പേജുകള്‍‌

2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

അബുദാബി അല്‍ വാഹദ മാളിലും തിരിച്ചറിയല്‍ കാര്‍ഡ് സെന്‍റെര്‍

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സെന്‍റെര്‍ അബുദാബി അല്‍ വാഹദ മാളില്‍ തുറക്കുന്നു. ജൂണിലാണ് കാര്‍ഡിന്‍റെ  കാല പരിധി എന്നതിനാല്‍ കാര്‍ഡ് അപേക്ഷക്കായി നിലവിലുള്ള തിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സെന്‍റെര്‍ തുറക്കുന്നതെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.

അല്‍ റഹബ, ബനിയാസ്, ഖലീഫ സിറ്റി, തലസ്ഥാന നഗരിക്കു പുറത്തുള്ള മറ്റു സ്ഥലങ്ങളിലും പുതിയ സെന്റെരുകള്‍ ആരംഭിക്കാന്‍ അതോറിറ്റി ശ്രമിക്കുന്നുണ്ട് വിദൂര സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും കൂടി ഉപകാര പ്രദമാകാന്‍ കൂടിയാണ്  സെന്ററുകള്‍ തുറക്കുന്നത്. അല്‍ വാഹദ മാളില്‍ അടുത്ത ആഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ സെന്റര്‍ തുറക്കുന്നത്. മാസവസാനത്തില്‍ പൂര്‍ണ്ണ തോതില്‍ സെറെര്‍ പ്രവര്‍ത്തനം ആരംഭിക്കും. അതോറിറ്റി പബ്ലിക് മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുല്‍ അസീസ്‌ അല്‍ മാഎരി അറിയിച്ചു. അല്‍ വാഹദ മാള്‍ സെന്റരില്‍  9 പുരുഷ കൌണ്ടറും, 7 വനിതാ കൌണ്ടാരുമാണ് അല്‍ വാഹദ മാളില്‍ ഒരുക്കുന്നത്. നിലവില്‍ മറീന മാളില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമയ പരിധി ഉള്ളതിനാല്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

2010 ഡിസംബര്‍ ആയിരുന്നു കാര്‍ഡിന്റെ അവസാന സമയമായി നിശ്ചയിചിരുന്നത്  എന്നാല്‍ പദ്ധതി കാലപരിധിക്കുള്ളില്‍ കഴിയാത്തതിനാല്‍ ഇക്കൊല്ലം ജൂണ്‍ വരെ സമയം നീട്ടുകയായിരുന്നു. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പരിധിയില്‍ 50 ലക്ഷം ഉപഭോക്താക്കളാണ് ഉള്ളത്

ഖത്തര്‍ ഫുട്ബാള്‍ ടീമിനു പുതിയ കോച്ച്‌


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ ഫുട്ബാള്‍ ടീമിന്റെ പുതിയ കോച്ചായി സെര്‍ബിയക്കാരനായ മിലോവന്‍ റജെവാകിനെ നിയമിച്ചു. മിലോവന്‍ ഖത്തര്‍ ടീമിന്റെ പരിശീലകനാകുന്നതില്‍  സന്തോഷം നല്‍കുന്നെന്ന് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് ആല്‍ഥാനി പറഞ്ഞു.

ഘാന ടീമിന്റെ പരിശീലകസ്ഥാനത്തിരുന്ന് കഴിവ് തെളിയിച്ച മിലോവന്‍ ഇതുവരെ കോച്ചായിരുന്ന ബ്രൂണോ മെറ്റ്‌സുവിന്റെ  ഒഴിവിലേക്കാണ്‌ നിയമിക്കപ്പെട്ടത്. അദ്ദേഹത്തിന് കീഴില്‍ ഖത്തര്‍ ടീമിന് ഏറെ മുന്നേറാനാകുമെന്നും അഹ്മദ് ആല്‍ഥാനി കൂട്ടിച്ചേര്‍ത്തു. 2022ലെ ലോകകപ്പിന് ആതിഥ്യമരുളാനൊരുങ്ങുന്ന ഖത്തറില്‍ പരിശീലകനായെത്താന്‍ കഴിയുന്നത് അഭിമാനകരമാണെന്നായിരുന്നു മിലോവന്റെ പ്രതികരണം.

ഒട്ടേറെ ക്ലബ്ബുകളിലായി സെര്‍ബിയന്‍ ഫുട്ബാളിന്റെ പ്രതിരോധ നിരയില്‍ തിളങ്ങിയ മിലോവന്‍ 2008ലാണ് ഘാന ടീമിന്റെ പരിശീലകനാകുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വെയോട് തോറ്റ് ഘാന പുറത്താകുകയായിരുന്നു. ഇതോടെ കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് മിലോവന്‍ പരിശീലകസ്ഥാനമൊഴിയുകയായിരുന്നു.

പാവറട്ടിയില്‍ പാമ്പ് വേട്ട: പിടി കൂടിയത് ഉഗ്രവിഷമുള്ള മൂന്നു പുല്ലാനി മൂര്‍ഖനെ

ഇസഹാക്ക് അബ്ദുള്ള
പാവറട്ടി: മനപ്പടി - വെന്മേനാട് റോഡില്‍ ഏഴു മണിക്കൂര്‍ നീണ്ട പാമ്പ് വേട്ട നാട്ടുകാര്‍ക്ക് ഹരമായി. വിവരമറിഞ്ഞ് സമീപ പ്രദേശങ്ങളില്‍ നിന്ന് പോലും ജനക്കൂട്ടം ഒഴുകിയെതിയതോടെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഒടുവില്‍ തിരക്ക് നിയന്ത്രിക്കുവാന്‍ പോലീസ് എത്തിയെങ്കിലും ഫലം കണ്ടില്ല.

കല്പക ഓയില്‍ മില്ലിന് സമീപം മതില്‍ പൊത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ പത്തി വിടര്‍ത്തിയ പാമ്പിനെ കണ്ടെത്തിയത്. പാമ്പിന്റെ നീളവും ഫണവും കണ്ടു രാജ വെമ്ബലായാനെന്നാണ് ആദ്യ പ്രചാരണം . വിവരമറിഞ്ഞ് എത്തിയവരെല്ലാം പാമ്പിനു കാവല്‍ നിന്നു. നാലുമണിയോടെ പ്രദേശത്ത് വന്‍ ആള്‍ക്കൂട്ടമായി. എങ്ങിനെയെങ്കിലും പാമ്പിനെ പിടിക്കനമെന്നായി നാട്ടുകാര്‍ . കാരണം ഗ്രാമവാസികള്‍ക്ക്‌ പാവറട്ടിയിലോട്ടു പോകുന്ന മെയിന്‍ റോഡാണിത്. അവസാനം പാമ്പ് പിടുത്തത്തില്‍ വിദഗ്ദനായ സേവ്യര്‍ എല്തുരുത്തിനെ ഫോണില്‍ വിളിച്ചു. ആറരയോടെ സ്ഥലത്തെത്തിയ സേവ്യര്‍ നാട്ടുകാരുടെ സഹായത്തോടെ മതില്‍ കെട്ടു പൊളിച്ചു. ഒന്നിന് പുറകെ മറ്റൊന്നായി മൂന്ന് ഉഗ്രവിഷമുള്ള പാമ്പുകള്‍ സേവ്യറിന്റെ കയ്യിലെത്തിയ കാഴ്ച കണ്ടു നാട്ടുകാര്‍ അമ്പരന്നു. സേവ്യര്‍ പാമ്പുകളെ ഭദ്രമായി ചാക്കില്‍ കെട്ടിയതോടെ നാട്ടുകാര്‍ ആര്‍ത്തുവിളിച്ചു. ആറടിയിലേറെ നീളമുള്ള പാമ്പുകളെ പിടി കൂടിയതോടെ ഇനി ധൈര്യമായി ഇതിലൂടെ പോകാമല്ലോ എന്ന് ആശ്വസിച്ചു കൊണ്ട് രാത്രി എട്ടരയോടെ ജനങ്ങള്‍ അവിടെ നിന്നു മടങ്ങിപ്പോയി .

2011, ഫെബ്രുവരി 27, ഞായറാഴ്‌ച

ജൂണ്‍ മുതല്‍ കബനികളുടെ പട്ടിക പുന‍നിര്‍ണ്ണയിക്കും: തൊഴില്‍ മന്ത്രാലയം

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: അടുത്ത ജൂണ്‍ മുതല്‍ കബനികളുടെ പ്രവര്‍ത്തനവും, നിലവാരവും, നിയമനവും, വിലയിരുത്തി മികച്ച വിഭാഗത്തില്‍ കബനികളെ ഉള്‍പ്പെടുത്തുന്ന കാര്യം തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. തൊഴിലാളികളില്‍  10% എങ്കിലും സ്വദേശികളായിരിക്കണമെന്ന  നിയമവും കാറ്റഗറി മാറ്റുന്നതിന്‍റെ പ്രധാന ഘടകം. തൊഴില്‍ നിയമ പരിഷ്കരണത്തിന്‍റെ ഭാഗമായി കബനികളുടെ പട്ടിക പുനനിര്‍ണയിക്കുന്ന നടപടികള്‍ ജൂണ്‍ മുതല്‍ തുടങ്ങും, ലേബര്‍ കാര്‍ഡ് പ്രകാരമാണ് തൊഴിലാളികളുടെ മൊത്തം കണക്ക് ശേഖരിക്കുക. പാര്‍ടൈം -താല്‍ക്കാലിക വിസകളിലുള്ളവരെ  സ്ഥിരം തൊഴിലാളികളെ ഗണത്തില്‍ പെടുത്തില്ല, കബനികളുടെ പ്രത്യേക സാഹചര്യം നോക്കി ആറുമാസം കാലാവധിയുള്ള താല്‍ക്കാലിക വിസകളും ഒരു വര്‍ഷ കാലാവധിയുള്ള പാര്‍ ടൈം വിസകളും സ്വദേശികള്‍ക്കും നല്‍കുന്നത്.
തൊഴില്‍ വേതന വ്യവസ്തകളല്ലാം ഭിന്നമായിരിക്കും എന്നിരിക്കെ ഇവര്‍ കബനികളുടെ സ്ഥിരം തൊഴിലാളികളായി മന്ത്രാലയം അംഗീകരിക്കുകയോ പട്ടികയിലോ ഉള്‍പ്പെടുത്തില്ല. ബിരുദവും, ബിരുദാനന്തര ബിരുദവും മുള്ള ജീവനക്കാര്‍ക്കും  12,000 ദിര്‍ഹം കുറഞ്ഞ വേതനം നിശ്ചയിച്ചത്, ഏതങ്കിലും വിഷയത്തില്‍ ഡിപ്ലോമ അല്ലങ്കില്‍ സമാന യോഗ്യതയുള്ളവര്‍ക്ക്  7000  ദിര്‍ഹം ശബളവും കബനികള്‍ നല്‍കിയിരിക്കണം.
സെക്കണ്ടറി  വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക്‌ വേതനം അയ്യായിരത്തില്‍ കുറയാത്ത പാടില്ലാന്ന നിയമം കഴിഞ്ഞ മാസമാണ് മന്ത്രാലയം നടപ്പില്‍ വരുത്തിയത്, ഈ മൂന്നു വിഭാഗങ്ങളില്‍ സ്വദേശികള്‍ക്കും കബനികളില്‍ നിയമനം നല്‍കി നിര്‍ദ്ധിഷ്ട ഒഴിവുകള്‍ പൂര്‍ത്തിയാക്കണം, സ്ഥാപനങ്ങളില്‍ 10 % സ്വദേശികളെ ജോലിക്ക് വെക്കണം എന്നതും അതില്‍ കബനികള്‍ എത്ര കണ്ടു വിജയിച്ചു എന്നതും കബനികളുടെ പട്ടികയില്‍ സ്ഥാന കയറ്റത്തിന് മുന്‍ തൂക്കം നല്‍കുന്നു. ഇപ്രകാരം നിയമനം കിട്ടുന്ന സ്വദേശികള്‍ അവര്‍ക്കുള്ള പെന്‍ഷനും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപെടാതിരിക്കാന്‍ അവരുടെ വിശദാംശങ്ങള്‍ അടുത്തുള്ള സാമൂഹിക മന്ത്രാലയത്തിന്‍റെ  ഓഫീസുകളില്‍ അല്ലങ്കില്‍ സഹായ സംരംഭക കേന്ത്രങ്ങളിലോ രജിസ്റെര്‍ ചെയ്യതിരിക്കണം തൊഴില്‍ മേഖലകളില്‍ സമഗ്ര പരിഷ്ക്കാരങ്ങള്‍ മന്ത്രാലയം ഇക്കൊല്ലം നടപ്പാക്കുന്നതിനാല്‍ നിയമനങ്ങളിലും, കബനി പ്രവര്‍ത്തനങ്ങളിലും അടിമുടി പ്രഫഷണലിസം കബനികള്‍ കൈവരിക്കേണ്ടിവരും

2011, ഫെബ്രുവരി 26, ശനിയാഴ്‌ച

ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ കബളിപ്പിക്കല്‍: പാടൂരില്‍ ഇറാനിയന്‍ യുവതി രണ്ടു ദിവസം വീട്ടു തടങ്കലില്‍


അനുബന്ധ വാര്‍ത്തകള്‍

 1. വിദ്യാര്‍ഥികള്‍ക്ക് മൊബൈലില്‍ അശ്ളീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കി; മൂന്നു യുവാക്കള്‍ അറസ്റില്‍
 2. പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതു ഫോണില്‍ പകര്‍ത്തിയ അധ്യാപകനെ പിടികൂടി
 3. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടു പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ് ചെയ്തു
 4. സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വില്ലനാവുന്നു
 5. സ്കൂള്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥിനികളെ ഗുരുവായൂര്‍ റെയില്‍വേ സ്റേഷനില്‍ നിന്നുംകണ്െടത്തി
 6. വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക: പോലീസ്‌ എമാന്മാരുണ്ട് പിന്നാലെ
 7. ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ കബളിപ്പിക്കല്‍: പാടൂരില്‍ ഇറാനിയന്‍ യുവതി രണ്ടു ദിവസം വീട്ടു തടങ്കലില്‍

  കടപ്പുറത്ത് അപ്രതീക്ഷിത കടലേറ്റത്തില്‍ അടുക്കള തകര്‍ന്നു


  കെ എം അക്ബര്‍
  ചാവക്കാട്: അര്‍ധരാത്രിയില്‍ അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തില്‍ അടുക്കള തകര്‍ന്നു. കടപ്പുറം അഞ്ചങ്ങാടി വളവില്‍ അറക്കല്‍ വീട്ടില്‍ നഫീസയുടെ വീടിനോടു ചേര്‍ന്നുള്ള ഓലമേഞ്ഞ അടുക്കളയാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു സംഭവം. കടല്‍ വെള്ളം വീട്ടിനുള്ളിലേക്ക് ഇരച്ചു കയറിയതോടെ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാര്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ഇതേ സമയം വീട്ടില്‍ നഫീസയും മകളും രണ്ട് പേരക്കുട്ടികളുമാണ് ഉണ്ടായിരുന്നത്. കടലേറ്റത്തെ തുടര്‍ന്ന് രൂപപ്പെട്ട കുഴിപ്പന്‍ തിരമാലയെ തുടര്‍ന്ന് കരയില്‍ വന്‍ തോതില്‍ മണ്ണിെലിപ്പുണ്ടായി. ഇതോടെ നിരവധി തെങ്ങുകളും കടപുഴകിയിട്ടുണ്ട

