പേജുകള്‍‌

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

എസ്.ഡി.പി.ഐ രണ്ടാം ഭൂസമര പ്രചാരണ പദയാത്ര നടത്തി

 കെ എം അക് ബര്‍ 
കടപ്പുറം: എസ്.ഡി.പി.ഐ രണ്ടാം ഭൂസമര പ്രചാരണത്തോടനുബന്ധിച്ച് കടപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറി നഫാസ് കോഞ്ചാടത്ത്, ജാഥാ ക്യാപ്റ്റന്‍ ഇബ്രാഹിം പുളിക്കലിന് പതാക കൈമാറി പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

ഗ്രാമങ്ങളിലെ കായിക പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കണം: പി.ടി. ഉഷ

 
ഏങ്ങണ്ടിയൂര്‍ : ഗ്രാമങ്ങളില്‍നിന്ന് കായിക പ്രതിഭകളെ കണ്െടത്തി പ്രോത്സാഹിപ്പിച്ചെടുത്താല്‍ രാജ്യത്തിന് ഒളിമ്പക്സില്‍ മെഡലുകള്‍ ഏറെ നേടാമെന്ന് ഒളിമ്പ്യന്‍ പി.ടി. ഉഷ. ഗ്രാമങ്ങളില്‍നിന്ന് കായിക പ്രതിഭകളെ കണ്െടത്തി പരിശീലിപ്പിക്കുന്നില്ല. അര്‍ഹമായ പ്രോത്സാഹനവും നല്‍കുന്നില്ലെന്ന് ഉഷ കൂട്ടിച്ചേര്‍ത്തു. പള്ളിക്കടവില്‍ ഗ്രാമസേവാസംഘം സ്പോര്‍ട്സ് അക്കാദമിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഉഷ.

2013, ഏപ്രിൽ 27, ശനിയാഴ്‌ച

വില്ലേജ് അസിസ്റ്റന്റിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു

കെ എം അക് ബര്‍

ചാവക്കാട്: പുന്നയൂര്‍ വില്ലേജ് അസിസ്റ്റന്റ് വി റഷ്ലജിനെ മര്‍ദിച്ച സംഭവത്തില്‍ താലൂക്ക്, വില്ലേജ് ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. തഹസില്‍ദാര്‍ വി എ മുഹമ്മദ് റഫീക്ക് ഉദ്ഘാടനം ചെയ്തു. കെ പ്രേംചന്ദ്, കെ ടി ബാബു, പി ഫൈസല്‍, രജി ചെറുവത്തൂര്‍ സംസാരിച്ചു. എന്‍.ജി.ഒ അസോസിയേഷന്‍ ചാവക്കാട് ബ്രാഞ്ച് കമ്മറ്റി അംഗം വി റഷ്ലജിനെ മര്‍ദിച്ച സംഭവത്തില്‍ എന്‍.ജി.ഒ അസോസിയേഷന്‍ പ്രകടനം നടത്തി. കെ എം ദാവൂദ്, കെ ജോഷിമോന്‍, കെ ടി ബാബു സംസാരിച്ചു.

അല്‍ ബസാഇര്‍ പത്താം വാര്‍ഷികം ആഘോഷിച്ചു

കെ എം അക് ബര്‍

ചാവക്കാട്: കടപ്പുറം ബുഖാറ സാദാത്ത് കുടുംബത്തിലെ അല്‍ ബസാഇര്‍ പത്താം വാര്‍ഷികം ആഘോഷിച്ചു. കോയക്കുട്ടി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാദിഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഫത്തഹുദ്ദീന്‍ ബാഖവി, അബ്ദുള്‍ റഹ്മാന്‍ ആദര്‍ശേരി, അനസ് നദ്വി, ആറ്റകോയ തങ്ങള്‍, ഈസാ തങ്ങള്‍ സംസാരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ചടങ്ങില്‍ പുരസ്ക്കാരം നല്‍കി. കുട്ടികളുടെ കലാപരിപാടികളും നടന്നു. 

