പേജുകള്‍‌

2013, ഡിസംബർ 31, ചൊവ്വാഴ്ച

പുതുവര്‍ഷത്തലേന്നുള്ള ആഘോഷങ്ങള്‍ക്കു വിലങ്ങിട്ടു പൊലീസ്

വാടാനപ്പള്ളി: പുതുവര്‍ഷത്തലേന്നുള്ള ആഘോഷങ്ങള്‍ക്കു വിലങ്ങിട്ടു പൊലീസ്. മേഖലയില്‍ അഞ്ചു പൊലീസ് വണ്ടികളാണു ചുറ്റിക്കറങ്ങുക. പോരാതെ, വിളിപ്പാടകലെയായി രണ്ടു ബൈക്കുകളിലായും പൊലീസ് എത്തും.


ഇന്നലെ വൈകിട്ട് സ്റ്റേഷനില്‍ ചേര്‍ന്ന മേഖലയിലെ ക്ളബ്, സാമൂഹിക പ്രവര്‍ത്തകര്‍, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗത്തില്‍ പുതുവല്‍സര ആഘോഷത്തിന്റെ തലേന്നുള്ള ആര്‍ഭാടങ്ങള്‍ കുറയ്ക്കാനും നിയന്ത്രിക്കാനും തീരുമാനിച്ചു. മൈക്ക് അനുമതിയുള്ളവര്‍ക്കാണ് അത് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. നേരത്തെ ചലാന്‍ അടച്ച് അനുമതി വാങ്ങണം.

മൈക്ക് ഉടമകള്‍ അനുമതിയില്ലാത്തവര്‍ക്കായി പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശമുണ്ട്. എല്ലാ ആഘോഷങ്ങളും രാത്രി 10ന് അവസാനിപ്പിക്കണം. കടകള്‍, ഭക്ഷ്യവിതരണക്കാര്‍ പത്തിനു കടയടക്കണം. മദ്യപിച്ചു വാഹനം ഓടിക്കരുതെന്നു നിര്‍ദേശവുമുണ്ട്. യോഗത്തില്‍ എസ്ഐ ടി.പി. ഫര്‍ഷാദ് അധ്യക്ഷത വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.