  പോലിസിനേയും കാത്ത് രണ്ടര വയസുകാരിയുടെ മൃതദേഹം അത്യാഹിത വിഭാഗത്തില്‍ കിടത്തിയത് ഏഴര മണിക്കൂര്‍

  കെ എം അക്ബര്‍
  ചാവക്കാട്: വീട്ടിനുള്ളില്‍ തൊട്ടിലില്‍ കിടന്നുറങ്ങവെ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടര വയസുകാരിയുടെ മൃതദേഹം പോലിസിനെയും കാത്ത് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കിടത്തിയത് ഏഴര മണിക്കൂര്‍. മൃതദേഹത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കാന്‍ പോലിസ് എത്തിയത് 21 മണിക്കൂര്‍ കഴിഞ്ഞ്. അകലാട് ശൈഖ് ഖലീഫ കോളനിയില്‍ പുതിയവീട്ടില്‍ അബ്ദുള്ളയുടെ മകള്‍ ഹസ്നയുടെ മൃതദേഹമാണ് പോലിസിനേയും കാത്ത് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ മറ്റു രോഗികള്‍ക്കരികെ കിടത്തിയത്. ഇതേ സമയം ഇവിടെ കുട്ടികളും ഗര്‍ഭിണികളുമടക്കം നിരവധി രോഗികള്‍ ചികില്‍സക്കായി എത്തിയിരുന്നു. ഫാനിനു താഴെ കര്‍ട്ടണ്‍ കൊണ്ട് മറച്ച് കട്ടിലിലായിരുന്നു മൃതദേഹം കിടത്തിയിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ഹസ്നയെ മരിച്ച നിലയില്‍ കണ്ടത്. രണ്ടര മണിയോടെ മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഉടന്‍ തന്നെ വിവരം വടക്കേകാട് പോലിസിലും അറിയിച്ചു. എന്നാല്‍ പോലിസ് ആശുപത്രിയിലെത്തിയില്ല. ഇതോടെ ആശുപത്രി അധികൃതര്‍ മൃതദേഹം രാത്രി പത്തോടെ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 11.30 ഓടെയാണ് പോലിസ് മേല്‍നടപടികള്‍ക്കായി ആശുപത്രിയിലെത്തിയത്. പിന്നീട് മൃതദേഹം പോസ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു.

  കല്ലുമക്കായ്, മുരിങ്ങ കൃഷിയുടെ ഉദ്ഘാടനം

  കെ എം അക്ബര്‍
  ചാവക്കാട്: പഞ്ചായത്തിന്റെയും കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കല്ലുമക്കായ്, മുരിങ്ങ കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റജീനാ മൊയ്നുദീന്‍ നിര്‍വ്വഹിച്ചു. പി കെ ജമാലുദീന്‍ അധ്യക്ഷത വഹിച്ചു. കെ എം ഇബ്രാഹിം, കെ ജെ ചാക്കോ, നളിനി ലക്ഷ്മണന്‍, സുബൈര്‍, പി ടി ലായാഖത്ത്, കെ ഐ വാസു, പി ടി ഷംസു സംസാരിച്ചു.

  മാഫിയകളെ കയ്യാമം വെക്കുമെന്ന് പറഞ്ഞവര്‍ മാഫിയകളുടെ സംരക്ഷകരായി മാറുന്നു: പി സുരേന്ദ്രന്‍
  കെ എം അക്ബര്‍
  ചാവക്കാട്: മാഫിയകളെ കയ്യാമം വെക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ മാഫിയകളുടെ സംരക്ഷകരായി മാറിയെന്ന് കഥാകൃത്ത് പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാല്‍ നൂറ്റാണ്ടായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവിലൂടെ കോടികള്‍ ലഭിച്ചിട്ടും യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വാരുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ ആക്ഷന്‍ കൌണ്‍സില്‍ സംഘടിപ്പിച്ച ദ്വിദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മാഫിയകളുടെ സംഘമ ഭൂമിയായി മാറിയ കേരളത്തില്‍ വി എം സുധീരനെ പോലെയുള്ള വേറിട്ട ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നത് ആശ്വസകരമാണെന്നും അദേഹം പറഞ്ഞു. എം എ റഹ്മാന്‍ സേഠ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് വട്ടേകാട്, എം എ ആദം, റഫീഖ് വാടാനപ്പള്ളി, സുലൈമാന്‍ ഹാജി എന്നിവരാണ് ഉപവാസമിരിക്കുന്നത്. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, ടി എല്‍ സന്തോഷ്, അഷറഫ് വടക്കൂട്ട്, ജമാല്‍ പെരുമ്പാടി, ഷറഫുദീന്‍ മുനക്കകടവ്, പി കെ ബഷീര്‍, കെ എ സദറുദീന്‍, ഐ കെ വിജയരാജന്‍, ടി വി മുഹമ്മദാലി, ഉമര്‍ഹാജി തെരുവത്ത്, ടി കെ മുബാറക്ക്, സുമയ്യാ സിദീഖ്, അക്ബര്‍ ചേറ്റുവ, പി സി അബൂബക്കര്‍ ഹാജി, ആര്‍ വി മന്‍സൂര്‍, പി എ അഷ്ക്കര്‍അലി, എം കെ ഹാഷിം, അന്‍വര്‍ ചേറ്റുവ, തമ്പി കളത്തില്‍, സുലൈമാന്‍ ഹാജി, അബ്ദുള്‍ റഊഫ് ചേറ്റുവ, ഫാറൂഖ് പണ്ടാരി, എ കെ മോഹന്‍ദാസ്, ടി ജെ ലുഖ്മാന്‍, എം ബി റഫീഖ് വാടാനപ്പള്ളി, എന്‍ കെ സലാഹുദീന്‍ സംസാരിച്ചു.

  വെസ്റ്റ് ബേ പാതാള പാത നിര്‍മാണം തുടങ്ങി

  മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
  ദോഹ: ഖത്തര്‍ വെസ്റ്റ് ബേയിലെ പ്രധാന കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതാള പാത നിര്‍മാണം തുടങ്ങി.36 ബില്യന്‍ ഡോളര്‍ ചിലവു വരുന്ന 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതാള പാതക്കിടക്ക് 10 സ്റ്റേഷനുകളും ഉണ്ടായിരിക്കും.
  വാണിജ്യ, വ്യവസായ, ഭരണ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടായിരിക്കും പാത നിര്‍മിക്കുക. ദോഹ മെട്രോ പ്രോജക്ടിന്റെ ഭാഗമായി സ്ഥാപിക്കുന്ന ഓട്ടോമാറ്റഡ് പീപ്പിള്‍ മൂവര്‍ സിസ്റ്റം 2018നകം പൂര്‍ത്തിയാക്കും. പൊതു ജനങ്ങള്‍ക്കും വിഐപികള്‍ക്കും, കുടുംബങ്ങള്‍ക്കുമായി മൂന്നു കാരിജുകള്‍ ഉണ്ടാകുന്ന മെട്രോയില്‍ ഡ്രൈവറുണ്ടായിരിക്കില്ല.

  ഖത്തറില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 36 ഇന്ത്യക്കാര്‍ ജയില്‍

  മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
  ദോഹ:  കഴിഞ്ഞവര്‍ഷം 2448 പേരെ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്കയച്ചു. ഇവരില്‍ 154 പേര്‍ സ്ത്രീകളണ്. നിലവില്‍ അഞ്ച് സ്ത്രീകളടക്കം 94 ഇന്ത്യക്കാരാണ് ഡീപോര്‍ട്ടേഷന്‍ ക്യാമ്പിലുള്ളത്. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 36 ഇന്ത്യക്കാര്‍ ജയിലിലുണ്ട്. 432 തൊഴിലാളികളുടെ പരാതികള്‍ തുടര്‍നടപടികള്‍ക്കായി എംബസിയില്‍ നിന്ന് തൊഴില്‍ വകുപ്പിന് കൈമാറിയെന്നും എംബസി അധികൃതര്‍ അറിയിച്ചു .ഇന്നലെ എംബസിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തോടനുബന്ധിച്ച് എംബസി അധികൃതര്‍ മാധ്യമപ്രവര്‍ത്തകരോട് സംരിക്കുകയായിരുന്നു.
  2009ല്‍ 262 ഇന്ത്യക്കാരാണ് മരിച്ചതെങ്കില്‍ 2010 ത്തില്‍ അത് 233  ആയി കുറഞ്ഞു.അതില്‍ 52 എണ്ണം അപകട മരണങ്ങളായിരുന്നു. ഇവയില്‍ 29 എണ്ണം റോഡപകടങ്ങളും 23 എണ്ണം തൊഴില്‍ സ്ഥലത്തുണ്ടായ അപകടങ്ങളുമാണ്.  2011  ല്‍ ഇതുവരെ 43 ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ട്.2010  ത്തില്‍  70,000ഓളം കോണ്‍സുലാര്‍ സേവനങ്ങള്‍ എംബസി നല്‍കി.അതില്‍ 33000 ത്തില്‍ അധികം അപേക്ഷകള്‍ പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കിയവയായിരുന്നെന്നും അതില്‍ 2000 ല്‍ അധികം പുതിയ കുട്ടികള്‍ക്കുള്ള പാസ്‌പോര്‍ട്ടുകളായിരുന്നെന്നും എംബസി അധികൃതര്‍ അറിയിച്ചു.
  പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്നലെ നടന്ന ഈ മാസത്തെ ഓപ്പണ്‍ ഫോറത്തില്‍ മൊത്തം മൂന്ന് പരാതികളാണ് ലഭിച്ചതെന്ന് അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ അറിയിച്ചു. ഇവയില്‍ രണ്ട് പരാതികള്‍ സ്‌പോണ്‍സര്‍ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കാത്തതുസംബന്ധിച്ചും ഒരെണ്ണം സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിരിക്കുന്നതു സംബന്ധിച്ചും ആയിരുന്നു. സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ട് പരാതികളില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് അംബാസഡര്‍ പറഞ്ഞു.
  അംബാസിഡര്‍ ദീപാ ഗോപാലന്‍ വാധ്വക്കൊപ്പം എംബസി മിനിസ്റ്റര്‍ സഞ്ജീവ് കൊഹ്‌ലി, സെക്കന്റ് സെക്രട്ടറിമാരായ എം.ആര്‍ ഖുറൈശിക്കൊപ്പം അനില്‍ നൗട്യാല്‍ ,ഒ.പി.ത്യാഗി,ശിവേന്ദ്ര മീന തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

  ഗുരുവായൂരില്‍ സംസ്ഥാന ഹൈജമ്പ് ജേതാവിന് നേരെ ആക്രമണം


  കെ എം അക്ബര്‍
  ഗുരുവായൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ശ്രീനിത്ത് മോഹന് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് സ്കൂളില്‍ പരിശീലനത്തിനായി ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളില്‍ എത്തിയ ശ്രിനിത്തിനെ പത്താം ക്ളാസിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ ശ്രിനിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. പരിശീലനത്തിനായി സ്കൂളിലെത്തിയപ്പോള്‍ അക്രമികള്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതു കണ്ട് തിരിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെ സംഘം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ശ്രീനിത്ത് പറഞ്ഞു. ഹൈജമ്പിനായി ഉപയോഗിക്കുന്ന കിടക്കകളില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ ചാടുന്നത് അദ്ധ്യാപകന്റെ നിര്‍ദ്ദേശ പ്രകാരം ആഴ്ചകള്‍ക്കു മുമ്പ് ശ്രീനിത്ത് തടഞ്ഞിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നറിയുന്നു. ഗുരുവായൂര്‍ ദേവസ്വത്തിലെ താല്‍ക്കാലിക ജീവനക്കാരനായ താമരയൂര്‍ തേക്കെ വീട്ടില്‍ മോഹനന്റെ മകനായ ശ്രീനിത്ത് മോഹന്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. 16 വര്‍ഷം മുമ്പുണ്ടായിരുന്ന 1.9 മീറ്റര്‍ റെക്കോര്‍ഡ് മറികടന്ന് 1.98 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയ ശ്രീനിത്ത് ദേശീയ തലത്തിലുള്ളതടക്കം നിരവധി മല്‍സരത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

  പോപുലര്‍ ഫ്രണ്ട് 'പ്രിയപ്പെട്ട നബി' മീലാദ് മീറ്റ്

  കെ എം അക്ബര്‍    
  വടക്കേകാട്: 'പ്രിയപ്പെട്ട നബി' മീലാദ് മീറ്റിനോടനുബന്ധിച്ച് പോപുലര്‍ ഫ്രണ്ട് കല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മീലാദ് മീറ്റ് നടത്തി. മൂന്നാംകല്ല് സെന്ററില്‍ നടന്ന മീറ്റില്‍ അബ്ദുള്‍ നാസര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ഷാഫി ഞമനേങ്ങാട് അധ്യക്ഷത വഹിച്ചു. റാഫി കല്ലൂര്‍, ശരീഫ് കല്ലൂര്‍, ഹിഷാം കല്ലൂര്‍, സ്വബിര്‍ ആറ്റുപുറം സംസാരിച്ചു. ദഫ്മുട്ട്, അറബനമുട്ട് തുടങ്ങി കലാപരിപാടികളും അരങ്ങേറി.
  ചാവക്കാട്: പോപുലര്‍ ഫ്രണ്ട് ബ്ളാങ്ങാട് ബീച്ച് യൂണിറ്റിന്റെ നേതൃത്വത്തില്‍ 'പ്രിയപ്പെട്ട നബി' മീലാദ് മീറ്റ് നടത്തി. ബ്ളാങ്ങാട് ബീച്ചില്‍ നടന്ന മീറ്റ് പി.എം അഷറഫ് ഉദ്ഘാടനം ചെയ്തു. ഷിഹാബുദീന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ഫൈസല്‍, യൂണിറ്റ് സെക്രട്ടറി ഷറഫു, മുസ്തഫ സംസാരിച്ചു.


  പാവറട്ടി: പോപുലര്‍ ഫ്രണ്ട് പാവറട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ 'പ്രിയപ്പെട്ട നബി' മീലാദ് മീറ്റ് നടത്തി. വെണ്‍മേനാട് നടന്ന മീറ്റില്‍ സെയ്നുദീന്‍ മൌലവി മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ഷറഫുദീന്‍ തങ്ങള്‍, യൂണിറ്റ് സെക്രട്ടറി ഷമീര്‍ പാവറട്ടി സംസാരിച്ചു.

  വെങ്കിടങ്ങ്: പോപുലര്‍ ഫ്രണ്ട് വെങ്കിടങ്ങ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 'പ്രിയപ്പെട്ട നബി' മീലാദ് മീറ്റ് നടത്തി. മുപ്പട്ടിത്തറയില്‍ നടന്ന മീറ്റില്‍ കബീര്‍ വടക്കാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ആസിഫ്, സുബൈര്‍, ഷറഫു തങ്ങള്‍ സംസാരിച്ചു.