തേനെടുക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിക്ക് തേനിച്ച കുത്തേറ്റു

കെ എം അക് ബര്‍
ഒരുമനയൂര്‍ : മദ്യ ലഹരിയില്‍ തേനെടുക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിക്ക് തേനിച്ച കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് വീരമണി(28)യെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ജനാധിപത്യം ഭൂരിപക്ഷത്തിന്റെ സേഛാധിപത്യമല്ല: വി എസ് അച്യുതാനന്ദന്‍


കെ എം അക് ബര്‍ 
ചാവക്കാട്: ജനാധിപത്യം ഭൂരിപക്ഷത്തിന്റെ സേഛാധിപത്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. വടക്കേകാട് മണികണ്ഠേശ്വരത്ത് പ്രേംജി സ്മാരക സാംസ്ക്കാരിക വേദിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; പുന്നയൂര്‍ വില്ലേജ് അസിസ്റ്റന്റിന് മര്‍ദനമേറ്റുകെ എം അക് ബര്‍
ചാവക്കാട്: ഭൂമി പോക്കുവരവ് നടത്തുന്നതിന് അപേക്ഷ നല്‍കിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാരോപിച്ച് വില്ലേജ് അസിസ്റ്റന്റിനെ വില്ലേജ് ഓഫിസില്‍ വെച്ച് മര്‍ദനമേറ്റു. ഇടതു കൈക്ക് സാരമായി പരിക്കേറ്റ അണ്ടത്തോട് ചെറായി വീട്ടിലയില്‍ റഷ്ലജി(40)നെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെ പി വല്‍സലന്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

കെ എം അക് ബര്‍ 
ചാവക്കാട്: കെ പി വല്‍സലന്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുള്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കെ എ സതീരത്നം, മാലിക്കുളം അബ്ബാസ്എം ആര്‍ രാധാകൃഷ്ണന്‍, കെ എച്ച് അബ്ദുള്‍ കലാം, കെ വി രവീന്ദ്രന്‍, എന്‍ കെ അക്ബര്‍, എ എച്ച് അക്ബര്‍, എം ബി പ്രസന്നന്‍, കെ ടി ഭരതന്‍ സംസാരിച്ചു.

കടപ്പുറം പഞ്ചായത്തില്‍ കുറുമുന്നണി രൂപീകരിച്ച് മുസ്ലിം ലീഗിനെ തളക്കാന്‍ കോണ്‍ഗ്രസ് ശ്രമം


 30 ന് സ്ഥാനമൊഴിയണമെന്ന് പ്രസിഡന്റിനോട് ലീഗ്
കെ എം അക് ബര്‍ 
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഭരണ സമിതിയില്‍ കുറുമുന്നണി രൂപീകരിച്ച് മുസ്ലിം ലീഗിനെ തളക്കാന്‍ കോണ്‍ഗ്രസ് ശ്രമം. പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം ലീഗിലെ സീനത്ത് ഇഖ്ബാലിനെ മുന്‍ നിര്‍ത്തിയാണ് കുറുമുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനായി സി.പി.എം അംഗങ്ങളുമായി ചര്‍ച്ച നടത്താനും ശ്രമം തുടങ്ങി.

സ്വകാര്യ ബസ്സും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു

ഗുരുവായൂര്‍: സ്വകാര്യ ബസ്സും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കണ്ടാണശ്ശേരി മൈത്രി ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവര്‍ ഗുരുവായൂര്‍ നെന്‍മിനി കല്ലായി രഘു (40), ചാവക്കാട് അറക്കപ്പറമ്പില്‍ റാഷിദ് (19), കക്കാട്ട് സത്യന്‍ (39),

ജൂനിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചുകെ എം അക് ബര്‍
പുന്നയൂര്‍ക്കുളം: ജൂനിയര്‍ ഫ്രന്റ്സ് (ഗേള്‍സ്) മന്ദലാകുന്ന് യൂനിറ്റ് രൂപീകരിച്ചു. പോപുലര്‍ ഫ്രണ്ട് ചാവക്കാട് ഡിവിഷന്‍ പ്രസിഡന്റ് സിദ്ദീഖുല്‍ അക്ബര്‍ ഉദ്ഘാടനം ചെയ്തു. കോ ഓര്‍ഡിനേറ്റര്‍ ബുഷറ സുബൈര്‍, കെ സാദിയ, പി കെ ജിംഷി, സംസാരിച്ചു. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ യോഗം തീരുമാനിച്ചു. 

അഞ്ച് മുസ്ലിം ലീഗ് അംഗങ്ങള്‍ വിട്ടു നിന്നു

കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഐ.എസ്.എം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടന ചടങ്ങില്‍ നിന്നും അഞ്ച് മുസ്ലിം ലീഗ് അംഗങ്ങള്‍ വിട്ടു നിന്നു. മുസ്ലിം ലീഗ് അംഗങ്ങളായ എ കെ അബ്ദുള്‍ കരീം, ജമീല ബഷീര്‍, ആര്‍ കെ ഇസ്മായില്‍, സുഹറാബി പുളിക്കല്‍, ആര്‍ എസ് മുഹമ്മദ് മോന്‍ എന്നിവരാണ് ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നത്.

ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടനം ചെയ്തു

കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഐ.എസ്.എം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എം ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി മുസ്താക്കലി, കെ കെ കുമാരി, ബേബി വേണു, സതീഭായ്, എം എസ് പ്രകാശന്‍, ബി ടി പൂക്കോയ തങ്ങള്‍,

എം.എസ്.എഫ് 'പറവകള്‍ക്കൊരു നീര്‍ക്കുടം' പദ്ധതിക്ക് തുടക്കമായി

കെ എം അക് ബര്‍
ചാവക്കാട്: എം.എസ്.എഫ് നൃേത്വത്തില്‍ നടപ്പാക്കുന്ന 'പറവകള്‍ക്കൊരു നീര്‍ക്കുടം' പദ്ധതിയുടെ ഗുരുവായൂര്‍ നിയോജക മണ്ഡലം തല ഉദ്ഘാടനം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍ വി അബ്ദുള്‍ റഹീം നിര്‍വഹിച്ചു. പി യു ഫവാസ് അധ്യക്ഷത വഹിച്ചു. എ ടി മുഹമ്മദ് അസ്ഹറുദ്ദീന്‍, എന്‍ കെ അബ്ദുള്‍ റഊഫ്, നൌഷാദ് തെരുവത്ത്, അലിക്കുട്ടി മണത്തല, ടി എസ് അഫ്സല്‍, ടി വി മുഹമ്മദ് യാസിര്‍, ഹസീബ് വട്ടേക്കാട് സംസാരിച്ചു.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി


കെ എം അക് ബര്‍ 
ചാവക്കാട്: കണ്ണൂര്‍ നാറാത്ത് യോഗാഭ്യാസം നടത്തുകയായിരുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയില്‍ പ്രതിഷേധം വ്യാപകമായിരിക്കെ കോഴിക്കോട്ടെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഓഫീസില്‍ പോലിസ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചാവക്കാട് നഗരത്തില്‍ പ്രകടനം നടത്തി.

2013, ഏപ്രിൽ 25, വ്യാഴാഴ്‌ച

ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന പുതിയ വൈറസ് ഇന്ത്യന്‍ സൈബര്‍ സ്പേസില്‍


ന്യൂഡല്‍ഹി: ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, പാസ്വേര്‍ഡ് തുടങ്ങിയവ ചോര്‍ത്തുന്ന പുതിയ വൈറസ് ഇന്ത്യന്‍ സൈബര്‍ സ്പേസില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. വൈറസ് പ്രോഗ്രാമില്‍ ക്ളിക്ക് ചെയ്താല്‍ ഉടന്‍തന്നെ ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വൈറസ് ചോര്‍ത്തുമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ സെക്യൂരിറ്റി ഏജന്‍സി ആവശ്യപ്പെട്ടു.

എസ്.എസ്.എല്‍.സി പരീക്ഷയിലും താരമായി മുഹമ്മദ് സുഹൈല്‍


കെ എം അക് ബര്‍  
ചാവക്കാട്: കബഡി കോട്ടികളില്‍ എതിരാളികളെ കീഴ്പ്പെടുത്തിയ മുഹമ്മദ് സുഹൈലിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടി ചാവക്കാട് എം.ആര്‍.ആര്‍.എം സ്കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് സുഹൈല്‍ നാടിന്റെ അഭിമാനമായി. ചാവക്കാട് കഴക്കെ ബ്ളാങ്ങാട് പുതുവീട്ടില്‍ സക്കീനയുടെ മകനായ ഈ മിടുക്കന്‍ ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായിക മേളയിലെ കബഡി മല്‍സരത്തില്‍ കിരീടം നേടിയ ടീമിലെ അംഗമായിരുന്നു. ബ്ളാങ്ങാട് ന• സാസ്ക്കാരിക വേദി അംഗം കൂടിയായ മുഹമ്മദ് സുഹൈല്‍ കടുത്ത സാമ്പത്തിക പരാധീനതകളോട് പടവെട്ടിയാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികവാര്‍ന്ന വിജയം നേടിയത്. 

