പേജുകള്‍‌

2013, ഡിസംബർ 26, വ്യാഴാഴ്‌ച

എകെജി സ്മാരക സദനം നിര്‍മാണോദ്ഘാടനം ജില്ല സെക്രട്ടറി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു

ഗുരുവായൂര്‍ : സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന്റെ നിര്‍മാണോദ്ഘാടനം ജില്ല സെക്രട്ടറി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. കിഴക്കേനടയില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിനു പിന്നില്‍ ആറു വര്‍ഷം മുന്‍പു വാങ്ങിയ അഞ്ചു സെന്റ് സ്ഥലത്താണു മൂന്നു നിലകളിലായി ലോക്കല്‍ കമ്മിറ്റി ഓഫിസായ 'എകെജി സ്മാരക സദനം നിര്‍മിക്കുന്നത്. 

സിപിഎം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് അധ്യക്ഷനായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍, സി.കെ. കുമാരന്‍, അമ്പാടി വേണു, കെ. മണി, എം.ആര്‍. രാധാകൃഷ്ണന്‍, നഗരസഭാധ്യക്ഷന്‍ ടി.ടി. ശിവദാസന്‍, എ. രാധാകൃഷ്ണന്‍, കെ.എ. സുകുമാരന്‍, ആര്‍.വി. ഷെരീഫ്, ആര്‍.വി. ഇക്ബാല്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.സി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.