  ചെന്ത്രാപ്പിന്നി: 'പ്രിയപ്പെട്ട നബി' മീലാദ് മീറ്റിനോടനുബന്ധിച്ച് പോപുലര്‍ ഫ്രണ്ട് കൈപ്പമംഗലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹന ജാഥ നടത്തി. മതിലകത്ത് നിന്നും ആരംഭിച്ച ജാഥ ചെന്ത്രാപ്പിന്നി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന പൊതുസമ്മേളനത്തില്‍ ഷിഹാബ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് റഫീഖ് മൂന്നുപീടിക അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷെമീര്‍ ചെന്ത്രാപ്പിന്നി, ഹംസ കൊപ്രക്കളം സംസാരിച്ചു.

  ചാവക്കാട്ട് കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്

  കെ എം അക്ബര്‍
  ചാവക്കാട്: നിയന്ത്രണം വട്ട് ട്രാന്‍സ്ഫോര്‍മര്‍ ഘടിപ്പിച്ച വൈദ്യുത പോസ്റ്റിലിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് ഓവുങ്ങലിലായിരുന്നു അപകടം. തിരുവനന്തപുരം ചെറിയകൊള്ളി കുന്നത്തു വീട്ടില്‍ പൊന്നമ്മ (48), മാതാവ് ഈശ്വരിയമ്മ (68), പൊന്നമ്മയുടെ മകള്‍ അമൃത (17), കാര്‍ ഡ്രൈവര്‍ മുരളീധരന്‍ നായര്‍ (50), തിരുവനന്തപുരം വഞ്ചിയൂര്‍ പ്രദീപ്കുമാര്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് വരുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. പരിക്കേറ്റ മൂന്ന് പേര്‍ ബാങ്ക് ഓഫ് ബറോഡ വഞ്ചിയൂര്‍ ശാഖയിലെ ജീവനക്കാരാണ്. എറണാകുളത്ത് ഇന്ന് നടക്കുന്ന ബാങ്കിന്റെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട സംഘം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി പോകാനായിരുന്നു തീരുമാനം. ഇടിയുടെ അഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

  പ്രതീക്ഷയുടെ ചൂളംവിളിയുമായി ഗുരുവായൂര്‍-തിരുനാവായ പാത

  കെ എം അക്ബര്‍
  ഗുരുവായൂര്‍: ഗുരുവായൂര്‍-തിരുനാവായ പാതക്ക് 6.66 കോടി രൂപ അനുവദിച്ചതോടെ ഗുരുപവനപുരിയില്‍ പ്രതീക്ഷയുടെ ചൂളംവിളി. 15 വര്‍ഷം മുമ്പ് നടന്ന നിര്‍മാണ ഉദ്ഘാടനം ഒഴിച്ചാല്‍ പിന്നീട് പരസ്പരം പഴിചാരല്‍ മാത്രമാണ് ഗുരുവായൂര്‍-തിരുനാവായ പാതയുടെ പേരില്‍ നടന്നത്. 1994ല്‍ ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷന്‍ നിലവില്‍ വന്നപ്പോള്‍ ഗുരുവായൂര്‍ കുറ്റിപ്പുറം പാതക്കായാണ് ആദ്യം ആവശ്യമുയര്‍ന്നത്. 95 ല്‍ അന്നത്തെ കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് കല്‍മാഡി പാതയുടെ ഉദ്ഘാടനം നടത്തി. എന്നാല്‍ കുറ്റിപ്പുറത്തേക്ക് ലൈന്‍ നീട്ടിയാല്‍ കൂടുതല്‍ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നതിനാല്‍ പാത താനൂരിലേക്ക് മാറ്റി. അതും ബുദ്ധിമുട്ടാണെന്ന് കണ്ടതോടെയാണ് പാതയുടെ ദിശ തിരുനാവായയിലേക്ക് മാറ്റിയത്. എന്നാല്‍ തുടരെ തുടരെ ദിശ മാറ്റിയതല്ലാതെ പാതയുടെ പണി ആരംഭിച്ചില്ല.  സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതു കൊണ്ടാണ് പണി വൈകുന്നതെന്നായിരുന്നു റെയില്‍വെ അധികൃതരുടെ വാദം. എന്നാല്‍ പാതയുടെ രൂപരേഖ പോലും നല്‍കാതെ എങ്ങനെ ഭൂമി ഏറ്റെടുക്കുമെന്ന് റവന്യു വകുപ്പിന്റെ ചോദ്യത്തില്‍ പാതയുടെ നിര്‍മാണം നിലച്ചു. ഗുരുവായൂരിലേക്ക് ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നത് മലബാര്‍ മേഖലയില്‍ നിന്നായതിനാല്‍ ഗുരുവായൂര്‍-തിരുനാവായ പാത തീര്‍ഥാടകര്‍ക്കായിരിക്കും ഗുണം ചെയ്യുക.

  ഗള്‍ഫില്‍ പണം തട്ടിപ്പ്: പിതാവിനും മകനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

  കെ എം അക്ബര്‍
  ഗുരുവായൂര്‍: ഗള്‍ഫില്‍ നിന്നും പണം തട്ടിപ്പ് നടത്തിയ കേസില്‍ പിതാവിനും മകനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഗുരുവായൂര്‍ കണ്ടാണശേരി ചൊവ്വല്ലൂര്‍പ്പടി സ്വദേശി ഇ ഇ ഷറഫുദീന്റെ പരാതിയിലാണ് കാസര്‍കോഡ് ഹോസ്ദുര്‍ഗ് താലൂക്കില്‍ കാഞ്ഞങ്ങാട് കോവല്‍സ്റ്റോര്‍ റഷിദ് മന്‍സിലില്‍ അബ്ദുള്‍ റഹ്മാന്‍, മകന്‍ സിറാജുദീന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ചാവക്കാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഗുരുവായൂര്‍ പോലീസിനോട് ഉത്തരവിട്ടത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്നതിനിടയില്‍ അബ്ദുള്‍ റഹ്മാനും സിറാജുദീനും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ വാങ്ങുകയും രണ്ടര ലക്ഷം രൂപ തിരികെ നല്‍കിയ ശേഷം ബാക്കി തുക നല്‍കാതെ മുങ്ങിയെന്നും കാണിച്ചാണ് ഷറഫുദീന്‍ പരാതി നല്‍കിയത്. വാദിക്കു വേണ്ടി അഡ്വ. ബിജു വലിയപറമ്പില്‍ ഹാജറായി.

  വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്താനൊരുങ്ങുന്നു

   കെ എം അക്ബര്‍
  ചാവക്കാട്: സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടപ്പുറം തൊട്ടാപ്പില്‍ നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്താനൊരുങ്ങുന്നു. തിങ്കളാഴ്ച വീടുകളുടെ താക്കോല്‍ ദാനം മന്ത്രി കെ പി രാജേന്ദ്രനെ കൊണ്ട് നടത്താനാണ് റവന്യൂ അധികൃതര്‍ ശ്രമിക്കുന്നത്. 224 വീടുകളില്‍ 40 വീടുകളാണ് ഇപ്പോള്‍ പണിപൂര്‍ത്തിയാക്കിയിട്ടുള്ളത്. 7.14 ഏക്കര്‍ ഭൂമിയില്‍ ഫെബ്രുവരി 11നാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. 2010 ഏപ്രിലില്‍ വിഷുകൈനീട്ടമായി വീടുകളുടെ താക്കോല്‍ ദാനം നടത്തുമെന്ന് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ അറിയി ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീടുകളുടെ നിര്‍മാണം നടക്കുന്നത് ഇവിടെയാണ്. 224 വീടുകളില്‍ 40 വീടുകളുടെ മാത്രം പണി പൂര്‍ത്തിയായിരിക്കെ ബാക്കിയുള്ള 184 കുടുംബങ്ങള്‍ക്ക് എന്ന് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അധികൃതര്‍ ഇപ്പോഴും വ്യക്തമാക്കുന്നില്ല. അന്‍പതോളം വീടുകള്‍ക്ക് തറ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. സുനാമി പുനരധിവാസ പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണം അടുത്ത മാസം 31നു മുമ്പ് പൂര്‍ത്തിയാക്കണമെന്ന നിയമസഭാ സമതിയുടെ ശുപാര്‍ശയാണ് വീടുകളുടെ നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്തുന്നതിന് കാരണമെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുഴുവന്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ താക്കോല്‍ദാന ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.

  നീര്‍മാതള ഭൂമിയിലെ സാംസ്ക്കാരിക സമുച്ചയ നിര്‍മാണം: പൊതുമരാമത്തിനെ ഏല്‍പ്പിക്കും


  കെ എം അക്ബര്‍
  ചാവക്കാട്: പുന്നയൂര്‍ക്കുളത്തെ നീര്‍മാതള ഭൂമിയില്‍ മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയുടെ സ്മരണക്കായുള്ള സാംസ്ക്കാരിക സമുച്ചയത്തിന്റെ നിര്‍മാണച്ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കാന്‍ കേരള സാഹിത്യ അക്കാദമി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമി യോഗത്തിലാണ് തീരുമാനം. ഇതിനായുള്ള ടെണ്ടര്‍ അടുത്ത് തന്നെ ക്ഷണിക്കും. പുന്നയൂര്‍ക്കുളം സ്വദേശിയും ഇന്‍ഡിഗോ ആര്‍കിടെക്റ്ററുമായ റിയാസ് മുഹമ്മദ് രൂപപ്പെടുത്തിയ മാതൃകയില്‍ നിര്‍മിക്കുന്ന സാംസ്ക്കാരിക സമുച്ചയം 1.20 കോടി രൂപ ചെലവിലാണ് നിര്‍മിക്കുക. കൂടാതെ 2010 ലെ സംസ്ഥാന ബജറ്റില്‍ 20 ലക്ഷം രൂപ സമുച്ചയ നിര്‍മാണത്തിന് വകയിരുത്തിയിരുന്നു. കമലാ സുരയ്യ കേരള സാഹിത്യ അക്കാദമിക്ക് ഇഷ്ടദാനമായി നല്‍കിയ 17 സെന്റ് ഉള്‍പ്പെടെ 30 സെന്റ് സ്ഥലത്താണ് കോണ്‍ഫ്രന്‍സ് ഹാള്‍, സന്ദര്‍ശക മുറി, ലൈബ്രറി, കമലാ സുരയ്യയുടെ ജീവിത ചരിത്രങ്ങളും രചനകളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്മൃതി മണ്ഡപം ഉള്‍പ്പെടുന്ന സമുച്ചയം പണിതീര്‍ക്കുക. ഏറെ സാങ്കേതിക തടസങ്ങള്‍ മറികടാണ് സമുച്ചയ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ സാഹിത്യ അക്കാദി അധികൃതര്‍ കൈകൊണ്ടത്. കഴിഞ്ഞ ഭരണ സാരഥികളുടെ കാലത്ത് നീര്‍മാതള ഭൂമിയിലേക്ക് തിരിഞ്ഞു നോക്കാതിരുന്നവര്‍ ഇപ്പോള്‍ രംഗത്ത് വരുന്നത് വിവാദം സൃഷ്ടിക്കാനാണെന്ന് അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി പറഞ്ഞു. നീര്‍മാതളഭൂമി അക്കാദമിക്ക് ഇഷ്ടദാനമായി നല്‍കുന്നതിനുള്ള സമ്മതപത്രം 2006 ലാണ് കമലാ സുരയ്യ അന്നത്തെ സാംസ്ക്കാരിക മന്ത്രി എ പി അനില്‍കുമാറിന് കൈമാറിയത്. സര്‍പ്പക്കാവും പ്രതിഷ്ഠയും ഉള്ളതിനാല്‍ ഭൂമി അക്കാദമി ഏറ്റെടുക്കുന്നതിനെതിരെ ആര്‍.എസ്.എസ് അടക്കമുള്ള വര്‍ഗീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഭൂമി ഏറ്റെടുക്കല്‍ വിവാദത്തിലായി. ഭരണസമിതിയുടെ തീരുമാനമില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അന്നത്തെ അക്കാദമി പ്രസിഡന്റായിരുന്ന യൂസഫലി കേച്ചേരി വ്യക്തമാക്കിയതോടെ തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായി. പിന്നീട് പുതിയ ഭരണ സമിതി നിലവില്‍ വന്നതോടെയാണ് ഭൂമികൈമാറ്റ നടപടികള്‍ പുനരാരംഭിച്ചത്. തുടര്‍ന്ന് 2009 മാര്‍ച്ച് 31 നാണ് ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

  തെക്കഞ്ചേരി കുടിവെള്ളം കിട്ടാക്കനി; നഗരസഭ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

  കെ എം അക്ബര്‍
  ചാവക്കാട്: നഗരത്തോടു ചേര്‍ന്നു കിടക്കുന്ന തെക്കഞ്ചേരിയിലേക്ക് നഗരസഭയും ജല അതോറിറ്റിയും കുടിവെള്ളമെത്തിക്കായതോടെ ജനങ്ങള്‍ കുടിനീരിനായി നെട്ടോട്ടത്തില്‍. പരാതിയുമായി കൌണ്‍സിലറുടെ അടുത്തെത്തിയ നാട്ടുകാരെ നഗരസഭയില്‍ ഫണ്ടില്ലെന്ന് പറഞ്ഞ് കൌണ്‍സിലര്‍ മടക്കി അയക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ പത്തു ദിവസമായി വെള്ളം ലഭിക്കാതെ വലഞ്ഞ നാട്ടുകാരുടെ ദാഹമകറ്റാന്‍ സ്കില്‍ ഗ്രൂപ്പ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ടാങ്കര്‍ലോറിയില്‍ വെള്ളമെത്തിച്ച് സൌജന്യമായി വെള്ളം വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ മാതൃക കാട്ടിയത്. കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലയില്‍ ശുദ്ധജലവിതരണം കാര്യക്ഷമമാക്കാന്‍ അധികൃതര്‍ നടപടികളെടുക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഇവിടെയുള്ള ജല അതോറിറ്റിയുടെ ശുദ്ധ ജല വിതരണ പൈപ്പിലൂടെ ജീവനുള്ള മല്‍സ്യങ്ങള്‍ പുറത്തു വന്നതും ഏറെ ദുരിതം സൃഷ്ടിച്ചിരുന്നു.

  വ്യത്യസ്തനായി ഒരു എം.എക്കാരന്‍ കര്‍ഷകന്‍

  കെ എം അക്ബര്‍
  ചാവക്കാട്: തിരുവത്ര മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ പണിയെടുക്കുന്ന ഷാനില്‍കുമാറെന്ന യുവാവിനെ കാണുമ്പോള്‍ ആര്‍ക്കും അതൊരു ആശ്ചര്യമല്ല. എന്നാല്‍ ആ യുവാവിനെ കുറിച്ച് കൂടുതലറിയുമ്പോള്‍ ആരും ആദ്യമൊന്നമ്പരക്കും. പാടശേഖരത്തിരെ രണ്ടര ഏക്കറയോളം കൃഷി ഭൂമി പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യുന്ന ഈ യുവാവ് എം.എ ബിരുധദാരിയാണ്. പത്താം ക്ളാസ് യോഗ്യതപോലുമില്ലാത്തവര്‍ ഹൈടെക് ജോലി സ്വപ്നം കണ്ടിരിക്കുന്ന കാലത്താണ് ബേബിറോഡ് വടക്കുംപാട്ട് വീട്ടില്‍ ഷാനില്‍കുമാര്‍ ചണ്ടി നീക്കിയും വരമ്പു തീര്‍ത്തും മണ്ണിനോടു ചേര്‍ന്ന് പണിയെടുക്കുന്നത്. രാവിലെ ഏഴ് മണിയോടെ പാടത്തെത്തുന്ന ഷാനില്‍കുമാര്‍ വൈകീട്ട് ആറുവരെ ജോലി ചെയ്യും. ജ്യോതി ഇനത്തില്‍പ്പെട്ട വിത്താണ് ഇവിടെ വിതച്ചിട്ടുള്ളത്. പഴയ കാല കര്‍ഷകരില്‍ നിന്നും ലഭിച്ച ബാലപാഠങ്ങളുമായി പാടത്തിറങ്ങിയ ഈ യുവ കര്‍ഷകന്‍ മണ്ണില്‍ പൊന്ന് വിളയിക്കാനുള്ള കഠിന പ്രയത്നത്തിലാണ്.