2013, ഏപ്രിൽ 24, ബുധനാഴ്‌ച

മത്തിക്കായലില്‍ മല്‍സ്യം ചത്തു പൊന്തി; നാട്ടുകാര്‍ ആരോഗ്യ ഭീഷണിയില്‍


കെ എം അക് ബര്‍  
ചാവക്കാട്: മത്തിക്കായലില്‍ മല്‍സ്യം ചത്തു പൊന്തി. നാട്ടുകാര്‍ ആരോഗ്യ ഭീഷണിയില്‍. കടപ്പുറം തൊട്ടാപ്പ് ഫോക്കസ് ഭാഗത്താണ് വ്യാപകമായി ചെറു മല്‍സ്യങ്ങള്‍ ചത്തു പൊന്തിയത്. പരല്‍, കരിമീന്‍, വരാല്‍, പിലാപ്പിയ തുടങ്ങിയ ആയിരകണക്കിന് മല്‍സ്യങ്ങള്‍ കായലില്‍ ചത്തു പൊന്തിയിട്ടുണ്ട്. മത്തിക്കായലില്‍ തടയിണ കെട്ടിയതു മൂലം മലിന ജലം കെട്ടി നിന്ന് മേഖലയില്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. കായലില്‍ കോഴികളുടെതടക്കമുള്ള അവശിഷ്ടങ്ങള്‍ തള്ളുന്നത് വ്യാപകമായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ടു; കടപ്പുറം ആയുര്‍വ്വേദ ഡിസ്പന്‍സറിയിലെ മരുന്നുകളും ഫര്‍ണീച്ചറുകളും കടത്തി

കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാങ്ങാടിയിലുള്ള ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ നിന്നും മരുന്നുകളും ഫര്‍ണീച്ചറുകളും കോളനിപടിയി ഡിസ്പന്‍സറിയിലേക്ക് കടത്തി.

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

കടപ്പുറം ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ നിന്നും അര ലക്ഷ രൂപയുടെ മരുന്നുകളും ഫര്‍ണീച്ചറുകളും കടത്താന്‍ നീക്കം


 കെ എം അക് ബര്‍ 
 ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ നിന്നും അര ലക്ഷ രൂപയുടെ മരുന്നുകളും ഫര്‍ണീച്ചറുകളും മറ്റൊരു ഡിസ്പന്‍സറിയിലേക്ക് കടത്താന്‍ നീക്കം. പഞ്ചായത്ത് അംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് സംഭവം.

മരുന്നുകളും ഫര്‍ണീച്ചറുകളും കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവം പ്രതിഷേധാര്‍ഹം: എസ്.ഡി.പി.ഐ

ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ നിന്നും അര ലക്ഷ രൂപയുടെ മരുന്നുകളും ഫര്‍ണീച്ചറുകളും പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.

പാവറട്ടി സെന്റ്‌ജോസഫ് തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള്‍ സമാപിച്ചു


പാവറട്ടി: പാവറട്ടി സെന്റ്‌ജോസഫ് തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള്‍ സമാപിച്ചു. ഇന്നലെ രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്ക് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍, ഫാ. ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍, ഫാ. ലിന്റോ തട്ടില്‍, ഫാ. സ്റാന്‍ലി ചുങ്കത്ത് എന്നിവര്‍ സഹകര്‍മികരായിരുന്നു. തിരുനാള്‍ ദിവ്യബലിയെ തുടര്‍ന്ന് ദേവാലയ തിരുമുറ്റത്ത് പാവറട്ടി മേഖലയിലെ സിമന്റ്, പെയിന്റ് നിര്‍മാണ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടന്നു. 

ഗുരുവായൂരില്‍ നിന്ന് രാവിലെ 11.15ന് തൃശൂരിലേക്കും തൃശൂരില്‍നിന്ന് ഉച്ചക്ക് 12ന് പുറപ്പെട്ട് 12.45ന് ഗുരുവായൂരിലെത്തുന്ന വിധത്തില്‍ പാസഞ്ചര്‍


ഗുരുവായൂര്‍: ഗുരുവായൂരില്‍ നിന്ന് രാവിലെ 11.15ന് തൃശൂരിലേക്കും തൃശൂരില്‍നിന്ന് ഉച്ചക്ക് 12ന് പുറപ്പെട്ട് 12.45ന് ഗുരുവായൂരിലെത്തുന്ന വിധത്തില്‍ പാസഞ്ചര്‍ സര്‍വീസ് ഉടന്‍ തുടങ്ങുന്നതിന് സതേണ്‍ റയില്‍വേ മാനേജര്‍ രാകേഷ് മിശ്ര ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനാണ് ഇതിനായി ഉപയോഗിക്കുക.  ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം വിലയിരുത്താനായി ഗുരുവായൂരിലെത്തിയ ഇദേഹം സ്റ്റേഷന്‍ വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. 

