേഷ്, അബ്ദുള്‍ കലാം, കെ കെ സുധീരന്‍, കെ വി ശ്രീനിവാസന്‍ സംസാരിച്ചു. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍ .എയുടെ വികസന ഫണ്ടില്‍ നിന്നും നാലര ലക്ഷം രൂപ ചെലവിട്ടാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.

വാഹനഗതാഗത വകുപ്പിന്റെ പരിശോധന: 23 സ്കൂള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തുകെ എം അക് ബര്‍
ഗുരുവായൂര്‍: വാഹനഗതാഗതവകുപ്പിന്റെ പരിശോധനയില്‍ 23 സ്കൂള്‍ വാഹനങ്ങള്‍ ആര്‍.ടി.ഒ പിടിച്ചെടുത്തു. 17 വാഹനങ്ങള്‍ സ്കൂളുകളുടെ ഉടമസ്ഥതയിലുള്ളതും ആറു വാഹനങ്ങള്‍ കോണ്‍ട്രാക്ട് വാഹനങ്ങളുമാണ്.

2012, നവംബർ 10, ശനിയാഴ്‌ച

ചാവക്കാട് ഗതാഗതം പരിഷ്കരണം; 14 മുതല്‍ ഒരു മാസം പരീക്ഷണ ഓട്ടം


ചാവക്കാട്: ടൌണിലും പരിസരസ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് നിത്യസംഭവമായതിനെത്തുടര്‍ന്ന് ട്രാഫിക് സംവിധാനം പരിഷ്കരിക്കാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു. 14 മുതല്‍ നടപ്പാക്കുന്ന പുതിയ സംവിധാനം ഒരുമാസം പരീക്ഷിക്കും. തുടര്‍ന്ന ്യോഗം ചേര്‍ന്ന് അപാകതകള്‍ പരിഹരിക്കുന്നതിനും തീരുമാനമായി.