  നിരത്തുകളിലെങ്ങും ഫ്ളക്സ് ബോര്‍ഡുകള്‍: സ്വരാജ് ട്രോഫിക്ക് അവകാശികളേറെ

  കെ എം അക്ബര്‍ 
  ചാവക്കാട്: ഗ്രാമപഞ്ചായത്തിന് ലഭിച്ച സ്വരാജ് ട്രോഫിക്ക് അവകാശികളേറെ. ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കടപ്പുറം പഞ്ചായത്തിന് ലഭിച്ചത് തങ്ങളുടെ വികസന കാഴ്ചപ്പാടുകളാണെന്ന് ഉയര്‍ത്തിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ ജീവനക്കാര്‍ വരെ രംഗത്തെത്തി. പലരും തങ്ങളുടെ ചിത്രം പതിച്ച ബഹുവര്‍ണ ഫ്ളക്സ് ബോര്‍ഡുകളും നിരത്തുകളിലുയര്‍ത്തി കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷവും പദ്ധതി വിഹിതം നൂറ് ശതമാനം ചെലവഴിച്ചത്, കുടിശികയടക്കം നൂറു ശതമാനം നികുതി പിരിച്ചെടുത്തത്, 1970 മുതലുള്ള മുഴുവന്‍ ജനന മരണ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ ആക്കിയത് തുടങ്ങി പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിനെ ഇത്തവണ സ്വരാജ് ട്രോഫിക്ക് അര്‍ഹമാക്കിയത്. 2005-06, 2008-09 വര്‍ഷങ്ങളിലും പഞ്ചായത്ത് സ്വരാജ് ട്രോഫി കരസ്ഥമാക്കിയിരുന്നത്.

  തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ച നിലയില്‍

  കെ എം അക്ബര്‍
  ചാവക്കാട്: തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ച നിലയില്‍. അകലാട് ശൈഖ് ഖലീഫ കോളനിയില്‍ പുതിയവീട്ടില്‍ അബ്ദുള്ളയുടെ മകള്‍ ഹസീന (രണ്ടര) യാണ് മരിച്ചത്. ഇന്നലെ (വെള്ളിയാഴ്ച) ഉച്ചക്ക് രണ്ടോടെയാണ് സംഭവം.

  2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

  ജനസംഖ്യ കണക്കെടുപ്പ്: എല്‍.ആര്‍.യു.ആര്‍ പ്രസിദ്ധീകരിച്ചു

    കെ എം അക്ബര്‍
  ചാവക്കാട്: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്‍.പി.ആറിന്റെ രൂപീകരണവുമായി ബന്നപ്പെട്ട് തീരദേശ വില്ലേജുകളില്‍ വിവരം ശേഖരിച്ചവരുടെ എല്‍.ആര്‍.യു.ആര്‍ തീരദേശത്തെ വലപ്പാട്, നാട്ടിക, വാടാനപ്പള്ളി, തളിക്കുളം, ഏങ്ങണ്ടിയൂര്‍, കടപ്പുറം, ഒരുമനയൂര്‍, കുണ്ടലിയൂര്‍, എടക്കഴിയൂര്‍ കടിക്കാട്, പുന്നയൂര്‍ എന്നീ വല്ലേജുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് മേല്‍പറഞ്ഞ വില്ലേജുകളില്‍ ഉള്‍പ്പെട്ട എന്യൂമറേഷന്‍ ബ്ളോക്കുകള്‍ പരിശോധിക്കാവുന്നതും പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും തെറ്റുകള്‍ തിരുത്തുന്നതിനും മരിച്ചവരുടെ പേരുകള്‍ ഒഴിവാക്കുന്നതിനും ഉള്‍പ്പെടുത്താത്ത പേരുകള്‍ ചേര്‍ക്കുന്നതിനും ആവശ്യമായ ഫോറങ്ങള്‍ വില്ലേജ്ആഫീസുകളില്‍ ലഭ്യമാണ്. പരാതികളും ആക്ഷേപങ്ങളും ബന്ധപ്പെട്ട തദ്ദേശ രജിസ്ട്രായ വില്ലേജ് ഓഫീസര്‍ക്ക് പ്രസിദീകരണ തിയ്യതി മുതല്‍ 20 ദിവസത്തിനുള്ളില്‍ നല്‍കേണ്ടതാണ്. ദേശീയ പ്രാധാന്യമായ വിഷയമായതിനാല്‍ എല്‍.ആര്‍.യു.ആര്‍ രജിസ്റ്റര്‍ പരിശോധിച്ച് തങ്ങളുടെ പേര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് തഹസില്‍ദാര്‍ കെ മൂസക്കുട്ടി അറിയിച്ചു. 

  ജനസംഖ്യ കണക്കെടുപ്പ്
  ചാവക്കാട്: തലൂക്ക് പരിധിയില്‍ ജനസംഖ്യ കണക്കെടുപ്പിനായി ഏതെങ്കിലും വീട്ടില്‍ ഈ മാസ് 28 നുള്ളില്‍ എന്യുമറേറ്റര്‍മാര്‍ വരാത്തപക്ഷം സെന്‍സസ് കണ്‍ട്രോള്‍ റൂം നമ്പറായ 0487 2507350 എന്ന നമ്പറില്‍ അറിയിക്കണമെന്ന് തഹസില്‍ദാര്‍ കെ മൂസക്കുട്ടി അറിയിച്ചു.

  കള്ളനും കാറ്റും ചതിച്ചില്ല; കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി


  കെ എം അക്ബര്‍
  ചാവക്കാട്: കള്ളനും കാറ്റും ചതിക്കുമെന്ന പഴമൊഴിയൊന്നും ഏശിയില്ല. ചാവക്കാട് ബ്ളാങ്ങാട് കടപ്പുറത്ത് നൂറോളം കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. ഇരട്ടപ്പുഴ ഫൈറ്റേഴ്സ് ക്ളബ് പ്രവര്‍ത്തകരാണ് നൂറോളം കടലാമക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ആയിരക്കണക്കിനു കടലാമക്കുഞ്ഞുങ്ങളെയാണ് ഫൈറ്റേഴ്സ് ക്ളബ് പ്രവര്‍ത്തകര്‍ വിരിയിച്ചിറിക്കിയിട്ടുള്ളത്. ആമ കടല്‍തീരത്ത് കയറി മുട്ടയിട്ട നാള്‍ മുതല്‍ മുട്ടകള്‍ വിരിയുന്നത് വരെ ഈ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ രാവും പകവും ആമമുട്ടകള്‍ക്ക് കാവലിരുന്നു. മുട്ടകളിട്ട സ്ഥലത്തിനു ചുറ്റും സംരക്ഷണ കൂടൊരുക്കി ഇതിനോടു ചേര്‍ന്ന് ചെറിയ ടെന്റ് കെട്ടിയാണ് ഇവര്‍ മുട്ട മോഷ്ടാക്കളില്‍ നിന്നും കടലാമ മുട്ടകള്‍ക്ക് കാവലിരുന്നത്. കഴിഞ്ഞ ദിവസം വിരിഞ്ഞിറങ്ങിയ കടലാമക്കുഞ്ഞുങ്ങളെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കടലിലേക്കിറക്കി വിട്ടു. എ സി സജിന്‍, കെ എസ് സുബീഷ്, കെ പി മുനീര്‍, പി എസ് പ്രണവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു 50 ദിവസത്തോളം കടലാമമുട്ടകള്‍ക്ക് കാവലിരുന്നത്.

  2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

  നാടകമേ ഉലകം

  നാടകമേ ഉലകം
  കെ.എം അക്ബര്‍
  ടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണ്. ഈ അനൌണ്‍ണ്‍സ്മെന്റ് കേട്ട് കഴിഞ്ഞാല്‍ 76 വയസുള്ള ഭാര്‍ഗവന്റെ മനസില്‍ പിടപിടപ്പാണ്. പുതിയ നാടകം സദസ് എങ്ങിനെ സ്വീകരിക്കുമെന്ന വെമ്പല്‍. ആയിരത്തിലധികം നാടകങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചിട്ടും പള്ളിക്കര പാറന്‍കുട്ടിയുടെയും അരീക്കര നാണിയമ്മയുടെയും മകനായ ഭാര്‍ഗവനെന്ന ഭാര്‍ഗവന്‍ പള്ളിക്കരക്ക് കടിഞ്ഞൂല്‍ നാടകത്തിന്റെ ടെന്‍ഷനാണ്. നാടകം തന്റെ ഉലകമാക്കിയ വ്യക്തിയാണ്് ഭാര്‍ഗവന്‍. പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ തന്നെ ഇരിങ്ങപ്പുറം എ.എല്‍.പി സ്കൂളിലവതരിപ്പിച്ച കാനം ഇ.ജെയുടെ 'രാവും പകലും' എന്ന നാടകത്തില്‍ രാജന്‍ എന്ന കഥാപാത്രമായി പാടിയഭിനയിച്ചായിരുന്നു കൊച്ചു ഭാര്‍ഗവന്റെ നാടക വേദിയിലെ അരങ്ങേറ്റം. അരങ്ങേറ്റ നാടകത്തിന് ലഭിച്ച അഭിനന്ദന പ്രവാഹം ഭാര്‍ഗവന്‍ തന്നിലെ കഴിവുകള്‍ സ്വയം തിരിച്ചറിഞ്ഞു. നാടകങ്ങള്‍ സ്വയം എഴുതി അഭിനയിക്കാന്‍ തുടങ്ങി. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. നാടക വേദികളില്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു. 

  ഭാര്‍ഗവന്റെ 'നാടകം' 

          മുപ്പത്തി അഞ്ച് വര്‍ഷം മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ 1975ല്‍. ഭാര്‍ഗവന്‍ സംവിധാനം ചെയ്ത 'ധൂമകേതു' വെന്ന നാടകം പുന്നയൂര്‍ക്കുളത്ത് അരങ്ങുകാണുന്നു. വേദിയിലണിനിരക്കുന്നത് ചില്ലറക്കാരല്ല. വെള്ളിത്തിരയില്‍ വെട്ടിത്തിളങ്ങുന്ന പ്രതാപചന്ദ്രനും ടി ജി രവിയുമൊക്കേയാണ്. കോഴിക്കോട് ശാന്താദേവി, കുട്ട്യേട്ടത്തി വിലാസിനി എന്നിവരുമുണ്ട്. നാടകം തുടങ്ങാറായി. ഹീറോ ആയി അഭിനയിക്കുന്ന ടി ജി രവിയെ കാണുന്നില്ല. വീട്ടിലേക്ക് വിളിച്ചു. രവി എവിടെ പോയെന്നന്ന് അവര്‍ക്കുമറിയില്ല. അസ്വസ്ഥനായ സംവിധായകനെ പ്രതാപചന്ദ്രന്‍ വിളിച്ചു. ഭാര്‍ഗവാ..... ടെന്‍ഷനടിക്കേണ്ട. ഒരു വഴിയുണ്ട്. ആകാംശയോടെ ഭാര്‍ഗവന്‍ ചോദിച്ചു. എന്തുവഴി ? നമ്മള്‍ നാടകം കളിക്കും. ഹീറോ ഇല്ലാതെ... ഭാര്‍ഗവന്‍ ഞെട്ടി. നടുങ്ങി എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഭാര്‍ഗവാ.... പേടിക്കേണ്ടടോ... താന്‍ വിചാരിച്ചാല്‍ നടത്താവുന്നതേയുള്ളൂ. അങ്ങിനെ കഥയില്‍ ചില്ലറ വ്യതിയാനങ്ങള്‍ വരുത്തി ഭാര്‍ഗവനും ടീമും 'നാടകം' കളിച്ചു.  ഒരു കോമഡി കഥാപാത്രമായി ഭാര്‍ഗവന്‍ വേദിയിലെത്തി നാടകം തീര്‍ത്തു. ബെല്‍ മുഴങ്ങുമ്പോഴും സംവിധായകന് ഭയം മാറിയിരുന്നില്ല. കാണികള്‍ കയ്യേറ്റം ചെയ്യുമോ എന്ന ഭയം. പക്ഷേ ആരും ഒന്നുമറിഞ്ഞില്ല. നാടകം ഗംഭീരമായെന്ന പല്ലവിയുമായി കാണികള്‍ സ്ഥലം വിട്ടു. വര്‍ഷം മുപ്പത്തിഅഞ്ച് കഴിഞ്ഞു. ഭാര്‍ഗവന്‍ പള്ളിക്കരയെന്ന നാടകകൃത്തിന് ഞെട്ടല്‍ മാറിയിട്ടില്ല. കാരണം, ഹീറോയെ ഒഴിവാക്കിയാണ് നാടകം അവതരിപ്പിച്ചതെന്ന് കാണികള്‍ക്ക് സംശയം തോന്നിയില്ലെന്നത് തന്നെ.

  നാടകം ജീവിത ഗന്ധി
          ഇന്ന് നായികയോ നായകനോ ഇല്ലെങ്കിലും ശരി ഭാര്‍ഗവന്‍ നാടകം നടത്തിയിരിക്കും. വീരവാദമാണെന്ന് പറഞ്ഞ് ആരും ഭാര്‍ഗവന്റെ ഈ ചങ്കുറപ്പിനെ എഴുതി തള്ളേണ്ട. ആ അനുഭവം അത്രയധികം ധൈര്യം ഭാര്‍ഗവന് നല്‍കി.  നാടകം അതു തെളിയിക്കുകയും ചെയ്യും. തെളിവെന്തെന്നല്ലേ? കഴിഞ്ഞ അഞ്ചരപതിറ്റാണ്ടിനിടെ ആയിരത്തോളം നാടകങ്ങളാണ് ഈ നാടക പ്രേമി സംഘടിപ്പിച്ചത്. അതും നിശ്ചയിച്ച തിയതികളില്‍ ഒന്നു പോലും പിഴക്കാതെ. ഏതു രീതിയിലാണ് ഭാര്‍ഗവന്‍ പ്രശസ്തനെന്ന് ചോദിച്ചാല്‍ ആരുമൊന്ന് കുഴയും. കാരണം ഭാര്‍ഗവന്‍ അറിയപ്പെടുന്ന നാടകകൃത്താണ്, നാടക നടനാണ്, നാടക സംവിധായകനാണ്, നാടക സംഘാടകനാണ്, അതിനേക്കാളുപരി നാടകക്കാര്‍ക്കിടയില്‍ വിപുലമായ സൌഹൃദ ബന്ധമുള്ളയാളാണ്.  നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഭാര്‍ഗവനിന്നും പ്രിയം നാടകത്തോടു തന്നെ. "നാടകം ജീവിത ഗന്ധിയാണ്, ഓരോ നാടകവും നല്‍കുന്നത് ഓരോ സന്ദേശമാണ്. നാടകത്തിനൊടുവില്‍ അളവില്ലാത്ത സംതൃപ്തി ലഭിക്കുന്നതും ഇതു കൊണ്ട് തന്നെ'' ഭാര്‍ഗവവന്‍ തന്റെ നാടക പ്രേമത്തിനുള്ള കാരണം വ്യക്തമാക്കുന്നു.