2013, ഏപ്രിൽ 21, ഞായറാഴ്‌ച

തൃശൂരിലെ പൂരനഗരിക്ക് നിറച്ചാര്‍ത്ത് പകര്‍ന്നു കുടമാറ്റം

തൃശൂര്‍: തൃശൂരിലെ പൂരനഗരിക്ക് നിറച്ചാര്‍ത്ത് പകര്‍ന്നു നടന്ന കുടമാറ്റം പൂരപ്രേമികള്‍ക്ക് ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന വര്‍ണവിരുന്നായി. വൈകുന്നേരം അഞ്ചരയോടെയാണ് കുടമാറ്റം ആരംഭിച്ചത്. പൂരത്തിന്റെ ആവേശം എല്ലാതരത്തിലും അലതല്ലിയ അന്തരീക്ഷത്തില്‍ വാനിലുയര്‍ന്ന ഓരോ കുടയും പൂരപ്രേമികള്‍ ആര്‍പ്പുവിളിയോടെ നെഞ്ചേറ്റി. 

മഴക്ക് വേണ്ടി പ്രാര്‍ഥന നടത്തി


 കെ എം അക് ബര്‍
ചാവക്കാട്: സലഫി ഐക്യ സംഘം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മഴക്ക് വേണ്ടി പ്രാര്‍ഥന നടത്തി. ചാവക്കാട് ബസ് സ്റ്റാന്റില്‍ നടന്ന പ്രത്യേക നമസ്ക്കാരത്തിന് അബ്ദുള്‍ ഹഖ് സുല്ലമി ആമയൂര്‍ നേതൃത്വം നല്‍കി. ജില്ലാ ചെയര്‍മാന്‍ സി കെ അഷറഫ് സുല്ലമി, കണ്‍വീനര്‍ സുല്‍ഫിക്കര്‍, മുഹമ്മദ് തച്ചമ്പാറ, അഷ്ക്കര്‍ സലഫി സംബന്ധിച്ചു. 

നല്ല കവിതകള്‍ കാലത്തെ അതിജീവിക്കും: റഫീഖ് അഹമ്മദ്


കെ എം അക് ബര്‍
ചാവക്കാട്: നല്ല കവിതകള്‍ കാലത്തെ അതിജീവിക്കുമെന്ന് ഗാന രചയിതാവ് റഫീഖ് അഹമ്മദ് പറഞ്ഞു. പുരോഗമന കലാസാഹിത സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന കവിതാ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്േദഹം.

എസ്.ഡി.പി.ഐ രണ്ടാം ഭൂസമര പ്രചാരണ പദയാത്ര നടത്തി


കെ എം അക് ബര്‍  
ചാവക്കാട്: എസ്.ഡി.പി.ഐ രണ്ടാം ഭൂസമര പ്രചാരണത്തോടനുബന്ധിച്ച് ചാവക്കാട് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. ജില്ലാ സമിതി അംഗം ഹുസയ്ന്‍ ഹാഷ്മി മുനിസിപ്പല്‍ പ്രസിഡന്റ് എ എച്ച് ഷംസുദ്ദീന് പതാക കൈമാറി പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

2013, ഏപ്രിൽ 20, ശനിയാഴ്‌ച

രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവാസികളെ സംഘടിപ്പിക്കുന്നത് പണം പിരിക്കാന്‍: മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്

കെ എം അക് ബര്‍
ചാവക്കാട്: രാഷ്ട്രീയ പാര്‍ട്ടികളില്‍ ചിലര്‍ പ്രവാസികളെ സംഘടിപ്പിക്കുന്നത് പണം പിരിക്കാനാണെന്ന് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. കേരള പ്രവാസി ലീഗ് തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പണം പിരിച്ചെടുത്തിട്ടും ഇക്കൂട്ടര്‍ പ്രവാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ശുദ്ധ ജല ക്ഷാമം: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ മുഴുവന്‍ ടാങ്കര്‍ ലോറികളിലും വെള്ളമെത്തിക്കാന്‍ തീരുമാനം

കെ എം അക് ബര്‍ 
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ശുദ്ധ ജല ക്ഷാമം നേരിടുന്ന മുഴുവന്‍ സ്ഥലങ്ങളിലും ടാങ്കര്‍ ലോറികളിലും വെള്ളമെത്തിക്കാന്‍ തീരുമാനം. വരള്‍ച്ചയെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത നടന്ന ഗുരുവായൂര്‍ മണ്ഡലം തല യോഗത്തിലാണ് തീരുമാനം.

