പേജുകള്‍‌

2013, ഡിസംബർ 17, ചൊവ്വാഴ്ച

കടപ്പുറം തൊട്ടാപ്പില്‍ മൂന്ന് വീടുകളില്‍ മോഷണം

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൌസിടുത്ത് മൂന്ന് വീടുകളില്‍ മോഷണം. പണവും മൊബൈല്‍ ഫോണുകളും ഗൃഹോപകരണങ്ങളും കവര്‍ന്നു. തൊട്ടാപ്പ് തൊടു വീട്ടില്‍ ബാലന്‍, കൊച്ചിക്കാരന്‍ അഹമ്മദുണ്ണി, കറുപ്പം വീട്ടില്‍ മൊയ്തുണ്ണി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.


ബാലന്റെ വീട്ടില്‍ നിന്നും 1,500 രൂപയും മൊബൈല്‍ ഫോണും ഇന്‍ഡക്ഷന്‍ കുക്കറും മോഷ്ടിച്ചു. അഹമ്മദുണ്ണിയുടെ വീട്ടില്‍ നിന്നും 2,000 രൂപയും രണ്ട് മൊബൈല്‍ ഫഓണുകളും ടോര്‍ച്ചും മോഷ്ടിച്ചപ്പോള്‍ മൊയ്തുണ്ണിയുടെ വീട്ടില്‍ 5,000 രൂപയും രണ്ട് മൊബൈല്‍ഫോണുകളും ഫ്ളാസ്ക്കുമാണ് മോഷണം പോയത്. തൊട്ടടുത്ത രണ്ട് വീടുകളിലെ വസ്ത്രങ്ങള്‍ കീറി നശിപ്പിച്ചിട്ടുണ്ട്. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.