പേജുകള്‍‌

2010, നവംബർ 3, ബുധനാഴ്‌ച

പാലയൂര്‍ കാവതിയാട്ട് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച

ചാവക്കാട്: പാലയൂര്‍ കാവതിയാട്ട് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ചയും സമീപത്തെ വീടുകളില്‍ കവര്‍ച്ചശ്രമവും നടന്നു. ക്ഷേത്രത്തിലെ ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തെ അലമാര കുത്തിപ്പൊളിച്ചാണ് കവര്‍ച്ച ചെയ്തത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 3500 രൂപ നഷ്ടപ്പെട്ടു. ക്ഷേത്രത്തിലെ മേശയുടെയും രണ്ടു ഭണ്ഡാരങ്ങളുടെയും പൂട്ടുകള്‍ പൊളിച്ച നിലയിലാണ്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിനു സമീപത്തെ വാകയില്‍ സേവ്യര്‍, ചെമ്മണ്ണൂര്‍ ജോയ്, നീലങ്കാവില്‍ സ്റ്റീഫന്‍ എന്നിവരുടെ വീടുകളിലാണ് കവര്‍ച്ചശ്രമം നടന്നത്. സ്റ്റീഫന്റെ വീടിന്റെ വാതില്‍ പുറത്തുനിന്നും പൂട്ടിയിട്ടാണ് തൊട്ടടുത്ത സേവ്യറിന്റെ വീടിന്റെ വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചത്.

വാതിലിന്റെ ഒരു പൂട്ട് അടിച്ചുതകര്‍ത്തിട്ടുണ്ട്. ഉള്ളിലെ പൂട്ട് പൊളിക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞില്ല. സമീപത്തെ ജോയിയുടെ വീട്ടില്‍ നിന്നാണ് ചുറ്റിക എടുത്തിട്ടുള്ളത്. സേവിയറും കുടുംബവും വിദേശത്താണ്. മകന്‍ പോള്‍സണ്‍ എന്‍ജിനീയറിങ് കോളേജിലേക്ക് പോയതിനാല്‍ രാത്രി വീട് പൂട്ടിയിരിക്കുകയായിരുന്നു. വീടിന്റെ മതില്‍ ചാടി കടക്കുമ്പോള്‍ മോഷ്ടാക്കളുടേതെന്നു കരുതുന്ന ഒരു ലുങ്കി മതിലിലെ ഇരുമ്പുകമ്പിയില്‍ കുരുങ്ങികിടക്കുന്നുണ്ട്. ക്ഷേത്രത്തിലെ ശാന്തി ചൊവ്വാഴ്ച രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം ആദ്യം അറിയുന്നത്. ചാവക്കാട് എസ്‌ഐ പി. അബ്ദുള്‍മുനീറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.