പേജുകള്‍‌

2012, മാർച്ച് 6, ചൊവ്വാഴ്ച

സി.പി.എം. നേതാവിന്‌ വെട്ടേറ്റു; മുല്ലശേരി പഞ്ചായത്തില്‍ ഇന്നു ഹര്‍ത്താല്‍

ആരിഫ് വൈശ്യം വീട്ടില്‍ 
പാവറട്ടി: മുല്ലശേരിയില്‍ സി.പി.എം. നേതാവിനെ വധിക്കാന്‍ ശ്രമം. മുല്ലശേരി മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും സി.പി.എം. ലോക്കല്‍ സെക്രട്ടറിയുമായ മുല്ലശേരി ചിരിയങ്കണ്ടത്ത്‌ ബാബുവി (47) നെയാണ്‌ വധിക്കാന്‍ ശ്രമിച്ചത്‌. ശരീരമാസകലം പരുക്കേറ്റ ബാബുവിനെ പാവറട്ടി സാന്‍ജോസ്‌. ആശുപത്രിയിലും തുടര്‍ന്ന്‌ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ (തിങ്കളാഴ്ച്ച)  രാത്രി 8.45നാണ്‌ സംഭവം.

2012, മാർച്ച് 5, തിങ്കളാഴ്‌ച

ഗുരുവായൂര്‍ ആനയോട്ടത്തില്‍ കണ്ണന്‍ വീണ്ടും വിജയി

ഗുരുവായൂര്‍ : ആനയോട്ടത്തില്‍ കണ്ണന്‍ വീണ്ടും വിജയിയായി. ഒന്‍പതാം വിജയം നേടിയ കണ്ണന്‍ ഇതോടെ രാമന്‍കുട്ടിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു പാരമ്പര്യാവകാശികളായ മാതേമ്പാട്ട് അനിരുദ്ധന്‍ നമ്പ്യാരും കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശനും കുടമണികള്‍ എടുത്ത് പാപ്പാന്മാര്‍ക്ക് നല്‍കിയതോടെ ചടങ്ങ് ആരംഭിച്ചു.  

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ : ഗുരുവായൂരിന്റെ തട്ടകത്തില്‍ ഫാറൂഖ് കോളജ് കപ്പുയര്‍ത്തി; ശ്രീകൃഷ്ണ കോളജ് രണ്ടാമത്

കെ എം അക്ബര്‍ 
ഗുരുവായൂര്‍: തട്ടകമുറ്റത്തെ സര്‍ഗോദയത്തില്‍ യുവത്വം തുളുമ്പുന്ന സര്‍ഗവൈഭവങ്ങളുടെ വിസ്മയ കാഴ്ചകളുമായി കലയുടെ കൌമാരം നിറഞ്ഞാടിയപ്പോള്‍ കോഴിക്കോട് ഫാറൂഖ് കോളജ് കപ്പുയര്‍ത്തി. ആതിഥേയരായ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ഫാറൂഖിന്റെ തേരോട്ടം.

ഇന്റര്‍സോണ്‍: മീരാ ശ്രീനാരായണന്‍ കലാതിലകം

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: തട്ടകമുറ്റത്ത് കലയുടെ ചിലമ്പൊലികള്‍ക്ക് ഇന്ന് സമാപനമാകുമ്പോള്‍ താരമായത് മീരാ ശ്രീനാരായണന്‍ കലാതിലകം. ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ പങ്കെടുത്ത അഞ്ചിനങ്ങളില്‍ മൂന്ന് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും നേടിയ മീര ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിന് 16 പോയന്റുകള്‍ സമ്മാനിച്ചു.

2012, മാർച്ച് 3, ശനിയാഴ്‌ച

അപൂര്വയിനം നാണയങ്ങളും സ്റ്റാമ്പ് ശേഖരവുമായി പാലയൂര് സ്വദേശി


ആരിഫ് വൈശ്യം വീട്ടില്‍
പാലയൂര്: അത്യപൂര്വയിനം നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും ശേഖരവുമായി പാലയൂര് സ്വദേശി ബൈജു ഹുസ്സൈന് (34) ശ്രദ്ധേയനാകുന്നു, സ്കൂളില് ബസ്സിനു പോകാനായി ഉമ്മ തരുന്ന നാണയങ്ങള് ആദ്യം ഒന്ന് സൂക്ഷിച്ചു നോക്കിയതിനു ശേഷം മാത്രമേ പോക്കറ്റില് ഇടുകയുള്ളൂ.. കാരണം ആ നാണയങ്ങളില് തന്റെ കൈവശമില്ലാത്ത വിത്യസ്തമായത് ഉണ്ടോ എന്നറിയാന്.. അങ്ങിനെയാണ് നിലവില് അച്ചടി നിറുത്തിവെച്ച അഞ്ചു, പത്തു, ഇരുപതു പൈസകളുടെ റിസര്വ് ബാങ്ക് പുറത്തിറക്കിയ വിത്യസ്തമായ ഒരു വിധം എല്ലാ നാണയങ്ങളെല്ലാം തന്റെ കൈകളിലെത്തിച്ചെര്ന്നത്.

