കെ എം അക്ബര്‍
ചാവക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ജ്യേഷ്ഠന്‍ അനുജനെ കൈക്കോട്ട് കൊണ്ട് വെട്ടിക്കൊന്നു. ചാവക്കാട് വഞ്ചിക്കടവ് ആര്യഭട്ട കളരി സംഘം ഓഫീസിനു പടിഞ്ഞാറ് പള്ളാറ വീട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ സതീഷാ(27)ണ് മരിച്ചത്. ജ്യേഷ്ഠന്‍ സന്തോഷിനെ ചാവക്കാട് പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് ഒന്നോടെയാണ് സംഭവം. കൈക്കോട്ട്, വെട്ടുക്കത്തി എന്നിവകൊണ്ട് സതീഷിനെ വെട്ടിയ സന്തോഷ് മണിക്കൂറുകള്‍ക്ക് ശേഷം നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തലക്കും കാലിനുമാണ് വെട്ടേറ്റിട്ടുള്ളത്. ഇതേ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ നാട്ടുകാര്‍ സതീഷിനെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 7.30 യോടെ മരിക്കുകയായിരുന്നു. വീടിനകത്ത് രക്തം തളംകെട്ടി നില്‍പ്പുണ്ട്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. ഇവരുടെ അമ്മ ദേവു ചാവക്കാട് പോലിസ് സ്റ്റേഷനിലെ മെസില്‍ ജീവനക്കാരിയാണ്. അമ്മയും വൈകുന്നേരത്തോടെയാണ് വിവരമറിഞ്ഞത്. ചാവക്കാട് സി.ഐ എസ് ഷംസുദീന്‍, എസ്.ഐ പി അബ്ദുള്‍മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഭവ സ്ഥലത്തെത്തി. പരമേശ്വരന്‍ മറ്റൊരു സഹോദരനാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.