നിയന്ത്രണംവിട്ട സ്വകാര്യബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചശേഷം പള്ളിമതിലില്‍ ഇടിച്ചുകയറി


ചാവക്കാട്: നിയന്ത്രണംവിട്ട സ്വകാര്യബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചശേഷം പള്ളിമതിലില്‍ ഇടിച്ചുകയറി. അഞ്ചുപേര്‍ക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ ആറരയോടെ മണത്തല പള്ളിക്കുമുമ്പിലായിരുന്നു അപകടം.

ക്ഷേത്ര തീര്‍ഥക്കുളത്തിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി


ഗുരുവായൂര്: ക്ഷേത്ര തീര്‍ഥക്കുളത്തിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ചൂട് വര്‍ധിച്ചതോടെയാണ് ക്ഷേത്രക്കുളത്തിലെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. രണ്ടുദിവസമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നെങ്കിലും ഇന്നലെ രാവിലെയാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ദേവസ്വം ആരോഗ്യവിഭാഗം ജീവനക്കാര്‍ ചത്ത മത്സ്യങ്ങളെ ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് ക്ഷേത്രം വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് ചെറിയ കുഴിയെടുത്ത് മൂടി. 

മൂന്ന് മാന്‍ കൊമ്പുമായി യുവാവ് പോലിസ് പിടിയില്‍

കെ എം അക് ബര്‍
ചാവക്കാട്: മൂന്ന് മാന്‍ കൊമ്പുമായി യുവാവ് പോലിസ് പിടിയില്‍. ചാവക്കാട് പുന്ന തെരുവത്ത് വീട്ടില്‍ സഫൂറി(24)നെയാണ് ചാവക്കാട് സി.ഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ വേണുഗോപാല്‍, സി.പി.ഒമാരായ ബിന്ദുരാജ്, രാഗേഷ്, സുദേവ് എന്നിവരടങ്ങുന്ന പോലിസ് അറസ്റ്റ് ചെയ്തത്.

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കെ എം അക് ബര്‍ 
ചാവക്കാട്: ഗുരുവായൂര്‍ നഗരസഭ കൌണ്‍സിലറും എ.ഐ.വൈ.എഫ് മണലൂര്‍ മണ്ഡലം പ്രസിഡന്റുമായ എ എം ഷഫീറിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ചാവക്കാട് പോലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ.

ഒരുമനയൂരില്‍ സ്വകാര്യ വ്യക്തി പാടം നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു


ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പടിയില്‍ സ്വകാര്യ വ്യക്തി പാടം നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. ഒരുമനയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് തങ്ങള്‍പടി കോടയില്‍ സ്കൂളിനടുത്തെ ഒരു ഏക്കറോളം വരുന്ന പാടമാണ് സ്വകാര്യ വ്യക്തി ചരല്‍ ഉപയോഗിച്ച് നികത്താന്‍ ശ്രമിച്ചത്.

വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് മാതൃക: ഹൈദരലി ശിഹാബ് തങ്ങള്‍

കെ എം അക് ബര്‍ 
ചാവക്കാട്: വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് മാതൃകയാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കടപ്പുറം ശൈഖ് അലി അഹമദ് ഉപ്പാപ്പ സ്മാരക ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ് ആന്റ് ഇര്‍ഷാദുല്‍ അനാം മദ്രസ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

എ കെ ബാലനെ പൊട്ടന്‍ എന്നു വിളിച്ചവര്‍ കേരള ജനതയെ പൊട്ടന്‍മാരാക്കുന്നു: പി ശ്രീരാമകൃഷ്ണന്‍ എം.എല്‍.എകെ എം അക് ബര്‍ 
ചാവക്കാട്: മുന്‍ മന്ത്രി എ കെ ബാലനെ പൊട്ടന്‍ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ കേരള ജനതയെ പൊട്ടന്‍മാരാക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. നഗരസഭ ചെയര്‍മാനായിരിക്കെ കുത്തേറ്റു മരിച്ച കെ പി വല്‍സലന്‍ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്ളസ് ടു കോഴ്സ് അനുവദിച്ചതിന് മുസ്ലിം ലീഗ് നേതൃത്വം ഒരു കോടി രൂപ കോഴ വാങ്ങി

കെ എം അക് ബര്‍ 
ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ളസ് ടു കോഴ്സ് അനുവദിച്ചതിന് മുസ്ലിം ലീഗ് നേതൃത്വം ഒരു കോടി രൂപ കോഴ വാങ്ങിയതായി ആരോപണം. തൃശൂരില്‍ ചേര്‍ന്ന മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ കമ്മറ്റി യോഗത്തില്‍ ഇതേ കുറിച്ച് ചോദ്യമുയര്‍ന്നു. 