പകല്‍ചൂടില്‍ ഇശല്‍ പെയ്തു; കുളിര്‍മയായി മാപ്പിളപ്പാട്ട്

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: പകല്‍ചൂടില്‍ ഇശല്‍ പെയ്തിറങ്ങിയപ്പോള്‍ മാപ്പിളപ്പാട്ട് കലാസ്വാദകര്‍ കുളിരണിഞ്ഞു. പതിവു പോലെ ഇത്തവണയും മാപ്പിളപ്പാട്ട് വേദിയില്‍ ഇശല്‍ മഴതീര്‍ത്തത് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ തന്നേയായിരുന്നു. വേദി മൂന്നായ 'ചിദംബര'ത്തില്‍ തിങ്ങി നിറഞ്ഞ സദസ്സിനു മുന്നില്‍ മല്‍സരിച്ചവരിലധികവും തിരഞ്ഞെടുത്തത് മോയിന്‍കുട്ടി വൈദ്യരുടെ പടപ്പാട്ടുകള്‍. എട്ടു ടീമുകളാണ് മല്‍സരത്തിനുണ്ടായിരുന്നത്.

ഭക്തിലയം ദഫ് താളം; ആദ്യ സ്ഥാനം ഫാറൂഖിന്

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: ഭക്തി താള ലയം സമന്വയിച്ച ദഫ്മുട്ട് വേദി പ്രവാചക സ്നേഹത്തിലലിഞ്ഞ മദീനാ പട്ടണമായി. ശുഭവസ്ത്രവും തലപ്പാവും ധരിച്ചെത്തിയ പ്രതിഭകള്‍ ബൈത്തുകള്‍ ചൊല്ലി ദഫില്‍ താളമിട്ടപ്പോള്‍ 'തത്ത്വമസി'യില്‍ നിറഞ്ഞ സദസ്സ് പ്രവാചക സ്നേഹത്തേയും മദീനാ വാസികളുടെ സ്നേഹോഷ്മളമായ വരവേല്‍പ്പിനേയും അനുസ്മരിച്ചു. നാഥനായ ദൈവത്തിന് സ്തുതി പാടിയാണ് ഓരോ സംഘത്തിന്റെയും ദഫ്മുട്ട് മല്‍സരം ആരംഭിച്ചത്.

അവസാന അങ്കത്തില്‍ പൂജാ ഉണ്ണി നായര്‍ നേടി

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: രണ്ടു വര്‍ഷം തലനാരിഴക്ക് കൈവിട്ടു പോയ ഒന്നാം സ്ഥാനം അവസാന അങ്കത്തില്‍ പൂജാ ഉണ്ണി നായര്‍ നേടി. ആറ് പേര്‍ മല്‍സരിച്ച മോഹിനിയാട്ട മല്‍സരത്തില്‍ ഗുരുവായൂര്‍ മഞ്ജുളാലിന്റെ കഥ അവതരിപ്പിച്ചായിരുന്നു ഗുരുവായൂരപ്പ ഭക്തയായ പൂജയുടെ മിന്നും പ്രകടനം. തൃശൂര്‍ വിമല കോളജില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ പൂജക്ക് ആദ്യ വര്‍ഷത്തില്‍ മൂന്നും രണ്ടാം വര്‍ഷത്തില്‍ രണ്ടും സ്ഥാനങ്ങള്‍ മോഹിനിയാട്ട മല്‍സരത്തില്‍ ലഭിച്ചിരുന്നു.

കോലുകള്‍ താളം തീര്‍ത്തു; സദസ്സ് ആവേശക്കൊടുമുടിയിലായി

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: താളത്തില്‍ ചടുതലയാര്‍ന്ന കോലടിയും മിനികളിയും ചാഞ്ഞുകളിയും മറിക്കളിയും കലാവിരുന്നൊരുക്കിയ കോല്‍ക്കളിയില്‍ കോഴിക്കോട് ഫാറൂഖ് കോളജ് കിരീടമണിഞ്ഞു. കോല്‍ക്കളി മല്‍സരത്തില്‍ 22 വര്‍ഷം തുടര്‍ച്ചയായി ജേതാക്കളായ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫാറൂഖ് ഓന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