  മറക്കാനാവാത്ത വേദി 
           ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിനടുത്തെ ക്ഷേത്രോല്‍സവ വേദിയില്‍ 'ധൂമകേതു' നാടകം അരങ്ങില്‍ നടക്കുന്നു. പോലിസ് ഇന്‍സ്പെക്ടറായി വേഷമിടുന്ന നടന്‍ സമയത്തെത്തിയില്ല. പകരം കര്‍ട്ടന്‍ വലിക്കുന്നയാള്‍ പോലിസുകാരനായി വേഷമിട്ടു. ഇന്‍സ്പെക്ടറെ മദ്യപിക്കാനായി വീടിനകത്തേക്ക് വിളിക്കുന്ന മുതലാളിയുടെ വേഷമായിരുന്നു ഭാര്‍ഗവന്. സ്റ്റേജ് സംവിധാനത്തെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലായിരുന്ന 'പോലീസു'കാരന്‍ മുതലാളിയുടെ ക്ഷണം സ്വീകരിച്ച് വീടിന് അകത്തേക്ക് പോകുന്നതിന്് പകരം പുറത്തേക്ക് പോയി. ഇതോടെ കാണികള്‍ കൂവലും തുടങ്ങി. ഒടുവില്‍ ഭാര്‍ഗവന്റെ മനോധൈര്യം തന്നെ തുണയായി. "പിണങ്ങി പുറത്തു പോവാതെ സാറേ... അകത്തേക്കുവാ... ഒന്നു കൂടിയേച്ചു പോകാം''. ഇതു പറഞ്ഞ് പോലിസുകാരന്റെ കൈ പിടിച്ച് ഭാര്‍ഗവന്‍ അകത്തേക്ക് പോയി. സ്തംബ്ധരായ കാണികള്‍ കൂവല്‍ നിര്‍ത്തി. ഇതുപോലെ നാടകം കുഴപ്പം കൂടാതെ അവസാനിപ്പിക്കാന്‍ ഭാര്‍ഗവന്‍ ഒരു ബുദ്ധിമുട്ടും നേരിട്ടില്ല. അതുപോലെ സംഘടിപ്പിക്കാനും. പുതിയ നാടകം പ്ളാന്‍ ചെയ്യുമ്പോഴേക്കും ട്രൂപ്പുകാര്‍ അദേഹത്തെ വിളിച്ചു പറയും. അതു തന്നെ കാരണം. എന്‍ എന്‍ പിള്ളയും കെ ടി മുഹമ്മദുമുള്‍പ്പെടുന്ന നാടക ലോകത്തെ മഹാരഥന്‍മാര്‍ പോലും നാടകം സംവിധാനം ചെയ്യും മുന്‍പ് തന്നെ വിളിച്ചറിയിക്കുമായിരുന്നുവെന്ന് തലയുയര്‍ത്തി ഭാര്‍ഗവന്‍ പറയുന്നു.

  തപാല്‍ വകുപ്പിലെ നാടകക്കാരന്‍ 
          തപാല്‍ വകുപ്പില്‍ പബ്ളിക് റിലേഷന്‍സ്് ഇന്‍സ്പെക്ടറായിരുന്നു ഭാര്‍ഗവന്‍. ജോലിക്കിടെയിലും ഭാര്‍ഗവനെ നാടക ജ്വരം വിട്ടൊഴിഞ്ഞിരുന്നില്ല. അതിനു തെളിവായി 'സ്റ്റേജ് ലാന്റ് വന്നേരി' എന്ന പേരില്‍ നാടക ക്ളബ് രൂപവല്‍ക്കരിച്ചു. അന്നായിരുന്നു സ്വയം ചിട്ടപ്പെടുത്തിയ 'ധൂമകേതു' അരങ്ങു കാണുന്നത്. നാടകചലചിത്ര രംഗത്തെ പ്രമുഖര്‍ അഭിനയിച്ച ആ നാടകം 200 ഓളം വേദികളില്‍ അവതരിപ്പിച്ചു. പിന്നെ 'ഭാരത് കലാലയം' സ്ഥാപിച്ചു.  നാടകപ്രേമത്തിനിടയിലും മികച്ച തപാല്‍ ജീവനക്കാരനുള്ള പുരസ്ക്കാരം ഭാര്‍ഗവനെ തേടിയെത്തി. കലാ ജീവിതത്തിന്റെ തിരക്കുകളില്‍ തന്റെ ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തിയില്ലെന്നതിന്റെ സക്ഷ്യ പത്രമായിരുന്നു ഈ പുരസ്ക്കാരം. ഇപ്പോള്‍ ഗുരുവായൂര്‍ കേന്ദ്രമായുള്ള 'കള്‍ച്ചറല്‍ സെന്റര്‍ ചാവക്കാട്' (സി.സി.സി) എന്ന സ്ഥിരം നാടക വേദിയുടെ അമരക്കാരനാണ് ഭാര്‍ഗവന്‍. 1960 ലായിരുന്നു സി.സി.സി സ്ഥാപിച്ചത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച സി.സി.സിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ മഹാരാജാ ദര്‍ബാര്‍ ഹാളില്‍ നിറഞ്ഞ സദസിസിനു മുന്നില്‍ നാടകം അരങ്ങേറും. 50 വര്‍ഷത്തിനകം 698 നാടകങ്ങള്‍ ഇവിടെ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. അതും ഒരു മാസം പോലും വീഴ്ച വരുത്താതെ. കാണികളുടെ ആവശ്യപ്രകാരം ചിലമാസങ്ങളില്‍ ഇവിടെ ഒന്നില്‍ കൂടുതല്‍ നാടകങ്ങളും അരങ്ങേറി. നാടകങ്ങള്‍ക്ക് നാമമാത്ര നികുതി മതിയെന്ന സൌകര്യം അനുഭവിക്കുന്നതിന് പിന്നില്‍ ഭാര്‍ഗവന്റെ വിയര്‍പ്പുണ്ട്. ഒരിക്കല്‍ നാടക സംഘങ്ങളുടെ നികുതി സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഘട്ടത്തില്‍ അതിനെതിരെ നാടക മേഖലയില്‍ പ്രശസ്തരായ ഒ മാധവന്‍, പി ജെ ആന്റണി എന്നിവരുമായി ചേര്‍ന്ന് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നികുതിയിളവ് സംജാതമായത്.  നിത്യഹരിത നായകനായ പ്രേംനസീറിനൊപ്പവും അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിക്കൊപ്പവും സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഭാര്‍ഗവന്‍ കലാകാരന്‍മാരുടെ സംഘടനയായ 'നന്‍മ'യുടെ സംസ്ഥാന പ്രസിഡന്റാണ്. പാര്‍ട്ട് ടൈം കണ്ടിജന്റ് എംപ്ളോയിസ് അസോസിയേഷന്‍ (പി.ടി.സി.എ) അഖിലേന്ത്യാ പ്രസിഡന്റുമാണ്. "വെല്ലുവിളികള്‍ നിറഞ്ഞതാണ് ഓരോ അരങ്ങും. അഭിനയിക്കുന്നത് മാത്രമല്ല, നാടകം തുടങ്ങുന്നത് തന്നെ ഒരു വലിയ വെല്ലുവിളി കഴിഞ്ഞാണ്''നാടകങ്ങളെ കുറിച്ച് ചോദിച്ചാല്‍ ഭാര്‍ഗവന്‍ മാസ്റ്ററുടെ മറുപടിയാണിത്. ഇതിനിടെ നിരവധി പുരസ്ക്കാരങ്ങളും ഭാര്‍ഗവനെന്ന നാടക കലാകാരനെ തേടിയെത്തി. കേരള ഫിലിം ഓഡിയന്‍സ് കൌണ്‍സിലിന്റെ പ്രഥമ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പുരസ്ക്കാരം, ചിത്രാംഭരി പുരസ്ക്കാരം, എന്‍ എന്‍ പിള്ള സ്മാരക അവാര്‍ഡ് എന്നിവയാണ് അവയില്‍ ചിലത്. എങ്കിലും പ്രേക്ഷകര്‍ നല്‍കിയ സ്നേഹമാണ് തന്റെ ഏറ്റവും വലിയ അംഗീകാരമെന്നാണ് ഭാര്‍ഗവന്റെ പക്ഷം.

  'കഥ' കഴിയാത്ത നാടകങ്ങള്‍
          പണ്ടൊക്കെ ഉല്‍സവ സീസണ്‍ നാടകക്കാര്‍ക്ക് കൊയ്ത്തുകാലമായിരുന്നു. ദിവസേന രണ്ടും മൂന്നും നാടകങ്ങള്‍ കളിക്കും. ഇന്ന് അതൊക്കെ മാറി. ഗാനമേളകളും മിമിക്സ് പരേഡുകളും ഉല്‍സവ പറമ്പുകള്‍ കയ്യടക്കി. ടെലിവിഷന്‍ സീരിയലുകളുടെ അതിപ്രസരം നാടകാവതരണങ്ങള്‍ക്ക് ഇടിച്ചില്‍ വരുത്തിയെന്ന അഭിപ്രായവും ഭാര്‍ഗവനുണ്ട്. അതേസമയം നാടകത്തിന് പ്രധാനവെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത് ആര്‍ട്ടിസ്റ്റുകളുടെ ക്ഷാമമാണ്. ഇന്ന് നാടകങ്ങളിലഭിനയിക്കാന്‍ ആര്‍ട്ടിസ്റ്റുകളെ കിട്ടാനില്ല. പലരും മെഗാസീരിയലുകളിലേക്കും മറ്റു ടെലിവിഷന്‍ പരിപാടികളിലേക്കും ചേക്കേറി. നാടകത്തിലഭിനയിക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ പ്രതിഫലത്തിന് ഉറക്കമൊഴിച്ച് ഊരുചുറ്റണം. സീരിയലുകളിലാണെങ്കില്‍ ഇത്തരം പ്രശ്നങ്ങളില്ല, നാാടകത്തേക്കാളേറെ പണവും പ്രശസ്തിയും ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് നാടകങ്ങളുടെ 'കഥ' കഴിഞ്ഞിട്ടില്ലെന്നാണ് ഭാര്‍ഗവന്‍ പറയുന്നത്. അതിനു തെളിവാണ് സി.സി.സി അവതരിപ്പിക്കുന്ന നാടകങ്ങള്‍. തിങ്ങി നിറഞ്ഞ വേദിക്കു മുന്നിലാണ് സി.സി.സിയുടെ ഓരോ നാടകവും അരങ്ങേറുന്നത്. ഫൈന്‍ ആര്‍ട്സ് സൊസൈറ്റികള്‍ വഴിയും കേരത്തിലങ്ങോളമിങ്ങോളം നല്ല നാടകങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെന്നും ഭാര്‍ഗവന്‍ പറയുന്നു. അങ്ങിനെ നാടക വേദികളുടെ എണ്ണം കുറയുമ്പോഴും നാടകത്തെ ഹൃദയത്തോട് ചേര്‍ത്ത് ഉലകം ചുറ്റുന്ന ഭാര്‍ഗവന്‍ പള്ളിക്കരയെ മാറ്റി നിര്‍ത്തിയുള്ള കേരളനാടക ചരിത്രം അപൂര്‍വ്വമാകും.

  ബൈക്കുകളിടിച്ച് രണ്ട് മധ്യവയ്സകര്‍ മരിച്ചു

  സുധന്‍
  വാടാനപ്പള്ളി: തൃത്തല്ലൂരും ഏങ്ങണ്ടിയൂരും ബൈക്കുകളിടിച്ച് ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരായ രണ്ടു മധ്യവയസ്കര്‍ മരിച്ചു. ഏങ്ങണ്ടിയൂര്‍ കുണ്ടലിയൂരിലെ കോയപ്പാട്ട് ശങ്കരന്‍ മകന്‍ മാധവന്‍ (57), വാടാനപ്പള്ളി തൃത്തല്ലൂര്‍ മൊളുബസാറിലെ ചള്ളേപ്പറമ്പില്‍ രാമകൃഷ്ണന്‍ മകന്‍ വിനോദന്‍ (56) എന്നിവരാണ് മരിച്ചത്.
  കൂലിപ്പണിക്കാരനായ ശങ്കരന്‍ വീട്ടിലോക്ക് പോകുമ്പോള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലിന് കുണ്ടലിയൂര്‍ സെന്ററിലാണ് ബൈക്കിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികനായ നാട്ടിക ബീച്ചിലെ കളരിക്കല്‍ ഷിബിനും (26) പരിക്കേറ്റിരുന്നു. ആക്ടസ് പ്രവര്‍ത്തകര്‍ തൃശൂര്‍ വെസ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ  (ബുധന്‍) ഉച്ചകഴിഞ്ഞ് മാധവന്‍ മരിച്ചു.
  തൃത്തല്ലൂര്‍ സെന്ററിലാണ് വിനോദനെ ബൈക്കിടിച്ചത്. ആക്ട്സ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാവിലെ പത്തരയോടെ മരിച്ചു. ഭാര്യ: കമല.

  ബലിദര്‍പ്പണം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാക്കളുടെ ബൈകിടിച്ച് ഗ്രിഹനാഥന്‍ മരിച്ചു

  ഷാക്കിറലി ചാവക്കാട്‌
  ചാവക്കാട്: പഞ്ചവടിയില്‍ നിന്നും ബലിദര്‍പ്പണം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാക്കളുടെ ബൈകിടിച്ച് ഗ്രിഹനാഥന്‍ മരിച്ചു. ചാവക്കാട് പുന്ന ജുമാമസ്ജിദിനു സമീപം വലിയകത്ത്‌ കുഞ്ഞിമൊയ്തുണ്ണി (80) യാണ് മരണപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ കുന്നംകുളം സ്വദേശികളായ സഹോദരങ്ങളായ എലവന്ത്ര ശ്രീജിത്ത്‌ (25). സുജിത്ത് (24) എന്നിവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ഒരുമനയൂര്‍-കടപ്പുറം പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തുന്നില്ല

  ചാവക്കാട്: ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്ത് നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാലം അതിവിദൂരത്തല്ല. ഏഴരലക്ഷം ലിറ്റര്‍ വെള്ളമാണ് കരുവന്നൂര്‍ പദ്ധതിയില്‍ നിന്ന് ലഭിച്ചിരുന്നത്. പിന്നീടത് രണ്ട് ലക്ഷം ലിറ്ററായി വെട്ടിച്ചുരുക്കി. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. 2005 ലാണ് പദ്ധതി നിലവില്‍ വന്നത്. വ്യവസ്ഥ പ്രകാരം ഒരു ദിവസം ഒരുമനയൂരിനും അടുത്തദിവസം കടപ്പുറം പഞ്ചായത്തിലേക്കുമാണ് കുടിവെള്ളം നല്‍കിയിരുന്നത്. എല്ലാ വ്യവസ്ഥകളും കാറ്റില്‍ പറത്തിയ അവസ്ഥയാണ് ഇപ്പോള്‍.

  ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകളിലേയ്ക്ക് കുടിവെള്ളം ലഭിക്കുന്നതിനുള്ള മറ്റൊരു സ്രോതസ്സ് ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ രണ്ട് കിണറുകളായിരുന്നു. കോട്ട കടപ്പുറത്തും പൊക്കുളങ്ങരയുമാണ് രണ്ട് കിണറുകള്‍. ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റിയാണ് കുടിവെള്ള വിതരണം ഈ മേഖലകളില്‍ നടത്തുന്നത്. കോട്ട കടപ്പുറത്തെ കിണറില്‍ നിന്ന്ം വെള്ളം പമ്പ് ചെയ്യുന്നത് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പല കാരണങ്ങള്‍ പറഞ്ഞ് ഇതിനകം തന്നെ നിര്‍ത്തി. ചേറ്റുവ പാലം മുതല്‍ മുത്തന്‍മാവ് സെന്റര്‍ വരെയുള്ള ഏഴ്, എട്ട്, ഒമ്പത്, 10, 11 വാര്‍ഡുകളിലെ ആയിരത്തിലധികം വരുന്ന കുടുംബങ്ങളും വട്ടേക്കാട് മേഖലയിലെ നൂറുകണക്കിനുവരുന്ന കുടുംബങ്ങളും ഈ വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്.

  ഒരുമനയൂര്‍ പഞ്ചായത്തിലെ തെക്കഞ്ചേരി മുതല്‍ മുത്തന്‍മാവ് വരെയുള്ള എട്ട് വാര്‍ഡുകളിലേയ്ക്ക് വെള്ളം ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് തൃത്താലയില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം ചാവക്കാട്ടെ ടാങ്കില്‍ സംഭരിച്ചാണ്. ഏഴ്, എട്ട്, 11, 12 വാര്‍ഡുകളിലെ ഭൂരിഭാഗം സ്ഥലത്തും വെള്ളം കിട്ടുന്നില്ല. 13, 12, മൂന്ന്, നാല് വാര്‍ഡുകളില്‍ ഭാഗികമായാണ് വെള്ളമെത്തുന്നത്.

  കടകളുടെ വാടക നിയന്ത്രണ ഒരു വര്‍ഷത്തേക്ക് കൂടി


   മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
  ദോഹ: കടകളുടെ വാടക ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. കച്ചവടാവശ്യത്തിനുള്ള സ്ഥലസൗകര്യം ആവശ്യത്തിന് കിട്ടാതായതോടെ കഴിഞ്ഞ വര്‍ഷത്തിലാണ്‌ കടമുറികളുടെ വാടക ഉയര്‍ന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് കടകളുടെ വാടക ഉയര്‍ത്തുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ മാസം 14ന് കാലാവധി കഴിയുന്നതിന്നാല്‍ വാടക വീണ്ടും കൂടുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് നിശ്ചിതപരിധിയില്‍ കൂടുതല്‍ വാടക ഈടാക്കുന്നത് നിരോധിച്ചുകൊണ്ട് ഒരു വര്‍ഷത്തേക്ക് കൂടി ഉത്തരവ് പുറപ്പെടുവിച്ചിരുക്കുന്നത്.
  2005 ജനുവരി ഒന്നിന് മുമ്പ് ഒപ്പിട്ട വാടകക്കരാറുകള്‍ക്ക് അടുത്തവര്‍ഷം ഫെബ്രുവരി 14 വരെ കാലാവധി ഉണ്ടാകും. ഉടമകള്‍ക്ക് കൂട്ടാവുന്ന വാടകക്ക് നിശ്ചിത പരിധിയും നിര്‍ദേശിച്ചിട്ടുണ്ട്. മൂവായിരം റിയാലില്‍ താഴെ പ്രതിമാസ വാടകയുള്ള കടകള്‍ക്ക് പരമാവധി 20 ശതമാനവും മൂവായിരത്തിനും ആറായിരത്തിനും ഇടയില്‍ വാടകയുള്ളവക്ക് 15 ശതമാനവും ഉയര്‍ത്താനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. ആറായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള വാടകയില്‍ 10 ശതമാനവും പതിനായിരത്തിന് മുകളിലുള്ളവയില്‍ 5 ശതമാനവുമാണ്‌ വര്‍ധനവ്.
  2005 ജനുവരി ഒന്നിന് മുമ്പ് ഒപ്പിട്ട കരാറുകളില്‍ വാടക നിരക്ക് ഉയര്‍ത്താന്‍ വ്യവസ്ഥയുണ്ടെങ്കില്‍ പോലും ഈ പരിധിക്കുള്ളിലേ ആകാവൂ എന്നും പറയുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ നിയമത്തിന്റെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഈ മാസം 14ന് ശേഷം ആരെങ്കിലും വാടക പരിധിയിലും ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ അതിന് നിയമസാധുത ഉണ്ടായിരിക്കില്ല. അമിതമായി വാടക ഉയര്‍ത്തുന്ന കെട്ടിട ഉടമകള്‍ക്കെതിരെ പരാതി നല്‍കാന്‍ വാടകക്കാരന് അവകാശമുണ്ട്.
  വാടകനിയന്ത്രണം സംബന്ധിച്ച പുതിയ ഉത്തവ് അഭിഭാഷകര്‍ ‍, എഞ്ചിനീയര്‍മാര്‍ ‍, ഓഡിറ്റര്‍മാര്‍ ‍, അകൗണ്ടന്റുമാര്‍ ‍, കണ്‍സള്‍ട്ടന്‍സികള്‍ ‍എന്നിവര്‍ ഉപയോഗിക്കുന്ന ഓഫീസുകള്‍ക്ക് ബാധകമായിരിക്കില്ല.

  സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതി

  മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
  ദോഹ:  'സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം: ഫലങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ ഖത്തര്‍ സര്‍വകലാശാല കഴിഞ്ഞ ദിവസം നടത്തിയ  ശില്‍പശാലയില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ മാറ്റം വേണമെന്ന്  സര്‍വ്വെയില്‍ പങ്കെടുത്ത സ്വദേശികളും പ്രവാസികളും ഒന്നു പോലെ ആവശ്യപ്പെട്ടു.
  സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം ഒഴിവാക്കണമെന്ന വാദത്തോട് ഭൂരിഭാഗം സ്വദേശികള്‍ക്കും യോജിപ്പില്ല.വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട നിയമം കൂടുതല്‍ കര്‍ശനമാക്കണമെന്ന് സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്വദേശി കുടുംബങ്ങളും ആവശ്യപ്പെട്ടു. ഇത് സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്നതുപോലുള്ള സംഭവങ്ങള്‍ തടയാന്‍ ഇത് സഹായിക്കുമെന്നാണ് അവരുടെ അഭിപ്രായമെന്ന് ശില്‍പശാലയില്‍ സംസാരിച്ച ഖത്തര്‍ സര്‍വകലാശാലയിലെ ഗവേഷകയായ ഡോ. ഫാത്തിമ അല്‍ ഖുബൈസി പറഞ്ഞു.
  തൊഴിലാളികള്‍ക്ക് തങ്ങളുടെ പാസ്‌പോര്‍ട്ട് കൈവശം വെക്കാന്‍ നിയമപരമായ അവകാശമുണ്ടെന്ന കാര്യം പല സ്‌പോണ്‍സര്‍മാര്‍ക്കും പുതിയ അറിവായിരുന്നത്രെ. രാജ്യത്തിന്റെ പ്രതിഛായ മെച്ചപ്പെടുത്താനും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലും സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട സ്വദേശികളുമുണ്ട്. അമേരിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും പോലെ സര്‍ക്കാര്‍ തന്നെ വിദേശികളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് കൂടുതല്‍ ഉചിതമായിരിക്കുമെന്നും വീട്ടുജോലിക്കാര്‍ ഓടിപ്പോകുന്നതിനുള്ള കാരണം പരിശോധിക്കേണ്ടതാണെന്നും ശില്‍പശാലയില്‍ സംസാരിച്ച ഖത്തര്‍ സര്‍വകലാശാലയിലെ സോഷ്യോളജിസ്റ്റ് ലയാശി അന്‍സര്‍ പറഞ്ഞു.

  അമേരിക്കന്‍ വീറ്റോ: സൌദി വിമര്‍ശിച്ചു

  അലിയമുണ്ണി സികെ
  റിയാദ്: അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായിലി കുടിയേറ്റ കോളനികളുടെ നിര്‍മാണം അപലപിക്കുന്ന യു എന്‍ പ്രമേയം വീറ്റോ ചെയ്ത അമേരിക്കയുടെ നടപടിയില്‍ സൌദി അറേബ്യന്‍ മന്ത്രിസഭ ഖേദം പ്രകടിപ്പിച്ചു. കുടിയേറ്റ കോളനികളുടെ നിര്‍മാണം തുടരാനും അന്താരാഷ്ട്ര തീരുമാനങ്ങള്‍ പാലിക്കാതിരിക്കാനും അമേരിക്കയുടെ നടപടി ഇസ്രായിലിനെ പ്രോത്സാഹിപ്പിക്കുമെന്ന് കിരീടാവകാശി സുല്‍ത്താന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. ഇസ്രായിലി കുടിയേറ്റ കോളനികളുടെ നിര്‍മാണം നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിക്കുകയും കുടിയേറ്റ കോളനികളുടെ നിര്‍മാണം ഉടനടി പൂര്‍ണമായും നിര്‍ത്തിവെക്കണമെന്ന് ഇസ്രായിലിനോട് ആവശ്യപ്പെടുകയും ചെയ്യുന്ന യു എന്‍ രക്ഷാ സമിതി പ്രമേയം വെള്ളിയാഴ്ച അമേരിക്ക വീറ്റോചെയ്തിരുന്നു. ഒബാമ ഭരണകൂടത്തിന്റെ ആദ്യ വീറ്റോ ആണിത്. ഫലസ്തീന്‍ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രമേയം പിന്‍വലിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്ക വീറ്റോ ഉപയോഗിച്ചത്. 15 അംഗ രക്ഷാസമിതിയില്‍ അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളെല്ലാം പ്രമേയത്തെ അനുകൂലിച്ചു.

  ഗുരുവായൂര്‍ പള്ളിവേട്ട; പക്ഷി മൃഗാദികളുടെ പ്രദക്ഷിണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി

  കെ എം അക്ബര്‍
  ഗുരുവായൂര്‍: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്ന് ക്ഷേത്രത്തിനകത്ത് നടക്കുന്ന പള്ളിവേട്ടയില്‍ പക്ഷി മൃഗാദികളുടെ പ്രദക്ഷിണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പക്ഷി മൃഗാദി വേഷങ്ങള്‍ ക്ഷേത്രത്തിനകത്ത് മൂന്നു തവണ പ്രദക്ഷിണം വെച്ചു കഴിഞ്ഞാല്‍ ക്ഷേത്രത്തിനു പുറത്തു പോകണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു. നാളിതു വരെ ഒമ്പതു തവണ പ്രദക്ഷിണത്തിനു ശേഷമാണ് പക്ഷി മൃഗാദി വേഷങ്ങള്‍ പുറത്തു പോവുക. ഒരാള്‍ കെട്ടിയ പക്ഷി മൃഗാദികളുടെ വേഷം മാത്രമെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കൂവെന്നും ഓരോ വേഷത്തിനുമൊപ്പം ചെസ്റ്റ് നമ്പര്‍ ലഭിച്ചിട്ടുള്ള പരമാവധി അഞ്ചു പേരെ മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കൂ എന്നും അറിയിപ്പിലുണ്ട്.

  ആരോഗ്യ മേഖലക്കും റോഡ് നിര്‍മാണത്തിനും മുന്‍ഗണന

  ചാവക്കാട് നഗരസഭ വികസന സെമിനാര്‍
  കെ എം അക്ബര്‍
  ചാവക്കാട്: ആരോഗ്യ മേഖലക്കും റോഡ് നിര്‍മാണത്തിനും മുന്‍തൂക്കം നല്‍കി ചാവക്കാട് നഗരസഭ വികസന സെമിനാര്‍ കരട് പദ്ധതി അംഗീകരിച്ചു. 3.89 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. നെല്ല്, തെങ്ങ്, പച്ചക്കറി കൃഷികള്‍ വ്യാപിപ്പിക്കാനും കര്‍ഷകര്‍ക്ക് പമ്പ് സെറ്റുകള്‍ വിതരണം ചെയ്യാനും പദ്ധതിയില്‍ തുക വകയിരുത്തി. താലൂക്ക് ആശുപത്രി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കും. നഗരസഭയിലെ റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപണികള്‍ക്കുമായി കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നഗരസഭ ചെയര്‍പേഴ്സണ്‍ണ്‍ എ കെ സതീരത്നം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബാസ് അധ്യക്ഷത വഹിച്ചു. കെ കെ കാര്‍ത്യായനി, എം ആര്‍ രാധാകൃഷ്ണന്‍, കെ കെ സുധീരന്‍, ഫാത്തിമാ ഹനീഫ, രാജലക്ഷ്മി സംസാരിച്ചു.

  2011, ഫെബ്രുവരി 23, ബുധനാഴ്‌ച

  ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റില്‍


  പാവറട്ടി: പൈങ്കണ്ണിയൂര്‍ ജുമാമസ്ജിദിന് സമീപം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ടുപേരെ എസ്.ഐ രാധാകൃഷ്ണനും സംഘവും അറസ്റ് ചെയ്തു.

  വെന്മേനാട് സ്വദേശികളായ നാലകത്ത് എലാത്ര കമറുദ്ദീന്‍(27), നാലകത്ത് നാസര്‍(34) എന്നിവരാണ് അറസ്റിലായത്.അഴീക്കല്‍ ശിഹാബിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രി കത്തിച്ചത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി. പുഴയില്‍ നിന്ന് മണല്‍വാരിവില്‍ക്കുന്നതുമായി ബന്ധപ്പെട്ട കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു.

  2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

  ഗുരുവായൂര്‍ പുഷ്പോല്‍സവത്തിന് തിരക്കേറുന്നു

  കെ എം അക്ബര്‍
  ഗുരുവായൂര്‍: ഗുരുവായൂരിലെ പുഷ്പോല്‍സവം കാണാനെത്തുന്നവരുടെ തിരക്കേറുന്നു. ആദ്യമായി ഗുരുവായൂരില്‍ സംഘടിപ്പിച്ച പുഷ്പോല്‍സവം കാണുന്നതിന് ആയിരങ്ങളാണ് ഗുരുവായൂരിലേക്കെത്തുന്നത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നഗരസഭയും അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയും ചേര്‍ന്നാണ് പുഷ്പ-ഫല-സസ്യ പ്രദര്‍ശമേള 'പുഷ്പേത്സവം 2011' സംഘടിപ്പിച്ചിരിക്കുന്നത്. പുഷ്പോത്സവത്തോടനുബന്ധിച്ച് സന്ധ്യയ്ക്ക് തുടങ്ങുന്ന നിശാഗന്ധി സര്‍ഗ്ഗോത്സവത്തില്‍ വിവിധ കലാപരിപാടികളാണ് അധികൃതര്‍ ഒരുക്കുന്നത്.  ഇന്നലെ സര്‍ഗ്ഗോത്സവത്തില്‍ ജയരാജ് വാര്യര്‍ അവതരിപ്പിച്ച കാരിക്കേച്ചര്‍ അരങ്ങേറി. ഇന്ന് കലാഭവന്‍ മഹേഷും സംഘവും അവതരിപ്പിക്കുന്ന മിമിക്സ് പരേഡും ഗാനമേളയും നടക്കും.