ബൈക്കിനെ മറികടന്നതിന് ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി

കെ എം അക് ബര്‍
ചാവക്കാട്: ബൈക്കിനെ മറികടന്നതിന് ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ബസ് ഡ്രൈവര്‍ മന്ദലാംകുന്ന് രാമി വീട്ടില്‍ സംഷാദി(30)നെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ മന്ദലാംകുന്ന് എടയൂരില്‍ വെച്ചായിരുന്നു സംഭവം.

മുസ്ലിം ലീഗില്‍ ചേരിപ്പോര് ശക്തമായി; ഗുരുവായൂര്‍ മണ്ഡലത്തില്‍ രണ്ടു നേതാക്കള്‍ക്ക് ഷോക്കോസ് നോട്ടീസ്

കെ എം അക് ബര്‍ 

ചാവക്കാട്: ചേരിപ്പോര് ശക്തമായ മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ട് നേതാക്കള്‍ക്ക് ഷോക്കോസ് നോട്ടീസ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി അംഗം എം എം സിദ്ദീഖ്, നിയോജക മണ്ഡലം മുന്‍ സെക്രട്ടറി സുലൈമു വലിയകത്ത് എന്നിവര്‍ക്കാണ് മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റി ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

ഇറാനെയും പാക് - ഇറാന്‍ അര്‍ത്തിപ്രദേശങ്ങളെയും പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം


ഗള്‍ഫ് രാജ്യങ്ങളിലും വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായി
ടെഹ്റാന്‍: ഇറാനെയും പാക് - ഇറാന്‍ അര്‍ത്തിപ്രദേശങ്ങളെയും പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. ഇവിടെ ഭൂമിക്കടിയില്‍ 15 കിലോമീറ്റര്‍ ഉള്ളിലായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ ചലനത്തിന്റെ അനുരണനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലും വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുണ്ടായി. ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്.

ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്നേഹനിധി പെന്‍ഷന്‍ വിതരണം ചെയ്തു


ചാവക്കാട്: കടപ്പുറം ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്നേഹനിധി പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം സിഐ കെ.ജി. സുരേഷ് നിര്‍വഹിച്ചു. 60 വയസ് കഴിഞ്ഞ ആണ്‍മക്കളില്ലാത്ത വിധവകളായ അമ്മമാര്‍ക്കു നടപ്പാക്കുന്നതാണു പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. കെ. ശംസുദ്ദീന്‍, പി.കെ. ബഷീര്‍, സി.സി. മുഹമ്മദ്, സി.എ. മുഹമ്മദ്, കെ.വി. ഹമീദ് ഹാജി, പി.എസ്. അബൂബക്കര്‍, കടവില്‍ സുലൈമാന്‍ ഹാജി, പി. അഹമ്മുകുഞ്ഞി ഹാജി, ഖൈറുന്നീസ അലി, മലക്കി സിദ്ദി, ഷാഹിദ തൂമാട്ട്, മുഹമ്മദ് ഐനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

സിഎച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ചാവക്കാട് കേന്ദ്രമായി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നു


ചാവക്കാട്: മുസ്്ലിം ലീഗ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കെഎംസിസി ദുബായ് കമ്മിറ്റിയുടെ സഹകരണത്തില്‍ സിഎച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ചാവക്കാട് കേന്ദ്രമായി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉടനെ തുടക്കം കുറിക്കുമെന്ന് സിഎച്ച് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. 

കണ്ണനെ കണികണ്ട് ദര്‍ശന സായൂജ്യമണഞ്ഞ് പതിനായിരങ്ങള്‍ ആത്മനിര്‍വൃതിനേടിഗുരുവായൂര്‍: കണ്ണനെ കണികണ്ട് ദര്‍ശന സായൂജ്യമണഞ്ഞ് പതിനായിരങ്ങള്‍ ആത്മനിര്‍വൃതിനേടി. വിഷു ദിനത്തില്‍ പതിനായിരങ്ങളാണ് ക്ഷേത്രനടയിലെത്തിയത്. മേല്‍ശാന്തി തിയ്യന്നൂര്‍ ശ്രീധരന്‍ നമ്പൂതിരി പുലര്‍ച്ചെ രണ്ടിന് മുറിയില്‍ കണികണ്ട് രുദ്രതീര്‍ഥകുളത്തില്‍കുളിച്ച് പുലര്‍ച്ചെ 2.15ന് ശ്രീലക വാതില്‍ തുറന്ന് മുഖമണ്ഡപത്തില്‍ ഓട്ടുരുളിയില്‍ ഒരുക്കിയിരുന്ന കണികോപ്പുകളില്‍ തേങ്ങാ മുറിയില്‍ നെയ് ദീപം തെളിയിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു.

