പേജുകള്‍‌

2013, ഡിസംബർ 3, ചൊവ്വാഴ്ച

മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്ര ഉത്സവം 16 ന്

ചാവക്കാട്: എടക്കഴിയൂര്‍ മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്ര ഉത്സവം 16 ന് ആഘോഷിക്കുമെന്ന് ഭാരവാഹികളായ കാഞ്ഞിരപറമ്പില്‍ സിദ്ധാര്‍ഥന്‍, കോട്ടപ്പള്ള ജനാര്‍ദ്ദന്‍, വലിയകത്ത് സ്വാമിനാഥന്‍ എന്നിവര്‍ അറിയിച്ചു. 15 ന് ദീപാരാധനക്കു ശേഷം കൊടികയറ്റവും തുടര്‍ന്ന് ക്ഷേത്രം തന്ത്രി വാസുദേവ ശര്‍മ്മ, മേല്‍ശാന്തി സരീഷ് ശാന്തി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ഭഗവല്‍സേവയും ഗൃഹഭണ്ഡാരം സമര്‍പ്പിച്ചവര്‍ക്ക് പ്രത്യേകം പൂജയും ഉണ്ടായിരിക്കും. 16 ന്  പുലര്‍ച്ചെ മുതല്‍ ഗണപതിഹോമം, അഭിഷേകം, മലര്‍ നിവേദ്യം, ശീവേലി, പഞ്ചഗവ്യം, നവകം എന്നിവ ഉണ്ടാകും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.