പാവറട്ടി: ഭക്തിയുടെയും ഉത്സവാഘോഷങ്ങളുടെയും നിറവില്‍ മുല്ലശേരി പറമ്പന്തള്ളി മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് ആയിരങ്ങളെത്തി.
ഇന്നലെ രാവിലെ ക്ഷേത്ര നട തുറന്നതോടെ പൂജകള്‍ക്കും വിവിധ അഭിഷേകങ്ങള്‍ക്കുമായി ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ഒഴുകി തുടങ്ങിയിരുന്നു.
വൃതാനുഷ്ഠാനങ്ങളോടെ ശൂലധാരികളായ നൂറുകണക്കിന് മുരുകഭക്തര്‍ ഉടുക്കുപാട്ടിന്റെ ഈണത്തിനൊപ്പം ഹരിഹര സ്തുതികളുമായി ഉച്ചയോടെ ബഹുനില പീലിക്കാവടികളും മുരുക സന്നിധിയില്‍ നിറഞ്ഞാടി. നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും ഉത്സവാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വെങ്കിടങ്ങ്, മുല്ലശേരി, പാവറട്ടി, എളവള്ളി പഞ്ചായത്തുകളില്‍ നിന്നായി 19 ഉത്സവ കമ്മിറ്റികളാണ് ഷഷ്ഠി ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.
പോലീസ്, അഗ്നിശമന സേന, വളണ്ടിയര്‍ സംഘം, ആരോഗ്യവകുപ്പ്് എന്നിവര്‍ മുഴുവന്‍ സമയവും സേവന സന്നദ്ധരായി ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ചിരുന്നു.
ക്ഷേത്രത്തില്‍ നടന്ന പൂജാ കര്‍മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി താമരപിള്ളി വടക്കേടത്ത് ദാമോദരന്‍ നമ്പൂതിരി, സുന്ദരന്‍ എമ്പ്രാന്തിരി, കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.