പേജുകള്‍‌

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ഒരുമനയൂര്‍ പൈപ്പുകള്‍ നോക്ക് കുത്തിയാകുന്നു

 ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിലെ മാന്ഗോട്ട് അമ്പലത്താഴം പരിസരത്ത് ജില്ല പഞ്ചായത്ത് പദ്ധതിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ നോക്ക് കുത്തിയാകുന്നു. 4 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ജില്ല പഞ്ചായത്ത് മെമ്പര്‍ ആമിനക്കുട്ടി യൂസഫിന്റെ പ്രത്യേക ഇടപെടല്‍ മൂലം ഈ പ്രദേശത് പൈപ്പുകള്‍ സ്ഥാപിച്ചത്.

2011, ഏപ്രിൽ 3, ഞായറാഴ്‌ച

മണലൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ഗ്രാമീണ ജന സമ്പര്‍ക്ക യാത്ര

സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: പാര്‍ട്ടിക്ക് വിശ്വാസമില്ലാത്ത മുഖ്യ മന്ത്രിയും, മുഖ്യമന്ത്രിക്ക് അന്ഗീകരിക്കാനാവാത്ത പാര്‍ട്ടിയും കൂടി പരസ്പരം പോരടിച്ചു കഴിഞ്ഞ അഞ്ച് കൊല്ലം കേരളത്തെ പുറകോട്ടു  നയിക്കുകയാണ് ഉണ്ടായതെന്ന്  മുന്‍ എം പി ശ്രി എ.സി ജോസ് അഭിപ്രായപ്പെട്ടു. കേരളത്തിലെ സമസ്ത മേഘലയിലും വികസന മുരടിപ്പ് മാത്രമേ ഈ എല്‍ ഡി എഫു സര്‍ക്കാരിന് സംഭാവന ചെയ്യാന്‍ സാധിച്ചുള്ളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ വി അബ്ദുല്‍ കാദര്‍ ചാവക്കാട് മേഘലകളില്‍ പ്രചരണം നടത്തി.


ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ വി അബ്ദുല്‍ കാദര്‍ ചാവക്കാട്, തിരുവത്ര മേഘലകളില്‍ പ്രചരണം നടത്തി. ഇന് രാവിലെ 10 മണിയോടെയാണ് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രചരണം നടത്തിയത്.

2011, ഏപ്രിൽ 2, ശനിയാഴ്‌ച

നിര്മ്മാണതിലിരിക്കൂന്ന വീടിന്റെ സന്‍ശയ്ട് തകര്‍ന്നു: 3 തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെടു

 ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: കടപ്പുറം മുനക്കകടവ് ഇക്ബാല്‍ നഗറില്‍ നിര്മ്മാണതിലിരിക്കൂന്ന വാര്‍പ്പ് വീടിന്റെ  സന്‍ശയ്ട് തകര്‍ന്നു വീണു 3 തൊഴിലാളികള്‍  അത്ഭുതകരമായി  രക്ഷപ്പെടു. ഇക്ബാല്‍ നഗറില്‍ കയ്ത വളപ്പില്‍ അലിയുടെ മകന്‍ അനസ് (19), മുനക്കകടവ്  കൊന്നാടതയില്‍ വേലായുധന്റെ മകന്‍ രൂപേഷ് (19), പാലയൂര്‍ ഇടപ്പുള്ളി സ്വദേശി നിഷാദ് (20)

ലോകകപ്പ് കിരീടം ഒരിക്കല്‍കൂടി ഇന്ത്യയിലേക്ക്

മുംബൈ: ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ഒടുവില്‍ മഹേന്ദ്രസിംഗ് ധോണി വാക്കുപാലിച്ചു. ക്രിക്കറ്റ് ലോകത്തിന് ഇന്ത്യ സംഭാവന ചെയ്ത 'ദൈവ'ത്തിന് കാണിക്കയായി ലോകകപ്പ് കിരീടം ഒരിക്കല്‍കൂടി ഇന്ത്യയിലേക്ക്. മുംബൈയിലെ വാങ്കഡെ സ്റേഡിയത്തിലേക്ക് കണ്ണും മനസും അര്‍പ്പിച്ച് പ്രാര്‍ഥനാ നിരതമായി കാത്തിരുന്ന രാജ്യത്തെ 121 കോടി ജനതയ്ക്ക് സ്വപ്നസായൂജ്യത്തിന്റെ ധന്യനിമിഷങ്ങള്‍.

സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ വെള്ളം കുടിച്ച സര്‍ക്കാരിനെ എം എ യൂസഫലിയാണ്‌ രക്ഷപ്പെടുത്തിയത്: വയലാര്‍ രവി

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ വെള്ളം കുടിച്ച സര്‍ക്കാരിനെ എം എ യൂസഫലിയാണ്‌ രക്ഷപ്പെടുതിയതെന്നു കേന്ദ്ര മന്ത്രി വയലാര്‍ രവി പറഞ്ഞു. ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷ്‌റഫ്‌ കൊക്കൂരിന്റെ തിരഞ്ഞടുപ്പ് പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡിന്റെ അറ്റകുറ്റ പണി നടത്താത്തതില്‍ പ്രതിഷേധിച് വോട്ടു ബഹിഷ്കരിക്കുന്നു

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: റോഡിന്റെ അറ്റകുറ്റ പണി നടത്താത്തതില്‍ പ്രതിഷേധിച് വോട്ടു  ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. ചാവക്കാട് ഒരുമനയൂര്‍ കിണര്‍ പടിഞ്ഞാറ് പഞ്ചായത്ത് 10 ആം വാര്‍ഡ്‌ ആശാന്‍ കടവ് റോഡിന്റെ ശോച്യാവസ്ഥയില്‍  പ്രതിഷേധിച്ചാണ് മേഖലയിലെ 30 ഓളം കുടുംബങ്ങള്‍ വോട്ട ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.

ന്യൂനപക്ഷങ്ങളുടെ ശത്രുവാണ് വി എസ്‌: സിന്ദു ജോയ്

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ന്യൂനപക്ഷങ്ങളുടെ ശത്രുവാണ് വി എസ്‌ അച്ചുതാനെന്നു സിന്ദു ജോയ് പറഞ്ഞു. ഗുരുവായൂര്‍ നിയോജക മണ്ഡലം   യു ഡി എഫ് സ്ഥാനാര്‍ഥി അഷ്‌റഫ്‌ കോക്കൂരിന്റെ തിരഞ്ഞെടുപ്പ് പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു സിന്ദു ജോയ്.

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

യാത്രയയപ്പ് നല്‍കി

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: നഗരസഭയില്‍നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി. നഗരസഭ കൌണ്‍സില്‍ ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ചെയര്‍ പേഴ്സന്‍ എ കെ സതീരത്നം ഉദ്ഘാടനം ചെയ്തു.