  2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

  വട്ടേകാട് നേര്‍ച്ചക്ക് ആയിരങ്ങളെത്തി

   കെ എം അക്ബര്‍
  ചാവക്കാട്: കടപ്പുറം വട്ടേകാട് ശൈഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി. ഇന്നലെ രാവിലെ എട്ടിന് വട്ടേകാട് മുത്തുണ്ണി തങ്ങളുടെ വസതിയില്‍ നിന്നും ആരംഭിച്ച താബൂത്ത് കാഴ്ച 11 മണിക്ക് ജാറം അങ്കണത്തിലെത്തി.
  ആലുംപറമ്പ് പള്ളി പരിസരത്ത് നിന്നും ആരംഭിക്കുന്ന കൊടികയറ്റ കാഴ്ച 12.30 ന് ജാറം അങ്കണത്തിലെത്തി പ്രസിഡന്റ് അറക്കല്‍ ഹംസ കൊടിയേറ്റി. തുടര്‍ന്ന് സൌഹൃദ കാഴ്ച, വട്ടേകാട് കൂട്ടായ്മയുടെ കാഴ്ച, ബയോണിക് ആര്‍മിയുടെ കാഴ്ച, ഒരുമ ചേറ്റുവ പാടം, റോള്‍ കാഴ്ച, റോക്ക് ആന്റ് റോള്‍ കാഴ്ച, ബോയ്സ് ഓഫ് പാലംകടവ് എന്നീ കാഴ്ചകളുണ്ടായി.
   ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ആരംഭിച്ച വട്ടേകാട് നേര്‍ച്ചക്കമ്മറ്റിയുടെ നാട്ടുകാഴ്ചയോടെ നേര്‍ച്ചക്ക് സമാപനമായി. അറബനമുട്ട്, ബാന്റ് വാദ്യം, ദഫ്മുട്ട്, ശിങ്കാരിമേളം എന്നിവ കാഴ്ചകള്‍ക്ക് അകമ്പടിയായി. ഭാരവാഹികളായ അറക്കല്‍ ഹംസ, ആര്‍ പി അഷറഫ്, എര്‍ ആലിമോന്‍, വി കുഞ്ഞുമുഹമ്മദ്, വി പി മന്‍സൂര്‍അലി, വി മൊയ്തു, വി അബ്ദുല്‍ഖാദര്‍, എ ഇബ്രാഹിംകുട്ടി നേതൃത്വം നല്‍കി.

  വ്യാജ മണല്‍പാസ് നിര്‍മിച്ച് മണല്‍കടത്ത്: മൂന്ന് പേര്‍ പിടിയില്‍

  വ്യാജ സീലുകളും കംമ്പ്യൂട്ടറും കണ്ടെടുത്തു
  കെ എം അക്ബര്‍
  ചാവക്കാട്: വ്യാജ മണല്‍പാസ് നിര്‍മിച്ച് മണല്‍കടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കുന്നംകുളം കാട്ടകാമ്പാല്‍ മാരാത്ത് വീട്ടില്‍ സതീശന്‍ (36), ചാലിശേരി വാവന്നൂര്‍ മുളക്കല്‍ വീട്ടില്‍ സലീം (28), ചാലിശേരി പുഴിക്കുന്നത്ത് വീട്ടില്‍ ജജീഷ് (25) എന്നിവരെയാണ് വടക്കേകാട് എസ്.ഐ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ അഡീഷനല്‍ എസ്ഐ ലോറന്‍സ്, എ.എസ്.ഐ സുഭാഷ്, പോലിസുകാരായ അനില്‍, ജോഷി, ദിനേശന്‍, അബൂതാഹിര്‍, ബാബുജി, ബിനു എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട് ഒറ്റപ്പാലം താലൂക്ക് ഓഫിസിലേയും തഹസില്‍ദാറുടെയും പട്ടിക്കാട് ഗ്രാമപഞ്ചായത്തിന്റെയും വ്യാജ സീല്‍ നിര്‍മിച്ച് കമ്പ്യൂട്ടറില്‍ ഡിസൈന്‍ ചെയ്ത വ്യാജ പാസ് ഉപയോഗിച്ചാണ് സംഘം വന്‍ തോതില്‍ മണല്‍ കടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. സതീശന്റെ വീട്ടില്‍ നിന്ന് വ്യാജമായി നിര്‍മിച്ച താലൂക്ക് ഓഫീസ് സീല്‍, തഹസില്‍ദാറുടെ ഓഫീസ് സീല്‍ എന്നിവയും സലീമിന്റെ വീട്ടില്‍ നിന്ന് കംമ്പ്യൂട്ടറും പോലിസ് കണ്ടെടുത്തു. വടക്കേകാട് എസ്.ഐ സജിന്‍ ശശിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ക്വാളിസ് വാനില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തെ പിടികൂടാനായത്. ക്വാളിസ് വാനും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലിസ്. കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

  കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ചേറ്റുവ ടോള്‍ പിരിവ് തുടരുന്നു: പിരിച്ചെടുത്തത് കോടികള്‍

  കെ എം അക്ബര്‍
  ചാവക്കാട്: കാല്‍ നൂറ്റാണ്ടായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവിലൂടെ കോടികള്‍ ലഭിച്ചിട്ടും യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വാരുന്നത് തുടരുന്നു. പിരിവിനെതിരെ ജനരോഷം ശക്തമായിട്ടും ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ അധികൃതര്‍ നടപടിയെടുത്തിട്ടില്ല. നാലു കോടി ഒരു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പാലത്തിന് 2007 മാര്‍ച്ച് 31 വരെ ടോള്‍ ഇനത്തില്‍ അഞ്ചു കോടിയോളം രൂപ ലഭിച്ചിരുന്നു. അതേ സമയം ടോള്‍ പിരിവ് ടെന്‍ഡര്‍ എടുത്തവര്‍ക്ക് ഇതിന്റെ പത്തിരട്ടിയോളം തുക നേടാനും കഴിഞ്ഞിട്ടുണ്ട്. ടെന്‍ഡര്‍ നല്‍കിയ തുക ശബരിമല സീസണില്‍ തന്നെ കരാറുകാര്‍ക്ക് ലഭിക്കുമത്രേ. ടോള്‍ ഇനത്തില്‍ കോടികള്‍ പിരിച്ചെടുത്തിട്ടും പാലത്തിന്റെ അറ്റകുറ്റപണി നടത്താനോ വഴി വിളക്കുകള്‍ കത്തിക്കാനോ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. 1986 ല്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനാണ് ദേശീയപാത 17ല്‍ ഗുരുവായൂര്‍-നാട്ടിക നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തത്. ഏറെ കാലം നീണ്ട മുറവിളികള്‍ക്കൊടുവിലായിരുന്നു പാലം യാഥാര്‍ഥ്യമായത്. ഒന്നേമുക്കാല്‍ കോടി രൂപ ചെലവിട്ട് നിര്‍മിച്ച പൊന്നാനി പാലത്തിന്റെ ടോള്‍ പിരിവ് ജനകീയ സമരങ്ങളിലൂടെ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. ഗുരുവായൂര്‍ എം.എല്‍.എ കെ വി അബ്ദുള്‍ഖാദര്‍ ഇടപ്പെട്ട് ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ദിനം പ്രതി ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.

  2011, ഫെബ്രുവരി 20, ഞായറാഴ്‌ച

  സൗദിയിലെ ഹുറൂബ് സംവിധാനം തട്ടിപ്പ് ‍‍: വയലാര്‍ രവി


  മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
  ദോഹ: സൗദിയിലെ ഹുറൂബ് സംവിധാനം തട്ടിപ്പാണെന്ന് അവിടെനിന്നുള്ളവരുമായി സംസാരിച്ചപ്പോൾ ബോധ്യമായതെന്നും ഇക്കാര്യത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടികളെടുക്കുമെന്നും, വിദേശറിക്രൂട്ട്‌മെന്റിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന ഏജന്റുമാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും കേന്ദ്രപ്രവാസികാര്യ, വ്യോമയാന മന്ത്രി വയലാര്‍ രവി പറഞ്ഞു. ദോഹയില്‍ നടന്നുവന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ആഗോള സംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


  ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് പ്രവാസികാര്യവകുപ്പ് രൂപവത്കരിച്ചത്. കഴിയുന്നത്ര പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളാൻ ശ്രമിക്കുന്നുണ്ടെന്നും,സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓരോ എംബസിക്കും അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെ ഫണ്ട് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയര്‍ഇന്ത്യയുടെ ഓഫീസ് ഉടന്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്നും, ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുകയാണ് എയര്‍ഇന്ത്യയുടെ നഷ്ടം കുറക്കാനുള്ള മാര്‍ഗമെന്ന് താന്‍ അധികൃതരോട് പരഞ്ഞിട്ടുണ്ടെന്നും, തിരുവനന്തപുരത്തെ യൂസേഴ്‌സ് ഫീസ് ഇനി അഞ്ച് വര്‍ഷത്തിന് ശേഷമേ ഇനി പരിശോധിക്കാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.
  രണ്ടാം ഗ്ലോബൽ മീറ്റിന്റെ സ്മരണികയുടെ പ്രകാശനം കെ.മുരളിധരൻ , കെ.സി വർഗ്ഗീസിന്റെ പത്നി ആനിവർഗ്ഗീസിനു  നല്‍കി നിര്‍വഹിച്ചു. പ്രവാസിഭാരതീയ സമ്മാന്‍ നേടിയ പത്മശ്രീ എം.എ യൂസഫലി, പത്മശ്രീ സി.കെ മേനോന്‍, രവിപിള്ള, ഗള്‍ഫാര്‍ മുഹമ്മദലി, ഡോ. ആസാദ് മൂപ്പന്‍ , സോമന്‍ ബേബി, ഐ.സി.ബി.എഫിന് വേണ്ടി പ്രസിഡന്റ് നീലാങ്ഷു ഡെ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
  കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ.മുരളിധരൻ,പന്തളം സുധാകരൻ ‍, കെ.സി രാജന്‍,മാനാർ അബ്ദുൽ ലത്തീഫ്, ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ എന്നിവരും സംസാരിച്ചു.  മൂന്നാമത് ആഗോളസംഗമം 2012 ഫെബ്രുവരി 18. 19 തീയതികളില്‍ ബഹ്‌റൈനില്‍ നടക്കും. മാരിയറ്റ് ഹോട്ടലില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സംഗമത്തില്‍ 25 ൽ പരം രാജ്യങ്ങളില്‍ നിന്നായി 500  ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

  ഭരണപക്ഷ അംഗങ്ങളുടെ പിടിവാശി: ക്വാറം തികഞ്ഞില്ല; കൌണ്‍സില്‍ യോഗം പിരിച്ചു വിട്ടു

  കെ എം അക്ബര്‍
  ചാവക്കാട്: നഗരസഭയില്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ വിളിച്ചു ചേര്‍ത്ത കൌണ്‍സില്‍ യോഗത്തില്‍ നിന്നും മുഴുവന്‍ ഭരണപക്ഷ അംഗങ്ങളും രണ്ട് പ്രതിപക്ഷ അംഗങ്ങളും വിട്ടുനിന്നു. ഇതേ തുടര്‍ന്ന് ക്വാറം തികയാത്തതിനാല്‍ യോഗം പിരിച്ചു വിട്ടു. ഇന്നലെ നടന്ന കൌണ്‍സില്‍ യോഗമാണ് ഭരണപക്ഷ കൌണ്‍സിലര്‍മാരുടെ പിടിവാശി മൂലം നടക്കാതെ പോയത്. നഗരസഭയില്‍ ആകെയുള്ള 32 കൌണ്‍സിലര്‍മാരില്‍ ഭരണപക്ഷമായ എല്‍.ഡി.എഫിന് 21 ഉം പ്രതിപക്ഷമായ യു.ഡി.എഫിന് 11 ഉം അംഗങ്ങളാണുള്ളത്. യോഗം നടക്കണമെങ്കില്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വേണമെന്നിരിക്കെ ചെയര്‍പേഴ്സനും പ്രതിപക്ഷത്തു നിന്നുള്ള ഒന്‍പത് പേരും മാത്രമാണ് പങ്കെടുത്തത്. ഇതേസമയം ഭരണപക്ഷത്തെ മുഴുവന്‍ അംഗങ്ങളും കൌണ്‍സില്‍ യോഗം നടക്കുന്ന ഹാളിനടുത്ത് ചായക്കുടിച്ച് രസിക്കുകയായിരുന്നു. ഭരണപക്ഷ കൌണ്‍സിലര്‍മാര്‍ ആരും തന്നെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് സംബന്ധിച്ച് പ്രതിപക്ഷം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് വിളിച്ചു ചെയര്‍പേഴ്സണ്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഴുവന്‍ പ്രതിപക്ഷ അംഗങ്ങളും പങ്കെടുത്താല്‍ മാത്രമെ തങ്ങള്‍ പങ്കെടുക്കുകയുള്ളൂവെന്നായിരുന്നു ഭരണപക്ഷ അംഗങ്ങളുടെ നിലപാട്. ഭരണപക്ഷ കൌണ്‍സിലര്‍മാര്‍ ആരും തന്നെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് സംബന്ധിച്ച് പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സനോട് ചോദ്യമുന്നയിച്ചതോടെ ആദ്യം പ്രതിപക്ഷ അംഗങ്ങള്‍ മുഴുവന്‍ പങ്കെടുക്കട്ടെ എന്നായിരുന്നു ചെയര്‍പേഴ്സന്റെ മറുപടി. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍പേഴ്സനുമായി വാഗ്വാദത്തിലായി. ചട്ടമനുസരിച്ച് അര മണിക്കൂര്‍ നേരം കാത്തിരുന്നെങ്കിലും കൌണ്‍സിലര്‍മാരില്‍ ഒരാള്‍ പോലും പങ്കെടുക്കാതായതോടെ യോഗം പിരിച്ചു വിടുകയായിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ, ബീച്ച് സൌന്ദര്യവല്‍ക്കരണത്തിനുള്ള ഫണ്ട്്് പാഴായ സംഭവം, ട്രഞ്ചിങ് പ്ളാന്റ് നിര്‍മാണത്തിലെ അപാകതകള്‍, മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷം അടിയന്തിര യോഗത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

  പ്രതിപക്ഷത്തിലെ അനൈക്യമെന്ന് ഭരണപക്ഷം
  ചാവക്കാട്: പ്രതിപക്ഷത്തിലെ അനൈക്യമാണ് കൌണ്‍സില്‍ യോഗം ക്വാറം തികയാതെ പിരിച്ചു വിടേണ്ടി വന്നതെന്ന് ഭരണപക്ഷം ആരോപിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം ഇതോടെ മറനീക്കി പുറത്തു വന്നെന്നും പ്രതിപക്ഷത്തിന്റെ ആവശ്യ പ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷത്തെ മുഴുവന്‍ പേരും പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കമെന്നും ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

  ഭരണപക്ഷത്തിന്റെത് വോട്ടര്‍മാര്‍ക്ക് നേരെയുള്ള പരിഹാസം: പ്രതിപക്ഷം
  ചാവക്കാട്: വോട്ടു ചെയ്ത വിജയിപ്പിച്ച വോട്ടര്‍മാര്‍ക്കു നേരെയുള്ള പരിഹാസമാണ് ഇന്നലെ നടക്കേണ്ടിയിരുന്ന കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരിക്കുക വഴി ഭരണപക്ഷം പ്രകടിപ്പിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. യോഗം 23 ന് വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് തങ്ങള്‍ കത്ത് നല്‍കിയിരുന്നത്. എന്നാല്‍ മൃഗീയ ഭൂരിഭക്ഷത്തിന്റെ ഹുങ്കില്‍ ഭരണപക്ഷം യോഗം 19 ലേക്കു മാറ്റുകയായിരുന്നുവെന്നും അസൌക്യം മൂലമാണ് തങ്ങളുടെ രണ്ട് കൌണ്‍സിലര്‍മാര്‍ യോഗത്തിന് എത്താതിരുന്നതിന് കാരണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.

