പേജുകള്‍‌

2013, ഡിസംബർ 9, തിങ്കളാഴ്‌ച

ചാവക്കാട് മേഖലയില്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം പെരുകുന്നു

ചാവക്കാട്: മേഖലയില്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം പെരുകുന്നു. പത്തു ദിവസത്തിന്നുള്ളില്‍ മോഷണം നടത് നാലു ക്ഷേത്രങ്ങളിലും ഒരു പള്ളിയിലും. കഴിഞ്ഞ ബുധനാഴ്ച തിരുവത്ര കോട്ടപ്പുറത്തു രണ്ടു ക്ഷേത്രങ്ങളില്‍ മോഷണം നടന്നിരുന്നു.


കോട്ടപ്പുറം ഉണ്ണിച്ചെക്കന്‍ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ ഭുവനേശ്വരി വിഗ്രഹത്തില്‍നിന്നു രണ്ടു ഗ്രാം തൂക്കം വരുന്ന താലിയാണു കവര്‍ന്നത്. ക്ഷേത്ര വാതിലിന്റെ താഴ് തകര്‍ത്താണു മോഷണം നടത്തിയത്. തൊട്ടടുത്തുള്ള മാടമ്പി ഭഗവതി ക്ഷേത്രത്തിന്റെ വാതിലിന്റെ താഴുകള്‍ തകര്‍ത്തു ഭണ്ഡാരം പൊളിച്ചു പണം കവര്‍ന്നു. കഴിഞ്ഞ ദിവസം ഒരുമനയൂര്‍ ചെറുപുഷ്പം ദേവാലയത്തിന്റെ വാതിലിന്റെ ചില്ലുകള്‍ തകര്‍ത്ത് അകത്തു കടന്ന്‌ നാലു ഭണ്ഡാരങ്ങളിലെ പണം മോഷ്ടാക്കള്‍ കവര്‍നിരുന്നു. കുടുംബക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണു കവര്‍ച്ച വ്യാപകമായിട്ടുള്ളത്. പോലിസ് രാത്രികാല പട്രോളിങ് ശക്തമാക്കണമന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.