ചാവക്കാട്: നഗരസഭാ ചെയര്‍പേഴ്‌സനായി സതീരത്‌നവും വൈസ് ചെയര്‍മാനായി മാലിക്കുളം അബ്ബാസും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഇരുവരും സി.പി.എം. നഗരസഭാംഗങ്ങളാണ്. രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ സതീരത്‌നത്തിനെതിരെ മത്സരിച്ചത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.കെ. കാര്‍ത്ത്യായനിയാണ്. സതീരത്‌നത്തിന് 21 വോട്ടും, കെ.കെ. കാര്‍ത്ത്യായനിക്ക് 11 വോട്ടും ലഭിച്ചു. ആര്‍.ഡി.ഒ. സജന്‍ വരണാധികാരിയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ആര്‍.ഡി.ഒ. ചെയര്‍പേഴ്‌സണ്‍ സതീരത്‌നത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഉച്ചതിരിഞ്ഞ് നടന്ന വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ മാലിക്കുളം അബ്ബാസിനെതിരെ കോണ്‍ഗ്രസ് വിപ്പ് കെ.വി. ഷാനവാസ് മത്സരിച്ചു. അബ്ബാസിന് 21 വോട്ടും ഷാനവാസിന് 11 വോട്ടുകളും ലഭിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സതീരത്‌നം സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ 26-ാം വാര്‍ഡില്‍ നിന്നാണ് സതീരത്‌നം വിജയിച്ചത്. മാലിക്കുളം അബ്ബാസ് 11-ാം വാര്‍ഡില്‍ നിന്നും. സതീരത്‌നം ടീച്ചര്‍ ആദ്യമായാണ് നഗരസഭാ അധ്യക്ഷയാകുന്നത്. മാലിക്കുളം അബ്ബാസ് കഴിഞ്ഞ ഭരണസമിതിയില്‍ അഞ്ച് വര്‍ഷക്കാലം വൈസ് ചെയര്‍മാനായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.