  2011, ഫെബ്രുവരി 19, ശനിയാഴ്‌ച

  രക്ഷിതാക്കള്‍ മക്കള്‍ക്ക്‌ നല്ലമാതൃകയാവുക

  മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
  ദോഹ: മക്കളുടെ റോള്‍ മോഡലുകളായി രക്ഷകര്‍ത്താക്കള്‍  ഉയരേണ്ടത്‌ വര്‍ത്തമാനകാലത്തിന്റെ തേട്ടമാണ്‌. മക്കളുടെ സ്വഭാവ വിശേഷണങ്ങള്‍ സ്വപ്‌നം കണ്ട്‌ വ്യാകുലരാകുന്നതിന്‌ പകരം അവര്‍ക്ക്‌ അനുധാവനം ചെയ്യാന്‍ പറ്റുംവിധം മതാപിതാക്കള്‍  മാറുകയാണ്‌ വേണ്ടതെന്ന് അഡ്വക്കറ്റ് ഇസ്സുദ്ധീന്‍ പറഞ്ഞു. കണ്ണോത്ത് ഇസ്സത്തുല്‍ ഇസ്‌ലാം ജമാഅത്ത് ഖത്തര്‍ ഘടകം സമീപ  മഹല്ലുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  മാതാപിതാക്കള്‍ ഉപദേശകരും ഉപദേശികളും ആകുന്നതിന്‌ പകരം തങ്ങളുടെ പ്രിയപ്പെട്ട സന്താനങ്ങള്‍ക്ക് തങ്ങളെ അനുഭവിപ്പിക്കാന്‍ അവസരം സൃഷ്‌ടിക്കുകയാണ്‌ വേണ്ടത്, അദ്ധേഹം വിശദീകരിച്ചു.  ഭവന്‍സ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടി ഭവന്‍സ്‌ സ്‌കൂള്‍ വൈസ്‌ ചെയര്‍മാന്‍ അബ്‌ദുല്‍ ഖാദര്‍  ആര്‍.ഒ. ഉദ്‌ഘാടനം ചെയ്‌തു. 

  അയല്‍ മഹല്ലുകളെ പ്രതിനിധീകരിച്ച് കുഞ്ഞുമുഹമ്മദ് കെ.എച്ച്(പാടൂര്‍ ) അസീസ്‌മഞ്ഞിയില്‍ (തിരുനെല്ലൂര്‍ )എന്നിവര്‍ ആശംസകളര്‍പ്പിച്ചു    സംസാരിച്ചു.      മറ്റു മഹല്ല്‌ സമിതികളുടെ അജണ്ടയില്‍ മാത്രം കിടക്കുന്ന കാര്യമാണ്‌ സക്ഷാല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന്‌ ആശംസകള്‍ നേര്‍ന്നു സംസാരിച്ച പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

  പ്രദേശത്തെ മഹല്ലുകളുടെ സഹകരണത്തിനുള്ള ആദ്യകാല്‍വെപ്പ്‌ സ്വാഗതം ചെയ്യപ്പെട്ടു.   അധ്യക്ഷന്‍  കണ്ണോത്ത്‌ മഹല്ല്‌ ഖത്തര്‍ ഘടകം പ്രസിഡന്റ്‌ അബ്ദുല്‍ അസീസ്‌ വി. ‍എച് സ്വാഗതവും  സെക്രട്ടറി അബ്‌ദുല്‍ ജലീല്‍ എം.എം നന്ദിയും   രേഖപ്പെടുത്തി.

  മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഖറദാവി ഈജിപ്തില്‍ ജുമുഅഃ പ്രഭാഷണം നടത്തി


  മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
  ദോഹ: മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലെ ഐക്യമാണ്‌ ഈജിപ്റ്റിനെ സ്വേഛാധിപത്യത്തില്‍ നിന്ന് മോചിതമാക്കിയത്,ഈ ഐക്യവും സഹകരണവും തുടര്‍ന്നും നിലനിര്‍ത്തണം. ലോകത്തിനു മുഴുവന്‍ പാഠവും പ്രചോദനവുമാണ് ഈജിപ്ത് ജനതയുടെ പ്രക്ഷോഭമെന്നും ഇത് അനീതിക്കും സ്വാര്‍ഥതക്കും അഴിമതിക്കും എതിരായ വിജയമാണ്‌. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നതകള്‍ മറന്ന് ഈജിപ്ത് ജനത കാഴ്ചവെച്ച ഐക്യം മാതൃകാപരമാണെന്ന് ഈജിപ്തില്‍ നടത്തിയ ജുമുഅഃ പ്രഭാഷണത്തില്‍ ഖറദാവി പറഞ്ഞു.
  മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഖറദാവി ഈജിപ്തില്‍ ജുമുഅഃ പ്രഭാഷണം നിര്‍വഹിക്കുന്നത്. 1981 സെപ്തംബറില്‍ പ്രസിഡന്റിന്റെ മന്ദിരത്തിന് സമീപമുള്ള ആബിദീന്‍ മൈതാനിയില്‍ ബലിപെരുന്നാളിനാണ് ഖറദാവി അവസാനമായി ഈജിപ്തില്‍ ഖുതുബ നിര്‍വഹിച്ചത്. ഈജിപ്റ്റ് നിവാസിയായ ഇദ്ദേഹം ദോഹയിലാണ് സ്ഥിരതാമസം.
  ഗസ്സയിലേക്കുള്ള അതിര്‍ത്തി തുറന്നുകൊടുക്കാന്‍ ഈജിപ്ഷ്യന്‍ സൈന്യം തയാറാകണമെന്നും  മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണമെന്നും സിവിലിയന്‍ സര്‍ക്കാറിലേക്കുള്ള മാറ്റം ത്വരിതഗതിയിലാകണം. വിപ്ലവം പൂര്‍ണവിജയത്തിലെത്തുന്നതുവരെ ക്ഷമയോടെ നിലകൊള്ളണമെന്നും 14 നൂറ്റാണ്ടായി ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും വിജ്ഞാനീയങ്ങളുടെയും കേന്ദ്രമായി നിലകൊണ്ട ഈജിപ്ത് പ്രതാപം വീണ്ടെടുക്കണമെന്നും 'ജനുവരി 25' വിപ്ലവത്തിന് രക്തസാക്ഷികളെ അര്‍പ്പിച്ച തഹ്‌രീര്‍ സ്‌ക്വയറിന് 'രക്തസാക്ഷി ചതുരം' എന്ന് നാമകരണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

  തിരിച്ച് പോകുന്ന പ്രവാസികള്‍ ജാഗരൂഗരാവുക:ബഷീര്‍ തിക്കോടി

  അബ്ദുള്ളകുട്ടി ചേറ്റുവ
  ദുബായ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ച് പോകുന്നവര്‍ ജാഗരൂഗരായിരിക്കണമെന്ന് പ്രമുഖ പ്രാസംഗികനും, എഴുത്തുകാരനുമായ ബഷീര്‍ തിക്കോടി പ്രസ്താവിച്ചു.പ്രാവാസിയാകുമ്പോള്‍ ലഭിച്ചിരുന്ന സ്നേഹവും ബഹുമാനവും പ്രവാസിയല്ലാതെ യാകുന്നതോട് കൂടി നഷ്ടമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുപ്പത്തിനാലുവര്ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന വായനക്കൂട്ടത്തിന്റെ സ്താപക മെമ്പറും എത്തിസലാത്ത് ജീവനക്കാരനുമായ് ഷാഹുല്‍ ഹമീദ് ഇരിങ്ങാലകുടക്ക് വേണ്ടികേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍ ദുബായ് വയനക്കൂട്ടവും - സലഫി ടയിംസും സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
  വായനകൂട്ടം ആക്റ്റിങ് പ്രസിഡന്റ് അബ്ദുള്ളകുട്ടി ചേറ്റുവ അധ്യക്ഷനായിരുന്നു. കോഡിനേറ്റര്‍ സി.എ. ഹബീബ് തലശ്ശേരി സ്വാഗതവും, ഉപഹാര സമര്പ്പണവും നടത്തി. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, പി.കെ.മുഹമ്മദ് ഹുസൈന്‍, സക്കീര്‍ ഒതളൂര്‍, ലത്തീഫ് തണ്ടിലം എന്നിവര് സംസാരിച്ചു. സുബൈര്‍ വെള്ളിയോട് നന്ദി പറഞ്ഞു.

  2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

  മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരിപ്പാടിന് 'പൂന്താനം ജ്ഞാനപ്പാന' പുരസ്കാരം

  കെ എം അക്ബര്‍
  ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ 'പൂന്താനം ജ്ഞാനപ്പാന' പുരസ്കാരത്തിന് ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരിപ്പാടിനെ തെരഞ്ഞെടുത്തു. 10,001രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ദേവസ്വം ഭക്തിസാഹിത്യത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് 'പൂന്താനം ജ്ഞാനപ്പാന' പുരസ്കാരം. ദേവസ്വം ഭരണസമിതിയംഗം വി കൃഷ്ണദാസ്, പത്മശ്രീ ഡോ.എം ലീലാവതി, ടി ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് മാര്‍ച്ച് ഒമ്പതിനയ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.

  തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജാതി സംഘടനകള്‍ ഉറഞ്ഞുു തുള്ളുന്നു: ആര്യാടന്‍ ഷൌക്കത്ത്

  കെ എം അക്ബര്‍
  ചാവക്കാട്: തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ സംസ്ഥാനത്ത് ജാതി സംഘടനകള്‍ ഉറഞ്ഞു തുള്ളുകയാണെന്ന് സംവിധായകന്‍ ആര്യാടന്‍ ഷൌക്കത്ത് അഭിപ്രായപ്പെട്ടു. എടക്കഴിയൂര്‍ സഹൃദയ ഏര്‍പ്പെടുത്തിയ പ്രഥമ 'സഹൃദയ ഗ്രാമീണ്‍ പുരസ്ക്കാരം' ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ പി മൂസക്കുട്ടി ഹാജിക്ക് നല്‍കി സംസാരിക്കുകായിരുന്നു അദേഹം. ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കഥാകൃത്ത് പി സുരേന്ദ്രന്‍, കെ കമറുദീന്‍, ആര്‍ പി ബഷീര്‍, എസ് എ അബൂബക്കര്‍ ഹാജി, പി ഹംസ ഹാജി, എം സി മുസ്തഫ, ജലീല്‍ കാര്യാടത്ത്, കെ എ മുസ്താക്ക്, കെ എ ബഷീര്‍, ഷാജി ചീനപ്പുള്ളി സംസാരിച്ചു.

  മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവം: ദേവസ്വം ജീവനക്കാരനെ സസ്പെന്റ് ചെയ്തു

  കെ എം അക്ബര്‍
  ഗുരുവായൂര്‍: ആനയോട്ടം പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കുറ്റക്കാരനായ ജീവനക്കാരനെ സസ്പെന്റ് ചെയ്തു. ദേവസ്വം സെക്യൂരിറ്റി ജീവനക്കാരന്‍ ബാലകൃഷ്ണനെയാണ് താല്‍ക്കാലികമായി ജോലിയില്‍ നിന്ന് ഒഴിച്ചു നിര്‍ത്തിയതായി ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ആനയോട്ടത്തിനിടെ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ സന്തോഷ്, ക്യാമറമാന്‍ സക്കീര്‍ എന്നിവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ പരാതിയില്‍  അന്വേഷണ വിധേയമായാണ് നടപടി. ആനയോട്ടത്തിനിടെ ആനയടഞ്ഞ് അനിഷ്ട സംഭവങ്ങളുണ്ടായതിനെ സംബന്ധിച്ച് അന്വേഷിക്കാന്‍ ദേവസ്വം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായി ചെയര്‍മാന്‍ അറിയിച്ചു.

  കേരളത്തില്‍ അനന്തമായ നിക്ഷേപസാധ്യതകള്‍ : ഓസ്കര്‍ ഫെര്‍ണാണ്ടസ്

  മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
  ദോഹ:  കേരളത്തില്‍ അനന്തമായ നിക്ഷേപസാധ്യതകളാണുള്ളത്, ഇവ പരമാവധി ഉപയോഗപ്പെടുത്താന്‍ വിദേശ ഇന്ത്യക്കാര്‍ക്കു സാധിക്കണം ഇതിനായി വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം എന്നീ മേഖലകളില്‍ പ്രവാസികളുടെ സമ്പത്തും സേവനവും പ്രയോജനപ്പെടുത്തിയാല്‍ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടാനാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കര്‍ ഫെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി) ഗോബല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. അടുത്ത ഗോബല്‍ സമ്മേളനത്തോടെ ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്നും വിദേശരാജ്യങ്ങളിലെ കോണ്‍ഗ്രസ് സംഘടനകളെ ഒരു കുടക്കീഴിലാക്കാന്‍ എ ഐ സി സി തലത്തിലും ശ്രമമുണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാകക്ഷി ഉപനേതാവ് ജി. കാര്‍ത്തികേയന്‍, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കെ. സി. ജോസഫ്, സ്വാഗതസംഘം മുഖ്യരക്ഷാധികാരി അഡ്വ. സി. കെ. മേനോന്‍, ഇന്‍കാസ് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കെക്കുറ്റ് എന്നിവര്‍ പ്രസംഗിച്ചു.
  എംപിമാരായ പ്രഫ. പി. ജെ. കുര്യന്‍, കെ. പി. ധനപാലന്‍, എം. കെ. രാഘവന്‍, പി. ടി. തോമസ്, ആന്റോ ആന്റണി, ചാള്‍സ് ഡയസ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. സി. രാജന്‍, ജോസഫ് വാഴയ്ക്കന്‍, എന്‍. വേണുഗോപാല്‍ ‍, അജയ് തറയില്‍ ‍,എം. എം. ഹസന്‍, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ജോസി സെബാസ്റ്റ്യന്‍, അജയ് മോഹന്‍, നേതാക്കളായ പത്മജ വേണുഗോപാല്‍ ‍, പന്തളം സുധാകരന്‍, ജി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.