പാവറട്ടി: മല്‍സ്യ മാര്‍ക്കറ്റിലെ മുറികള്‍ അംഗീകൃത മല്‍സ്യ തൊഴിലാളികള്‍ക്കു ന്യായമായവിലയില്‍ ലഭ്യമാക്കണമെന്നു സ്വതന്ത്ര മല്‍സ്യ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു. ഇതിന്റെ നടപടി ക്രമങ്ങളും വ്യവസ്ഥകളും ലളിതവും സുതാര്യവുമാക്കണം. ഭീമമായ തുക വാടക ഇനത്തില്‍ നല്‍കേണ്ട ഗതികേടിലാണു മല്‍സ്യതൊഴിലാളികള്‍.
വെള്ളവും വൈദ്യുതിയുമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ മല്‍സ്യ മാര്‍ക്കറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. ഇത്തരം അവസ്ഥ സംജാതമായതിനു മുന്‍ ഭരണസമിതിയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കുറ്റക്കാരാണെന്നു യോഗം ആരോപിച്ചു. ഗോപിനാഥ് പണിക്കശേരി ഉദ്ഘാടനം ചെയ്തു. എന്‍.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി.വി. ഹനീഫ, കെ.വി. അഷറഫ്, പി.ഇ. നൌഷാദ്, പി.ആര്‍. മണി, ടി.വി. മൊയ്തുണ്ണി, എന്‍.കെ. ഷക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.