പേജുകള്‍‌

2013, ഡിസംബർ 23, തിങ്കളാഴ്‌ച

സുരയ്യയുടെ ഓര്‍മ്മകളുറങ്ങുന്ന നീര്‍മാതളച്ചുവട്ടില്‍ മുകുന്ദനെത്തി

കെ എം അക് ബര്‍ 
പുന്നയൂര്‍ക്കുളം: മലയാളത്തിന്റെ പ്രിയകഥാകാരി കമലാ സുരയ്യയുടെ ഓര്‍മ്മകളുറങ്ങുന്ന പുന്നയൂര്‍ക്കുളത്തെ നീര്മാതള ഭൂമിയിലേക്ക് മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍ ഒരിക്കല്‍കൂടിയെത്തി. നാഗയക്ഷി ശില്‍പവും കാടുമൂടിയ കുളവും ചുറ്റി നടന്നുകണ്ടു. കാവിനോട് ചേര്‍ന്നുള്ള തൊട്ടുപറമ്പിലെ നാലപ്പാട്ടു നാരായണ മേനോന്റെ സമാധിസ്ഥലത്തും പ്രാര്‍ത്ഥാനാനിരതനായി നിന്നു. ബാലാമണിയമ്മയിലുള്ള പോലെത്ത തന്റെ മാതൃത്വം എല്ലാവര്‍ക്കും സ്നേഹമായി നല്‍കിയതും അവരുടെ വാക്കുകളിലെ സത്യസന്ധതയെക്കുറിച്ചും കഥാകാരന്‍ വാചാലനായി.


ജീവിതത്തിന്റെ അകവും പുറവും എഴുത്തും സ്നേഹത്തില്‍ ചാലിച്ച എഴുത്തുകാരിയോടുള്ള സ്നേഹം പറഞ്ഞു മതിവരാത്ത മുകുന്ദന്‌ ഒരു പരിഭവം മാത്രം. പ്രിയ എഴുത്തുകാരിയുടെ പേരിലൊരു സ്മാരകമുയര്‍നിട്ടില്ല. മുകുന്ദന്‍ സാഹിത്യഅക്കാദമി പ്രസിഡന്റായിരിക്കെ കമലാസുരയ്യ സ്മാരക സമുച്ചയത്തിന്‌ ശിലാസ്ഥാപനം നടത്തിയെങ്കിലും ഇതു വരെ നിര്‍മാണം ആരംഭിച്ചിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.