ചാവക്കാട്: സംസ്ഥാന ഭരണഭാഷാ സേവന പുരസ്‌കാരത്തിന് ചാവക്കാട് താലൂക്ക് ഓഫീസിലെ യു.ഡി. ക്ലര്‍ക്ക് പി.വി. ഫൈസല്‍ അര്‍ഹനായി. കഴിഞ്ഞവര്‍ഷം ജില്ലാ ഭരണഭാഷാ സേവന പുരസ്‌കാരം ഫൈസലിന് ലഭിച്ചിരുന്നു. ഭരണഭാഷ മലയാളത്തിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് എഴുത്തുപരീക്ഷയുടെയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ചാവക്കാട് താലൂക്ക് ഓഫീസില്‍ ഭരണഭാഷ മലയാളത്തിലാക്കുന്നതിന് ഫൈസല്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലപ്രദമാണെന്ന് പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള കമ്മിറ്റി കണ്ടെത്തി. ഫൈസല്‍ കൈകാര്യം ചെയ്യുന്ന ഫയലുകള്‍ പരിശോധിച്ച് കുറിപ്പെഴുതുന്നതും മറ്റും പൂര്‍ണമായും മലയാളത്തിലാണ്. അറ്റന്റന്‍സ് രജിസ്റ്റര്‍ ഹാജര്‍ പുസ്തകമെന്നും മൂമെന്റ് രജിസ്റ്റര്‍ സഞ്ചലന പുസ്തകമെന്നും സീനിയോറിറ്റി ലിസ്റ്റിന് സ്ഥാനവലിപ്പ പട്ടികയെന്നും ഫൈസല്‍ മലയാളീകരിച്ചത് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്ക് കൗതുകമുണര്‍ത്തിയിരുന്നു. ഭരണഭാഷയിലെ സാങ്കേതിക ഇംഗ്ലീഷ് വാക്കുകള്‍ക്ക് കൃത്യമായ മലയാളം വാക്കുകള്‍ കണ്ടെത്താന്‍ ഫൈസലിന് നൊടിയിട സമയം മതി. ഫൈസലിന്റെ സഹപ്രവര്‍ത്തകരും ഇപ്പോള്‍ ഭരണഭാഷയായ മലയാളത്തിലാണ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്.
പേരകം പുതുവീട്ടില്‍ കുഞ്ഞിമോന്റെയും ബീവിയുടെയും മകനാണ് ഫൈസല്‍. 2002 ഒക്ടോബര്‍ 10നാണ് എല്‍.ഡി. ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ യു.ഡി. ക്ലര്‍ക്കാണ്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമുണ്ട്. പതിനായിരം രൂപയും സത്‌സേവന രേഖയുമാണ് പുരസ്‌കാരം. തിങ്കളാഴ്ച തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. ഫൈസലിനെ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ., തഹസില്‍ദാര്‍ കെ.കെ. തിലകം എന്നിവര്‍ അഭിനന്ദിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.