തട്ടകത്തെ സംഗീതികയില്‍ യുവസംഗീത ചേതനകളുടെ സംഗമം

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളേജില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തില്‍ നടന്ന "സംഗീത'' യുവ പിന്നണി ഗായകരുടെയും കലോത്സവത്തിലെ സംഗീതം-ഗാനം വിഭാഗം മത്സരാര്‍ത്ഥികളും യുവ സംഗീതജ്ഞരുടെയും സംഗമം കലോത്സവ വസന്തത്തെ കൂടുതല്‍ ഊഷ്മളമാക്കി. സിനിമാ താരം മാള അരവിന്ദന്‍ സംഗീതികയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തന്റെ അഭിനയ കാലങ്ങളില്‍ ജീവിതത്തില്‍ ഉണ്ടായ കൊച്ചുകൊച്ചു നര്‍മ്മങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് മാള അരവിന്ദന്‍ നടത്തിയ സംഭാഷണം സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

നടനവേദിയില്‍ ഭാവ വിസ്മയമായി മീര

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: കാര്‍മുകില്‍ വര്‍ണന്റെ മുന്നില്‍ പ്രണയ വിരഹ ഭാവങ്ങള്‍ നടന ലാസ്യ ഭാവങ്ങളോടെ അവതരിപ്പിച്ച മീരാ ശ്രീരായണന്‍ ഇന്റര്‍സോണ്‍ കലോല്‍സവത്തിലെ നൃത്ത വേദി കീഴടക്കി. ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ മീര മോഹിനിയാട്ടത്തിലും കുച്ചുപ്പുഡിയിലും രണ്ടും സ്ഥാനങ്ങള്‍ നേടി നൃത്ത വേദിയിലെ തന്റെ ആധിപത്യം ഊട്ടിയുറപ്പിച്ചു.

അഡീഷനല്‍ എസ്.ഐയെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എമ്മുകാര്‍ അറസ്റ്റില്‍

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: അഡീഷനല്‍ എസ്.ഐയെ ആശുപത്രി വളപ്പിലിട്ട് ചവിട്ടി വീഴ്ത്തി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എമ്മുകാരെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. തിരുവത്ര കറുത്താക്ക വീട്ടില്‍ സിയാദ് (20), തിരുവത്ര ചാലില്‍ വീട്ടില്‍ ഹസന്‍ (25), തിരുവത്ര നായ്ക്കാംപുരക്കല്‍ വിബിന്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

2012, മാർച്ച് 1, വ്യാഴാഴ്‌ച

ബ്ളാങ്ങാട് ബീച്ചില്‍ മല്‍സ്യത്തൊഴിലാളികള്‍ താമസിക്കു മുറികളുടെ താഴ് തകര്‍ത്ത് കവര്‍ച്ച

14 വയസ്സുകാകാരന്‍ പോലിസ് കസ്റ്റഡിയില്‍
ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ മല്‍സ്യത്തൊഴിലാളികള്‍ താമസിക്കു മുറികളുടെ താഴ് തകര്‍ത്ത് കവര്‍ച്ച. സംഭവവുമായി ബന്ധപ്പെട്ട് 14 വയസ്സുകാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. രണ്ട് ഗ്ളോബല്‍ പൊസിഷന്‍ സിസ്റ്റം (ജി.പി.എസ്), രണ്ട് മൊബൈല്‍ ഫോണുകള്‍, 1300 രൂപ എിവയാണ് മോഷണം പോയിട്ടുള്ളത്. ബ്ളാങ്ങാട് ചക്കര പ്രഭുവിന്റെ കമ്മീഷന്‍ വഞ്ചിക്കാരായ കുളച്ചല്‍ സ്വദേശികളായ ബെഞ്ചമിന്‍, ജോ എിവര്‍ താമസിക്കു വാടക മുറികളുടെ താഴ് തകര്‍ത്താണ് മോഷണം. കഴിഞ്ഞ ദിവസം രാത്രി ഇരുവരും മുറി പൂട്ടി കടപ്പുറത്താണ് ഉറങ്ങാന്‍ കിടത്. ഇലെ പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കടലില്‍ ദിശ അറിയുതിനും മല്‍സ്യക്കൂട്ടങ്ങുടെ സ്ഥാനം നിര്‍ണയിക്കുതിനും ഉപയോഗിക്കുതാണ് ജി.പി.എസ്. മേഷണവുമായി ബന്ധപ്പെട്ട പോലിസ് കസ്റ്റഡിയിലെടുത്ത 14കാരന്‍ കുറ്റം സമ്മതിച്ചുവെങ്കിലും മോഷ്ടിച്ച സാധനങ്ങള്‍ എവിടെ സൂക്ഷിച്ചിരിക്കുുവ്െ പറഞ്ഞിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്െ എസ്.ഐ കെ മാധവന്‍കുട്ടി പറഞ്ഞു.