പേജുകള്‍‌

2010, നവംബർ 13, ശനിയാഴ്‌ച

ഗുരുവായൂര്‍ നിന്നും ശബരിമലയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് പരിഗണിക്കും: മന്ത്രി ജോസ് തെറ്റയില്‍

കെ എം അക്ബര്‍
ഗുരുവായൂര്‍: ശബരിമല സീസണില്‍ ഗുരുവായൂര്‍ നിന്നും പുതിയ രണ്ട് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ആരരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.  ചെയര്‍മാന്‍ ടി ടി ശിവദാസന്റെ നിവേദനത്തെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ ടി ടി ശിവദാസന്‍, വൈസ് ചെയര്‍മാന്‍ ഗീതാ ഗോപി, സതികുമാര്‍, മഹിമാ രാജേഷ്, രാജന്‍, മുഹമ്മദ് യാസീന്‍, രാജേഷ് സംസാരിച്ചു.
ജനസേവനം ലക്ഷ്യമാക്കിയതിനാല്‍ കെ.എസ്.ആര്‍.ടി നഷ്ടം നേരിടുന്നു: ജോസ് തെറ്റയില്‍ 
ഗുരുവായൂര്‍: ജനസേവനം പ്രഖ്യാപിത ലക്ഷ്യമാക്കിയതിനാലാണ് കെ.എസ്.ആര്‍.ടി.സി ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുന്നതെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍. ഗുരുവായൂരില്‍ സുഖയാത്ര സുരക്ഷിത യാത്രാ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. സംസ്ഥാനത്തെ ഒരോ ഡിപ്പോയില്‍ നിന്നും ദിനംപ്രതി പതിനായിരത്തോളം രൂപയാണ് നഷ്ടം വരുന്നത്. ഈ സര്‍ക്കാറിനു കീഴിലാണ് കെ.എസ്.ആര്‍.ടി.സി പച്ചപിടിച്ചതെന്നും ഗതഗത രംഗത്ത് വന്‍മാറ്റങ്ങള്‍ വഴിയൊരുക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.