പാവറട്ടി തിരുനാളിനോടനുബന്ധിച്ച് നൈവേദ്യപ്പൊതികള്‍ തയ്യാറായി


പാവറട്ടി: പാവറട്ടി തിരുനാളിനോടനുബന്ധിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന നൈവേദ്യപ്പൊതികള്‍ തയ്യാറായി. ഫ്രാന്‍സിസ്‌കന്‍സ് അല്‍മായ സഭയാണ് നാല്പത് വര്‍ഷമായി നൈവേദ്യം തയ്യാറാക്കുന്നത്. 50,000 അരി പാക്കറ്റുകളും 50,000 അവില്‍ പാക്കറ്റുകളുമടക്കം 100000 പാക്കറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 

സീഡ് ഹരിതവിദ്യാലയമെന്ന പുരസ്‌കാരത്തില്‍ രണ്ടാംസ്ഥാനം തൃത്തല്ലൂര്‍ യു.പി.സ്‌കൂളിന്


വാടാനപ്പള്ളി: നെല്ലും പച്ചക്കറികളും വിളയിച്ചും ചക്കയുടെ ഗുണങ്ങള്‍ പ്രചരിപ്പിച്ചും ലഹരിക്കെതിരെ പേരാടിയും ഹരിതയാത്ര നടത്തിയും ഫ്‌ളക്‌സുകള്‍ക്കെതിരെ പ്രതികരിച്ചും തൃത്തല്ലൂര്‍ യു.പി. സ്‌കൂളിലെ സീഡ് അംഗങ്ങള്‍ നേടിയെടുത്തത് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സീഡ് ഹരിതവിദ്യാലയമെന്ന പുരസ്‌കാരത്തില്‍ രണ്ടാംസ്ഥാനം.

2013, ഏപ്രിൽ 14, ഞായറാഴ്‌ച

വര്‍ത്തമാനകാല സമൂഹത്തിനു ദിശാബോധം തീര്‍ക്കേണ്ടതു വിജ്ഞാനംകൊണ്ട്


ചാവക്കാട്: വര്‍ത്തമാനകാല സമൂഹത്തിനു ദിശാബോധം തീര്‍ക്കേണ്ടതു വിജ്ഞാനംകൊണ്ടാണെന്നു സംസ്ഥാന മാപ്പിളകല അക്കാദമി ചെയര്‍മാന്‍ പി.എച്ച്. അബ്ദുല്ല പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ തഖ്ദീസ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കെ.പി. വത്സലന്‍ അനുസ്മരണം 16 ന്

ചാവക്കാട്: നഗരസഭാധ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട കെ.പി. വത്സലന്റെ ഒാര്‍മയ്ക്കായി നടത്തുന്ന വാര്‍ഷികദിനാചരണം 16നു വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് അറിയിച്ചു. വത്സലന്‍ കുത്തേറ്റു മരിച്ച അകലാട് ഒറ്റയിനിയില്‍ രാവിലെ എട്ടിനു പുഷ്പാര്‍ച്ചന നടത്തും. 

2013, ഏപ്രിൽ 13, ശനിയാഴ്‌ച

ഭക്ഷിക്കാവുന്ന ജീവികള്‍


‘ശര്‍അ്’ നിരോധിക്കാത്തതും അറബികള്‍ തിന്നല്‍ നല്ലതായി അഭിപ്രായപ്പെട്ടതുമായ ജീവികളെയെല്ലാം ഭക്ഷിക്കല്‍ അനുവദനീയമാണ്. അറബികള്‍ തിന്നാന്‍ പറ്റാത്തതാണെന്ന് അഭിപ്രായപ്പെട്ടത് (ശര്‍അ് അനുവദിച്ചത് ഒഴികെ) എല്ലാം തിന്നല്‍ നിഷിദ്ധമാണ്. അതിന്റെ വിവരണം താഴെപറയും പ്രകാരമാണ്.